Pages

Saturday, April 24, 2010

ബ്ലാക്ക്‌ ഫോറെസ്റ്റ് കേക്ക്

വളരെ നാളുകളായി കേക്കുകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിട്ട്. പക്ഷെ ഉണ്ടാക്കി എല്ലാം വരുമ്പോള്‍ കഴിക്കാന്‍ ഉള്ള ആവേശം കെട്ടടങ്ങും. അവസാനം കേക്ക് ഫ്രിഡ്ജ്‌ ല്‍ കേറും. ഇവിടെ ready made മിക്സ്‌ കിട്ടുന്ന കൊണ്ട് അത്യാവശ്യം രണ്ടു മുട്ടയും കുറച്ചു എണ്ണയും പിന്നെ ഈ മിക്സ്‌ ഉം ഉണ്ടെങ്കില്‍ കേക്ക് അര മണിക്കൂറിനുള്ളില്‍ റെഡി.
അങ്ങിനെ പരീക്ഷങ്ങള്‍ നടത്തുമ്പോള്‍ ആണ് ഓര്‍കുടില്‍ ഒരു കംമുനിട്ടിയില്‍ പാചക ക്കുറിപ്പുകള്‍ വിഭാഗത്തില്‍ ഒരാള്‍ ചോദിച്ചിരിക്കുന്നു ബ്ലാക്ക്‌ ഫോറെസ്റ്റ് കേക്ക് ഉണ്ടാക്കുന്ന വിധം ഒന്ന് ആരേലും പറയു എന്ന് പറഞ്ഞിരിക്കുന്നത്. അപ്പോള്‍ എന്റെ ഒരു സുഹൃത്ത് ഉടനടി ഏതോ ഒരു ലിങ്കും കൊടുത്തു. ആ ലിങ്കില്‍ നോക്കി ഞാന്‍ ഉണ്ടാക്കാന്‍ തുടങ്ങി കേക്ക്. അതില്‍ പറഞ്ഞ പ്രകാരം സാധനഗള്‍ എല്ലാം എടുത്തു മിക്സ്‌ ചെയ്തു വന്നപ്പോള്‍ പൊടികള്‍ എല്ലാം കൂടി ഒട്ടിപിടിച്ചു ഇരിക്കുന്നു. പിന്നെ എന്റെ ഒരു ചെറിയ പരീക്ഷണം ആണ് ഇന്നിപ്പോള്‍ ഇതില്‍ ചേര്‍ക്കുന്നത്. ഉണ്ടാക്കി നോക്കി അഭിപ്രായങ്ങള്‍ പറയുക.
ആവശ്യമുള്ള സാധങ്ങള്‍ 
മൈദാ / all purpose flour- അര കപ്പ്‌ 
മുട്ട -4 എണ്ണം 
കണ്ടേന്‍സെഡ് മില്‍ക്ക്- ഒരു ചെറിയ ടിന്‍ 
വാനില എസ്സെന്‍സ്- ഒരു ടേബിള്‍ സ്പൂണ്‍ 
മധുരമില്ലാത്ത ( unsweetened) ചോക്ലേറ്റ് പൌഡര്‍ -3 സ്പൂണ്‍ 
പഞ്ചസാര - ഒരു കപ്പ്‌
ബേക്കിംഗ് പൌഡര്‍- ഒരു സ്പൂണ്‍ 
ബട്ടര്‍ ( unsalted)  -400 ഗ്രാം
whipped cream -
ഏതെങ്കിലും  സോഡാ - ഒരു കാന്‍ 
ഉപ്പ്- ഒരു നുള്ള്




ഉണ്ടാക്കുന്ന വിധം 

ഓവന്‍ 350 F  പ്രീ ഹീറ്റ് ചെയുക.
ഒരു പാനില്‍ ബട്ടര്‍ ഉരുക്കി എടുക്കുക. തണുക്കാന്‍ വെക്കുക.
ഒരു mixing ബൌളില്‍ മുട്ട, ഒരു കപ്പ്‌ പഞ്ചസാര എന്നിവ നല്ലപോലെ അടിചു പതപ്പിക്കുക. നല്ലപോലെ പതഞ്ഞു വരുമ്പോള്‍ വാനില എസ്സെന്‍സ്‌ ചേര്‍ത്ത് വീണ്ടും നല്ലപോലെ യോജിപ്പിക്കുക.
വേറെ ഒരു പത്രത്തില്‍ മൈദാ, ബെകിംഗ് പൌഡര്‍, ചോക്ലേറ്റ് പൌഡര്‍, ഉപ്പ് എന്നിവ നല്ലപോലെ കൈ കൊണ്ട് യോജിപ്പിക്കുക. കട്ടകള്‍ ഒന്നും ഇല്ലാതെ നല്ലപോലെ  .
ഈ മിശ്രിതത്തിലേക്ക് ഉരുകിയ തണുത്ത ബട്റെരും കണ്ടേന്‍ സെഡ് മില്‍ക്കും   ചേര്‍ക്കുക. ഇപ്പോള്‍ മൈദാ മിശ്രിതത്തില്‍ അല്പം കട്ടകള്‍ ഉണ്ടാകാന്‍ ഇടയുള്ളത് കൊണ്ട് ഇത് നല്ലപോലെ യോജിപ്പിചെടുക്കുക. ഇതിലേക്ക് ഒരു കാന്‍ സോഡാ കുറച്ചു കുറച്ചു ആയി ചേര്‍ക്കുക. കുറച്ചു കുറച്ചു എന്ന് പറഞ്ഞത്  കേക്ക് മിശ്രിതത്തിന്റെ കണ്‍സിസ്റ്റസി നസ്ടപ്പെടതിരിക്കാന്‍ ആണ്. (മുട്ട വേണ്ടത്തവര്‍ക്ക് അടുത്ത സ്റ്റെപ് ബാധകം അല്ല )
ശേഷം ഇതിലേക്ക് മുട്ടയും പഞ്ചസാരയും അടിച്ചത് കുറേശ്ശ ചേര്‍ത്ത് വീണ്ടും നല്ല പോലെ തരി ഇല്ലാതെ മിക്സ്‌ ചെയ്യുക.
കേക്ക് ഉണ്ടാക്കാനുള്ള പത്രം അല്പം എണ്ണ മയം പുരട്ടി മയക്കി എടുക്കുക.
ഇതിലേക്ക് മുകളില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം കുറേശ്ശെ ആയി ഒഴിക്കുക.
25 മിനിറ്റ് ഓവനില്‍ വെച്ച് കേക്ക് ആയി കഴിഞ്ഞാല്‍ അത് തണുക്കാന്‍ വെക്കുക.
വിപ്പെട് ക്രീം നല്ലപോലെ അടിച്ചു മയപ്പെടുത്തി എടുക്കുക. 
തണുത്ത കേക്കിനെ നടുവേവട്ടത്തില്‍  മുറിക്കുക. 
രണ്ടു പാളികളിലും ക്രീം തേച്ചു പിടിപ്പിക്കുക.  ഇതിനെ വീടും ഒന്നാക്കി ഒട്ടിച്ചു ചേര്‍ത്ത് വെക്കുക. തുടര്‍ന്ന് കേക്ക് ന്റെ പുറത്തും വിപ്പെട് ക്രീം തേച്ചു പിടിപ്പിക്കുക. ചെറി ഇതിന്റെ പുറത്തു വെച്ച് അലങ്കരിക്കുക.

ഒരു ചോക്ലേറ്റ്ബാര്‍ ഗ്രേറ്റ്‌ ചെയ്തു കേക്ക് ന്റെ പുറത്തു വിതറുക.
തണുപ്പിച്ചു കഴിക്കുക. 


 






 

































Sunday, April 4, 2010

എഗ്ഗ് ബിരിയാണി


മുട്ട ------2 എണ്ണം
ബസ്മതി അരി ------ ഒരു കപ്പ്‌
തേങ്ങാപാല്‍ --------ഒരു ചെറിയ മുറി തേങ്ങയില്‍ നിന്നും പിഴിഞ്ഞെടുത്ത രണ്ടു കപ്പ്‌ പാല്‍
നെയ്യ് --------രണ്ടു ടീസ്പൂണ്‍
കറുവപ്പട്ട ----------ഒന്നര ഇന്ജു കഷണം
ഗ്രാമ്പൂ -----------2 എണ്ണം
ഏലക്ക -----------2 എണ്ണം
കുരുമുളക് ------------ 3 എണ്ണം
എണ്ണ ------------ഒരു സ്പൂണ്‍
സവാള -----------ഒരെണ്ണം
ഇഞ്ചി ----------- അര ഇന്ജു കഷണം
വെളുത്തുള്ളി ------------- 5 അല്ലി
പച്ചമുളക് ------------ഒരെണ്ണം
തക്കാളി ------------ഒരെണ്ണം
കറിവേപ്പില --------------ഒരു തണ്ട്
മല്ലിയില ------------------ഒരു തണ്ട്
മല്ലിപ്പൊടി -------------ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി --------------- കാല്‍ ടീസ്പൂണ്‍
ഗരം മസാല -------------അര ടീസ്പൂണ്‍
ഉപ്പു -------------ആവശ്യത്തിനു

അണ്ടിപ്പരിപ്പ്,കിസ്മിസ് -----ആവശ്യത്തിനു


പാകം ചെയുന്ന വിധം 
അരി കഴുകി വൃത്തിയാക്കി 15 മിനിറ്റ് വെള്ളത്തിലിട്ടു കുതിര്‍ത്തു വയ്ക്കുക..

ഒരു കുക്കറില്‍ ഒരു സ്പൂണ്‍ നെയ്യുഴിച്ചു പട്ട,ഗ്രാമ്പൂ,ഏലക്ക.കുരുമുളക് എന്നിവ ഒന്ന് ചതച്ചതിനു ശേഷം മൂപ്പിക്കുക.
ശേഷം കുതിര്‍ത്ത അരി ചേര്‍ത്തു നന്നായി ഇളക്കി ഒന്ന് വറുക്കുക.ഇതിലേക്ക് ഒന്നര കപ്പ്‌ തേങ്ങാപാലും ആവശ്യത്തിനു ഉപ്പും ചേര്‍ത്തു കുക്കറില്‍ അടച്ചു വേവിക്കുക.

ഒരു പാനില്‍ ഒരു സ്പൂണ്‍ എണ്ണ ഒഴിച്ചു ഇഞ്ചി,വെളുത്തുള്ളി,സവാള,പച്ചമുളക്,കറിവേപ്പില എന്നിവ വഴറ്റുക.നന്നായി വാടിയാല്‍ തക്കാളി ചേര്‍ത്തു ഇളക്കുക.തക്കാളി ഉടഞ്ഞു വരുമ്പോള്‍ മല്ലിപ്പൊടി ചേര്‍ത്തു മൂപ്പിക്കുക അര കപ്പ്‌ തേങ്ങാപാല്‍ ചേര്‍ക്കുക..ഗരം മസാല,മഞ്ഞള്‍പ്പൊടി ,ഉപ്പ്‌ എന്നിവ ചേര്‍ക്കുക.തിളക്കുമ്പോള്‍ മുട്ട പുഴുങ്ങിയത് നീളത്തില്‍ മുറിച്ചു ചേര്‍ത്തു വീണ്ടും തിളപ്പിച്ചു ചാറ് വറ്റിച്ചെടുക്കുക.മല്ലിയില പൊടിയായ് അരിഞ്ഞത് തൂവുക.

ഈ മുട്ട മസാല തയ്യാറാക്കി വച്ച ചോറിനൊപ്പം മിക്സ്‌ ചെയ്യുക.ശേഷം രണ്ടു മിനിറ്റ് ഓവനില്‍ വച്ച് ബേക് ചെയ്യുക.നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും മുകളില്‍ വിതറി, മല്ലിയില കൊണ്ട് അലങ്കരിക്കാം

(Thanks to Rakhi)