ഞാന്‍ താമസിക്കുന്നിടത്ത് വളരെ വിരളമായി കിട്ടുന്ന ഒരു സാധനം ആണ് കുമ്പളങ്ങ. അത് കിട്ടുമ്പോള്‍ എല്ലാം ഞാന്‍ ഉണ്ടാക്കുന്ന ഒരു കറി ആണ് ഓലന്‍.
അതിന് വേണ്ട സാധനങ്ങള്‍
കുമ്പളങ്ങ- ഒരു ചെറിയ കഷ്ണം.
പച്ച മുളക്-2 എണ്ണം.
വന്‍പയര്‍- ഒരു പിടി
എണ്ണ-ഒരു സ്പൂണ്‍
കറിവേപ്പില.
തേങ്ങ പാല്‍-
( തേങ്ങ പിഴിഞ്ഞു പാല്‍ എടുക്കുക ആണെകില്‍ അര മുറി തേങ്ങ യുടെ പാല്‍. ആദ്യത്തെ പാല്‍ എടുത്തു മാറ്റി വെക്കുക. രണ്ടാംപാലും, മൂന്നാം പാലും എടുക്കുക.
കാനില്‍ കിട്ടുന്ന തേങ്ങ പാല്‍ ആണേല്‍ അരഗ്ലാസ് തേങ്ങാപാലും, കാല്‍ ഗ്ലാസ് വെള്ളവും മിക്സ് ചെയ്യുക.
ഇനി അതുമല്ല തേങ്ങ പൊടി ആണ് എങ്കില്‍ 3 spoon പൊടി ഒന്നര ഗ്ലാസ് വെള്ളത്തില്‍ മിക്സ് ചെയുക.)
പാചക രീതി
വന്‍പയര്‍ പകുതി വേവാകുമ്പോള്‍ കുമ്പളങ്ങയും പച്ചമുളക് കീറിയതും ഇട്ടു വേവിക്കുക. നല്ലപോലെ വെന്തു ഉടയ്മ്പോള്‍ ഉപ്പ് ചേര്ക്കുക. ചെറു തീയില്‍ തെങപാല്‍ ചേര്ത്തു ഇളക്കുക. ഒന്നു ചൂടാകുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി എണ്ണയും കറിവേപ്പിലയും ചേര്ക്കുക.
No comments:
Post a Comment