Pages

Friday, December 17, 2010

അച്ചപ്പം

മഴക്കാലത്ത് സ്കൂളില്‍ നിന്നും കുട്ടികള്‍ വരുമ്പോള്‍ എളുപ്പത്തില്‍ ഉണ്ടാക്കി കൊടുക്കാന്‍ പറ്റുന്ന ഒരു നാലുമണി പലഹാരം.
കറുമുറ കടിച്ചു തിന്നാന്‍ പറ്റുന്ന ഒരു ചെറു കടി യിട്ട് വേണമെങ്കിലും ഇതിനെ കരുതാം. 
ആവശ്യമുള്ള സാധനങ്ങള്‍ 
അരിപ്പൊടി-   ഒരു ഗ്ലാസ്‌ ( പച്ച പൊടി. അരിപ്പൊടി വറുക്കേണ്ട ആവശ്യം ഇല്ല )
മൈദാ - ഒരു ഗ്ലാസ്‌ 
മുട്ട- രണ്ടെണ്ണം 
പഞ്ചസാര- മുക്കാല്‍ ഗ്ലാസ്‌ 
തേങ്ങാപ്പാല്‍ - ഒരു തേങ്ങയുടെ ( ഒന്നാം പാല്‍ )
എണ്ണ - ആവശ്യത്തിന് 
എള്ള്- ഒരു ടി സ്പൂണ്‍ 
ഉപ്പ് -ഒരു നുള്ള് 


ഇതിനു ഏറ്റവും   ആവശ്യമായ സാധനം അച്ചപ്പത്തിന്റെ അച്ച് ആണ്.
ഇത് എന്റെ കൈയില്‍ ഉള്ള അച്ച് ആണ്.
പച്ച അരിപ്പൊടി, മൈദാ, മുട്ട, ഉപ്പ് പഞ്ചസാര എന്നിവ ആദ്യം കൂട്ടി യോജിപ്പിക്കുക. ഇവ നല്ലപോലെ യോജിച്ചു കഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ കൂടി ചേര്‍ത്ത് കട്ടകെട്ടാതെ നല്ലപോലെ കുഴക്കുക. . ദോശ മാവിന്റെ പരുവത്തില്‍ വേണം കുഴചെടുക്കാന്‍. തേങ്ങാപ്പാല്‍ ആവശ്യത്തിനു തികയില്ല എങ്കില്‍ അല്പം വെള്ളം ചേര്‍ക്കാവുന്നതാണ്. 
ഈ മാവു കുഴച്ചു മാറ്റി വെക്കുക. 
ഒരു ഫ്രയിംഗ് പാനില്‍/ ഒരു പത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക.
അച്ചപ്പത്തിന്റെ അച്ച് കുറച്ചു നേരം ഈ എണ്ണയില്‍ മുക്കി വെച്ച് നല്ലപോലെ ചൂടാക്കുക. 
ഈ അച്ച് നല്ലപോലെ ചൂയങ്കില്‍ മാത്രമേ മാവ് ഈ അച്ചില്‍ പിടിക്കു.
അച്ച് ചൂടായി കഴിഞ്ഞാല്‍ , ഈ അച്ച് മാവില്‍ മുക്കി തിളച്ച എണ്ണയില്‍ മുക്കുക. 
അപ്പോള്‍ ഈ അച്ചിന്റെ ആകൃതിയില്‍ മാവ് എണ്ണയില്‍ വീഴും. 
രണ്ടു വശങ്ങളും മറിച്ചും തിരിച്ചും ഇട്ടു എണ്ണയില്‍ നിന്നും കോരി എടുക്കുക. തുടര്‍ന്ന് ബാക്കി മാവും ഇങ്ങനെ അച്ചില്‍ മുക്കി അച്ചപ്പം ചുടാം.

No comments:

Post a Comment