Pages

Monday, August 17, 2009

കൈതച്ചക്ക (Pineapple Pudding) പുഡ്ഡിംഗ്



കൈതചക്ക പുഡ്ഡിംഗ്

ആവശ്യമുള്ള സാധങ്ങള്‍

കൈത ചക്ക-അര മുറി
പഞ്ചസാര - രണ്ടു കപ്പ്‌
മില്‍ക്ക് മെയിഡ്- ചെറിയ ഒരു ടിന്‍
പാല്‍-രണ്ട് ഗ്ലാസ്‌
വെള്ളം -മില്‍ക്ക് മെയിഡ് ടിനില്‍ ഒന്നര പത്രം
ചൈന ഗ്രസ്- 2 സ്പൂണ്‍

ഉണ്ടാക്കുന്ന രീതി

കൈതച്ചക്ക തൊലി കളഞ്ഞു ചെറിയ കഷ്ണങള്‍ ആയി ഗ്രേറ്റ് ച്യ്തോ ചെറുതായി കൊത്തി അരിഞ്ഞോ എടുക്കുക.
ഒരു പത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിന് മുകളില്‍ ഒരു പതടത്തില്‍ ചൈന ഗ്രാസ് വെച്ചു ഉരുക്കി എടുക്കുക.
കൈത ചക്ക ഗ്രേറ്റ്‌ ചെയ്തതും പഞ്ചസാരയും കൂടെ അടുപ്പത്ത് വെച്ചു നല്ല പോലെ വരട്ടി എടുക്കുക.
മില്‍ക്ക് മെയിഡ് ഉം വെള്ളവും പാലും ചേര്ത്തു നല്ലപോലെ തിളപ്പിച്ച് എടുക്കുക.നല്ലപോലെ തിളച്ചു വരുമ്പോള്‍ ചൈന ഗ്രാസ് ചേര്‍ത്തിളക്കി എടുക്കുക.
ഈ മിശ്രിതം രണ്ടാക്കി പകുത്ത് ഒരു ഭാഗം ഒരു പത്രത്തില്‍ എടുത്തു ഒഴിച്ചു തണുക്കാന്‍ വെക്കുക.
തനുതത്തിനു ശേഷം ഇതിന്റെ മുകളില്‍ കൈതച്ചക്ക വരട്ടിയത് നിരത്തുക. ബാക്കി വന്ന മിശ്രിതം കൈതച്ചക്കവരട്ടിയതിന്റെ മുകില്‍ ഒഴിക്കുക.
ഇതു ഫ്രിട്ജില്‍ വെച്ചു തണുപ്പിക്കുക.
കൈതച്ചക്ക പുഡ്ഡിംഗ് തയാര്‍.
നല്ല പോലെ തണുത്തതിനു ശേഷം ഉപയോഗിക്കുക.

Saturday, August 1, 2009

ചീര അവിയല്‍




എനിക്ക് ഇഷ്ട്ട പെട്ട ഇലക്കറികളില്‍ ഒന്നാണ് ചുമന്ന ചീര ഇല തോരനും ചീര അവിയലും.
കഴിഞ്ഞ ദിവസം grocery ഷോപ്പിങ്ങില്‍ വളരെ നാളുകള്‍ക്ക് ശേഷം എനിക്ക് ചുമന്ന ചീര കിട്ടി. ഭാഗ്യത്തിന് അവിടെ പച്ച മാങ്ങയും ഉണ്ടായിരുന്നു. ചീര യും മാങ്ങയും ആണ് ചീര അവിയലിന്പ്രധാനം.

ആവശ്യമുള്ള സാധനങള്‍.
വൃത്തിയാക്കിയ ചീര-
പുളി ഉള്ള പച്ച മാങ്ങാ - ഒരെണ്ണം
തേങ്ങ - അര മുറി
മുളക് പൊടി- ഒരു സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍
ചുമന്നുള്ളി- നാലെണ്ണം
ജീരകം- ഒരു നുള്ള്
ഉപ്പ്‌ ,എണ്ണ ,കറിവേപ്പില - ആവശ്യത്തിനു
പാകം ചെയുന്ന വിധം

ചീര ഇലയും തണ്ടും കൂടെ ചെറിയ കഷ്ണങള്‍ ആക്കി മുറിക്കുക.
മാങ്ങാ തൊലി കളഞ്ഞു ചെറിയ ചതുരകഷ്ണങ്ങള്‍ ആക്കി മുറിച്ചു ഇടുക.
ഒരു പാത്രത്തില്‍ ചീരയും മാങ്ങയും കൂടെ അര ഗ്ലാസ്‌ വെള്ളം ഒഴിച്ച് അടുപ്പത്ത് വെക്കുക. മഞ്ഞള്‍പ്പൊടിയും, മുളക് പൊടിയും ചേര്‍ത്തിളക്കുക.
ഒരു അടപ്പ് പത്രം വെച്ചു മൂടിവെച്ചു ചീരയും മാങ്ങയും വേവിക്കുക.
അരമുറി തേങ്ങയും ജീരകവും ചുമന്നുള്ളിയും കൂടെ അരച്ചെടുക്കുക.
മാങ്ങാ കഷ്ണങള്‍ വെന്തു കഴിയുമ്പോള്‍ ആവശ്യത്തിനു ഉപ്പ്‌ ചേര്‍ത്ത ഇളക്കി അരപ്പും ചേര്ക്കുക.
വാങ്ങിവെച്ച് കറിവേപ്പിലയും എണ്ണയും ഒഴിക്കുക.
ചീര അവിയല്‍ ആയി.