വെണ്ടയ്ക്ക കൊണ്ടു ഞാന്‍ ആകെ ഉണ്ടാക്കിയിരുന്നത് വെണ്ടയ്ക്ക മെഴുക്കുപുരട്ടി ആണ്. സവാളയുംപച്ചമുളകും അറിഞ്ഞിട്ടു എണ്ണയില്‍ മൂപ്പിച്ച് എടുക്കുന്നത്.
കഴിഞ്ഞ ദിവസം പത്രങ്ങളില്‍ കണ്ടു രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയപ്പോള്‍ വെണ്ടയ്ക്ക ഫ്രൈ കഴിച്ചുഎന്നും അതിന്റെ രേസിപെയും സഹിതം.
കഴിഞ്ഞ ദിവസം വെണ്ടയ്ക്ക കടയില്‍ കണ്ടപ്പോള്‍ ആദ്യം വിചാരിച്ചു അതുണ്ടാക്കി നോക്കാം എന്ന്. പിന്നെവെണ്ടയ്ക്ക കഴുകി എടുത്തു അരിഞ്ഞ് വെച്ചപ്പോള്‍ ഓര്ത്തു കഴിഞ്ഞ ദിവസം ഇവിടെ അടുത്ത ഒരുറെസ്റ്റ്രോന്റില്‍ കഴിച്ച വെണ്ടയ്ക്ക മസാല ആണ് മനസ്സില്‍ ആദ്യം വന്നത്. അപ്പോള്‍ പിന്നെ അത് ഒന്നു ഉണ്ടാക്കിനോക്കാം എന്ന് കരുതി. അങ്ങിനെ ഉണ്ടാക്കിയത് ആണ് ഈ വെണ്ടയ്ക്ക മസാല .
ആവശ്യമുള്ള സാധനങള്‍
വെണ്ടയ്ക്ക- 15 എണ്ണം
സവാള- 1 എണ്ണം
തക്കാളി- 2 എണ്ണം
മുളകുപൊടി- സ്പൂണ്‍
മല്ലിപ്പൊടി- 1 1/2 സ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 1/2 സ്പൂണ്‍
ഗരം മസാല- 1 സ്പൂണ്‍
എണ്ണ
ഉപ്പ്
വെള്ളം
തേങ്ങാപ്പാല്‍- കാല്‍ കപ്പ്
പാചക രീതി
മുളകുപൊടി, മല്ലിപ്പൊടി,മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ അല്പം വെള്ളം ചലിച്ചു ഒരു മസാല കൂട്ട് ഉണ്ടാക്കുക.
വെണ്ടയ്ക്ക കഴുകി തലയും വാലും കളഞ്ഞു നടുവിലെ കീറി മുകളില്‍ പറഞ്ഞ മസാല ചേര്ത്തു നല്ലപോലെഇളക്കി അഞ്ചു മിനിട്ട് വെക്കുക
ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മസാല പുരട്ടി വെച്ചിരിക്കുന്ന വെണ്ടയ്ക്ക ഇട്ടു വറുക്കക.
വെണ്ടയ്ക്ക വറുത്തു എടുത്തു മാറ്റിവെച്ച ശേഷം , അതെ പാനില്‍ (വെണ്ടയ്ക്ക വറുത്ത എണ്ണ ഉണ്ടേല്‍അതുമതി ,ഇല്ലേല്‍ ) അല്പം എണ്ണ ഒഴിച്ച് കടുകുപൊട്ടിക്കുക. അതിലേക്കു നീളത്തില്‍ അരിഞ്ഞ സവാള ഇട്ടു വഴറ്റുക. വഴന്നു കഴിയുമ്പോള്‍ തക്കാളിയും ചേര്ത്തു നല്ലപോലെ ഇളക്കുക.
തക്കളി വെന്തു ഉടഞ്ഞു കഴിയുമ്പോള്‍ അലപം ഉപ്പ് ചേര്ക്കുക.
മുകളില്‍ പറഞ്ഞ മസാല ബാക്കി ഉണ്ടേല്‍ അത് ഇതില്‍ ചേര്ക്കുക. ഇല്ലേല്‍ മുളകുപൊടി- മല്ലിപ്പൊടി,മഞ്ഞള്‍കൂടാതെ ഗരം മസാലയും ചേര്‍ത്ത അഞ്ചു മിനിട്ട് ഇളക്കുക. ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന വെണ്ടയ്ക്കചേര്‍ത്തിളക്കുക. അല്പം വെള്ളം ചേര്‍ത്ത ഇളക്കി അടച്ചു വേവിക്കുക. വെള്ളം വറ്റി വരുമ്പോള്‍ തീകുറച്ച്തേങ്ങാപ്പാല്‍ ചേര്‍ത്ത ഇളക്കി അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കുക.
ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഉപയോഗിക്കാന്‍ പറ്റുന്ന ഒരു വിഭവം ആണിത്.