Friday, May 8, 2009
വെജിറ്റബിള്‍ കുറുമ
ആവശ്യമുള്ള സാധനങ്ങള്‍
കാരറ്റ്- 1 എണ്ണം
ബീന്‍സ്- ഒരു പിടി
ഉരുളന്‍ കിഴങ്ങ് -1 ennam
ഗ്രീന്‍ പീസ് - 1/4 കപ്പ്
കോളിഫ്ലവര്‍ - 10 ഇതളുകള്‍
സവാള-1 എണ്ണം
കപ്പലണ്ടി- 10 എണ്ണം
ചിരവിയ തേങ്ങ- ഒരു cup
പച്ചമുളക്-4 എണ്ണം
ഇഞ്ചി-ഒരു ചെറിയ കഷ്ണം
പെരുംജീരകം,
ഗ്രാമ്പു- 7
കറുക പട്ട- 1
മല്ലി
ഏലക്ക-3
കടുക്, എണ്ണ, ഉപ്പു, കറിവേപ്പില,മഞ്ഞള്‍പ്പൊടി-
കാരറ്റ് നടുവിലെ മുറിച്ചു ചെറിയ കഷ്ണങള്‍ ആക്കുക.
കൊളിഫ്ലോവേര്‍ ഇതളുകള്‍ ആക്കി എടുക്കുക.
ബീന്‍സ് മുറിച്ചെടുക്കുക.
സവാള നീളത്തില്‍ അരിഞ്ഞ് എടുക്കുക.
പാചക രീതി
പച്ചക്കറികള്‍ എല്ലാം കൂടെ ആവശ്യത്തിനു വെള്ളം ഒഴിച്ച് അല്പം ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക.
പച്ചമുളക്, ഇഞ്ചി, മസാല എന്നിവ ചേര്‍ത്ത് തേങ്ങ നല്ലപോലെ അരച്ചെടുക്കുക.
ഒരു ചീന ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകിട്ട് പൊട്ടുമ്പോള്‍ സവാള വഴറ്റുക. വഴാന്നു വരുമ്പോള്‍ പച്ചകറികള്‍ ഇട്ടു വീണ്ടും വഴറ്റുക. അത് ഒന്ന് വഴന്നു വരുമ്പോള്‍ മഞ്ഞള്‍പൊടി ഇട്ടു ഇളക്കുക.
ശേഷം അരപ്പ് ചേര്‍ത്ത് ഇളക്കി ,ഉപ്പ് ചേര്‍ത്ത് അടച്ചു വെക്കുക. അരപ്പ് കഷ്ണങളില്‍ പറ്റിപിടിച്ചു കഴിഞ്ഞു ആവശ്യത്തിനു കുറുകി പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നും എടുത്തു മാറ്റിവെക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment