Pages

Thursday, July 30, 2009

കൊഴുക്കട്ട

പിടയന്‍ തന്നെയാണൊ പിടി (കൊഴുക്കട്ട )?
കൊഴുക്കട്ട (പിടി ) ഉണ്ടാക്കുന്ന വിധം.
വറുത്ത അരിപ്പൊടി- ഒരു കപ്പ്
ചിരണ്ടിയ തേങ്ങ- ഒരു കപ്പ്‌
ജീരകം ഒരു നുള്ള്
ഉപ്പ്‌-
തിളപ്പിച്ച വെള്ളം-
വറുത്തെടുത്ത അരിപ്പോടിയിലേക്ക് ആവശ്യത്തിനു ഉപ്പും എണ്ണയും ചേര്‍ത്തിളക്കുക.
അതിലേക്കു തിളച്ച വെള്ളം കുറച്ചു ഒഴിച്ചു മാവു കുഴയ്ക്കുക.മാവു കുഴാഞ്ഞു കഴിയുമ്പോള്‍ തേങ്ങയും ചേര്‍ത്ത് നന്നയി ഇളക്കി ചെറിയ ഉരുളകളാക്കുക.
ഒരു ഇഡ്ഡലി തട്ടില്‍ വെള്ളം തിളപ്പിച്ച് അതില്‍ ഈ കൊഴുക്കട്ടകള്‍ വെച്ച് വേവിച്ചെടുക്കുക.
---------------------------------------------------------------------------------------------------------------
വേറെ ഒരു രീതി
കുത്തരി(Red matta rice ) കുതിര്‍ത്ത് തേങ്ങയും ജീരകവും കൂടെ അരച്ചെടുക്കുക.
ഇത് ചെറിയ നാരങ്ങ വലുപ്പത്തില്‍ ഉരുളകളാക്കി ആവിയില്‍ വേവിച്ചെടുക്കുക.

Saturday, July 18, 2009

അവല്‍ വിളയിച്ചത്(വരട്ടിയത് )

ആവശ്യമുള്ള സാധങ്ങള്‍

അവല്‍ 1/2 കിലോ
ശര്‍ക്കര 1 1/2 കിലോ
വെള്ളം 3 കപ്പ്
തേങ്ങാ‍ പൊടിയായി തിരുമ്മിയത് 10 കപ്പ് ( 4 തേങ്ങ)
എള്ള് 1/2 കപ്പ്
ഉരുക്കിയ നെയ്യ് 1/2 കപ്പ്
പൊടിയായി അരിഞ്ഞ തേങ്ങാകൊത്ത് 1 കപ്പ്
പൊരികടല 1 കപ്പ്
ഏലയ്ക്കാ പൊടി 1 ഡിസ്സേര്‍ട്ട് സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ശര്‍ക്കര മൂന്ന് കപ്പ് വെള്ളമൊഴിച്ച് ഉരുക്കി അരിക്കുക.(ആറു കപ്പ് പാനി വേണം)
ശേഷം

കാഞ്ഞ ചീനചട്ടിയില്‍ എള്ളു വറുത്ത് കോരിയശേഷം ആ ചീനചട്ടിയില്‍ തന്നെ ഉരുകിയ നെയ്യൊഴിച്ച് തേങ്ങകൊത്ത് മൂ‍പ്പിച്ച് കോരുക. ഉടന്‍ തന്നെ പൊരികടലയും ഇട്ട് നിറമൊട്ടും മാറാ‍തെ മൂപ്പിച്ച് കോരണം.

ബാക്കി നെയ്യ് കാല്‍ കപ്പോളം കാണും. അത് മാറ്റി വയ്ക്കുക

ഉരുളി വീണ്ടും അടുപ്പത്ത് വച്ച് ആറു കപ്പ് ശര്‍ക്കരപ്പാനി ഒഴിച്ച് വെട്ടിത്തിളയ്ക്കുമ്പോള്‍ തേങ്ങയിട്ടു തീ കുറച്ചു തുടരെ ഇളക്കുക. തേങ്ങയുടെ വെള്ളം വറ്റി പാനി ഒട്ടുന്ന പരുവത്തില്‍ (തേങ്ങയും പാ‍നിയും കുഴഞ്ഞിരിക്കുന്ന പരുവത്തില്‍ – അപ്പോള്‍ കുറുകിയ കുറച്ച് പാനി ഉരുളിയില്‍ ഊറിയിറങ്ങുന്നത് കാണാം) ഉരുളി വാങ്ങി വയ്ക്കണം. തുടരെ ഇളക്കി 2-3 മിനിറ്റ് കഴിയുമ്പോള്‍ അവില്‍ കുടഞ്ഞിട്ട് ഇളക്കുക. പുറമേ, ബാ‍ക്കി ചേരുവകളും മാറ്റി വച്ചിരിക്കുന്ന കാല്‍ കപ്പ് നെയ്യും ചേര്‍ത്ത് തുടരെ ഇളക്കി ആറിയാലുടന്‍ “അവല്‍ വിളയിച്ചത്” ഒരു വലിയ പരന്ന പാത്രത്തില്‍ നിരത്തി വയ്ക്കുക. ശരിക്കും തണുത്ത ശേഷം നനവില്ലാത്ത പാത്രത്തില്‍ കോരി വയ്ക്കുക.

Note:
ഇത് കേടുകൂടാതെ ഏറെനാള്‍ ഇരിക്കാന്‍, കനല്‍ തീയില്‍ ഉരുളി കായുമ്പോള്‍ തേങ്ങ കുടഞ്ഞിട്ടു തുടരെ ഇളക്കി വെള്ളമയം വറ്റിക്കണം. അതേസമയം, തേങ്ങയുടെ നിറം മാറാ‍തെ നോക്കണം. പുറമേ അവില്‍ കുടഞ്ഞിട്ട് തുടരെ ഇളക്കി ചൂടാക്കുക. അധികം മൂപ്പിക്കരുത്.

Saturday, July 11, 2009

അവല്‍ വിളയിച്ചത്(വരട്ടിയത് )

ആവശ്യമുള്ള സാധങ്ങള്‍
അവല്‍- 1/2 കിലോ
ശര്‍ക്കര - 1 1/2 കിലോ
വെള്ളം- 3 കപ്പ്
തേങ്ങാ‍ പൊടിയായി തിരുമ്മിയത്- 10 കപ്പ് ( 4 തേങ്ങ)
എള്ള് - 1/2 കപ്പ്
ഉരുക്കിയ നെയ്യ്- 1/2 കപ്പ്
പൊടിയായി അരിഞ്ഞ തേങ്ങാകൊത്ത്- 1 കപ്പ്
പൊരികടല 1 കപ്പ്
ഏലയ്ക്കാ പൊടി- 1 ഡിസ്സേര്‍ട്ട് സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ശര്‍ക്കര മൂന്ന് കപ്പ് വെള്ളമൊഴിച്ച് ഉരുക്കി അരിക്കുക.(ആറു കപ്പ് പാനി വേണം)
ശേഷം

കാഞ്ഞ ചീനചട്ടിയില്‍ എള്ളു വറുത്ത് കോരിയശേഷം ആ ചീനചട്ടിയില്‍ തന്നെ ഉരുകിയ നെയ്യൊഴിച്ച് തേങ്ങകൊത്ത് മൂ‍പ്പിച്ച് കോരുക. ഉടന്‍ തന്നെ പൊരികടലയും ഇട്ട് നിറമൊട്ടും മാറാ‍തെ മൂപ്പിച്ച് കോരണം.

ബാക്കി നെയ്യ് കാല്‍ കപ്പോളം കാണും. അത് മാറ്റി വയ്ക്കുക

ഉരുളി വീണ്ടും അടുപ്പത്ത് വച്ച് ആറു കപ്പ് ശര്‍ക്കരപ്പാനി ഒഴിച്ച് വെട്ടിത്തിളയ്ക്കുമ്പോള്‍ തേങ്ങയിട്ടു തീ കുറച്ചു തുടരെ ഇളക്കുക. തേങ്ങയുടെ വെള്ളം വറ്റി പാനി ഒട്ടുന്ന പരുവത്തില്‍ (തേങ്ങയും പാ‍നിയും കുഴഞ്ഞിരിക്കുന്ന പരുവത്തില്‍ – അപ്പോള്‍ കുറുകിയ കുറച്ച് പാനി ഉരുളിയില്‍ ഊറിയിറങ്ങുന്നത് കാണാം) ഉരുളി വാങ്ങി വയ്ക്കണം. തുടരെ ഇളക്കി 2-3 മിനിറ്റ് കഴിയുമ്പോള്‍ അവില്‍ കുടഞ്ഞിട്ട് ഇളക്കുക. പുറമേ, ബാ‍ക്കി ചേരുവകളും മാറ്റി വച്ചിരിക്കുന്ന കാല്‍ കപ്പ് നെയ്യും ചേര്‍ത്ത് തുടരെ ഇളക്കി ആറിയാലുടന്‍ “അവല്‍ വിളയിച്ചത്” ഒരു വലിയ പരന്ന പാത്രത്തില്‍ നിരത്തി വയ്ക്കുക. ശരിക്കും തണുത്ത ശേഷം നനവില്ലാത്ത പാത്രത്തില്‍ കോരി വയ്ക്കുക.

Note:
ഇത് കേടുകൂടാതെ ഏറെനാള്‍ ഇരിക്കാന്‍, കനല്‍ തീയില്‍ ഉരുളി കായുമ്പോള്‍ തേങ്ങ കുടഞ്ഞിട്ടു തുടരെ ഇളക്കി വെള്ളമയം വറ്റിക്കണം. അതേസമയം, തേങ്ങയുടെ നിറം മാറാ‍തെ നോക്കണം. പുറമേ അവില്‍ കുടഞ്ഞിട്ട് തുടരെ ഇളക്കി ചൂടാക്കുക. അധികം മൂപ്പിക്കരുത്.

Tuesday, July 7, 2009

ചെറുപയര്‍ കറി

ആവശ്യമുള്ള സാധനങള്‍

ചെറു പയര്‍ പരിപ്പ്‌ - ഒരു കൈ
സവാള- ഒരെണ്ണം(ചതുരങ്ങളായി മുറിച്ചത്‌ )
പച്ചമുളക്- 10 എണ്ണം
തക്കാളി- ഓരെണ്ണം
മുരിങ്ങക്ക- കഷ്നങ്ങള്‍ ആക്കിയത്
കാരറ്റ്‌-1
ബീന്‍സ്‌ - കുറച്ച്
(ഏതു പച്ചകറികളും ഇതില്‍ ഇടാം )
കിഴങ്ങ്- 1 എണ്ണം
തേങ്ങ- ഒരു പിടി
കടുക്‌, എണ്ണ, മഞ്ഞള്പ്പൊടി ,
വെളുത്തുള്ളി- ഒരെണ്ണം
ജീരകം- ഒരുനുള്ളു

പാചകം ചെയ്യുന്ന രീതി

ചെറുപയര്‍ പരിപ്പ്‌ പച്ച മുളക്‌, തക്കാളി എന്നിവ പ്രഷര്‍ കുക്ക് ചെയ്യുക. രണ്ടു വിസില്‍വന്നുകഴിയുംപോള്‍ കുക്കര്‍ അടുപ്പില്‍ നിന്നും മാറ്റുക. ഒരു ചീനച്ചട്ടിയില്‍ ( ഫ്രയിംഗ് പാനില്‍ ) എണ്ണഒഴിച്ചു ചൂടാകുമ്പോള്‍ കടുക്‌ ഇട്ടു പൊട്ടിക്കുക. ശേഷം സവാള കഷ്ണങള്‍ ഇട്ടു വറക്കുക. ഒന്ന് നിറം മാറിവരുമ്പോള്‍ ബാക്കി പച്ചക്കറി കഷങ്ങള്‍ കൂടി ഇട്ടു നല്ലപോലെ വഴട്ടുക. നല്ല പോലെ വഴന്നുവരുമ്പോള്‍ കുക്കറില്‍ ഇരിക്കുന്ന പരിപ്പ് ഇതിലേക്ക് ഇട്ടു നല്ല പോലെ മിക്സ്‌ ചെയ്യുക. ഉപ്പും വെള്ളവുംചേര്‍ത്ത് നല്ല പോലെ തിളക്കണം. തേങ്ങയും, ജീരകവും വെളുത്തുള്ളിയും കൂടെ നല്ലപോലെ അരച്ച്എടുക്കുക. പരിപ്പും പച്ചകറികളും നല്ലപോലെ തിളച്ചു വരുമ്പോള്‍ തീ കുറച്ച അരപ്പ്‌ ചേര്‍ക്കുക. അരപ്പ്ചേര്‍ത്ത് കഴിഞ്ഞു കറി തിളക്കാന്‍ പാടില്ല. അരപ്പ് ചേര്‍ത്ത് ഒന്ന് ചൂടായി പതഞ്ഞു വരുമ്പോള്‍ കറിഅടുപ്പില്‍ നിന്നും മാറ്റി വെച്ച് മല്ലിയില ചേര്‍ക്കുക.(ആവശ്യക്കാര്‍ മാത്രം.)

കുറിപ്പ്: പച്ചമുളക് ആണ് ഇതിന്റെ പ്രധാന ഘടകം. പച്ചമുളക് കീറി എത്രയും ഇതില്‍ ചേര്‍ക്കാം. വെള്ളം കൂടുതല്‍ ഒഴിക്കണം. പയര്‍ പരിപ്പ്‌ ആയതു കാരണം ഇത് കുരുക്ക് പോകാന്‍ സാധ്യത ഉണ്ട്. കൂടുതല്‍ വെള്ളം ഒഴിക്കുന്നത് കറി കൊഴുത്തു പോകാതിരിക്കാന്‍ സഹായിക്കും