Pages

Showing posts with label മീന്‍ കറി. Show all posts
Showing posts with label മീന്‍ കറി. Show all posts

Sunday, March 29, 2009

ആലപ്പുഴ സ്റ്റൈല്‍ മീന്‍ കറി


ആവശ്യമുള്ള സാധങ്ങള്‍
ദശയുള്ള മീന്‍ കഷ്നങ്ങള്‍ ആകിയത്
കുടംപുളി -2 എണ്ണം

വെളുത്തുള്ളി- 2 അല്ലി
ഇഞ്ചി- ഒരു ചെറിയ കഷ്ണം.
മുളകുപൊടി-1.5 സ്പൂണ്‍
മല്ലിപൊടി-മുക്കാല്‍ സ്പൂണ്‍
ഉലുവപൊടി- ഒരു നുള്ള്
ഉലുവ
കടുക്
കറിവേപ്പില
എണ്ണ
ഉപ്പ്

ഉണ്ടാക്കുന്ന രീതി

മീന്‍ വൃത്തിയാക്കി എടി‌ക്കുക.
ഇന്ചിയും വെളുത്തുള്ളിയും ചതച്ച് എടുക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ ഉലുവയും കടുകും ഇട്ടു പൊട്ടിക്കുക . ചതച്ച്വെച്ചിരിക്കുന്ന ഇന്ചിയും വെളുത്തുള്ളിയും ഇതില്‍ ഇട്ടു ഇളക്കുക.
തീ കുറച്ച് പൊടികള്‍ ഇട്ടു മൂപ്പിക്കുക.
മസാല യും മീന്‍ കഷ്ണങളും കുടം പുളിയും ഉപ്പും കൂടെ മീന്‍ ഉണ്ടാക്കുന്ന പത്രതിലെക്കുമാറ്റികഷ്ണങള്‍ നികക്കെ വെള്ളം ഒഴിച്ചു അടുപ്പില്‍ വെച്ചു തിളപ്പിക്കുക. തിളച്ചു കുറുകി വരുമ്പോള്‍ തീ കുറച്ച്വെക്കുക. ആവശ്യത്തിനു കുറുകി പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി വെക്കുക.
കപ്പയുടെ കൂടെ ഇതു ഒരു നല്ല കറി ആണ്.
തലേദിവസം ഉണ്ടാക്കി പിറ്റേന്ന് എടുത്ത് ഉപയോഗിച്ചാല്‍ ആവശ്യത്തിനു ഉപ്പും പുളിയും മുളകും എല്ലാംകഷ്ണത്തില്‍ പറ്റിപിടിച്ചിരിക്കും.


Friday, March 6, 2009

തേങ്ങ അരച്ച മീന്‍ കറി



ആവശ്യമുള്ള സാധങ്ങള്‍

ചെറിയ മീന്‍ വൃത്തിയാക്കി എടുത്ത്
തേങ്ങ ചുരണ്ടിയത്- 5 സ്പൂണ്‍
മുളകുപൊടി- 1 സ്പൂണ്‍
മല്ലിപൊടി- അര സ്പൂണ്‍
മഞ്ഞള്‍പൊടി- കാല്‍ സ്പൂണ്‍
പച്ചമുളക് - 2 എണ്ണം
ഇന്ചി- ഒരു കുഞ്ഞു
വെളുത്തുള്ളി- 2 അല്ലി
ചുമന്നുള്ളി- 2 എണ്ണം
ഉപ്പ്, എണ്ണ ,കറിവേപ്പില-ആവശ്യത്തിനു
കുടംപുളി- 2 ചെറിയ കഷ്ണം (വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത് ചതച്ച് എടുത്ത്)

പാചക രീതി
തേങ്ങയും, പൊടികളും ചുമന്നുളിയും കൂടി നന്നായി അരച്ചെടുക്കുക.
വളരെ കുറച്ച് വെള്ളം ചേര്‍ത്ത് അരപ്പും കുടംപുളി ചതച്ചതും ഒരു പാത്രത്തിലാക്കി അടുപ്പില്‍ വെക്കുക.
പച്ച മുളക് നടുവേ കീറിയതും വെളുത്തുള്ളിയും ഇന്ചിയും തീരെ ചെറുതായി അരിഞ്ഞ് അരപ്പില്‍ ചേര്‍ക്കുക.
അരപ്പ് തിളച്ചു കഴിയുമ്പോള്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക.
വൃത്തിയാകി വെച്ചിരിക്കുന്ന മീന്‍ കഷ്ണങള്‍ തിളയ്ക്കുന്ന അരപ്പില്‍ ചേര്‍ത്ത് തീ കുറയ്ക്കുക. മീന്‍ കഷ്ണങള്‍ വെന്തു കഴിയുമ്പോള്‍ കറിവേപ്പിലയും എണ്ണയും ഒഴിച്ചു മൂടി വെക്കുക. അല്പസമയത്തിനു ശേഷം എടുത്തു ഉപയോഗിക്കുക.