Pages

Friday, June 4, 2010

കൈതചക്ക പായസം( pinapple kheer)

ല തരത്തിലുള്ള പയസങ്ങള്‍ നമ്മള്‍ കുടിച്ചിട്ടുണ്ട്, പാല്‍പായസം ( അമ്പലപ്പുഴ പാല്‍പായസം ആണ് ഏറ്റവും സ്വാദ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.) സേമിയ പായസം, അടപ്രഥമന്‍, പാലട, അരിയും പരിപ്പും  , പരിപ്പ് പായസം,പഴം പ്രഥമന്‍  എന്ന് വേണ്ട എല്ലാ തരത്തിലുള്ള പായസവും അതി ഗംഭീരം തന്നെ. അങ്ങിനെ ഇരുന്നപ്പോള്‍ ആണ് കൈത ചക്ക കൊണ്ട് പായസം ഉണ്ടാക്കിയാലോ എന്നാലോചിച്ചു നോക്കിയത് . കുറെ അധികം അന്വേഷിച്ചതിനു ശേഷമാണ് ഈ ഒരു നിലയിലേക്ക് വന്നത്
അതിനു വേണ്ട സാധനങ്ങള്‍

കൈതച്ചക്ക - അര മുറി ( ഒരു കൈതച്ചക്കയുടെ പകുതി തൊലി ചെത്തി ചെറിയ കഷ്ണങ്ങള്‍ ആക്കിയത് )
പഞ്ചസാര- നാല് സ്പൂണ്‍
തേങ്ങാപാല്‍ -  ഒരു ഗ്ലാസ്‌
മില്‍ക്ക് മെയിഡ് (condensed milk  )-  അര കപ്പ്‌
ചവ്വ രി- ഒരു സ്പൂണ്‍
ചുക്ക് പൊടി- രണ്ടു നുള്ള്
ഏലയ്ക്ക പൊടിച്ചത് -2  എണ്ണം പൊടിച്ചത്
നെയ്യ് -ഒരു സ്പൂണ്‍
കപ്പലണ്ടി പ്പരിപ്പ്- 10 എണ്ണം
വെള്ളം - ആവശ്യത്തിന്
ഉപ്പ് -ഒരു നുള്ള് 

പാചക രീതി

കൈതച്ചക്ക കഷ്ണങ്ങള്‍ ഒരു ഗ്ലാസ്‌ വെള്ളവും രണ്ടു സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് വേവിച്ചെടുക്കുക. വെന്തു കഴിഞ്ഞു തണുക്കുമ്പോള്‍ അത് നല്ലപോലെ അരച്ചെടുക്കുക.


ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍  അതിലേക്കു അരച്ച് വെച്ചിരിക്കുന്ന കൈതച്ചക്ക യും പഞ്ചസാരയും ചേര്‍ത്തിളക്കുക. ( മധുരം പോര എന്നുടെങ്കില്‍ മാത്രം പഞ്ചസാര ചേര്‍ക്കുക. ) ഇതിലേക്ക് ഒരുഗ്ലാസ് വെള്ളം ചേര്‍ത്ത് തിളച്ചു വരുമ്പോള്‍ ചവ്വരി ഇട്ടു വേവിക്കുക. ഇത് അഞ്ചു മിനിട്ട് ഇളക്കി കൊണ്ടിരിക്കുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പ് ചേര്‍ത്തിളക്കുക.
ഇതിലേക്ക് തേങ്ങാപ്പാല്‍ ഒഴിച്ച് തുടരെ ഇളക്കുക. ഇത് തിളച്ചു വരുമ്പോള്‍ കാണ്ടെന്‍ സെഡ് മില്‍ക്ക് ചേര്‍ക്കുക. ഇത് തുടരെ ഇളക്കി യോജിപ്പിക്കുക. തുടര്‍ന്ന് അടുപ്പില്‍ നിന്നും ഇറക്കി വെച്ച് ഏലക്കാപ്പൊടി,ചുക്ക് പൊടി എന്നിവ ചേര്‍ത്ത് അടച്ചു വെക്കുക.
നെയ്യ് ചൂടാക്കി കപ്പലണ്ടി പ്പരിപ്പ് വറുത്തു ചേര്‍ക്കുക.
കൈതച്ചക്ക പായസം തയാര്‍.

പഞ്ചസാരയുടെയും കണ്ടന്‍ സെഡ് മില്കിന്റെയും അളവ് കുറച്ചു മധുരത്തിന്റെ അളവ് ക്രമീകരിക്കാവുന്നതാണ്.
http://paadheyam.com/masika/?p=133

No comments:

Post a Comment