Sunday, March 29, 2009
കപ്പ പുഴുക്ക്
പച്ചകപ്പ - 5 എണ്ണം
തേങ്ങ- അര മുറി
പച്ചമുളക്- 3 എണ്ണം
വെളുത്തുള്ളി- 2 അല്ലി
ജീരകം- ഒരു നുള്ള്
മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍
ഉണ്ടാക്കുന്ന രീതി
തേങ്ങയും പച്ചമുളകും വെളുത്തുള്ളി, ജീരകം,മഞ്ഞള്‍പൊടി ഇവ ചതച്ച് എടുക്കുക.
പച്ചകപ്പ തൊലി കളഞ്ഞു കൊത്തി കഴുകി എടുക്കുക.
ഒരു പാത്രത്തില്‍ വെള്ളം തിളക്കുമ്പോള്‍ അതിലേക്കു കൊതി വെച്ചിരിക്കുന്ന കപ്പ ഇടുക. നല്ലപോലെതിളച്ചു കഴിയുമ്പോള്‍ ആവശ്യത്തിനു ഉപ്പ് ചേര്ക്കുക. കപ്പ വെന്തുകഴിയുമ്പോള്‍ അരപ്പ് ചേര്ത്തു നല്ലപോലെ ഇളക്കി കറിവേപ്പിലയും ചേര്‍ത്ത് വാങ്ങി വെക്കുക.
കപ്പയും മീന്‍ കറിയും കേരളീയരുടെ ഒരു പ്രധാന വിഭവമാണ്.
Subscribe to:
Post Comments (Atom)
കൊള്ളാം. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു തനി നാടന്‍ വിഭവം
ReplyDelete:)
pachakappa 5 ennam ?????
ReplyDelete