ആവശ്യമുള്ള സാധങ്ങള്‍.
കപ്പളങ്ങ - ഒരു ചെറുത്
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
പച്ചമുളക് - 3 എണ്ണം
ഉപ്പു - പാകത്തിന്
തേങ്ങ - ഒരു ചെറിയ മുറി
ജീരകം - അര ടീസ്പൂണ്‍
ചുവന്നുള്ളി - 3 എണ്ണം
പുളി - ഒരു ചെറിയ നെല്ലിക്ക വലിപ്പം
കടുക് വരക്കുന്നതിന്
വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍
വറ്റല്‍ മുളക് - 2 എണ്ണം
കടുക് -കാല്‍ ടീസ്പൂണ്‍
ഉലുവ - അര ടീസ്പൂണ്‍
വീണ്ടും ചുവന്നുള്ളി - 3 എണ്ണം
കറിവേപ്പില - 2 തണ്ട്
പാകം ചെയ്യുന്ന വിധം
കപ്പളങ്ങ മുറിച്ചു ചതുരകഷ്ണങ്ങളായി അരിഞ്ഞു വെള്ളത്തിലിട്ടു നന്നായി കഴുകി കറ നീക്കുക. മുളക് പൊടി,മഞ്ഞള്‍പ്പൊടി, പച്ചമുളക് എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്തു വരുമ്പോള്‍ ഉപ്പു ചേര്‍ക്കാം. ശേഷം പുളി അര കപ്പ് വെള്ളത്തില്‍ പിഴിഞ്ഞ് ചേര്‍ക്കുക. തേങ്ങ ജീരകവും ഉള്ളിയും ചേര്‍ത്ത് അരച്ച് (മഷിപോലെ അരയരുത്) കപ്പളങ്ങയോടൊപ്പം ചേര്‍ക്കുക. ഒരു ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണയില്‍ വറ്റല്‍ മുളക് , കടുക്,ഉലുവ,ചെരുതായരിഞ്ഞ ഉള്ളി,കറിവേപ്പില എന്നിവ വറത്തു കപ്പളങ്ങ കൂട്ടിലേക്ക് ചേര്‍ക്കുക
No comments:
Post a Comment