എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒരു കറി എന്നാണ് ഞാന്‍ ഇതിനെ കരുതിയിരുന്നത്. ഇതിന്റെ പ്രത്യേകതഇതില്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കില്ല എന്നതും ആണ്. എനിക്ക് വേണ്ടപ്പെട്ട ഒരാളുടെ സ്പെഷ്യല്‍ കറി ആണിത്...
അതുണ്ടാക്കുന്ന വിധം
തക്കാളി- മൂന്നെണ്ണം
മുരിങ്ങക്ക- മുറിച്ചത് ആറു കഷ്ണം ( ഞാന്‍ frozen മുരിങ്ങക്ക ആണ് ഉപയോഗിക്കാറ് )
മുളക് പോടീ- ഒരു സ്പൂണ്‍
മല്ലിപ്പൊടി- കാല്‍ സ്പൂണ്‍
തേങ്ങ - കാല്‍ കപ്പ്
തേങ്ങയും പൊടികളും കൂടെ നല്ലപോലെ അരച്ചെടുക്കണം.
തക്കാളിയും മുരിങ്ങക്കായും കൂടെ അല്പം വെള്ളം ഒഴിച്ച് വേവിക്കുക. മുരിങ്ങക്ക കഷ്ണങ്ങള്‍ വെന്തുവരുമ്പോള്‍ ഉപ്പു ചേര്‍ക്കുക. തുടര്‍ന്ന് അരപ്പും ചേര്‍ത്ത് ഒന്ന് ചെറുതീയില്‍ ചൂടാക്കുക. തുടര്‍ന്ന് വാങ്ങിവെച്ചുഎണ്ണയും കറിവേപ്പിലയും ഇടുക.
;-)
ReplyDelete