Pages

Saturday, January 9, 2021

കുമ്പളങ്ങ തേങ്ങ വാട്ടിയ കറി - ഒഴിച്ചുകൂട്ടാൻ

നാട്ടിൻ പുറങ്ങളിൽ വളരെ സാധാരണയായി കണ്ടു വരുന്ന കുമ്പളങ്ങ കൊണ്ട് ഒരു ഒഴിച്ച് കറി ആണ് ഇത് . 

ആവശ്യമുള്ള സാധനങ്ങൾ 

കുമ്പളങ്ങ ഒരു ചെറിയ മുറി 

തേങ്ങ - ആവശ്യാനുസരണം 

ചെറിയ ഉള്ളി- 3  എണ്ണം 

വെളുത്തുള്ളി-  1 അല്ലി 

ഇഞ്ചി- ഒരു ചെറിയ കഷ്ണം 

മുളകുപൊടി - മുക്കാൽ  സ്പൂൺ 

മല്ലിപ്പൊടി  - അര  സ്പൂൺ 

മഞ്ഞൾപ്പൊടി - കാൽ സ്പൂൺ 

ഉലുവ- കാൽ സ്പൂൺ 

എണ്ണ , ഉപ്പ് , പുളി - ആവശ്യാനുസരണം 


പാചക രീതി 

കുമ്പളങ്ങ ചതുരത്തിൽ അരിഞ്ഞു അല്പം മുളക് പൊടി, മഞ്ഞപ്പൊടി യും കൂടെ അല്പം വെള്ളവും കറിവേപ്പിലയും ഇഞ്ചിയും ചേർത്ത് അടുപ്പിൽ വെച്ച് വേവിക്കുക.

തേങ്ങാ ഒന്നു ചെറുതായി വറുത്തെടുക്കുക( തേങ്ങയുടെ പച്ചപ്പ്‌ മാറുന്ന വരെ മാത്രം . തീയലിനു വര്ക്ക്തുന്നപോലെ അത്രയും വറവ വേണ്ട). പച്ചപ്പു മാറുമ്പോൾ മുളകുപൊടി, മല്ലിപ്പൊടി, വെളുത്തുള്ളി, കുഞ്ഞുള്ളി എന്നിവ കൂടെ ചേർക്കുക. പൊടികൾ ഒന്നും ചൂടാകുമ്പോൾ അടുപ്പിൽ നിന്നും മാറ്റിവെച്ചു തണുത്തു കഴിയുമ്പോൾ അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

വെന്ത കഷ്ണങ്ങളിൽ അറപ്പും ആവശ്യത്തിന് വെള്ളവും പുല്ത്തൈയും ഉപ്പും ചേർത്ത് ഒന്ന് തിളപ്പിക്കുക. തല വരേണ്ട ഒന്ന് പതഞ്ഞു വരുമ്പോൾ തീ കെടുതിമാറ്റി വെക്കുക.

ഒരു പാനിൽ എന്ന ഒഴിച്ച് ചൂടാകുമ്പോൾ ഉലുവയും, കുഞ്ഞുള്ളി അരിഞ്ഞതും കടുക്  വറുത്തു കറിയിൽ ചേർക്കുക. 



Thursday, September 24, 2015

Nellikka achar ( Gooseberry Pickle) നെല്ലിക്ക അച്ചാർ





വേണ്ടുന്ന സാധനങ്ങൾ

നെല്ലിക്ക - 12-15 എണ്ണം
നല്ലെണ്ണ- 5 സ്പൂണ്
വെളുത്തുള്ളി- 8 എണ്ണം
വിനാഗിരി- 1/ 4 കപ്പ്
മുളകുപൊടി- 4 സ്പൂണ് ( എരിവിനനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)

മഞ്ഞള്പ്പൊടി - 1/ 4 സ്പൂണ്
ഉലുവ- ഒന്നര സ്പൂണ്
കടുക്- 2 സ്പൂണ്
കായം  പൊടി - ഒരു  സ്പൂണ്
ഉപ്പ് -ആവശ്യത്തിനു
കറിവേപ്പില- ആവശ്യത്തിനു

പാചക രീതി

നെല്ലിക്ക കഴുകി എടുത്തു ആവിയിൽ വേവിക്കുക. ഇതിന്റെ പാകം നെല്ലിക്ക വളരെ സോഫ്റ്റ് ആകുന്നതാണ്.
തണുത്ത്  കഴിയുമ്പോൾ അല്ലികലാക്കി മാറ്റുക.( ആവികയട്ടിയ വെള്ളം മിച്ചം വരുന്നത് കളയേണ്ട. അതവിടെ ഇരുന്നോട്ടെ ആവശ്യം വരും)

ഇനി പൊടികൾ ഉണ്ടാക്കാം.

കടുകും ഉലുവയും ചെറുതായി  മൂപ്പിചെടുക്കുക. ഇതിന്റെ കൂടെ കായവും ചേർത്ത് ഇളക്കി പൊടിച്ചു എടുക്കുക

ഇനി അച്ചാർ ഉണ്ടാക്കാം.

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ നല്ലെണ്ണ അര കപ്പ് ഒഴിച്ച് ചൂടാകുമ്പോൾ കടുകും കറിവേപ്പിലയും ചേർത്ത് പൊട്ടിക്കുക .

ഇതിലേക്ക് വെളുത്തുള്ളി കീറിയത് ഇടുക.
അതിന്റെ പച്ചമണം മാറുന്നത് വരെ വഴറ്റുക.
തുടർന്ന് അടുപ്പ് ഓഫ് ചെയ്യുകയോ ഏറ്റവും കുറച്ചു വെയ്ക്കുകയോ ചെയ്യാം.
മുളകുപൊടി, മഞ്ഞള്പൊടി, ഉലുവ കടുക് മിശ്രിതം ഇവ ചേർ ക്കുക. ചൂടായി വരുമ്പോൾ എണ്ണ യും പൊടികളും ചേർന്ന് അല്പം കട്ടി യാകും അപ്പോൾ  നമ്മൾ മാറ്റി വെച്ചിരിക്കുന്ന വെള്ളം ഒഴിച്ച് ഇളക്കുക. ഇത് ഇത് ചെറുതായി തിളച്ചു വരുമ്പോൾ ആവശ്യത്തിനു ഉപ്പു ചേര്ക്കുക. തുടർന്ന് , വിനാഗിരി ചേര്ക്കുക. പുറകെ , അല്ലികളാ ക്കി വെച്ചിരിക്കുന്ന നെല്ലിക്ക ചെർത്തിളക്കുക
ഇനി വേറെ ഒരു പാത്രത്തിൽ രണ്ട് സ്പൂണ് നല്ലെണ്ണ ചൂടാക്കുക. ഇത് നല്ലപോലെ തണുത്ത ശേഷം കുപ്പിയിലെ അച്ചാറിന്റെ മേലെ ഒഴിക്കുക.
 അടുപ്പ് ഓഫ് ചെയുക. ഇത് ആരിയത്തിനു ശേഷം നല്ലപോലെ ഉണങ്ങിയ ഒരു കുപ്പിയിലേക്ക് മാറ്റുക.


Ingredients

Gooseberry- 12- 15( a packet)
Mustard seeds -3+1 spoon 
Garlic pods- 8-10 silted
Vinegar -1/4 cup
Chilly powder- 4 spoon
Turmeric Powder- 1/2 spoon
Hing ( Asafetida) - 1 spoon
Whole Fenugreek seeds- 1.5 spoon
curry leaf- salt-water - 
Gingelly oil- 4 spoon


Method of preparation

Heat a pan and add mustard and fenugreek seed and mae it warm and make a fine powder with asafetida
  • Wash and steam the amla (gooseberry) in a steamer until soft.Frozen ones once thawed take less time to cook whereas fresh ones take longer.Let it cool,then cut in slices and remove pits(seed).Keep aside.(don't discard the steamed water)
  • Heat oil in a pan(non reactive preferably) and splutter mustard seeds.Add in curry leaves,saute r  garlic chopped until raw smell disappears.
  • Add in the spice powders and saute about a minute, add, .Add half the reserved water and salt.Add more water if you want the consistency slightly watery. When this at the boiling condition add the vinegar, along with   the cut nellikka ( amla). Toss well
  • Let it cook a minute or thickened.Switch off  the flame.
  • Cool completely before storing in bottles.
  • Add the heated oil( cold) in the pickle. 

Monday, September 21, 2015

ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി Potato Mezhukkupuratti

 ഉരുളക്കിഴങ്ങ് -3 എണ്ണം 
ജീരകം-  1/2 ടീസ്പൂണ്
മഞ്ഞള്പ്പൊടി  -1/4 ടീസ്പൂണ്
മല്ലിപ്പൊടി  -1 ടേബിള് സ്പൂണ്
ജീരകപ്പൊടി  -1/4 ടീസ്പൂണ്
മുളക് പൊടി  -3/4 ടേബിള് സ്പൂണ്
പെരുംജീരകപ്പൊടി - 1/4 ടീസ്പൂണ്
ഉപ്പ് പാകത്തിന്
മല്ലിയില  1 ടേബില് ടീസ്പൂണ് (ചെറുതായരിഞ്ഞത്)

പാകം  ചെയ്യുന്ന വിധം 

ഒരു ഉരുളക്കിഴങ്ങ് 8 കഷണങ്ങളാക്കുക. ചീനച്ചട്ടിയില് വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനുശേഷം ജീരകം ഇടുക. ശേഷം ഉള്ളി നല്ലപോലെ വഴറ്റണം. ഇതിലേക്ക് എല്ലാ ചേരുവകകളും ചേര്ത്ത് നല്ലപോലെ എണ്ണ ഒഴിച്ച് മിക്സ് ചെയ്യണം. അതിലേക്ക് മുറിച്ചു വെച്ച കിഴങ്ങ് ഇട്ട് നല്ലപോലെ ഇലക്കി മല്ലിയില തൂവി അടച്ചുവെക്കണം. ഇടക്ക് എണ്ണ ഒഴിച്ച് ചെറുതീയില് നല്ലപോലെ മൂപ്പിച്ചെടുക്കുക. ചപ്പാത്തിക്കും ചോറിനുമൊപ്പം കഴിക്കാന് നല്ലതാണ്.


Peel, wash, dice and cook potatoes by adding little salt.
 Drain and keep it in a bowl.  Make sure that the potato dices are cooked well but not get mashed.
 Marinate cooked potato  with turmeric powder, kashmiri chilli powder, coriander powder, garam masala 
. Keep it aside.
 Heat oil in a pan and splutter cumin seeds.
 Saute chopped onion and green chillies till onion becomes brown.
 Add asafoetida powder along with marinated potato dices and mix well.
 Make sure that the potato do not get mashed.
Fry it in a medium flame for about 15 minutes.
. Check salt and add more if needed.
 Sprinkle chopped coriander leaves just before removing it from fire.



Thursday, November 13, 2014

അരി മുറുക്ക് -Murukku- Chakli

അരി മുറുക്ക്

നാല് മണി കാപ്പികുടി യുടെ കൂടെ അല്പം കറുമുറ കടിക്കാൻ പറ്റിയ ഒരു വിഭവം. അത്ര മിനക്കേടില്ലാതെ ചെയ്യാൻ പറ്റുന്ന ഒരു നാലുമണി പലഹാരം. അരിപ്പൊടിയും, ഉഴുന്ന് പൊടിയും ചേർത്തിണക്കി എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ 


അരിപ്പൊടി - രണ്ടു കപ്പ്‌ 
ഉഴുന്ന് പൊടി - ഒരു കപ്പ്‌ ( സ്റ്റോറിൽ നിന്നും വാങ്ങാൻ കിട്ടും. അല്ലെങ്കിൽ ഒരു കപ്പ്‌ ഉഴുന്ന് വറുത്തു പൊടിച്ചെടുക്കുക.)
നെയ്യ് - രണ്ടു സ്പൂണ്‍

ഉപ്പ് , വെള്ളം ആവശ്യത്തിന് ( തിളപ്പിച്ച വെള്ളം)

കറുത്ത എള്ള് , ജീരകം-  ഒരു സ്പൂണ്‍ 
ഇടിയപ്പ നാഴി -സ്റ്റാർ ഉള്ളചില്ല്
എണ്ണ

ഇനി പാചക രീതി നോക്കാം


  • അരിപ്പൊടി വറുത്തെടുക്കുക 
  • ഉഴുന്ന് പൊടി ചെറിയ സ്വർണ നിറം ആകുന്നത്‌ വരെ വറുത്തെടുക്കുക.
  • അരിപ്പൊടിയും ഉഴുന്നുപൊടിയും നെയ്യ് ,  ഉപ്പു, ജീരകം, എള്ള് എന്നിവ കൂടി  ഇട്ട് ഇളക്കുക.
  • ഇതിലേക്ക്  തിളച്ചവെള്ളം ഒഴിച്ച് കുഴക്കുക. വെള്ളം കൂടിപോകാതെ പതുക്കെ വെള്ളം തളിച്ച് ഇളക്കണം .

  • ഇടിയപ്പത്തിന്റെ മാവിന്റെ പാകം ആണ് മാവിന് വേണ്ടത്.
  • അടുപ്പിൽ ചുവടു കട്ടിയുള്ള പത്രം വെച്ച് എന്നാ ഒഴിച്ച് ചൂടാക്കുക.
  • അപ്പോളേക്കും ഇടിയപ്പ നാഴിയിൽ മാവ് നിറച്ചു പ്രസ്‌ ചെയയുക .
  • എണ്ണ  ചൂടായികഴിഞ്ഞാൽ അതിലേക്കു പ്രസ്‌ ചയ്ത മാവ് ഇടുക.
  • എണ്ണ യിൽ കിടക്കുന്നത് ത്രിച്ചും മറിച്ചും ഇട്ടു സ്വര്ണ നിറം ആകുന്നത്‌ വരെ മൂപ്പിക്കുക. 
  • കരിഞ്ഞു പോകാതെ എന്നെയിൽ നിന്നും കോരി എടുക്കുക. 
  • കറുമുറ  മുറുക്ക് റെഡി.

Ingredients

  • 500 grams Rice Flour
  • 2 tbsp Urdu dal flour
  • 50 grams unsalted Butter, at room temperature
  • 1 tsp (generous scoop) Cumin Seeds
  • Salt to taste
  • black sesame seeds
  • Oil for deep frying

Heat oil for deep frying at medium-high heat.
You can use rice flour made right at home. But I tend to use the store bought flour.  In a bowl, sift the flours well.


  • Make sure to sift both the urad and rice flour multiple times.
  •  
  • Next add the cumin seeds and salt
  •  and mix to combine.
  • Drop the butter
  • and mix it along with the flour to form breadcrumbs.
  •  
  • Now slowly add in water, little by little until the flour comes together into a dough. Be careful with water. You want just enough water for the dough to come together.
  • If dry and crumbly, add few additional drops of water. If too sticky it means you have added excess water and your murukku will keep breaking. You would have to add more flour but that might change the taste - so err on the side of less water.
  •  
  • Take a chakli mold. If you dont have it, a small piping bag should work as well. I used one star mold, but you can use other shapes as well.
  •  
  • Pinch of some dough and place it inside the mold. Now using the top, press the dough through the star shaped hole. You can do this two ways. You can either press it down directly on top of the oil
  • and give it a little shake for the dough to break and fall into the oil. The dough is pretty soft thanks to the butter and will break with a little shake of the mold. Or make random shapes in the oil and when the dough comes to the surface, using a spatula, just break it into smaller pieces.

  • You will find the murukku easily gets transferred to the oil. There will be lots of bubbles
  • The murukku/Chakli is done when the bubbles just about disappear. 
  • Remove and drop it in paper towels.



ഓണസദ്യ Ona sadya

വിഭവ സമൃദ്ധമായ ഊണ് ആണ് ഓണസദ്യയുടെപ്രത്യേകത.  എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്നതാണ്  സദ്യ .  രുചികളിലെ നാനാ തരങ്ങള്‍ അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് ഓണസദ്യ.
 ബന്ധു മിത്രാദികളോടൊപ്പമുള്ള മഹാഭോജനം എന്ന് അര്‍ഥമുള്ള ‘സഗ്ധി’ എന്ന സംസ്കൃതശബ്ദത്തില്‍  നിന്നാണ് ‘സദ്യ’ എന്ന മലയാള വാക്കിന്റെ ഉദ്ഭവം. രുചികളെല്ലാം അടങ്ങിയിരിക്കണം ഒരു സദ്യയില്‍. സസ്യാഹാരം ആയിരിക്കും പ്രധാനമായും ഉള്‍പ്പെടുത്തുക. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്നതാണ് സദ്യ.
ചമ്രം പിടിഞ്ഞിരുന്ന് വാഴയിലയിലാണ് പാരമ്പര്യമായി ഓണസദ്യയുണ്ണുന്ന രീതി. വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ക്രമവും ചിട്ടകളും ഉണ്ട്.

തൂശനിലയിലാണ് സദ്യ വിളമ്പേണ്ടത്. ഇലയുടെ മേല്‍ഭാഗം കറികള്‍ക്കും താഴെഭാഗം ചോറുണ്ണാനും. ഇലയുടെ നടുവിലെ തണ്ടാണ് ചോറും കറിയും വേര്‍തിരിക്കേണ്ടത്.

ഉള്ളിയും വെളുത്തുള്ളിയും മാംസാഹര ഗണത്തില്‍ പെടുന്നതിനാൽ പരമ്പരാഗതമായി ഇവ സദ്യയില്‍ ഉപയോഗിക്കാല്ല.  എന്നാല്‍ പണ്ട് പതിവില്ലായിരുന്ന കാരറ്റ്, പയര്‍ ഇവകൊണ്ടുള്ള വിഭവങ്ങള്‍ ഇന്ന് വിളമ്പുന്നുണ്ട്.

സദ്യക്ക് ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. നാ‍ക്കില(വാഴയില)യുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം. സദ്യയില്‍ ഓരോ കറിക്കും ഇലയില്‍ അതിന്റേതായ സ്ഥാനമുണ്ട്. കറികളെ തൊട്ടുകൂട്ടുന്നകറികളായിട്ടും കൂട്ടുകറികളായിട്ടും ചാറുകറികളായിട്ടും തിരിച്ചിട്ടുണ്ട്.

 മറ്റു കറികള്‍ ഇലയുടെ മുകള്‍ഭാഗത്ത് വലതുവശത്തുനിന്ന് തുടങ്ങാം. വലത്തേയറ്റത്ത് കിച്ചടി, പച്ചടി, എരിശേരി, അവിയല്‍, ഓലന്‍, മെഴുക്കുപുരട്ടി അല്ലെങ്കില്‍ തോരന്‍ എന്നിവ വിളമ്പണം. തോരന്‍ വിളമ്പുമ്പോഴേക്ക് ഇടത്തേ അറ്റത്ത് അച്ചാറുകളുടെ അടുത്ത് എത്തണം. കിച്ചടിക്കു മുകളിലാണ് കാളന്‍്റെ സ്ഥാനം. ഇലയുടെ താഴെ പകുതിയില്‍ ചോറും തൊട്ടു വലത്തുഭാഗത്ത് പരിപ്പും നെയ്യും വിളമ്പണം. ഓണക്കാലത്ത് ധാരാളം ചേനയും പയറും ലഭ്യമായതിനാലാണ് കൂട്ടുകറിക്കു പകരം എരിശേരി. കറികള്‍ വിളമ്പുമ്പോള്‍ ഇടയില്‍ സ്ഥലം വേണം. തമ്മില്‍ കുടിക്കലര്‍ന്നാല്‍ രുചി മാറും

ഇടത്തെ മൂലയിൽ വെള്ളം വയ്ക്കും .
 കായനുറുക്ക്, ശര്‍ക്കരവരട്ടി, ചേന നുറുക്ക്,  എന്നിവയാണ് ആദ്യം വിളമ്പുക. ഇവ നാക്കിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക. പിന്നെ തൊട്ടുകൂട്ടല്‍ കറികളായ അച്ചാര്‍, ഇഞ്ചിപുളി എപ്പോഴും ഇലയുടെ ഇടത്തേ മൂലയില്‍ വിളമ്പുന്നു. ഇവ തൊട്ട്കൂട്ടല്‍ ഇനമായതിനാലാണ് അവിടെ വിളമ്പുന്നത്. ചാറുകറികള്‍ ചോറില്‍ (നെയ് ചേര്‍ത്ത ചെറുപയർ പരിപ്പ് ,  കാളൻ , സാമ്പാർ ) ഒഴിക്കുന്നു . പഴം ഇടത്തുവശത്ത് ഇലയടെ താഴെയായി വെക്കുന്നു. സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്, വലിയ പപ്പടവുംചെറിയ പപ്പടവും ഉണ്ടായാലെ സദ്യ കേമമാവൂ.  കുട്ടു കറികള്‍ എല്ലാം വിളമ്പിയാതിനു ശേഷമാണു ഇരിക്കുന്നതു.   ഇരുന്നു കഴിഞ്ഞാല്‍ ചോറു വിളമ്പുകയായി. വിളമ്പുന്ന ചൊറ് ഇലയില്‍ നേര്‍ പകുതിയാക്കണം.  വലത്തെ പകുതിയില്‍ പപ്പിടവും പരിപ്പും ചേര്‍ത്ത് ഇളക്കിയ ചോറിലേക്ക് ഒരു തുള്ളി പശുവിന്‍ നെയ് കൂടി ചേര്‍ക്കുമ്പോഴേക്കും രുചി അതിന്റെ പാരമ്യതയില്‍ എത്തുന്നു. അടുത്ത പകുതിയില്‍ സാമ്പാറ് വിളമ്പുകയായി. സാമ്പാറിനു ശേഷം പതുവു സദ്യകളുടേ ചിട്ടകള്‍ തെറ്റിച്ചു പായസം ആണു വിളാമ്പുന്നതു.  പഴം ചേര്‍ത്ത് ആണ്  ചിലര് പായസം കഴിക്കുക. ഒന്നിലേറെ പയസങ്ങള്‍ സദ്യയില്‍ വിളമ്പാറുണ്ട്.  അടപ്രഥമന്‍ പഴവും (ചിലര്‍ പപ്പടവും)ചേര്‍ത്ത് ആണ് കഴിക്കുക. മധുരത്തിന്റെ മത്തു കുറക്കാന്‍  അല്പം ചോറ് കുടി വിളമ്പി തൈര് , രസം എന്നിവ കൂട്ടി കഴിക്കുന്നു. (പായസം കഴിയുമ്പൊള്‍ വീണ്ടും ചൊറു വിളമ്പും. ചൊറില്‍ ആദ്യം മൊരും , പിന്നീടു കാളനും ഒഴിച്ചു ചൊറൂണു കഴിയുമ്പൊള്‍ പഴം കഴിക്കാം ) . ഇതാണു സദ്യ വിളമ്പുന്ന രീതി.

സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് കഴിഞ്ഞാല്‍ ഇല മുകളില്‍ നിന്ന് താഴോട്ടാണു മടക്കുക. (ഇലയുടെ തുറന്ന ഭാഗം കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും ).

ആറന്മുള ക്ഷേത്രത്തിൽ
വച്ചുനടത്തപ്പെടുന്ന വഴിപാടാണ് "ആറന്മുള വള്ള സദ്യ"ഒരിലയിൽ 63 തരം വിഭവങ്ങൾ വിളമ്പുന്ന കേരളത്തിന്റെ തനതു സദ്യ.
വറുത്തുപ്പേരികൾ 5. ഏത്തയ്ക്കാ,ചേന,ചേമ്പ്, ചക്ക,ശർക്കരപുരട്ടി.

പപ്പടം-വലുതും ചെറുതും
എള്ളുണ്ട,പരിപ്പു വട,ഉണ്ണിയപ്പം,പഴം,മലർ, ഉണ്ടശ്ശർക്കര,കൽക്കണ്ടം,
തോരൻ- അഞ്ചു തരം

അച്ചാർ,അവിയൽ,കിച്ചടികൾ,മധുരപ്പച്ചടി,വറുത്തെരുശ്ശേരി,
ചോർ,കറികൾ,പായസ്സങ്ങൾ എന്നിവയാണു വിഭങ്ങൾ.
48 വിഭവങ്ങൾ തുടക്കത്തിൽ വിളമ്പും.ബാക്കി പദ്യരൂപത്തിൽ
പാടിക്കൊണ്ടു ചോദിക്കും,

Tuesday, August 5, 2014

ചീര തോരൻ , Red Spinach


 ചീര തോരൻ 


ചേരുവകൾ

ചീര - ഒരു കെട്ട്
തേങ്ങ ചുരണ്ടിയത്- അര മുറി തേങ്ങ
പച്ചമുളക്- അഞ്ച് ആറെണ്ണം
 മഞ്ഞൾ പൊടി - കാൽ സ്പൂണ്‍
കുഞ്ഞുള്ളി  / വെളുത്തുള്ളി- ചെറിയ ഒരു അല്ലി
 ജീരകം- ഒരു നുള്ള്



കുത്തരി - രണ്ടു സ്പൂണ്‍
ഉണക്ക മുളക്- ഒരെണ്ണം
കടുക്- ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്

ഉപ്പ്‌  - ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിനു

പാചക രീതി 


ചീര നല്ലതുപോലെ കഴുകി വെള്ളം തോര്തി എടുക്കുക.
തണ്ട് മാറ്റി വെച്ച് ഇല മാത്രം തോരന് ഉപയോഗിക്കുക .
ഇല ചെറുതായി അരിഞ്ഞെടുക്കുക.

തേങ്ങ, പച്ചമുളക്, മഞ്ഞള്പൊടി , ജീരകം ( ഉള്ളി ഉപയോഗിക്കുന്നവർ) എല്ലാം കൂടി ചചതച്ചു എടുക്കുക.
ഒരു ചീനച്ചട്ടിയിൽ എന്നാ ഒഴിച്ച് മൂത്ത് കഴിയുപോൾ അരി ഇട്ടു വറുക്കുക. ശേഷം മുളക് കടുക് എന്നിവയും ഇട്ടു പൊട്ടുമ്പോൾ ചീരയും തേങ്ങ ചതച്ചതും ഉപ്പും  കൂടി ഇട്ടു അടച്ചു വെച്ച് ചെറുതീയിൽ വേവിച്ചെടുക്കുക.
ചീര തോരന തയ്യാർ .



Ingredients:

1.Cheera (spinach)-3  small bunch
2.Grated coconut-1 cup
3.Turmeric powder-1/4 tsp.
4.Green chilly-3
5.Oil-2 tsp.
6.Mustard seeds-1 tsp
7.Raw rice-1 tsp.
8.Broken red chilly-3 to 4
9.Salt
10.Curry leaves

Preparation:

Wash the spinach well and dry the leaves.Chop the spinach finely.Heat the oil in a pan.Splutter mustard seeds,raw rice  and add curry leaves and red chilly .Add chopped spinach leaves,turmeric powder and required salt(make sure you don’t add water,as water will come out from spinach) and stir well.Grind the coconut and green chilly coarsely and keep aside.When  cheera is cooked well,add grated coconut and mix well and dry completely in a low flame.Serve  with rice as a side dish.

Monday, July 21, 2014

ഇല അട , Ila ada

 ഇല അട

 ഇല അട
കുറച്ചു നാളായി അട ഉണ്ടാക്കണം എന്ന തോന്നൽ ഉണ്ടായിട്ട്. ഇല freezer ൽഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. എന്തായാലും ഇന്ന് ഉണ്ടാക്കിയിട്ട് തന്നെ എന്ന് കരുതിഉണ്ടാക്കി... അടുപ്പിൽ ഇരുന്നു ആവി വരുന്നു. 

വേണ്ടുന്ന സാധാനങ്ങൾ 


അരിപ്പൊടി - ഒന്നരകപ്പ്‌

തിളച്ച വെള്ളം - ഒന്നര കപ്പ്‌

ഉപ്പ്‌ - ആവശ്യത്തിന് 

തേങ്ങ ചുരണ്ടിയത്- ഒരു കപ്പ്‌ 
ശർക്കര - അര കപ്പ്‌ 

ഇല 
ഏലയ്ക്ക പൊടി

വെള്ളം -കാൽ കപ്പ്‌ 


പാകം ചെയ്യുന്ന വിധം.


അരിപ്പൊടി ഉപ്പു ചേർത്ത് ഇളക്കുക .വെള്ളം തിളപ്പിച്ചതിനു ശേഷം അരിപ്പൊടിയിലേക്ക് ഒഴിച്ച് ഇളക്കുക.
കാൽ കപ്പ്‌ വെള്ളം അടുപ്പത്ത് വെച്ചു ചൂടാകുമ്പോൾ ശർക്കര ഇട്ടു ഇളക്കി ലായിനി ആക്കി ഇളക്കി അരിച്ചെടുക്കുക. വീണ്ടും ഒരു പാൻ ( ചീനച്ചട്ടി) അടുപ്പിൽ വെച്ച് ശര്ക്കര ലായിനി ഒഴിച്ച് തേങ്ങയും ഏലയ്ക്ക പൊടിയും ഇട്ടു ഇളക്കി വെള്ളം വറ്റിച്ചെടുക്കുക . 
 ഇല ചെറിയ കഷ്ണ ങ്ങളായി മുറിച്ചു തുടച്ചു എടുക്കുക.
അതിലേക്കു ഒരു ചെറുയ ഉരുള കുഴച്ചു വെച്ച മാവ് വെച്ച് കൈവിരലുകൾ കൊണ്ട് പതുക്കെ പരത്തി എടുക്കുക. അലപം വെള്ളത്തിൽ കൈ നനച്ചുമാവു പതിയെ പരത്തുക 
പരാതിയ മാവിന്റെ ഒരു ഭാഗത്തേക്ക്‌ തേങ്ങയും ശര്ക്കരയും ചേർത്ത  മിശ്രിതം വെച്ച് ഇലമടക്കി എടുകുക.

ഇനി ഒരു പാത്രത്തില വെള്ളം വെച്ച് ഒരു തട്ട് വെച്ച് അട ഇതിലേക്ക് വെക്കുക. ആവി വന്നു കഴിയുമ്പോൾ എടുത്തു മാറ്റുക.
ഇല അട തയാർ 





  • Add salt to the rice flour and add hot water and make a dough


  • 2Melt the jaggery in a thick pan and seive it to remove any impurities. Add the grated coconut and cardamom powder and mix well. Turn off the heat.


  • 3Roll the rice in step 1 into a ball and flatten it onto the centre of a square piece of banana leaf.


  • 4Place two tablespoons of the coconut-jaggery mix onto the flattened rice and fold the leaf and seal the edges.


  • 5Steam this in an idli cooker for 10-15 minutes.