Pages

Sunday, March 29, 2009

ആലപ്പുഴ സ്റ്റൈല്‍ മീന്‍ കറി


ആവശ്യമുള്ള സാധങ്ങള്‍
ദശയുള്ള മീന്‍ കഷ്നങ്ങള്‍ ആകിയത്
കുടംപുളി -2 എണ്ണം

വെളുത്തുള്ളി- 2 അല്ലി
ഇഞ്ചി- ഒരു ചെറിയ കഷ്ണം.
മുളകുപൊടി-1.5 സ്പൂണ്‍
മല്ലിപൊടി-മുക്കാല്‍ സ്പൂണ്‍
ഉലുവപൊടി- ഒരു നുള്ള്
ഉലുവ
കടുക്
കറിവേപ്പില
എണ്ണ
ഉപ്പ്

ഉണ്ടാക്കുന്ന രീതി

മീന്‍ വൃത്തിയാക്കി എടി‌ക്കുക.
ഇന്ചിയും വെളുത്തുള്ളിയും ചതച്ച് എടുക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ ഉലുവയും കടുകും ഇട്ടു പൊട്ടിക്കുക . ചതച്ച്വെച്ചിരിക്കുന്ന ഇന്ചിയും വെളുത്തുള്ളിയും ഇതില്‍ ഇട്ടു ഇളക്കുക.
തീ കുറച്ച് പൊടികള്‍ ഇട്ടു മൂപ്പിക്കുക.
മസാല യും മീന്‍ കഷ്ണങളും കുടം പുളിയും ഉപ്പും കൂടെ മീന്‍ ഉണ്ടാക്കുന്ന പത്രതിലെക്കുമാറ്റികഷ്ണങള്‍ നികക്കെ വെള്ളം ഒഴിച്ചു അടുപ്പില്‍ വെച്ചു തിളപ്പിക്കുക. തിളച്ചു കുറുകി വരുമ്പോള്‍ തീ കുറച്ച്വെക്കുക. ആവശ്യത്തിനു കുറുകി പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി വെക്കുക.
കപ്പയുടെ കൂടെ ഇതു ഒരു നല്ല കറി ആണ്.
തലേദിവസം ഉണ്ടാക്കി പിറ്റേന്ന് എടുത്ത് ഉപയോഗിച്ചാല്‍ ആവശ്യത്തിനു ഉപ്പും പുളിയും മുളകും എല്ലാംകഷ്ണത്തില്‍ പറ്റിപിടിച്ചിരിക്കും.


1 comment:

  1. കുറച്ച് മീന്‍കറി കിട്ടുമോ? ഇവിടെ വളിച്ചതും പുളിച്ചതും കഴിച്ചു മടുത്തു.. അതാ

    ReplyDelete