Pages

Thursday, December 30, 2010

ഗ്രീന്‍ പീസ്‌ മസാല

ഗ്രീന്‍ പീസ്‌  മസാല
അപ്പത്തിനും ചപ്പാത്തിക്കും കൂട്ടി കഴിക്കാന്‍ പറ്റിയ ഒരു വിഭവം .
ഗ്രീന്‍ ബീന്‍സ്‌- ഒരു ഗ്ലാസ്‌
സവാള- ഒരെണ്ണം
തക്കാളി- രണ്ട്എണ്ണം
ഇഞ്ചി -ഒരു ചെറിയ കഷ്ണം
ഡ്രൈ ഗ്രീന്‍ പീസ്‌ 
വെളുത്തുള്ളി- നാലു അല്ലി
പച്ചമുളക്- രണ്ട് എണ്ണം
മുളകുപൊടി- ഒരു ടി സ്പൂണ്‍
മല്ലിപ്പൊടി- രണ്ട് ടി സ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാല്‍ ടി സ്പൂണ്‍
ചിക്കന്‍ മസാല ( ഗരം മസാല പ്പൊടി )- മുക്കാല്‍ ടി സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
വെള്ളം ,എണ്ണ,കടുക് ,കറിവേപ്പില -ആവശ്യാനുസരണം.


പാചക രീതി
ഉണക്ക ഗ്രീന്ബീന്‍സ് നാലഞ്ച് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കാന്‍ ഇടുക. ഇതു കുതിര്‍ന്നു കഴിയുമ്പോള്‍ കഴുകി എടുത്തു വെള്ളം ഒഴിച്ച് മഞ്ഞള്‍പ്പൊടിയും അല്‍പ്പം ഉപ്പും ചേര്‍ത്ത്  പ്രഷര്‍ കുക്കര്‍ റില്‍ മൂന്നു വിസില്‍ വരുത്തുക.
സവാള നീളത്തില്‍ അരിയുക. പച്ചമുളക് നടുവേ കീറി ഇടുക. തക്കാളി കഷണങ്ങള്‍ ആക്കുക.
ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും കറിവേപ്പിലയും ഇട്ട്ടു പൊട്ടിക്കുക.
ഇതിലേക്ക് സവാള അറിഞ്ഞതും പച്ചമുളക് കീറിയതും ചേര്‍ത്ത് വഴറ്റുക.
സവാള വഴന്നു കഴിയുമ്പോള്‍ ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും കൂടെ ചതച്ചത് ഇടുക.
ഇതിന്റെ പച്ച മണം മാറി കഴിയുമ്പോള്‍ പൊടികള്‍ എല്ലാം ചേര്‍ക്കുക. പൊടികള്‍ ചൂടായി സവലയില്‍ പിടിക്കുമ്പോള്‍ തക്കാളി കൂടെ ഇട്ടു ഇളക്കുക.
തക്കാളി പൊടിഞ്ഞു നല്ലപോലെ മിക്സ്‌ ആകുമ്പോള്‍ ഇതിലേക്ക് ഉപ്പ് ചേര്‍ക്കുക.
അര ഗ്ലാസ്‌ വെള്ളം ചേര്‍ത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
ഇത് വെന്തിരിക്കുന്ന ഗ്രീന്‍ ബീന്സില്‍ ചേര്‍ത്ത് ഇളക്കുക. തീ കുറച്ചു വെച്ചു മസാലയും ബീന്‍സും തമ്മില്‍ യോജിക്കുന്നത് വരെ വെക്കുക. വെള്ളം കുരവനെകില്‍ അല്പം പാല്‍ കൂടെ ചേര്‍ത്ത് യോജിപ്പിക്കുക.
ഗ്രീന്‍ ബീന്‍സ്‌ മസാല തയ്യാര്‍.

Friday, December 17, 2010

അച്ചപ്പം

മഴക്കാലത്ത് സ്കൂളില്‍ നിന്നും കുട്ടികള്‍ വരുമ്പോള്‍ എളുപ്പത്തില്‍ ഉണ്ടാക്കി കൊടുക്കാന്‍ പറ്റുന്ന ഒരു നാലുമണി പലഹാരം.
കറുമുറ കടിച്ചു തിന്നാന്‍ പറ്റുന്ന ഒരു ചെറു കടി യിട്ട് വേണമെങ്കിലും ഇതിനെ കരുതാം. 
ആവശ്യമുള്ള സാധനങ്ങള്‍ 
അരിപ്പൊടി-   ഒരു ഗ്ലാസ്‌ ( പച്ച പൊടി. അരിപ്പൊടി വറുക്കേണ്ട ആവശ്യം ഇല്ല )
മൈദാ - ഒരു ഗ്ലാസ്‌ 
മുട്ട- രണ്ടെണ്ണം 
പഞ്ചസാര- മുക്കാല്‍ ഗ്ലാസ്‌ 
തേങ്ങാപ്പാല്‍ - ഒരു തേങ്ങയുടെ ( ഒന്നാം പാല്‍ )
എണ്ണ - ആവശ്യത്തിന് 
എള്ള്- ഒരു ടി സ്പൂണ്‍ 
ഉപ്പ് -ഒരു നുള്ള് 


ഇതിനു ഏറ്റവും   ആവശ്യമായ സാധനം അച്ചപ്പത്തിന്റെ അച്ച് ആണ്.
ഇത് എന്റെ കൈയില്‍ ഉള്ള അച്ച് ആണ്.
പച്ച അരിപ്പൊടി, മൈദാ, മുട്ട, ഉപ്പ് പഞ്ചസാര എന്നിവ ആദ്യം കൂട്ടി യോജിപ്പിക്കുക. ഇവ നല്ലപോലെ യോജിച്ചു കഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ കൂടി ചേര്‍ത്ത് കട്ടകെട്ടാതെ നല്ലപോലെ കുഴക്കുക. . ദോശ മാവിന്റെ പരുവത്തില്‍ വേണം കുഴചെടുക്കാന്‍. തേങ്ങാപ്പാല്‍ ആവശ്യത്തിനു തികയില്ല എങ്കില്‍ അല്പം വെള്ളം ചേര്‍ക്കാവുന്നതാണ്. 
ഈ മാവു കുഴച്ചു മാറ്റി വെക്കുക. 
ഒരു ഫ്രയിംഗ് പാനില്‍/ ഒരു പത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക.
അച്ചപ്പത്തിന്റെ അച്ച് കുറച്ചു നേരം ഈ എണ്ണയില്‍ മുക്കി വെച്ച് നല്ലപോലെ ചൂടാക്കുക. 
ഈ അച്ച് നല്ലപോലെ ചൂയങ്കില്‍ മാത്രമേ മാവ് ഈ അച്ചില്‍ പിടിക്കു.
അച്ച് ചൂടായി കഴിഞ്ഞാല്‍ , ഈ അച്ച് മാവില്‍ മുക്കി തിളച്ച എണ്ണയില്‍ മുക്കുക. 
അപ്പോള്‍ ഈ അച്ചിന്റെ ആകൃതിയില്‍ മാവ് എണ്ണയില്‍ വീഴും. 
രണ്ടു വശങ്ങളും മറിച്ചും തിരിച്ചും ഇട്ടു എണ്ണയില്‍ നിന്നും കോരി എടുക്കുക. തുടര്‍ന്ന് ബാക്കി മാവും ഇങ്ങനെ അച്ചില്‍ മുക്കി അച്ചപ്പം ചുടാം.

ആപ്പിള്‍ ഷേക്ക്‌

ആപ്പിള്‍ -രണ്ടു എണ്ണം
വാനില ഐസ് ക്രീം- രണ്ടു സ്കൂപ്പ്
ഐസ് കട്ട -രണ്ടു എണ്ണം
പഞ്ചസാര - നാലു സ്പൂണ്‍
ഏലയ്ക്ക -ഒരെണ്ണം
പാല്‍- ഒരു ഗ്ലാസ്‌
ഉണ്ടാക്കുന്ന വിധം

ആപ്പിള്‍ തൊലിയും കുരുവും കളഞ്ഞു ചെറിയ കഷ്ണങ്ങള്‍ ആക്കുക. ഒരു mixi യില്‍ മുകളില്‍ പറഞ്ഞിരിക്കുന്നവ എല്ലാം കൂടെ അടിച്ചെടുക്കുക. ആപ്പിള്‍ ഷേക്ക്‌ റെഡി....

പത്തിരിയും കോഴിക്കറിയും

പത്തിരിയും കോഴിക്കറിയും 
ബലിപെരുന്നാള്‍ പ്രമാണിച്ച് പത്തിരിയും കോഴിക്കറിയും .
പച്ചരി പൊടിച്ചു വറുത്തത്- അര കിലോ 
തിളപ്പിച്ച വെള്ളം- ആവശ്യത്തിനു 
ഉപ്പ്- ആവശ്യത്തിനു
പാചക രീതി
വെള്ളം ഓപ്പതുവെച്ചു തിളക്കുമ്പോള്‍ ഉപ്പ് ഇടുക. ഇതിലേക്ക് അരിപ്പൊടി കുറച്ചു കുറച്ചായി ഇടുക. തുടര്‍ച്ചയായി ഇളക്കി കൊടുക്കുക. അടുപ്പില്‍ നിന്നും ഇറക്കി വെച്ച് കുറച്ചു തണുക്കാനായി ഒരു തുറന്ന പത്രത്തിലേക്ക് മാറ്റുക.വലിയ ചൂട് മാറി കൈകൊണ്ടു കുഴക്കാന്‍ പരുവം ആകുമ്പോള്‍ മാവിനെ കുഴച്ചു പരുവത്തില്‍ എടുക്കുക. അധികം ലൂസും ആകരുത് അധികം കട്ടിയും ആകാതെ ഇടത്തരം പാകത്തില്‍ ആകണം.  (അല്പം വെളിച്ചെണ്ണ കൈയില്‍ പുരട്ടി മാവു കുഴക്കുന്നത് കൈയില്‍ പറ്റിപ്പിടിക്കാതെ ഇരിക്കാന്‍ സഹായിക്കും. കൂടുതല്‍ മാവു മൃദുലം ആക്കുന്നത് പത്തിരി ചുടുമ്പോള്‍ പൊങ്ങി വരാന്‍ സഹായിക്കും.)
മാവു കുഴച്ചു മയപ്പെദുതീ എടുത്തിട്ട് ചെറിയ ഉരുളകള്‍ ആക്കുക. ഈ ഉരുളകള്‍ അറിപ്പോടുയില്‍ മുക്കി കട്ടിയില്ലാതെ പരത്തി എടുക്കുക. 
ചപ്പാത്തി  കല്ല് അടുപ്പത് വെച്ച് ചൂടാകുമ്പോള്‍ ഇതിലേക്ക് പരത്തി വെച്ചിരിക്കുന്ന പത്തിരി എടുത്തു തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കുക.

കോഴിക്കറി 
കോഴി ചെറുതായി നുറുക്കിയത്- അര കിലോ
മുളക് പൊടി- രണ്ടു സ്പൂണ്‍ 
മല്ലിപ്പൊടി- മൂന്നു സ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത്-രണ്ടു എണ്ണം
തക്കാളി -രണ്ടെണ്ണം  ചെറുതായി അരിഞ്ഞത് 
തേങ്ങ ചിരകിയത് - ഒരെണ്ണം 
മഞ്ഞള്‍പ്പൊടി- കാല്‍ ടി സ്പൂണ്‍
പെരുംജീരകം- ഒരു ടി സ്പൂണ്‍
സവാള  അരിഞ്ഞത് -രണ്ടു എണ്ണം 
വെളുത്തുള്ളി- ഏഴു എട്ടു അല്ലി
ഇഞ്ചി- ഒരിനിച്ചു നീളത്തില്‍ ഉള്ളത് 
ഗരം മസാല- ഒരു സ്പൂണ്‍ 
ചെറിയ ഉള്ളി അഞ്ചെണ്ണം 
കുര്മുളക്- ഒരുസ്പൂന്‍ 
കറിവേപ്പില-ആവശ്യത്തിനു
ഉപ്പ് ആവശ്യത്തിനു 
വെളിച്ചെണ്ണ -ആവശ്യത്തിനു
വെള്ളം -ആവശ്യത്തിനു

കോഴി കഷണങ്ങള്‍ ആക്കിയത് കഴുകി വൃത്തിയാക്കി എടുക്കുക.
ഇതിലേക്ക് കാല്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും,അര സ്പൂണ്‍ മുളകുപൊടിയും കുറച്ചു ഉപ്പും ചേര്‍ത്ത് ഇളക്കി വെക്കുക.(ഏകദേശം ഒരു മണിക്കൂര്‍)

സവാള വളരെ കനം കുറച്ചു  അരിയുക. തക്കാളി നാലായി മുറിച്ചു  കഷണങ്ങള്‍ ആക്കുക.
ഇഞ്ചിയും വെളുത്തുള്ളിയും  കുരുമുളകും കൂടി ചതച്ചു എടുക്കുക. പേരും ജീരകം പൊടിച്ചതും ഗരം മസാലയും കൂടി ചേര്‍ത്ത് യോജിപ്പിചെടുക്കുക. 
പൊടികളും വെളുത്തുള്ളി കുരുമുളക് ഇഞ്ചി ചതച്ചതും ചുമന്നുള്ളിയും കൂടെ അരച്ച് നല്ല കുഴമ്പ് പരുവത്തില്‍ ആക്കി  പകുതി കോഴി കഷണങ്ങളുടെ  കൂടെ ചേര്‍ത്ത് അടുപ്പില്‍ വെച്ച് വേവിക്കുക. ആവശ്യത്തിനു വെള്ളം ചേര്‍ക്കണം.( തേങ്ങാപ്പാല്‍ മൂന്നാം പാല്‍/ രണ്ടാം പാല്‍ )
ഇത് തിളച്ചു വരുമ്പോള്‍ തീകുറച്ച് വെച്ച് ചെറു തീയില്‍ വേവിക്കുക, ഒരു തേങ്ങ പിഴിഞ്ഞ് പാല്‍ എടുത്തു ഈ തേങ്ങാപ്പാല്‍ (ഒന്നാം പാല്‍ ) ഒഴിച്ച് വറ്റി ചെടുക്കുക.
അടുപ്പില്‍ നിന്നും മാറി കറിവേപ്പില ഇടുക.
ഒരു ചീനച്ചട്ടിയില്‍ എന്നാ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് സവാള അറിഞ്ഞത് ഇട്ടു ഇളക്കുക. ഇത് നിറം മാറി വരുമ്പോള്‍ തക്കാളിയും ചേര്‍ത്ത് വഴറ്റുക. വഴന്നു വരുമ്പോള്‍ ഇതിലേക്ക് പാതി വെച്ചിരിക്കുന്ന മസാല അരച്ചത്‌ ചേര്‍ത്ത് ഇളക്കുക. പച്ച മണം മാറി വരുമ്പോള്‍ കോഴിക്കറി ഇതിലേക്ക് ഇട്ടു ഇളക്കുക. പച്ചമുളകും കീറി ഇടുക. കോഴിക്കറി തയ്യാര്‍ 

ചിക്കന്‍ ബിരിയാണി

 ചിക്കന്‍ ബിരിയാണി

ബിരിയാണി അരി   : 1 കിലോ.
ചിക്കന്‍ : 1 കിലോ
വലിയ ഉള്ളി (സവാള) : 5 എണ്ണം (വലുത്)
തക്കാളി : ഇടത്തരം 3  എണ്ണം
പച്ചമുളക് : 6
ഇഞ്ചി : ചെറിയ കഷ്ണം.
വെളുത്തുള്ളി : 6 അല്ലി.


മല്ലിയില : ഒരു ചെറിയ കെട്ട്.
പുതീന ഇല  : മൂന്നോ നാലോ .
ഏലയ്ക്ക:നാല്
ഗ്രാമ്പൂ ;നാല്
കറുവാപട്ട.: ചെറിയ കഷ്ണം
നെയ്യ്  : ആവശ്യത്തിന്
അണ്ടിപ്പരിപ്പ് : 25 ഗ്രാം
ഉണക്കമുന്തിരി : 25ഗ്രാം
വലിയ ജീരകം : അര ടി സ്പൂണ്‍.
ഗരം മസാല : മുക്കാല്‍   ടീസ്പൂണ്‍
മഞ്ഞള്‍ പൊടി : മുക്കാല്‍ ടീ സ്പൂണ്‍.
മുളക്പൊടി : എരിവില്ലാത്തതു  രണ്ടര ടീസ്പൂണ്‍. അല്ലെങ്കില്‍ ഒരു സ്പൂണ്‍
കുരുമുളക് പൊടി : ഒന്നരടീസ്പൂണ്‍
തൈര് : 2 ടീസ്പൂണ്‍
ഉപ്പ് :പാകത്തിന്
ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍ :
1. ബിരിയാണി റൈസ് ആദ്യം വെള്ളത്തിലിട്ട് ഒരു മണിക്കൂര്‍  നേരം  വെക്കുക.
 തുടര്‍ന്ന് അരി നല്ലപോലെ കഴുകി വെള്ളം വാലാന്‍ വെക്കുക.
2.സവാള  വലിയ  കനം കുറച്ച് കട്ട് ചെയ്യുക.


3. വെളുത്തുള്ളി/ഇഞ്ചി/ പച്ചമുളക് എന്നിവ ഒന്നിച്ച് നന്നായി ചതക്കുക


4. തക്കാളി ചെറുതായി അരിയുക.


5. കോഴി കഷണങ്ങള്‍ ആകി വെക്കുക.

അദ്യം  ഇത്തിരി വലിയ പാത്രത്തില്‍ (ഒരു കിലോ ചിക്കന്‍ കറിവെക്കാനുള്ള അത്രയും വലുപ്പം) മൂന്ന് സ്പൂണ്‍ നെയ്യ്  കുറഞ്ഞ ചൂടില്‍ നന്നായി ചൂടാക്കുക.

സവാള അരിഞ്ഞതില്‍ ഒരു പിടി എടുത്തു നെയ്യില്‍ വറുത്തു കോരുക. 
ബാക്കി വന്ന നെയ്യില്‍ അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിങ്ങയും കൂടി ചേര്‍ത്ത് വറുത്തെടുക്കുക.

നെയ്യ് ബാക്കി ഉണ്ടേല്‍ /
 അതേ പാത്രത്തില്‍ ചൂടായിരിക്കുന്ന നെയ്യിലേക്ക്   ബാക്കി ഉള്ള  വലിയുള്ളി ഇടുക. കുറഞ്ഞ തീയില്‍ വഴറ്റുക. നന്നായി വഴന്നു കഴിഞ്ഞാല്‍ ,  അതില്‍ ചതച്ച ഇഞ്ചി/പച്ചമുളക്/വെളുത്തുള്ളി ഇവ ചേര്‍ത്ത് നന്നായി ഇളക്കുക. . രണ്ടൊ മൂന്നോ മിനുട്ടിന് ശേഷം മഞ്ഞള്‍പെടി/മുളക് പൊടി ഇവ ചേര്‍ത്ത് ഒന്ന് കൂടി ഇളക്കുക. 

 തുടര്‍ന്നു അരിഞ്ഞു വെച്ച തക്കാളിയും കൂടെ ഉപ്പും ചേര്‍ത്ത് ഇളക്കുക. ഗരം മസാല/കുരുമുളക് പൊടി എന്നിവകൂടി ചേര്‍ത്ത് മൂടിവെക്കുക(കുറഞ്ഞ തീയില്‍).


തക്കാളി നന്നായി ഉടഞ്ഞ് മസാലയുമായി ചേര്‍ന്നാല്‍ ചിക്കന്‍ പീസുകള്‍ ചേര്‍ത്ത് മിക്സ് ചെയ്ത് മൂടിവെക്കുക. 

മറ്റൊരു ചീന ചട്ടിയില്‍ നെയ്യ് /എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ വെള്ളം ഏലയ്ക്ക, ഗ്രാമ്പു, കറുവ പട്ട എന്നിവ ഇട്ടു മൂപ്പിക്കുക. തുടര്‍ന്ന് വെള്ളം തോര്‍ന്ന അരി ഇട്ടു വറുക്കുക. ന്ലാപോലെ അരി വറത്തു  കഴിയുമ്പോള്‍  അരിയുടെ ഇരട്ടി വെള്ളം ഒഴിച്ച്  ഇളക്കി അടച്ചു വേവിക്കുക.

അരി വേവായാല്‍ വെള്ളം വാര്‍ക്കുക.
ചിക്കന്‍ തയ്യാറായാല്‍  അതില്‍ തൈര് ചേര്‍ത്ത് തീ ഓഫ് ചെയ്യുക.


ഇനി ഒരു പാത്രത്തില്‍ വാര്‍ത്ത ചോറില്‍ നിന്ന് കുറച്ചെടുത്ത് പരത്തി അര ടിസ്പൂണ്‍ വെണ്ണ/ നെയ്യ്  ഒഴിച്ച ശേഷം റെഡിയായ ചിക്കന്‍ അതില്‍ ഒഴിക്കുക. അത് നന്നായി പരത്തി ബാക്കി ചോറ് അതിന് മുകളില്‍ ഇടുക. ചോറിനു മുകളിള്‍ അരടിസ്പൂണ്‍ നെയ്യ്  ഒഴിക്കുക. ചെറുതായി അരിഞ്ഞ മല്ലിയില/ പൊതീന എന്നിവയും മുമ്പേ ഫ്രൈചെയ്ത് വെച്ച അണ്ടിപരിപ്പ് മുന്തിരി ഇവയും ഇടുക.


പിന്നീട് പാത്രത്തിന്റെ വായ്ഭാഗം അലൂമിനിയം ഫോയിലുകൊണ്ടൊ മറ്റോ നന്നായി അടച്ച് (വായു പുറത്ത് കടക്കാത്ത രീതിയില്‍)പാത്രം മൂടി ഏറ്റവും കുറഞ്ഞ തീയില്‍ അടുപ്പത്ത് വെക്കുക. ഇരുപത് മിനുട്ടിന് ശേഷം തീ അണക്കുക. 
കുക്കിംഗ്‌ ഓവന്‍ ഉണ്ടെകില്‍  അതില്‍ വെക്കുന്നതായിരിക്കും ഉത്തമം.