ആവശ്യമുള്ള സാധങ്ങള്‍
മീന്‍ -ചെറിയ കഷ്ണങ്ങള്‍ ആകിയത്
മുളക് പൊടി- ഒരു ടി സ്പൂണ്‍
മഞ്ഞള്‍പ്പൊടി -മുക്കാല്‍ ടി സ്പൂണ്‍
സവാള - ചെറുത് ഒരെണ്ണം കൊത്തി അരിഞ്ഞത്
വെളുത്തുള്ളി - 4 അല്ലി
ഇഞ്ചി - ഒരു ചെറിയ കഷ്ണം
കുടം പുളി- 3 എണ്ണം ഇഞ്ചി - ഒരു ചെറിയ കഷ്ണം
കുരുമുളക് പൊടി -മുക്കാല്‍ ടി സ്പൂണ്‍
എണ്ണ, ഉപ്പ്, വെള്ളം .കറിവേപ്പില -ആവശ്യത്തിന്
പാകം ചെയുന്ന രീതി.
മീന്‍ കഴുകി വൃത്തിയാക്കി എടുക്കുക.
മുളക് പൊടി മഞ്ഞള്‍പ്പൊടി അല്പം ഉപ്പ് എന്നിവ ചേര്‍ത്ത് മീനില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക.
ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞു എടുക്കുക.
രണ്ടു വെളുത്തുള്ളി ഇഞ്ചിയുടെ പകുതി എന്നിവ നീളത്തില്‍ അരിഞ്ഞെടുക്കുക.
പച്ചമുളക് വട്ടത്തില്‍ അരിയുക.
സവാള കൊത്തി അരിയുക.
ഇനി , മുളക് പൊടിയില്‍ ബാക്കിയും മല്ലിപ്പൊടിയും ,അലപം മഞ്ഞള്‍ പ്പൊടി , കുഞ്ഞുള്ളി അറിഞ്ഞുവേച്ചതില്‍ പകുതി, കുരുമുളകുപൊടി, രണ്ടു വെളുത്തുള്ളി അല്ലി പകുതി ഇഞ്ചി എന്നിവ മയത്തില്‍ അരച്ചെടുക്കുക.
അടിവശം കട്ടിയുള്ള ഒരു പത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇട്ടു വറുത്തെടുക്കുക. ബാക്കി ഉള്ള എണ്ണയില്‍ കടുക് ഇട്ടു പൊട്ടിക്കുക. ശേഷം കറിവേപ്പില യും ചേര്‍ക്കുക.
ഇതിലേക്ക് അരിഞ്ഞു വെച്ചതില്‍ ബാക്കി ചെറിയ ഉള്ളിയും പച്ചമുളക് ,വെളുത്തുള്ളി , ഇഞ്ചി ചേര്‍ക്കുക. ഇത് ഒന്ന് വഴന്നു വരുമ്പോള്‍ കൊത്തി അരിഞ്ഞു വെച്ചിട്ടുള്ള സവാളയും കൂടെ ചേര്‍ത്ത് നല്ലപോലെ വഴറ്റി എടുക്കുക.
ഇത് വഴന്നു വരുമ്പോള്‍ അരച്ച് വെച്ചിരിക്കുന്ന മസാലയും ചേര്‍ത്തിളക്കുക. ആവശ്യമെങ്കില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് മയപ്പെടുത്തുക. ഇത് നല്ലപോലെ മൂകുംപോള്‍ ( പച്ച മനം മാറുമ്പോള്‍ ) അലപം ഉപ്പ് ചേര്‍ക്കുക. ഇനി ഇതിലേക്ക് ഒന്നര ഗ്ലാസ് വെള്ളവും പുളിയും കൂടെ ചേര്‍ക്കുക. വെള്ളം തിളച്ചു വറ്റി വരുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന മീന്‍ കഷണങ്ങള്‍ ചേര്‍ക്കുക . അഞ്ചു മിനിട്ട് ചെറു തീയില്‍ തിളപ്പിച്ച ശേഷം അടുപ്പില്‍ നിന്നും വാങ്ങി വെക്കുക. മീന്‍ കറി തയ്യാര്‍.
http://www.nattupacha.com/content.php?id=715
വറുത്ത മീന്‍ കറി എന്നു ആദ്യമായാ കേള്‍ക്കുന്നെ
ReplyDelete:-)
adipoli ayittu ondallo :)
ReplyDeleteഅമ്പിളീ...
ReplyDeleteഏറെ സഹായകമാണീ പാചകക്കുറിപ്പുകള്‍, പ്രത്യേകിച്ച് എന്നെപ്പോലുള്ള തുടക്കക്കാര്‍ക്ക്.
നന്ദി
വിപിന്‍
http://swaasthyam.blogspot.com/
http://chinthasurabhi.blogspot.com/