Pages

Thursday, December 30, 2010

ഗ്രീന്‍ പീസ്‌ മസാല

ഗ്രീന്‍ പീസ്‌  മസാല
അപ്പത്തിനും ചപ്പാത്തിക്കും കൂട്ടി കഴിക്കാന്‍ പറ്റിയ ഒരു വിഭവം .
ഗ്രീന്‍ ബീന്‍സ്‌- ഒരു ഗ്ലാസ്‌
സവാള- ഒരെണ്ണം
തക്കാളി- രണ്ട്എണ്ണം
ഇഞ്ചി -ഒരു ചെറിയ കഷ്ണം
ഡ്രൈ ഗ്രീന്‍ പീസ്‌ 
വെളുത്തുള്ളി- നാലു അല്ലി
പച്ചമുളക്- രണ്ട് എണ്ണം
മുളകുപൊടി- ഒരു ടി സ്പൂണ്‍
മല്ലിപ്പൊടി- രണ്ട് ടി സ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാല്‍ ടി സ്പൂണ്‍
ചിക്കന്‍ മസാല ( ഗരം മസാല പ്പൊടി )- മുക്കാല്‍ ടി സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
വെള്ളം ,എണ്ണ,കടുക് ,കറിവേപ്പില -ആവശ്യാനുസരണം.


പാചക രീതി
ഉണക്ക ഗ്രീന്ബീന്‍സ് നാലഞ്ച് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കാന്‍ ഇടുക. ഇതു കുതിര്‍ന്നു കഴിയുമ്പോള്‍ കഴുകി എടുത്തു വെള്ളം ഒഴിച്ച് മഞ്ഞള്‍പ്പൊടിയും അല്‍പ്പം ഉപ്പും ചേര്‍ത്ത്  പ്രഷര്‍ കുക്കര്‍ റില്‍ മൂന്നു വിസില്‍ വരുത്തുക.
സവാള നീളത്തില്‍ അരിയുക. പച്ചമുളക് നടുവേ കീറി ഇടുക. തക്കാളി കഷണങ്ങള്‍ ആക്കുക.
ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും കറിവേപ്പിലയും ഇട്ട്ടു പൊട്ടിക്കുക.
ഇതിലേക്ക് സവാള അറിഞ്ഞതും പച്ചമുളക് കീറിയതും ചേര്‍ത്ത് വഴറ്റുക.
സവാള വഴന്നു കഴിയുമ്പോള്‍ ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും കൂടെ ചതച്ചത് ഇടുക.
ഇതിന്റെ പച്ച മണം മാറി കഴിയുമ്പോള്‍ പൊടികള്‍ എല്ലാം ചേര്‍ക്കുക. പൊടികള്‍ ചൂടായി സവലയില്‍ പിടിക്കുമ്പോള്‍ തക്കാളി കൂടെ ഇട്ടു ഇളക്കുക.
തക്കാളി പൊടിഞ്ഞു നല്ലപോലെ മിക്സ്‌ ആകുമ്പോള്‍ ഇതിലേക്ക് ഉപ്പ് ചേര്‍ക്കുക.
അര ഗ്ലാസ്‌ വെള്ളം ചേര്‍ത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
ഇത് വെന്തിരിക്കുന്ന ഗ്രീന്‍ ബീന്സില്‍ ചേര്‍ത്ത് ഇളക്കുക. തീ കുറച്ചു വെച്ചു മസാലയും ബീന്‍സും തമ്മില്‍ യോജിക്കുന്നത് വരെ വെക്കുക. വെള്ളം കുരവനെകില്‍ അല്പം പാല്‍ കൂടെ ചേര്‍ത്ത് യോജിപ്പിക്കുക.
ഗ്രീന്‍ ബീന്‍സ്‌ മസാല തയ്യാര്‍.

Friday, December 17, 2010

അച്ചപ്പം

മഴക്കാലത്ത് സ്കൂളില്‍ നിന്നും കുട്ടികള്‍ വരുമ്പോള്‍ എളുപ്പത്തില്‍ ഉണ്ടാക്കി കൊടുക്കാന്‍ പറ്റുന്ന ഒരു നാലുമണി പലഹാരം.
കറുമുറ കടിച്ചു തിന്നാന്‍ പറ്റുന്ന ഒരു ചെറു കടി യിട്ട് വേണമെങ്കിലും ഇതിനെ കരുതാം. 
ആവശ്യമുള്ള സാധനങ്ങള്‍ 
അരിപ്പൊടി-   ഒരു ഗ്ലാസ്‌ ( പച്ച പൊടി. അരിപ്പൊടി വറുക്കേണ്ട ആവശ്യം ഇല്ല )
മൈദാ - ഒരു ഗ്ലാസ്‌ 
മുട്ട- രണ്ടെണ്ണം 
പഞ്ചസാര- മുക്കാല്‍ ഗ്ലാസ്‌ 
തേങ്ങാപ്പാല്‍ - ഒരു തേങ്ങയുടെ ( ഒന്നാം പാല്‍ )
എണ്ണ - ആവശ്യത്തിന് 
എള്ള്- ഒരു ടി സ്പൂണ്‍ 
ഉപ്പ് -ഒരു നുള്ള് 


ഇതിനു ഏറ്റവും   ആവശ്യമായ സാധനം അച്ചപ്പത്തിന്റെ അച്ച് ആണ്.
ഇത് എന്റെ കൈയില്‍ ഉള്ള അച്ച് ആണ്.
പച്ച അരിപ്പൊടി, മൈദാ, മുട്ട, ഉപ്പ് പഞ്ചസാര എന്നിവ ആദ്യം കൂട്ടി യോജിപ്പിക്കുക. ഇവ നല്ലപോലെ യോജിച്ചു കഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ കൂടി ചേര്‍ത്ത് കട്ടകെട്ടാതെ നല്ലപോലെ കുഴക്കുക. . ദോശ മാവിന്റെ പരുവത്തില്‍ വേണം കുഴചെടുക്കാന്‍. തേങ്ങാപ്പാല്‍ ആവശ്യത്തിനു തികയില്ല എങ്കില്‍ അല്പം വെള്ളം ചേര്‍ക്കാവുന്നതാണ്. 
ഈ മാവു കുഴച്ചു മാറ്റി വെക്കുക. 
ഒരു ഫ്രയിംഗ് പാനില്‍/ ഒരു പത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക.
അച്ചപ്പത്തിന്റെ അച്ച് കുറച്ചു നേരം ഈ എണ്ണയില്‍ മുക്കി വെച്ച് നല്ലപോലെ ചൂടാക്കുക. 
ഈ അച്ച് നല്ലപോലെ ചൂയങ്കില്‍ മാത്രമേ മാവ് ഈ അച്ചില്‍ പിടിക്കു.
അച്ച് ചൂടായി കഴിഞ്ഞാല്‍ , ഈ അച്ച് മാവില്‍ മുക്കി തിളച്ച എണ്ണയില്‍ മുക്കുക. 
അപ്പോള്‍ ഈ അച്ചിന്റെ ആകൃതിയില്‍ മാവ് എണ്ണയില്‍ വീഴും. 
രണ്ടു വശങ്ങളും മറിച്ചും തിരിച്ചും ഇട്ടു എണ്ണയില്‍ നിന്നും കോരി എടുക്കുക. തുടര്‍ന്ന് ബാക്കി മാവും ഇങ്ങനെ അച്ചില്‍ മുക്കി അച്ചപ്പം ചുടാം.

ആപ്പിള്‍ ഷേക്ക്‌

ആപ്പിള്‍ -രണ്ടു എണ്ണം
വാനില ഐസ് ക്രീം- രണ്ടു സ്കൂപ്പ്
ഐസ് കട്ട -രണ്ടു എണ്ണം
പഞ്ചസാര - നാലു സ്പൂണ്‍
ഏലയ്ക്ക -ഒരെണ്ണം
പാല്‍- ഒരു ഗ്ലാസ്‌
ഉണ്ടാക്കുന്ന വിധം

ആപ്പിള്‍ തൊലിയും കുരുവും കളഞ്ഞു ചെറിയ കഷ്ണങ്ങള്‍ ആക്കുക. ഒരു mixi യില്‍ മുകളില്‍ പറഞ്ഞിരിക്കുന്നവ എല്ലാം കൂടെ അടിച്ചെടുക്കുക. ആപ്പിള്‍ ഷേക്ക്‌ റെഡി....

പത്തിരിയും കോഴിക്കറിയും

പത്തിരിയും കോഴിക്കറിയും 
ബലിപെരുന്നാള്‍ പ്രമാണിച്ച് പത്തിരിയും കോഴിക്കറിയും .
പച്ചരി പൊടിച്ചു വറുത്തത്- അര കിലോ 
തിളപ്പിച്ച വെള്ളം- ആവശ്യത്തിനു 
ഉപ്പ്- ആവശ്യത്തിനു
പാചക രീതി
വെള്ളം ഓപ്പതുവെച്ചു തിളക്കുമ്പോള്‍ ഉപ്പ് ഇടുക. ഇതിലേക്ക് അരിപ്പൊടി കുറച്ചു കുറച്ചായി ഇടുക. തുടര്‍ച്ചയായി ഇളക്കി കൊടുക്കുക. അടുപ്പില്‍ നിന്നും ഇറക്കി വെച്ച് കുറച്ചു തണുക്കാനായി ഒരു തുറന്ന പത്രത്തിലേക്ക് മാറ്റുക.വലിയ ചൂട് മാറി കൈകൊണ്ടു കുഴക്കാന്‍ പരുവം ആകുമ്പോള്‍ മാവിനെ കുഴച്ചു പരുവത്തില്‍ എടുക്കുക. അധികം ലൂസും ആകരുത് അധികം കട്ടിയും ആകാതെ ഇടത്തരം പാകത്തില്‍ ആകണം.  (അല്പം വെളിച്ചെണ്ണ കൈയില്‍ പുരട്ടി മാവു കുഴക്കുന്നത് കൈയില്‍ പറ്റിപ്പിടിക്കാതെ ഇരിക്കാന്‍ സഹായിക്കും. കൂടുതല്‍ മാവു മൃദുലം ആക്കുന്നത് പത്തിരി ചുടുമ്പോള്‍ പൊങ്ങി വരാന്‍ സഹായിക്കും.)
മാവു കുഴച്ചു മയപ്പെദുതീ എടുത്തിട്ട് ചെറിയ ഉരുളകള്‍ ആക്കുക. ഈ ഉരുളകള്‍ അറിപ്പോടുയില്‍ മുക്കി കട്ടിയില്ലാതെ പരത്തി എടുക്കുക. 
ചപ്പാത്തി  കല്ല് അടുപ്പത് വെച്ച് ചൂടാകുമ്പോള്‍ ഇതിലേക്ക് പരത്തി വെച്ചിരിക്കുന്ന പത്തിരി എടുത്തു തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കുക.

കോഴിക്കറി 
കോഴി ചെറുതായി നുറുക്കിയത്- അര കിലോ
മുളക് പൊടി- രണ്ടു സ്പൂണ്‍ 
മല്ലിപ്പൊടി- മൂന്നു സ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത്-രണ്ടു എണ്ണം
തക്കാളി -രണ്ടെണ്ണം  ചെറുതായി അരിഞ്ഞത് 
തേങ്ങ ചിരകിയത് - ഒരെണ്ണം 
മഞ്ഞള്‍പ്പൊടി- കാല്‍ ടി സ്പൂണ്‍
പെരുംജീരകം- ഒരു ടി സ്പൂണ്‍
സവാള  അരിഞ്ഞത് -രണ്ടു എണ്ണം 
വെളുത്തുള്ളി- ഏഴു എട്ടു അല്ലി
ഇഞ്ചി- ഒരിനിച്ചു നീളത്തില്‍ ഉള്ളത് 
ഗരം മസാല- ഒരു സ്പൂണ്‍ 
ചെറിയ ഉള്ളി അഞ്ചെണ്ണം 
കുര്മുളക്- ഒരുസ്പൂന്‍ 
കറിവേപ്പില-ആവശ്യത്തിനു
ഉപ്പ് ആവശ്യത്തിനു 
വെളിച്ചെണ്ണ -ആവശ്യത്തിനു
വെള്ളം -ആവശ്യത്തിനു

കോഴി കഷണങ്ങള്‍ ആക്കിയത് കഴുകി വൃത്തിയാക്കി എടുക്കുക.
ഇതിലേക്ക് കാല്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും,അര സ്പൂണ്‍ മുളകുപൊടിയും കുറച്ചു ഉപ്പും ചേര്‍ത്ത് ഇളക്കി വെക്കുക.(ഏകദേശം ഒരു മണിക്കൂര്‍)

സവാള വളരെ കനം കുറച്ചു  അരിയുക. തക്കാളി നാലായി മുറിച്ചു  കഷണങ്ങള്‍ ആക്കുക.
ഇഞ്ചിയും വെളുത്തുള്ളിയും  കുരുമുളകും കൂടി ചതച്ചു എടുക്കുക. പേരും ജീരകം പൊടിച്ചതും ഗരം മസാലയും കൂടി ചേര്‍ത്ത് യോജിപ്പിചെടുക്കുക. 
പൊടികളും വെളുത്തുള്ളി കുരുമുളക് ഇഞ്ചി ചതച്ചതും ചുമന്നുള്ളിയും കൂടെ അരച്ച് നല്ല കുഴമ്പ് പരുവത്തില്‍ ആക്കി  പകുതി കോഴി കഷണങ്ങളുടെ  കൂടെ ചേര്‍ത്ത് അടുപ്പില്‍ വെച്ച് വേവിക്കുക. ആവശ്യത്തിനു വെള്ളം ചേര്‍ക്കണം.( തേങ്ങാപ്പാല്‍ മൂന്നാം പാല്‍/ രണ്ടാം പാല്‍ )
ഇത് തിളച്ചു വരുമ്പോള്‍ തീകുറച്ച് വെച്ച് ചെറു തീയില്‍ വേവിക്കുക, ഒരു തേങ്ങ പിഴിഞ്ഞ് പാല്‍ എടുത്തു ഈ തേങ്ങാപ്പാല്‍ (ഒന്നാം പാല്‍ ) ഒഴിച്ച് വറ്റി ചെടുക്കുക.
അടുപ്പില്‍ നിന്നും മാറി കറിവേപ്പില ഇടുക.
ഒരു ചീനച്ചട്ടിയില്‍ എന്നാ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് സവാള അറിഞ്ഞത് ഇട്ടു ഇളക്കുക. ഇത് നിറം മാറി വരുമ്പോള്‍ തക്കാളിയും ചേര്‍ത്ത് വഴറ്റുക. വഴന്നു വരുമ്പോള്‍ ഇതിലേക്ക് പാതി വെച്ചിരിക്കുന്ന മസാല അരച്ചത്‌ ചേര്‍ത്ത് ഇളക്കുക. പച്ച മണം മാറി വരുമ്പോള്‍ കോഴിക്കറി ഇതിലേക്ക് ഇട്ടു ഇളക്കുക. പച്ചമുളകും കീറി ഇടുക. കോഴിക്കറി തയ്യാര്‍ 

ചിക്കന്‍ ബിരിയാണി

 ചിക്കന്‍ ബിരിയാണി

ബിരിയാണി അരി   : 1 കിലോ.
ചിക്കന്‍ : 1 കിലോ
വലിയ ഉള്ളി (സവാള) : 5 എണ്ണം (വലുത്)
തക്കാളി : ഇടത്തരം 3  എണ്ണം
പച്ചമുളക് : 6
ഇഞ്ചി : ചെറിയ കഷ്ണം.
വെളുത്തുള്ളി : 6 അല്ലി.


മല്ലിയില : ഒരു ചെറിയ കെട്ട്.
പുതീന ഇല  : മൂന്നോ നാലോ .
ഏലയ്ക്ക:നാല്
ഗ്രാമ്പൂ ;നാല്
കറുവാപട്ട.: ചെറിയ കഷ്ണം
നെയ്യ്  : ആവശ്യത്തിന്
അണ്ടിപ്പരിപ്പ് : 25 ഗ്രാം
ഉണക്കമുന്തിരി : 25ഗ്രാം
വലിയ ജീരകം : അര ടി സ്പൂണ്‍.
ഗരം മസാല : മുക്കാല്‍   ടീസ്പൂണ്‍
മഞ്ഞള്‍ പൊടി : മുക്കാല്‍ ടീ സ്പൂണ്‍.
മുളക്പൊടി : എരിവില്ലാത്തതു  രണ്ടര ടീസ്പൂണ്‍. അല്ലെങ്കില്‍ ഒരു സ്പൂണ്‍
കുരുമുളക് പൊടി : ഒന്നരടീസ്പൂണ്‍
തൈര് : 2 ടീസ്പൂണ്‍
ഉപ്പ് :പാകത്തിന്




ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍ :
1. ബിരിയാണി റൈസ് ആദ്യം വെള്ളത്തിലിട്ട് ഒരു മണിക്കൂര്‍  നേരം  വെക്കുക.
 തുടര്‍ന്ന് അരി നല്ലപോലെ കഴുകി വെള്ളം വാലാന്‍ വെക്കുക.
2.സവാള  വലിയ  കനം കുറച്ച് കട്ട് ചെയ്യുക.


3. വെളുത്തുള്ളി/ഇഞ്ചി/ പച്ചമുളക് എന്നിവ ഒന്നിച്ച് നന്നായി ചതക്കുക


4. തക്കാളി ചെറുതായി അരിയുക.


5. കോഴി കഷണങ്ങള്‍ ആകി വെക്കുക.





അദ്യം  ഇത്തിരി വലിയ പാത്രത്തില്‍ (ഒരു കിലോ ചിക്കന്‍ കറിവെക്കാനുള്ള അത്രയും വലുപ്പം) മൂന്ന് സ്പൂണ്‍ നെയ്യ്  കുറഞ്ഞ ചൂടില്‍ നന്നായി ചൂടാക്കുക.

സവാള അരിഞ്ഞതില്‍ ഒരു പിടി എടുത്തു നെയ്യില്‍ വറുത്തു കോരുക. 
ബാക്കി വന്ന നെയ്യില്‍ അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിങ്ങയും കൂടി ചേര്‍ത്ത് വറുത്തെടുക്കുക.

നെയ്യ് ബാക്കി ഉണ്ടേല്‍ /
 അതേ പാത്രത്തില്‍ ചൂടായിരിക്കുന്ന നെയ്യിലേക്ക്   ബാക്കി ഉള്ള  വലിയുള്ളി ഇടുക. കുറഞ്ഞ തീയില്‍ വഴറ്റുക. നന്നായി വഴന്നു കഴിഞ്ഞാല്‍ ,  അതില്‍ ചതച്ച ഇഞ്ചി/പച്ചമുളക്/വെളുത്തുള്ളി ഇവ ചേര്‍ത്ത് നന്നായി ഇളക്കുക. . രണ്ടൊ മൂന്നോ മിനുട്ടിന് ശേഷം മഞ്ഞള്‍പെടി/മുളക് പൊടി ഇവ ചേര്‍ത്ത് ഒന്ന് കൂടി ഇളക്കുക. 

 തുടര്‍ന്നു അരിഞ്ഞു വെച്ച തക്കാളിയും കൂടെ ഉപ്പും ചേര്‍ത്ത് ഇളക്കുക. ഗരം മസാല/കുരുമുളക് പൊടി എന്നിവകൂടി ചേര്‍ത്ത് മൂടിവെക്കുക(കുറഞ്ഞ തീയില്‍).


തക്കാളി നന്നായി ഉടഞ്ഞ് മസാലയുമായി ചേര്‍ന്നാല്‍ ചിക്കന്‍ പീസുകള്‍ ചേര്‍ത്ത് മിക്സ് ചെയ്ത് മൂടിവെക്കുക. 

മറ്റൊരു ചീന ചട്ടിയില്‍ നെയ്യ് /എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ വെള്ളം ഏലയ്ക്ക, ഗ്രാമ്പു, കറുവ പട്ട എന്നിവ ഇട്ടു മൂപ്പിക്കുക. തുടര്‍ന്ന് വെള്ളം തോര്‍ന്ന അരി ഇട്ടു വറുക്കുക. ന്ലാപോലെ അരി വറത്തു  കഴിയുമ്പോള്‍  അരിയുടെ ഇരട്ടി വെള്ളം ഒഴിച്ച്  ഇളക്കി അടച്ചു വേവിക്കുക.

അരി വേവായാല്‍ വെള്ളം വാര്‍ക്കുക.
ചിക്കന്‍ തയ്യാറായാല്‍  അതില്‍ തൈര് ചേര്‍ത്ത് തീ ഓഫ് ചെയ്യുക.


ഇനി ഒരു പാത്രത്തില്‍ വാര്‍ത്ത ചോറില്‍ നിന്ന് കുറച്ചെടുത്ത് പരത്തി അര ടിസ്പൂണ്‍ വെണ്ണ/ നെയ്യ്  ഒഴിച്ച ശേഷം റെഡിയായ ചിക്കന്‍ അതില്‍ ഒഴിക്കുക. അത് നന്നായി പരത്തി ബാക്കി ചോറ് അതിന് മുകളില്‍ ഇടുക. ചോറിനു മുകളിള്‍ അരടിസ്പൂണ്‍ നെയ്യ്  ഒഴിക്കുക. ചെറുതായി അരിഞ്ഞ മല്ലിയില/ പൊതീന എന്നിവയും മുമ്പേ ഫ്രൈചെയ്ത് വെച്ച അണ്ടിപരിപ്പ് മുന്തിരി ഇവയും ഇടുക.


പിന്നീട് പാത്രത്തിന്റെ വായ്ഭാഗം അലൂമിനിയം ഫോയിലുകൊണ്ടൊ മറ്റോ നന്നായി അടച്ച് (വായു പുറത്ത് കടക്കാത്ത രീതിയില്‍)പാത്രം മൂടി ഏറ്റവും കുറഞ്ഞ തീയില്‍ അടുപ്പത്ത് വെക്കുക. ഇരുപത് മിനുട്ടിന് ശേഷം തീ അണക്കുക. 
കുക്കിംഗ്‌ ഓവന്‍ ഉണ്ടെകില്‍  അതില്‍ വെക്കുന്നതായിരിക്കും ഉത്തമം.

Friday, June 4, 2010

വറുത്ത മീന്‍ കറി










ആവശ്യമുള്ള സാധങ്ങള്‍

മീന്‍ -ചെറിയ കഷ്ണങ്ങള്‍ ആകിയത്
മുളക് പൊടി- ഒരു ടി സ്പൂണ്‍
മഞ്ഞള്‍പ്പൊടി -മുക്കാല്‍ ടി സ്പൂണ്‍
മല്ലിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍ ( 3 ടി സ്പൂണ്‍ =1 ടേബിള്‍ സ്പൂണ്‍ )
ചെറിയ ഉള്ളി- 8 എണ്ണം
സവാള - ചെറുത് ഒരെണ്ണം കൊത്തി അരിഞ്ഞത്
വെളുത്തുള്ളി - 4 അല്ലി
ഇഞ്ചി - ഒരു ചെറിയ കഷ്ണം
കുടം പുളി- 3 എണ്ണം
പച്ച മുളക് - 3 എണ്ണം
കുരുമുളക് പൊടി -മുക്കാല്‍ ടി സ്പൂണ്‍
എണ്ണ, ഉപ്പ്, വെള്ളം .കറിവേപ്പില -ആവശ്യത്തിന്

പാകം ചെയുന്ന രീതി.

മീന്‍ കഴുകി വൃത്തിയാക്കി എടുക്കുക.
മുളക് പൊടി മഞ്ഞള്‍പ്പൊടി അല്പം ഉപ്പ് എന്നിവ ചേര്‍ത്ത് മീനില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക.
ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞു എടുക്കുക.
രണ്ടു വെളുത്തുള്ളി ഇഞ്ചിയുടെ പകുതി എന്നിവ നീളത്തില്‍ അരിഞ്ഞെടുക്കുക.
പച്ചമുളക് വട്ടത്തില്‍ അരിയുക.
സവാള കൊത്തി അരിയുക.
ഇനി , മുളക് പൊടിയില്‍ ബാക്കിയും മല്ലിപ്പൊടിയും ,അലപം മഞ്ഞള്‍ പ്പൊടി , കുഞ്ഞുള്ളി അറിഞ്ഞുവേച്ചതില്‍ പകുതി, കുരുമുളകുപൊടി, രണ്ടു വെളുത്തുള്ളി അല്ലി പകുതി ഇഞ്ചി എന്നിവ മയത്തില്‍ അരച്ചെടുക്കുക.
അടിവശം കട്ടിയുള്ള ഒരു പത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍  മീന്‍ കഷണങ്ങള്‍ ഇട്ടു വറുത്തെടുക്കുക. ബാക്കി ഉള്ള എണ്ണയില്‍ കടുക് ഇട്ടു   പൊട്ടിക്കുക. ശേഷം കറിവേപ്പില യും ചേര്‍ക്കുക.
ഇതിലേക്ക് അരിഞ്ഞു വെച്ചതില്‍ ബാക്കി ചെറിയ ഉള്ളിയും പച്ചമുളക് ,വെളുത്തുള്ളി , ഇഞ്ചി  ചേര്‍ക്കുക.  ഇത് ഒന്ന് വഴന്നു വരുമ്പോള്‍ കൊത്തി അരിഞ്ഞു വെച്ചിട്ടുള്ള സവാളയും കൂടെ ചേര്‍ത്ത് നല്ലപോലെ വഴറ്റി എടുക്കുക.
ഇത് വഴന്നു വരുമ്പോള്‍ അരച്ച് വെച്ചിരിക്കുന്ന മസാലയും ചേര്‍ത്തിളക്കുക. ആവശ്യമെങ്കില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് മയപ്പെടുത്തുക. ഇത് നല്ലപോലെ മൂകുംപോള്‍ ( പച്ച മനം മാറുമ്പോള്‍ ) അലപം ഉപ്പ് ചേര്‍ക്കുക. ഇനി ഇതിലേക്ക്  ഒന്നര ഗ്ലാസ്‌ വെള്ളവും പുളിയും കൂടെ ചേര്‍ക്കുക. വെള്ളം തിളച്ചു വറ്റി വരുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന മീന്‍ കഷണങ്ങള്‍ ചേര്‍ക്കുക . അഞ്ചു മിനിട്ട് ചെറു തീയില്‍ തിളപ്പിച്ച ശേഷം അടുപ്പില്‍ നിന്നും വാങ്ങി വെക്കുക. മീന്‍ കറി തയ്യാര്‍.  
http://www.nattupacha.com/content.php?id=715









കൈതചക്ക പായസം( pinapple kheer)

ല തരത്തിലുള്ള പയസങ്ങള്‍ നമ്മള്‍ കുടിച്ചിട്ടുണ്ട്, പാല്‍പായസം ( അമ്പലപ്പുഴ പാല്‍പായസം ആണ് ഏറ്റവും സ്വാദ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.) സേമിയ പായസം, അടപ്രഥമന്‍, പാലട, അരിയും പരിപ്പും  , പരിപ്പ് പായസം,പഴം പ്രഥമന്‍  എന്ന് വേണ്ട എല്ലാ തരത്തിലുള്ള പായസവും അതി ഗംഭീരം തന്നെ. അങ്ങിനെ ഇരുന്നപ്പോള്‍ ആണ് കൈത ചക്ക കൊണ്ട് പായസം ഉണ്ടാക്കിയാലോ എന്നാലോചിച്ചു നോക്കിയത് . കുറെ അധികം അന്വേഷിച്ചതിനു ശേഷമാണ് ഈ ഒരു നിലയിലേക്ക് വന്നത്
അതിനു വേണ്ട സാധനങ്ങള്‍

കൈതച്ചക്ക - അര മുറി ( ഒരു കൈതച്ചക്കയുടെ പകുതി തൊലി ചെത്തി ചെറിയ കഷ്ണങ്ങള്‍ ആക്കിയത് )
പഞ്ചസാര- നാല് സ്പൂണ്‍
തേങ്ങാപാല്‍ -  ഒരു ഗ്ലാസ്‌
മില്‍ക്ക് മെയിഡ് (condensed milk  )-  അര കപ്പ്‌
ചവ്വ രി- ഒരു സ്പൂണ്‍
ചുക്ക് പൊടി- രണ്ടു നുള്ള്
ഏലയ്ക്ക പൊടിച്ചത് -2  എണ്ണം പൊടിച്ചത്
നെയ്യ് -ഒരു സ്പൂണ്‍
കപ്പലണ്ടി പ്പരിപ്പ്- 10 എണ്ണം
വെള്ളം - ആവശ്യത്തിന്
ഉപ്പ് -ഒരു നുള്ള് 

പാചക രീതി

കൈതച്ചക്ക കഷ്ണങ്ങള്‍ ഒരു ഗ്ലാസ്‌ വെള്ളവും രണ്ടു സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് വേവിച്ചെടുക്കുക. വെന്തു കഴിഞ്ഞു തണുക്കുമ്പോള്‍ അത് നല്ലപോലെ അരച്ചെടുക്കുക.


ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍  അതിലേക്കു അരച്ച് വെച്ചിരിക്കുന്ന കൈതച്ചക്ക യും പഞ്ചസാരയും ചേര്‍ത്തിളക്കുക. ( മധുരം പോര എന്നുടെങ്കില്‍ മാത്രം പഞ്ചസാര ചേര്‍ക്കുക. ) ഇതിലേക്ക് ഒരുഗ്ലാസ് വെള്ളം ചേര്‍ത്ത് തിളച്ചു വരുമ്പോള്‍ ചവ്വരി ഇട്ടു വേവിക്കുക. ഇത് അഞ്ചു മിനിട്ട് ഇളക്കി കൊണ്ടിരിക്കുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പ് ചേര്‍ത്തിളക്കുക.
ഇതിലേക്ക് തേങ്ങാപ്പാല്‍ ഒഴിച്ച് തുടരെ ഇളക്കുക. ഇത് തിളച്ചു വരുമ്പോള്‍ കാണ്ടെന്‍ സെഡ് മില്‍ക്ക് ചേര്‍ക്കുക. ഇത് തുടരെ ഇളക്കി യോജിപ്പിക്കുക. തുടര്‍ന്ന് അടുപ്പില്‍ നിന്നും ഇറക്കി വെച്ച് ഏലക്കാപ്പൊടി,ചുക്ക് പൊടി എന്നിവ ചേര്‍ത്ത് അടച്ചു വെക്കുക.
നെയ്യ് ചൂടാക്കി കപ്പലണ്ടി പ്പരിപ്പ് വറുത്തു ചേര്‍ക്കുക.
കൈതച്ചക്ക പായസം തയാര്‍.

പഞ്ചസാരയുടെയും കണ്ടന്‍ സെഡ് മില്കിന്റെയും അളവ് കുറച്ചു മധുരത്തിന്റെ അളവ് ക്രമീകരിക്കാവുന്നതാണ്.
http://paadheyam.com/masika/?p=133

Saturday, April 24, 2010

ബ്ലാക്ക്‌ ഫോറെസ്റ്റ് കേക്ക്

വളരെ നാളുകളായി കേക്കുകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിട്ട്. പക്ഷെ ഉണ്ടാക്കി എല്ലാം വരുമ്പോള്‍ കഴിക്കാന്‍ ഉള്ള ആവേശം കെട്ടടങ്ങും. അവസാനം കേക്ക് ഫ്രിഡ്ജ്‌ ല്‍ കേറും. ഇവിടെ ready made മിക്സ്‌ കിട്ടുന്ന കൊണ്ട് അത്യാവശ്യം രണ്ടു മുട്ടയും കുറച്ചു എണ്ണയും പിന്നെ ഈ മിക്സ്‌ ഉം ഉണ്ടെങ്കില്‍ കേക്ക് അര മണിക്കൂറിനുള്ളില്‍ റെഡി.
അങ്ങിനെ പരീക്ഷങ്ങള്‍ നടത്തുമ്പോള്‍ ആണ് ഓര്‍കുടില്‍ ഒരു കംമുനിട്ടിയില്‍ പാചക ക്കുറിപ്പുകള്‍ വിഭാഗത്തില്‍ ഒരാള്‍ ചോദിച്ചിരിക്കുന്നു ബ്ലാക്ക്‌ ഫോറെസ്റ്റ് കേക്ക് ഉണ്ടാക്കുന്ന വിധം ഒന്ന് ആരേലും പറയു എന്ന് പറഞ്ഞിരിക്കുന്നത്. അപ്പോള്‍ എന്റെ ഒരു സുഹൃത്ത് ഉടനടി ഏതോ ഒരു ലിങ്കും കൊടുത്തു. ആ ലിങ്കില്‍ നോക്കി ഞാന്‍ ഉണ്ടാക്കാന്‍ തുടങ്ങി കേക്ക്. അതില്‍ പറഞ്ഞ പ്രകാരം സാധനഗള്‍ എല്ലാം എടുത്തു മിക്സ്‌ ചെയ്തു വന്നപ്പോള്‍ പൊടികള്‍ എല്ലാം കൂടി ഒട്ടിപിടിച്ചു ഇരിക്കുന്നു. പിന്നെ എന്റെ ഒരു ചെറിയ പരീക്ഷണം ആണ് ഇന്നിപ്പോള്‍ ഇതില്‍ ചേര്‍ക്കുന്നത്. ഉണ്ടാക്കി നോക്കി അഭിപ്രായങ്ങള്‍ പറയുക.
ആവശ്യമുള്ള സാധങ്ങള്‍ 
മൈദാ / all purpose flour- അര കപ്പ്‌ 
മുട്ട -4 എണ്ണം 
കണ്ടേന്‍സെഡ് മില്‍ക്ക്- ഒരു ചെറിയ ടിന്‍ 
വാനില എസ്സെന്‍സ്- ഒരു ടേബിള്‍ സ്പൂണ്‍ 
മധുരമില്ലാത്ത ( unsweetened) ചോക്ലേറ്റ് പൌഡര്‍ -3 സ്പൂണ്‍ 
പഞ്ചസാര - ഒരു കപ്പ്‌
ബേക്കിംഗ് പൌഡര്‍- ഒരു സ്പൂണ്‍ 
ബട്ടര്‍ ( unsalted)  -400 ഗ്രാം
whipped cream -
ഏതെങ്കിലും  സോഡാ - ഒരു കാന്‍ 
ഉപ്പ്- ഒരു നുള്ള്




ഉണ്ടാക്കുന്ന വിധം 

ഓവന്‍ 350 F  പ്രീ ഹീറ്റ് ചെയുക.
ഒരു പാനില്‍ ബട്ടര്‍ ഉരുക്കി എടുക്കുക. തണുക്കാന്‍ വെക്കുക.
ഒരു mixing ബൌളില്‍ മുട്ട, ഒരു കപ്പ്‌ പഞ്ചസാര എന്നിവ നല്ലപോലെ അടിചു പതപ്പിക്കുക. നല്ലപോലെ പതഞ്ഞു വരുമ്പോള്‍ വാനില എസ്സെന്‍സ്‌ ചേര്‍ത്ത് വീണ്ടും നല്ലപോലെ യോജിപ്പിക്കുക.
വേറെ ഒരു പത്രത്തില്‍ മൈദാ, ബെകിംഗ് പൌഡര്‍, ചോക്ലേറ്റ് പൌഡര്‍, ഉപ്പ് എന്നിവ നല്ലപോലെ കൈ കൊണ്ട് യോജിപ്പിക്കുക. കട്ടകള്‍ ഒന്നും ഇല്ലാതെ നല്ലപോലെ  .
ഈ മിശ്രിതത്തിലേക്ക് ഉരുകിയ തണുത്ത ബട്റെരും കണ്ടേന്‍ സെഡ് മില്‍ക്കും   ചേര്‍ക്കുക. ഇപ്പോള്‍ മൈദാ മിശ്രിതത്തില്‍ അല്പം കട്ടകള്‍ ഉണ്ടാകാന്‍ ഇടയുള്ളത് കൊണ്ട് ഇത് നല്ലപോലെ യോജിപ്പിചെടുക്കുക. ഇതിലേക്ക് ഒരു കാന്‍ സോഡാ കുറച്ചു കുറച്ചു ആയി ചേര്‍ക്കുക. കുറച്ചു കുറച്ചു എന്ന് പറഞ്ഞത്  കേക്ക് മിശ്രിതത്തിന്റെ കണ്‍സിസ്റ്റസി നസ്ടപ്പെടതിരിക്കാന്‍ ആണ്. (മുട്ട വേണ്ടത്തവര്‍ക്ക് അടുത്ത സ്റ്റെപ് ബാധകം അല്ല )
ശേഷം ഇതിലേക്ക് മുട്ടയും പഞ്ചസാരയും അടിച്ചത് കുറേശ്ശ ചേര്‍ത്ത് വീണ്ടും നല്ല പോലെ തരി ഇല്ലാതെ മിക്സ്‌ ചെയ്യുക.
കേക്ക് ഉണ്ടാക്കാനുള്ള പത്രം അല്പം എണ്ണ മയം പുരട്ടി മയക്കി എടുക്കുക.
ഇതിലേക്ക് മുകളില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം കുറേശ്ശെ ആയി ഒഴിക്കുക.
25 മിനിറ്റ് ഓവനില്‍ വെച്ച് കേക്ക് ആയി കഴിഞ്ഞാല്‍ അത് തണുക്കാന്‍ വെക്കുക.
വിപ്പെട് ക്രീം നല്ലപോലെ അടിച്ചു മയപ്പെടുത്തി എടുക്കുക. 
തണുത്ത കേക്കിനെ നടുവേവട്ടത്തില്‍  മുറിക്കുക. 
രണ്ടു പാളികളിലും ക്രീം തേച്ചു പിടിപ്പിക്കുക.  ഇതിനെ വീടും ഒന്നാക്കി ഒട്ടിച്ചു ചേര്‍ത്ത് വെക്കുക. തുടര്‍ന്ന് കേക്ക് ന്റെ പുറത്തും വിപ്പെട് ക്രീം തേച്ചു പിടിപ്പിക്കുക. ചെറി ഇതിന്റെ പുറത്തു വെച്ച് അലങ്കരിക്കുക.

ഒരു ചോക്ലേറ്റ്ബാര്‍ ഗ്രേറ്റ്‌ ചെയ്തു കേക്ക് ന്റെ പുറത്തു വിതറുക.
തണുപ്പിച്ചു കഴിക്കുക. 


 






 

































Sunday, April 4, 2010

എഗ്ഗ് ബിരിയാണി


മുട്ട ------2 എണ്ണം
ബസ്മതി അരി ------ ഒരു കപ്പ്‌
തേങ്ങാപാല്‍ --------ഒരു ചെറിയ മുറി തേങ്ങയില്‍ നിന്നും പിഴിഞ്ഞെടുത്ത രണ്ടു കപ്പ്‌ പാല്‍
നെയ്യ് --------രണ്ടു ടീസ്പൂണ്‍
കറുവപ്പട്ട ----------ഒന്നര ഇന്ജു കഷണം
ഗ്രാമ്പൂ -----------2 എണ്ണം
ഏലക്ക -----------2 എണ്ണം
കുരുമുളക് ------------ 3 എണ്ണം
എണ്ണ ------------ഒരു സ്പൂണ്‍
സവാള -----------ഒരെണ്ണം
ഇഞ്ചി ----------- അര ഇന്ജു കഷണം
വെളുത്തുള്ളി ------------- 5 അല്ലി
പച്ചമുളക് ------------ഒരെണ്ണം
തക്കാളി ------------ഒരെണ്ണം
കറിവേപ്പില --------------ഒരു തണ്ട്
മല്ലിയില ------------------ഒരു തണ്ട്
മല്ലിപ്പൊടി -------------ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി --------------- കാല്‍ ടീസ്പൂണ്‍
ഗരം മസാല -------------അര ടീസ്പൂണ്‍
ഉപ്പു -------------ആവശ്യത്തിനു

അണ്ടിപ്പരിപ്പ്,കിസ്മിസ് -----ആവശ്യത്തിനു


പാകം ചെയുന്ന വിധം 
അരി കഴുകി വൃത്തിയാക്കി 15 മിനിറ്റ് വെള്ളത്തിലിട്ടു കുതിര്‍ത്തു വയ്ക്കുക..

ഒരു കുക്കറില്‍ ഒരു സ്പൂണ്‍ നെയ്യുഴിച്ചു പട്ട,ഗ്രാമ്പൂ,ഏലക്ക.കുരുമുളക് എന്നിവ ഒന്ന് ചതച്ചതിനു ശേഷം മൂപ്പിക്കുക.
ശേഷം കുതിര്‍ത്ത അരി ചേര്‍ത്തു നന്നായി ഇളക്കി ഒന്ന് വറുക്കുക.ഇതിലേക്ക് ഒന്നര കപ്പ്‌ തേങ്ങാപാലും ആവശ്യത്തിനു ഉപ്പും ചേര്‍ത്തു കുക്കറില്‍ അടച്ചു വേവിക്കുക.

ഒരു പാനില്‍ ഒരു സ്പൂണ്‍ എണ്ണ ഒഴിച്ചു ഇഞ്ചി,വെളുത്തുള്ളി,സവാള,പച്ചമുളക്,കറിവേപ്പില എന്നിവ വഴറ്റുക.നന്നായി വാടിയാല്‍ തക്കാളി ചേര്‍ത്തു ഇളക്കുക.തക്കാളി ഉടഞ്ഞു വരുമ്പോള്‍ മല്ലിപ്പൊടി ചേര്‍ത്തു മൂപ്പിക്കുക അര കപ്പ്‌ തേങ്ങാപാല്‍ ചേര്‍ക്കുക..ഗരം മസാല,മഞ്ഞള്‍പ്പൊടി ,ഉപ്പ്‌ എന്നിവ ചേര്‍ക്കുക.തിളക്കുമ്പോള്‍ മുട്ട പുഴുങ്ങിയത് നീളത്തില്‍ മുറിച്ചു ചേര്‍ത്തു വീണ്ടും തിളപ്പിച്ചു ചാറ് വറ്റിച്ചെടുക്കുക.മല്ലിയില പൊടിയായ് അരിഞ്ഞത് തൂവുക.

ഈ മുട്ട മസാല തയ്യാറാക്കി വച്ച ചോറിനൊപ്പം മിക്സ്‌ ചെയ്യുക.ശേഷം രണ്ടു മിനിറ്റ് ഓവനില്‍ വച്ച് ബേക് ചെയ്യുക.നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും മുകളില്‍ വിതറി, മല്ലിയില കൊണ്ട് അലങ്കരിക്കാം

(Thanks to Rakhi)

Tuesday, March 16, 2010

വെള്ളരിക്ക മാങ്ങാ

വെള്ളരിക്ക- അര മുറി 
മാങ്ങാ- അര മാങ്ങാ/ ഒരെണ്ണം പുളി അനുസരിച് 
തേങ്ങ- ഒരു കപ്പ്‌ 
പച്ച മുളക്- രണ്ടു എണ്ണം
മഞ്ഞള്‍പ്പൊടി- കാല്‍ സ്പൂണ്‍
മുളകുപൊടി- കാല്‍ സ്പൂണ്‍
കുഞ്ഞുള്ളി- രണ്ട് എണ്ണം
ജീരകം - ഒരു നുള്ള് 
ഉണക്ക മുളക് - രണ്ടു എണ്ണം
കടുക്- കറിവേപ്പില - എണ്ണ- ഉപ്പ്- വെള്ളം  - ആവശ്യത്തിന്




ഉണ്ടാക്കുന്ന രീതി

വെള്ളരിക്കയും മാങ്ങയും ചെറിയ കഷണങ്ങള്‍ ആക്കി വെള്ളം പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് അടുപ്പില്‍ വെച്ച് വേവിക്കുക. മാങ്ങാ കഷണങ്ങള്‍ വെന്തു വരുന്നതുവരെ
തേങ്ങയും ജീരകവും കൂടി നല്ലപോലെ അരച്ചെടുക്കുക.
വെന്ത കഷണങ്ങളിലേക്ക് അരപ്പ് ചേര്‍ത്ത് ഇളക്കി ചൂടാക്കി ഇളക്കി വാങ്ങുക.
ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കുഞ്ഞുള്ളി കൊത്തി അരിഞ്ഞു ഇടുക. തുടര്‍ന്ന് ഉണക്ക മുളക് കൈ കൊണ്ട് മുറിച്ചു എണ്ണയില്‍ ഇടുക. അതിനു പുറകെ കടുകും .കടുക് പോട്ടികഴിയുംപോള്‍ കറിവേപ്പിലയും ഇട്ടു ഈ മിശ്രിതം കറിയില്‍ ചേര്‍ക്കുക. 

ഉരുള കിഴങ്ങ് സവാള തോരന്‍ -

കിഴങ്ങ് - 4 എണ്ണം തൊലി കളഞ്ഞു ചെറിയ കഷണങ്ങള്‍ ആകിയത്
സവാള - ഒരെണ്ണം
തേങ്ങ- അര മുറി ( കാല്‍ കപ്പ്‌ )
മുളക് പൊടി- 1 സ്പൂണ്‍ / പച്ചമുളക് - മൂനെണ്ണം
ജീരകം- ഒരു നുള്ള്
വെളുത്തുള്ളി- ഒരു അല്ലി
ഗരം മസാല- ഒന്നര സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിനു
എണ്ണ , കറിവേപ്പില, കടുക് -
പാകം ചെയുന്ന വിധം
സവാളയും കിഴങ്ങും ചെറിയ കഷണങ്ങള്‍ ആകുക.
ഇത് കഴുകി വൃത്തിയാക്കി ആവശ്യത്തിനു വെള്ളം, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക.
തേങ്ങ, മുളകുപൊടി, ജീരകം, വെളുത്തുള്ളി, മുളകുപ്പൊടി, ഗരം മസാല എന്നിവ ചതച്ചു എടുക്കുക.
കഷ്ണങ്ങള്‍ പാതി വേവാകുമ്പോള്‍ അല്പം ഉപ്പ് ചേര്‍ക്കുക.
ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇട്ടു പൊട്ടുമ്പോള്‍ കറിവേപ്പില ചേര്‍ക്കുക. തുടര്‍ന്ന് കഷ്ണങ്ങള്‍ ഇട്ടു ഇളക്കുക. വെള്ളം തോര്‍ന്നു വരുമ്പോള്‍ അരപ്പ് ചേര്‍ക്കുക.തീ കുറച്ചു വെച്ച് ഇളക്കി തോര്‍ത്തി എടുക്കുക.തോരന്‍ തയ്യാര്‍

Monday, March 15, 2010

നെല്ലിക്ക കാരറ്റ് ചമന്തി

കാരറ്റ് - ഒരെണ്ണം 
നെല്ലിക്ക  ( goose berry )  -3 എണ്ണം 
ഇഞ്ചി- ഒരു ചെറിയ കഷ്ണം
പച്ച മുളക്- 3 എണ്ണം 
ഉപ്പ്- ആവശ്യത്തിനു 



ഉണ്ടാക്കുന്ന രീതി 
കാരറ്റും നെല്ലിക്കയും (കുരു കളഞ്ഞു ) ചെറിയ കഷ്ണങ്ങള്‍ ആക്കുക. 
ഇഞ്ചി പച്ചമുളക് ഉപ്പ് എന്നിവയും കൂടി കാരറ്റും നെല്ലിക്കയും ചേര്‍ത് അരച്ചെടുക്കുക. 
നെല്ലിക്ക കാരറ്റ് ചമന്തി റെഡി

Sunday, March 14, 2010

ഗോതമ്പ് ദോശ

 ഗോതമ്പ് പൊടി- 2 കപ്പ്‌ 

ഉഴുന്ന് -മുക്കാല്‍ കപ്പ്‌

ഇഞ്ചി-ചെറിയ ഒരു കഷ്ണം

പച്ചമുളക്- 4 എണ്ണം 
പാകം ചെയുന്ന വിധം 
ഉഴുന്ന് കുതിര്‍ത്തു അരച്ചെടുക്കുക. മുക്കാല്‍ അരവാകുംപോള്‍ അതിനോടൊപ്പം രണ്ടു കപ്പ്‌ ഗോതമ്പ് പൊടി കൂടി ചേര്‍ത്ത് നല്ലപോലെ അരക്കുക.
ഈ മാവ് ഉപ്പും ചേര്‍ത്ത് ഇളക്കി നല്ലപോലെ അടച്ചു മൂടി വെക്കുക.
പിറ്റേന്ന് മാവില്‍ ഇഞ്ചി കൊത്തി അരിഞ്ഞതും പച്ചമുളക് വട്ടത്തില്‍ അരിഞ്ഞതും ചേര്‍ക്കുക.
ദോശ കല്ല്‌ ചൂടാക്കി മാവു ഇതില്‍ ഒഴിച്ച് ദോശ ചുട്ടെടുക്കുക.
 

Tuesday, February 16, 2010

മധുര കിഴങ്ങ് കറി

1 കിഴങ്ങ് ചെറിയ കഷ്ണങ്ങള്‍ ആകിയത്-
2. മുളക് പൊടി- അര സ്പൂണ്‍
3. മല്ലിപ്പൊടി- ഒരു സ്പൂണ്‍ 
4. കുരുമുളക് പൊടി- അര സ്പൂണ്‍
5. ഗരം മസാല- ഒരു സ്പൂണ്‍
ഇതില്ല എങ്കില്‍-
പെരുംജീരകം -ഒരു നുള്ള് 
ഗ്രാമ്പു-
കറുവാപട്ട ഇവ പോടിചെടുതത്- ഒരു സ്പൂണ്‍ 
6. വെളിച്ചെണ്ണ -ഒരു സ്പൂണ്‍
7. കടുക് -
8. മഞ്ഞള്‍പ്പൊടി -കാല്‍ സ്പൂണ്‍ 
9. സവാള കൊത്തി അരിഞ്ഞത്- ഒരു സവാള 
10. ഇഞ്ചി- ഒരു ചെറിയ കഷ്ണം നീളത്തില്‍ അരിഞ്ഞത് 
11. പച്ച മുളക്- മൂനെണ്ണം അറ്റം പിളര്‍ന്നത് 
12. പഴുത്ത തക്കാളി- നാലെണ്ണം നാലായി മുറിച്ചത് 
13. വെളുത്തുള്ളി - നാലു അല്ലി നീളത്തില്‍ അരിഞ്ഞത് 
14. തേങ്ങാപ്പാല്‍-
ഒന്നാം പാല്‍ -അര കപ്പ്‌ 
രണ്ടാം പാല്‍- അര കപ്പ്‌ 
15. ഉപ്പ്, കറിവേപ്പില. വെള്ളം -ആവശ്യത്തിനു 
 
പാകം ചെയുന്ന വിധം

മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ചെറുതായി ചൂടാക്കുക. 
ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചതിനു ശേഷം സവാള, ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവ വഴറ്റുക. ഇത് വഴന്നു വരുമ്പോള്‍ മൂപിച്ചു വെച്ചിരിക്കുന്ന പൊടികള്‍ ചെര്‍ത്ത് ഇളക്കുക. തുടര്‍ന്ന് കിഴങ്ങും . കിഴങ്ങില്‍ മസാലകള്‍ എല്ലാം പിടിച്ചു വരുമ്പോള്‍ തക്കാളി, വെളുത്തുള്ളി ഇവ കൂടി ചേര്‍ക്കുക. ഇതും നല്ലപോലെ മിക്സ്‌ ആയിവരുമ്പോള്‍ രണ്ടാം പാല്‍ ഒഴിച്ച് ഇളക്കി പത്രം മൂടി വെക്കുക. കിഴങ്ങ് വെന്തു വരുമ്പോള്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് ചാര്‍ കുറുക്കി എടുക്കുക. ആവശ്യത്തിനു കുറുകി കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കി അടുഉപ്പില്‍ നിന്നും മാറ്റി വെക്കുക. 
മധുര കിഴങ്ങിന്റെ മധുരവും മസ്ലയുടെ എരിവും തക്കാളിയുടെ പുളിയും എല്ലാം കൂടി ചേര്‍ന്ന് നല്ല ഒരു സ്വാദുള്ള ഒരു കറി ആണിത്. 
എരിവു കൂടുതല്‍ വേണ്ടവര്‍ പച്ചമുളകും മുളക് പൊടിയും കൂടുതലായി ചേര്‍ക്കുക.

Monday, February 1, 2010

കപ്പ (ചീനി ) അവിയല്‍

കപ്പ- ഒരെണ്ണം (തൊലി ചെത്തി ചെറിയ കഷ്ണങ്ങള്‍ ആക്കിയത് )
തേങ്ങ ചുരണ്ടിയത്-
മുളകുപൊടി- ഒരു ടി സ്പൂണ്‍
മഞ്ഞള്‍പ്പൊടി- കുറച്ചു
ചെറിയ ഉള്ളി- മൂന്നെണ്ണം
പുളി- ഒരു ചെറിയ ഒരുള വെള്ളത്തില്‍ പിഴിഞ്ഞെടുത്ത്
ഉപ്പു- ആവശ്യത്തിനു
എണ്ണ, കറിവേപ്പില ,വെള്ളം

പാകം ചെയ്യുന്ന രീതി.

കപ്പ (ചീനി ) കഷ്ണങ്ങള്‍ മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഒരു നുള്ള് ഉപ്പും ആവശ്യത്തിന്നു വെള്ളവും ചേര്‍ത്ത് വേവിച്ച്ടുക്കുക.(കുക്കറില്‍ 3 വിസില്‍ ) . കഷ്ണങ്ങള്‍ വെന്തു കഴിയുമ്പോള്‍ ഉപ്പും ആവശ്യത്തിനു ചേര്‍ത്ത് പുളി വെള്ളം പിഴിഞ്ഞതും ചേര്‍ത്ത് ചൂടാക്കുക.
തേങ്ങയും ചുമന്നുള്ളി യും കൂടെ അരച്ചെടുത്ത് (അവിയലിനിന്റെ പാകത്തില്‍ ) കഷ്ണങ്ങളില്‍ ചേര്‍ക്കുക.
വാങ്ങിവെച്ചു എണ്ണയും കറിവേപ്പിലയും ചേര്‍ത്ത് അടച്ചുവെക്കുക.
കപ്പ അവിയല്‍ തയ്യാര്‍


Monday, January 18, 2010

തിരുവാതിര പുഴുക്ക്


തിരുവാതിര പുഴുങ്ങുന്നത് എങ്ങിനെയെന്ന് നോക്കാം. ചില പ്രദേശങ്ങളില്‍ ഉരുളന്‍ കിഴങ്ങും കപ്പയുംഒന്നും പുഴുക്കിന്റെ കൂടെ ഉപയോഗിക്കാറില്ല. എന്നാല്‍ ചില പ്രദേശങ്ങളില്‍ ഇവ രണ്ടും ഉപയോഗിക്കും. നടുകള്‍ക്കനുസരിച്ചു പുഴുക്കിനും വത്യാസം ഉണ്ടാകുന്നു.

പുഴുക്കിന് ആവശ്യമായ സാധങ്ങള്‍
ചേന - ഒരു ചെറിയ കഷ്ണം
ചേമ്പ്- രണ്ട് എണ്ണം
കാച്ചില്‍ - ഒരു ചെറുത്
മധുരകിഴങ്ങ്‌ - ഒരെണ്ണം
ഏത്തക്ക - രണ്ടു എണ്ണം
നനകിഴങ്ങ്- നാലെണ്ണം
ചെറുകിഴങ്ങ്- നാലെണ്ണം
കൂര്‍ക്ക - ഒരു പിടി
വന്‍പയര്‍- ഒരു കപ്പ്‌
പച്ചമുളക്- എട്ട് എണ്ണം
ചെറിയ ഉള്ളി- എട്ട് എണ്ണം
ജീരകം- ഒരു നുള്ള്
തേങ്ങ- ഒരു തേങ്ങ ചുരണ്ടിയത്
മഞ്ഞള്‍പ്പൊടി- കാല്‍ സ്പൂണ്‍
വെള്ളം -ആവശ്യത്തിനു
ഉപ്പ്‌-ആവശ്യത്തിനു
വെളിച്ചെണ്ണ-
കറിവേപ്പില
പാകം ചെയുന്നവിധം
വന്‍പയര്‍ വേവിച്ചെടുക്കുക.
കിഴങ്ങുകള്‍ എല്ലാം ചെറിയ കഷ്ണങ്ങള്‍ ആക്കി മുറിക്കുക. ഇത് കഴുകി കഷണങ്ങളുടെ പകുതി നികവില്‍വെള്ളം ഒഴിച്ചു വേവിക്കുക. അല്പം ഉപ്പും ചേര്‍ക്കുക.
തേങ്ങ , ഉള്ളി, പച്ചമുളക്, ജീഎരകം,മഞ്ഞള്‍പ്പൊടി എന്നിവ അരച്ചെടുക്കുക. കഷ്ണങ്ങള്‍ വെന്തു വരുമ്പോള്‍വെള്ളം ഊറ്റി കളഞ്ഞു വേവിച്ചു വെച്ചിരിക്കുന്ന പയറും അരപ്പും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. തീകുറച്ച് വെച്ച് കറിവേപ്പില ചേര്‍ത്ത് വാങ്ങിവെക്കുക. വെളിച്ചെണ്ണയും കൂടെ ചേര്‍ത്ത് അടച്ചു വെക്കുക. തിരുവതിരപുഴുക്ക് തയാര്‍.

Sunday, January 10, 2010

തക്കാളി പച്ച കറി

ളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒരു കറി എന്നാണ് ഞാന്‍ ഇതിനെ കരുതിയിരുന്നത്. ഇതിന്റെ പ്രത്യേകതഇതില്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കില്ല എന്നതും ആണ്. എനിക്ക് വേണ്ടപ്പെട്ട ഒരാളുടെ സ്പെഷ്യല്‍ കറി ആണിത്...
അതുണ്ടാക്കുന്ന വിധം
തക്കാളി- മൂന്നെണ്ണം
മുരിങ്ങക്ക- മുറിച്ചത് ആറു കഷ്ണം ( ഞാന്‍ frozen മുരിങ്ങക്ക ആണ് ഉപയോഗിക്കാറ് )
മുളക് പോടീ- ഒരു സ്പൂണ്‍
മല്ലിപ്പൊടി- കാല്‍ സ്പൂണ്‍
തേങ്ങ - കാല്‍ കപ്പ്‌

തേങ്ങയും പൊടികളും കൂടെ നല്ലപോലെ അരച്ചെടുക്കണം.
തക്കാളിയും മുരിങ്ങക്കായും കൂടെ അല്പം വെള്ളം ഒഴിച്ച് വേവിക്കുക. മുരിങ്ങക്ക കഷ്ണങ്ങള്‍ വെന്തുവരുമ്പോള്‍ ഉപ്പു ചേര്‍ക്കുക. തുടര്‍ന്ന് അരപ്പും ചേര്‍ത്ത് ഒന്ന് ചെറുതീയില്‍ ചൂടാക്കുക. തുടര്‍ന്ന് വാങ്ങിവെച്ചുഎണ്ണയും കറിവേപ്പിലയും ഇടുക.