വെള്ളരിക്ക- അര മുറി
മാങ്ങാ- അര മാങ്ങാ/ ഒരെണ്ണം പുളി അനുസരിച്
തേങ്ങ- ഒരു കപ്പ്
പച്ച മുളക്- രണ്ടു എണ്ണം
മഞ്ഞള്‍പ്പൊടി- കാല്‍ സ്പൂണ്‍
മുളകുപൊടി- കാല്‍ സ്പൂണ്‍
കുഞ്ഞുള്ളി- രണ്ട് എണ്ണം
ജീരകം - ഒരു നുള്ള്
ഉണക്ക മുളക് - രണ്ടു എണ്ണം
കടുക്- കറിവേപ്പില - എണ്ണ- ഉപ്പ്- വെള്ളം - ആവശ്യത്തിന്
ഉണ്ടാക്കുന്ന രീതി
വെള്ളരിക്കയും മാങ്ങയും ചെറിയ കഷണങ്ങള്‍ ആക്കി വെള്ളം പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് അടുപ്പില്‍ വെച്ച് വേവിക്കുക. മാങ്ങാ കഷണങ്ങള്‍ വെന്തു വരുന്നതുവരെ
തേങ്ങയും ജീരകവും കൂടി നല്ലപോലെ അരച്ചെടുക്കുക.
വെന്ത കഷണങ്ങളിലേക്ക് അരപ്പ് ചേര്‍ത്ത് ഇളക്കി ചൂടാക്കി ഇളക്കി വാങ്ങുക.
ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കുഞ്ഞുള്ളി കൊത്തി അരിഞ്ഞു ഇടുക. തുടര്‍ന്ന് ഉണക്ക മുളക് കൈ കൊണ്ട് മുറിച്ചു എണ്ണയില്‍ ഇടുക. അതിനു പുറകെ കടുകും .കടുക് പോട്ടികഴിയുംപോള്‍ കറിവേപ്പിലയും ഇട്ടു ഈ മിശ്രിതം കറിയില്‍ ചേര്‍ക്കുക.
Easter oru aghosham aakiyallo... Happy Easter!! :)
ReplyDelete