വളരെ നാളുകളായി കേക്കുകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിട്ട്. പക്ഷെ ഉണ്ടാക്കി എല്ലാം വരുമ്പോള്‍ കഴിക്കാന്‍ ഉള്ള ആവേശം കെട്ടടങ്ങും. അവസാനം കേക്ക് ഫ്രിഡ്ജ് ല്‍ കേറും. ഇവിടെ ready made മിക്സ് കിട്ടുന്ന കൊണ്ട് അത്യാവശ്യം രണ്ടു മുട്ടയും കുറച്ചു എണ്ണയും പിന്നെ ഈ മിക്സ് ഉം ഉണ്ടെങ്കില്‍ കേക്ക് അര മണിക്കൂറിനുള്ളില്‍ റെഡി.
അങ്ങിനെ പരീക്ഷങ്ങള്‍ നടത്തുമ്പോള്‍ ആണ് ഓര്‍കുടില്‍ ഒരു കംമുനിട്ടിയില്‍ പാചക ക്കുറിപ്പുകള്‍ വിഭാഗത്തില്‍ ഒരാള്‍ ചോദിച്ചിരിക്കുന്നു ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് ഉണ്ടാക്കുന്ന വിധം ഒന്ന് ആരേലും പറയു എന്ന് പറഞ്ഞിരിക്കുന്നത്. അപ്പോള്‍ എന്റെ ഒരു സുഹൃത്ത് ഉടനടി ഏതോ ഒരു ലിങ്കും കൊടുത്തു. ആ ലിങ്കില്‍ നോക്കി ഞാന്‍ ഉണ്ടാക്കാന്‍ തുടങ്ങി കേക്ക്. അതില്‍ പറഞ്ഞ പ്രകാരം സാധനഗള്‍ എല്ലാം എടുത്തു മിക്സ് ചെയ്തു വന്നപ്പോള്‍ പൊടികള്‍ എല്ലാം കൂടി ഒട്ടിപിടിച്ചു ഇരിക്കുന്നു. പിന്നെ എന്റെ ഒരു ചെറിയ പരീക്ഷണം ആണ് ഇന്നിപ്പോള്‍ ഇതില്‍ ചേര്‍ക്കുന്നത്. ഉണ്ടാക്കി നോക്കി അഭിപ്രായങ്ങള്‍ പറയുക.
ആവശ്യമുള്ള സാധങ്ങള്‍
മൈദാ / all purpose flour- അര കപ്പ്
മുട്ട -4 എണ്ണം
കണ്ടേന്‍സെഡ് മില്‍ക്ക്- ഒരു ചെറിയ ടിന്‍
വാനില എസ്സെന്‍സ്- ഒരു ടേബിള്‍ സ്പൂണ്‍
മധുരമില്ലാത്ത ( unsweetened) ചോക്ലേറ്റ് പൌഡര്‍ -3 സ്പൂണ്‍
പഞ്ചസാര - ഒരു കപ്പ്
ബേക്കിംഗ് പൌഡര്‍- ഒരു സ്പൂണ്‍
ബട്ടര്‍ ( unsalted) -400 ഗ്രാം
whipped cream -
ഏതെങ്കിലും സോഡാ - ഒരു കാന്‍
ഉപ്പ്- ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം
ഓവന്‍ 350 F പ്രീ ഹീറ്റ് ചെയുക.
ഒരു പാനില്‍ ബട്ടര്‍ ഉരുക്കി എടുക്കുക. തണുക്കാന്‍ വെക്കുക.
ഒരു mixing ബൌളില്‍ മുട്ട, ഒരു കപ്പ് പഞ്ചസാര എന്നിവ നല്ലപോലെ അടിചു പതപ്പിക്കുക. നല്ലപോലെ പതഞ്ഞു വരുമ്പോള്‍ വാനില എസ്സെന്‍സ് ചേര്‍ത്ത് വീണ്ടും നല്ലപോലെ യോജിപ്പിക്കുക.
വേറെ ഒരു പത്രത്തില്‍ മൈദാ, ബെകിംഗ് പൌഡര്‍, ചോക്ലേറ്റ് പൌഡര്‍, ഉപ്പ് എന്നിവ നല്ലപോലെ കൈ കൊണ്ട് യോജിപ്പിക്കുക. കട്ടകള്‍ ഒന്നും ഇല്ലാതെ നല്ലപോലെ .
ഈ മിശ്രിതത്തിലേക്ക് ഉരുകിയ തണുത്ത ബട്റെരും കണ്ടേന്‍ സെഡ് മില്‍ക്കും ചേര്‍ക്കുക. ഇപ്പോള്‍ മൈദാ മിശ്രിതത്തില്‍ അല്പം കട്ടകള്‍ ഉണ്ടാകാന്‍ ഇടയുള്ളത് കൊണ്ട് ഇത് നല്ലപോലെ യോജിപ്പിചെടുക്കുക. ഇതിലേക്ക് ഒരു കാന്‍ സോഡാ കുറച്ചു കുറച്ചു ആയി ചേര്‍ക്കുക. കുറച്ചു കുറച്ചു എന്ന് പറഞ്ഞത് കേക്ക് മിശ്രിതത്തിന്റെ കണ്‍സിസ്റ്റസി നസ്ടപ്പെടതിരിക്കാന്‍ ആണ്. (മുട്ട വേണ്ടത്തവര്‍ക്ക് അടുത്ത സ്റ്റെപ് ബാധകം അല്ല )
ശേഷം ഇതിലേക്ക് മുട്ടയും പഞ്ചസാരയും അടിച്ചത് കുറേശ്ശ ചേര്‍ത്ത് വീണ്ടും നല്ല പോലെ തരി ഇല്ലാതെ മിക്സ് ചെയ്യുക.
കേക്ക് ഉണ്ടാക്കാനുള്ള പത്രം അല്പം എണ്ണ മയം പുരട്ടി മയക്കി എടുക്കുക.
ഇതിലേക്ക് മുകളില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം കുറേശ്ശെ ആയി ഒഴിക്കുക.
25 മിനിറ്റ് ഓവനില്‍ വെച്ച് കേക്ക് ആയി കഴിഞ്ഞാല്‍ അത് തണുക്കാന്‍ വെക്കുക.
വിപ്പെട് ക്രീം നല്ലപോലെ അടിച്ചു മയപ്പെടുത്തി എടുക്കുക.
തണുത്ത കേക്കിനെ നടുവേവട്ടത്തില്‍ മുറിക്കുക.
രണ്ടു പാളികളിലും ക്രീം തേച്ചു പിടിപ്പിക്കുക. ഇതിനെ വീടും ഒന്നാക്കി ഒട്ടിച്ചു ചേര്‍ത്ത് വെക്കുക. തുടര്‍ന്ന് കേക്ക് ന്റെ പുറത്തും വിപ്പെട് ക്രീം തേച്ചു പിടിപ്പിക്കുക. ചെറി ഇതിന്റെ പുറത്തു വെച്ച് അലങ്കരിക്കുക.
ഒരു ചോക്ലേറ്റ്ബാര്‍ ഗ്രേറ്റ് ചെയ്തു കേക്ക് ന്റെ പുറത്തു വിതറുക.
തണുപ്പിച്ചു കഴിക്കുക.
Saturday, April 24, 2010
Sunday, April 4, 2010
എഗ്ഗ് ബിരിയാണി
മുട്ട ------2 എണ്ണം
ബസ്മതി അരി ------ ഒരു കപ്പ്
തേങ്ങാപാല്‍ --------ഒരു ചെറിയ മുറി തേങ്ങയില്‍ നിന്നും പിഴിഞ്ഞെടുത്ത രണ്ടു കപ്പ് പാല്‍
നെയ്യ് --------രണ്ടു ടീസ്പൂണ്‍
കറുവപ്പട്ട ----------ഒന്നര ഇന്ജു കഷണം
ഗ്രാമ്പൂ -----------2 എണ്ണം
ഏലക്ക -----------2 എണ്ണം
കുരുമുളക് ------------ 3 എണ്ണം
എണ്ണ ------------ഒരു സ്പൂണ്‍
സവാള -----------ഒരെണ്ണം
ഇഞ്ചി ----------- അര ഇന്ജു കഷണം
വെളുത്തുള്ളി ------------- 5 അല്ലി
പച്ചമുളക് ------------ഒരെണ്ണം
തക്കാളി ------------ഒരെണ്ണം
കറിവേപ്പില --------------ഒരു തണ്ട്
മല്ലിയില ------------------ഒരു തണ്ട്
മല്ലിപ്പൊടി -------------ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി --------------- കാല്‍ ടീസ്പൂണ്‍
ഗരം മസാല -------------അര ടീസ്പൂണ്‍
ഉപ്പു -------------ആവശ്യത്തിനു
അണ്ടിപ്പരിപ്പ്,ക
പാകം ചെയുന്ന വിധം
അരി കഴുകി വൃത്തിയാക്കി 15 മിനിറ്റ് വെള്ളത്തിലിട്ടു കുതിര്‍ത്തു വയ്ക്കുക..
ഒരു കുക്കറില്‍ ഒരു സ്പൂണ്‍ നെയ്യുഴിച്ചു പട്ട,ഗ്രാമ്പൂ,ഏലക്ക.കുരുമുളക് എന്നിവ ഒന്ന് ചതച്ചതിനു ശേഷം മൂപ്പിക്കുക.
ശേഷം കുതിര്‍ത്ത അരി ചേര്‍ത്തു നന്നായി ഇളക്കി ഒന്ന് വറുക്കുക.ഇതിലേക്ക് ഒന്നര കപ്പ് തേങ്ങാപാലും ആവശ്യത്തിനു ഉപ്പും ചേര്‍ത്തു കുക്കറില്‍ അടച്ചു വേവിക്കുക.
ഒരു പാനില്‍ ഒരു സ്പൂണ്‍ എണ്ണ ഒഴിച്ചു ഇഞ്ചി,വെളുത്തുള്ളി,സവാള,പച്ചമുളക്,കറിവേപ
ഈ മുട്ട മസാല തയ്യാറാക്കി വച്ച ചോറിനൊപ്പം മിക്സ് ചെയ്യുക.ശേഷം രണ്ടു മിനിറ്റ് ഓവനില്‍ വച്ച് ബേക് ചെയ്യുക.നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും മുകളില്‍ വിതറി, മല്ലിയില കൊണ്ട് അലങ്കരിക്കാം
(Thanks to Rakhi)
Tuesday, March 16, 2010
വെള്ളരിക്ക മാങ്ങാ
വെള്ളരിക്ക- അര മുറി
മാങ്ങാ- അര മാങ്ങാ/ ഒരെണ്ണം പുളി അനുസരിച്
തേങ്ങ- ഒരു കപ്പ്
പച്ച മുളക്- രണ്ടു എണ്ണം
മഞ്ഞള്‍പ്പൊടി- കാല്‍ സ്പൂണ്‍
മുളകുപൊടി- കാല്‍ സ്പൂണ്‍
കുഞ്ഞുള്ളി- രണ്ട് എണ്ണം
ജീരകം - ഒരു നുള്ള്
ഉണക്ക മുളക് - രണ്ടു എണ്ണം
കടുക്- കറിവേപ്പില - എണ്ണ- ഉപ്പ്- വെള്ളം - ആവശ്യത്തിന്
ഉണ്ടാക്കുന്ന രീതി
വെള്ളരിക്കയും മാങ്ങയും ചെറിയ കഷണങ്ങള്‍ ആക്കി വെള്ളം പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് അടുപ്പില്‍ വെച്ച് വേവിക്കുക. മാങ്ങാ കഷണങ്ങള്‍ വെന്തു വരുന്നതുവരെ
തേങ്ങയും ജീരകവും കൂടി നല്ലപോലെ അരച്ചെടുക്കുക.
വെന്ത കഷണങ്ങളിലേക്ക് അരപ്പ് ചേര്‍ത്ത് ഇളക്കി ചൂടാക്കി ഇളക്കി വാങ്ങുക.
ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കുഞ്ഞുള്ളി കൊത്തി അരിഞ്ഞു ഇടുക. തുടര്‍ന്ന് ഉണക്ക മുളക് കൈ കൊണ്ട് മുറിച്ചു എണ്ണയില്‍ ഇടുക. അതിനു പുറകെ കടുകും .കടുക് പോട്ടികഴിയുംപോള്‍ കറിവേപ്പിലയും ഇട്ടു ഈ മിശ്രിതം കറിയില്‍ ചേര്‍ക്കുക.
മാങ്ങാ- അര മാങ്ങാ/ ഒരെണ്ണം പുളി അനുസരിച്
തേങ്ങ- ഒരു കപ്പ്
പച്ച മുളക്- രണ്ടു എണ്ണം
മഞ്ഞള്‍പ്പൊടി- കാല്‍ സ്പൂണ്‍
മുളകുപൊടി- കാല്‍ സ്പൂണ്‍
കുഞ്ഞുള്ളി- രണ്ട് എണ്ണം
ജീരകം - ഒരു നുള്ള്
ഉണക്ക മുളക് - രണ്ടു എണ്ണം
കടുക്- കറിവേപ്പില - എണ്ണ- ഉപ്പ്- വെള്ളം - ആവശ്യത്തിന്
ഉണ്ടാക്കുന്ന രീതി
വെള്ളരിക്കയും മാങ്ങയും ചെറിയ കഷണങ്ങള്‍ ആക്കി വെള്ളം പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് അടുപ്പില്‍ വെച്ച് വേവിക്കുക. മാങ്ങാ കഷണങ്ങള്‍ വെന്തു വരുന്നതുവരെ
തേങ്ങയും ജീരകവും കൂടി നല്ലപോലെ അരച്ചെടുക്കുക.
വെന്ത കഷണങ്ങളിലേക്ക് അരപ്പ് ചേര്‍ത്ത് ഇളക്കി ചൂടാക്കി ഇളക്കി വാങ്ങുക.
ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കുഞ്ഞുള്ളി കൊത്തി അരിഞ്ഞു ഇടുക. തുടര്‍ന്ന് ഉണക്ക മുളക് കൈ കൊണ്ട് മുറിച്ചു എണ്ണയില്‍ ഇടുക. അതിനു പുറകെ കടുകും .കടുക് പോട്ടികഴിയുംപോള്‍ കറിവേപ്പിലയും ഇട്ടു ഈ മിശ്രിതം കറിയില്‍ ചേര്‍ക്കുക.
ഉരുള കിഴങ്ങ് സവാള തോരന്‍ -
കിഴങ്ങ് - 4 എണ്ണം തൊലി കളഞ്ഞു ചെറിയ കഷണങ്ങള്‍ ആകിയത്
സവാള - ഒരെണ്ണം
തേങ്ങ- അര മുറി ( കാല്‍ കപ്പ് )
മുളക് പൊടി- 1 സ്പൂണ്‍ / പച്ചമുളക് - മൂനെണ്ണം
ജീരകം- ഒരു നുള്ള്
വെളുത്തുള്ളി- ഒരു അല്ലി
ഗരം മസാല- ഒന്നര സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിനു
എണ്ണ , കറിവേപ്പില, കടുക് -
പാകം ചെയുന്ന വിധം
സവാളയും കിഴങ്ങും ചെറിയ കഷണങ്ങള്‍ ആകുക.
ഇത് കഴുകി വൃത്തിയാക്കി ആവശ്യത്തിനു വെള്ളം, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക.
തേങ്ങ, മുളകുപൊടി, ജീരകം, വെളുത്തുള്ളി, മുളകുപ്പൊടി, ഗരം മസാല എന്നിവ ചതച്ചു എടുക്കുക.
കഷ്ണങ്ങള്‍ പാതി വേവാകുമ്പോള്‍ അല്പം ഉപ്പ് ചേര്‍ക്കുക.
ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇട്ടു പൊട്ടുമ്പോള്‍ കറിവേപ്പില ചേര്‍ക്കുക. തുടര്‍ന്ന് കഷ്ണങ്ങള്‍ ഇട്ടു ഇളക്കുക. വെള്ളം തോര്‍ന്നു വരുമ്പോള്‍ അരപ്പ് ചേര്‍ക്കുക.തീ കുറച്ചു വെച്ച് ഇളക്കി തോര്‍ത്തി എടുക്കുക.തോരന്‍ തയ്യാര്‍
സവാള - ഒരെണ്ണം
തേങ്ങ- അര മുറി ( കാല്‍ കപ്പ് )
മുളക് പൊടി- 1 സ്പൂണ്‍ / പച്ചമുളക് - മൂനെണ്ണം
ജീരകം- ഒരു നുള്ള്
വെളുത്തുള്ളി- ഒരു അല്ലി
ഗരം മസാല- ഒന്നര സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിനു
എണ്ണ , കറിവേപ്പില, കടുക് -
പാകം ചെയുന്ന വിധം
സവാളയും കിഴങ്ങും ചെറിയ കഷണങ്ങള്‍ ആകുക.
ഇത് കഴുകി വൃത്തിയാക്കി ആവശ്യത്തിനു വെള്ളം, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക.
തേങ്ങ, മുളകുപൊടി, ജീരകം, വെളുത്തുള്ളി, മുളകുപ്പൊടി, ഗരം മസാല എന്നിവ ചതച്ചു എടുക്കുക.
കഷ്ണങ്ങള്‍ പാതി വേവാകുമ്പോള്‍ അല്പം ഉപ്പ് ചേര്‍ക്കുക.
ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇട്ടു പൊട്ടുമ്പോള്‍ കറിവേപ്പില ചേര്‍ക്കുക. തുടര്‍ന്ന് കഷ്ണങ്ങള്‍ ഇട്ടു ഇളക്കുക. വെള്ളം തോര്‍ന്നു വരുമ്പോള്‍ അരപ്പ് ചേര്‍ക്കുക.തീ കുറച്ചു വെച്ച് ഇളക്കി തോര്‍ത്തി എടുക്കുക.തോരന്‍ തയ്യാര്‍
Monday, March 15, 2010
നെല്ലിക്ക കാരറ്റ് ചമന്തി
കാരറ്റ് - ഒരെണ്ണം
നെല്ലിക്ക ( goose berry ) -3 എണ്ണം
ഇഞ്ചി- ഒരു ചെറിയ കഷ്ണം
പച്ച മുളക്- 3 എണ്ണം
ഉപ്പ്- ആവശ്യത്തിനു
ഉണ്ടാക്കുന്ന രീതി
കാരറ്റും നെല്ലിക്കയും (കുരു കളഞ്ഞു ) ചെറിയ കഷ്ണങ്ങള്‍ ആക്കുക.
ഇഞ്ചി പച്ചമുളക് ഉപ്പ് എന്നിവയും കൂടി കാരറ്റും നെല്ലിക്കയും ചേര്‍ത് അരച്ചെടുക്കുക.
നെല്ലിക്ക കാരറ്റ് ചമന്തി റെഡി
നെല്ലിക്ക ( goose berry ) -3 എണ്ണം
ഇഞ്ചി- ഒരു ചെറിയ കഷ്ണം
പച്ച മുളക്- 3 എണ്ണം
ഉപ്പ്- ആവശ്യത്തിനു
ഉണ്ടാക്കുന്ന രീതി
കാരറ്റും നെല്ലിക്കയും (കുരു കളഞ്ഞു ) ചെറിയ കഷ്ണങ്ങള്‍ ആക്കുക.
ഇഞ്ചി പച്ചമുളക് ഉപ്പ് എന്നിവയും കൂടി കാരറ്റും നെല്ലിക്കയും ചേര്‍ത് അരച്ചെടുക്കുക.
നെല്ലിക്ക കാരറ്റ് ചമന്തി റെഡി
Sunday, March 14, 2010
ഗോതമ്പ് ദോശ
ഗോതമ്പ് പൊടി- 2 കപ്പ്
ഉഴുന്ന് -മുക്കാല്‍ കപ്പ്
ഇഞ്ചി-ചെറിയ ഒരു കഷ്ണം
പച്ചമുളക്- 4 എണ്ണം
പാകം ചെയുന്ന വിധം
ഉഴുന്ന് കുതിര്‍ത്തു അരച്ചെടുക്കുക. മുക്കാല്‍ അരവാകുംപോള്‍ അതിനോടൊപ്പം രണ്ടു കപ്പ് ഗോതമ്പ് പൊടി കൂടി ചേര്‍ത്ത് നല്ലപോലെ അരക്കുക.
ഈ മാവ് ഉപ്പും ചേര്‍ത്ത് ഇളക്കി നല്ലപോലെ അടച്ചു മൂടി വെക്കുക.
പിറ്റേന്ന് മാവില്‍ ഇഞ്ചി കൊത്തി അരിഞ്ഞതും പച്ചമുളക് വട്ടത്തില്‍ അരിഞ്ഞതും ചേര്‍ക്കുക.
ദോശ കല്ല് ചൂടാക്കി മാവു ഇതില്‍ ഒഴിച്ച് ദോശ ചുട്ടെടുക്കുക.
ഈ മാവ് ഉപ്പും ചേര്‍ത്ത് ഇളക്കി നല്ലപോലെ അടച്ചു മൂടി വെക്കുക.
പിറ്റേന്ന് മാവില്‍ ഇഞ്ചി കൊത്തി അരിഞ്ഞതും പച്ചമുളക് വട്ടത്തില്‍ അരിഞ്ഞതും ചേര്‍ക്കുക.
ദോശ കല്ല് ചൂടാക്കി മാവു ഇതില്‍ ഒഴിച്ച് ദോശ ചുട്ടെടുക്കുക.
Tuesday, February 16, 2010
മധുര കിഴങ്ങ് കറി
1 കിഴങ്ങ് ചെറിയ കഷ്ണങ്ങള്‍ ആകിയത്-
2. മുളക് പൊടി- അര സ്പൂണ്‍
3. മല്ലിപ്പൊടി- ഒരു സ്പൂണ്‍
4. കുരുമുളക് പൊടി- അര സ്പൂണ്‍
5. ഗരം മസാല- ഒരു സ്പൂണ്‍
ഇതില്ല എങ്കില്‍-
പെരുംജീരകം -ഒരു നുള്ള്
ഗ്രാമ്പു-
കറുവാപട്ട ഇവ പോടിചെടുതത്- ഒരു സ്പൂണ്‍
6. വെളിച്ചെണ്ണ -ഒരു സ്പൂണ്‍
7. കടുക് -
8. മഞ്ഞള്‍പ്പൊടി -കാല്‍ സ്പൂണ്‍
9. സവാള കൊത്തി അരിഞ്ഞത്- ഒരു സവാള
10. ഇഞ്ചി- ഒരു ചെറിയ കഷ്ണം നീളത്തില്‍ അരിഞ്ഞത്
11. പച്ച മുളക്- മൂനെണ്ണം അറ്റം പിളര്‍ന്നത്
12. പഴുത്ത തക്കാളി- നാലെണ്ണം നാലായി മുറിച്ചത്
13. വെളുത്തുള്ളി - നാലു അല്ലി നീളത്തില്‍ അരിഞ്ഞത്
14. തേങ്ങാപ്പാല്‍-
ഒന്നാം പാല്‍ -അര കപ്പ്
രണ്ടാം പാല്‍- അര കപ്പ്
15. ഉപ്പ്, കറിവേപ്പില. വെള്ളം -ആവശ്യത്തിനു
പാകം ചെയുന്ന വിധം
മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ചെറുതായി ചൂടാക്കുക.
ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചതിനു ശേഷം സവാള, ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവ വഴറ്റുക. ഇത് വഴന്നു വരുമ്പോള്‍ മൂപിച്ചു വെച്ചിരിക്കുന്ന പൊടികള്‍ ചെര്‍ത്ത് ഇളക്കുക. തുടര്‍ന്ന് കിഴങ്ങും . കിഴങ്ങില്‍ മസാലകള്‍ എല്ലാം പിടിച്ചു വരുമ്പോള്‍ തക്കാളി, വെളുത്തുള്ളി ഇവ കൂടി ചേര്‍ക്കുക. ഇതും നല്ലപോലെ മിക്സ് ആയിവരുമ്പോള്‍ രണ്ടാം പാല്‍ ഒഴിച്ച് ഇളക്കി പത്രം മൂടി വെക്കുക. കിഴങ്ങ് വെന്തു വരുമ്പോള്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് ചാര്‍ കുറുക്കി എടുക്കുക. ആവശ്യത്തിനു കുറുകി കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കി അടുഉപ്പില്‍ നിന്നും മാറ്റി വെക്കുക.
മധുര കിഴങ്ങിന്റെ മധുരവും മസ്ലയുടെ എരിവും തക്കാളിയുടെ പുളിയും എല്ലാം കൂടി ചേര്‍ന്ന് നല്ല ഒരു സ്വാദുള്ള ഒരു കറി ആണിത്.
എരിവു കൂടുതല്‍ വേണ്ടവര്‍ പച്ചമുളകും മുളക് പൊടിയും കൂടുതലായി ചേര്‍ക്കുക.
Labels:
sweet potato curry,
മധുര കിഴങ്ങ് കറി
Subscribe to:
Posts (Atom)



