കോഴി - കഷ്ണങള്‍ ആകിയത്
മുളക് പൊടി-3 സ്പൂണ്‍
മഞ്ഞള്‍ പൊടി- 1 സ്പൂണ്‍
ചില്ലി സോസ് - 1 സ്പൂണ്‍
തക്കാളി സോസ് - 1 സ്പൂണ്‍
മുട്ടയുടെ വെള്ള -
വെളുത്തുള്ളി , ഇഞ്ചി ചതച്ചത് - 2 സ്പൂണ്‍
ചെറിയ ഉള്ളി- 15 എണ്ണം
ചിക്കന്‍ മസാല- ഒരു വല്യ സ്പൂണ്‍
തക്കാളി- 2 എണ്ണം
എണ്ണ-
ഉണ്ടാക്കുന്ന രീതി
മുളകുപൊടി ,മഞ്ഞള്‍പൊടി, ചില്ലി സോസ്, തക്കാളി സോസ് മുട്ടയുടെ വെള്ള എന്നിവ കോഴി കഷ്ണങളുംആയി ചേര്‍ത്തിളക്കി 20 മിനിറ്റ് വെക്കുക.
തുടര്‍ന്ന് ഇതു ഒരു പരന്ന പാത്രത്തില്‍ അടച്ചു വെച്ചു വേവിക്കുക.
ചീന ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകും കര്വേപ്പിലയും ഇല്ല്റ്റ് കടുക് വറക്കുക. ഉള്ളി അരിഞ്ഞത്ഇട്ടു വഴട്ടുക.
ഇതിലേക്ക് ഇന്ചിയും വെളുത്തുള്ളിയും കൂടി ചതച്ചത് ഇടുക. വേവിച്ച കോഴിയും കൂടെ ഇട്ടു ഇളക്കുക.
ഒന്നു ഇളകി വരുമ്പോള്‍ തക്കാളി മുറിച്ചത് ചേര്ക്കുക.
ഇതു ഒന്നു അലിഞ്ഞു വരുമ്പോളേക്കും ചിക്കന്‍ മസാല ചേര്‍ത്തിളക്കുക.
ആവശ്യത്തിനു മൊരിഞ്ഞു വരുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി താഴെ വെക്കുക.