Pages

Saturday, January 9, 2021

കുമ്പളങ്ങ തേങ്ങ വാട്ടിയ കറി - ഒഴിച്ചുകൂട്ടാൻ

നാട്ടിൻ പുറങ്ങളിൽ വളരെ സാധാരണയായി കണ്ടു വരുന്ന കുമ്പളങ്ങ കൊണ്ട് ഒരു ഒഴിച്ച് കറി ആണ് ഇത് . 

ആവശ്യമുള്ള സാധനങ്ങൾ 

കുമ്പളങ്ങ ഒരു ചെറിയ മുറി 

തേങ്ങ - ആവശ്യാനുസരണം 

ചെറിയ ഉള്ളി- 3  എണ്ണം 

വെളുത്തുള്ളി-  1 അല്ലി 

ഇഞ്ചി- ഒരു ചെറിയ കഷ്ണം 

മുളകുപൊടി - മുക്കാൽ  സ്പൂൺ 

മല്ലിപ്പൊടി  - അര  സ്പൂൺ 

മഞ്ഞൾപ്പൊടി - കാൽ സ്പൂൺ 

ഉലുവ- കാൽ സ്പൂൺ 

എണ്ണ , ഉപ്പ് , പുളി - ആവശ്യാനുസരണം 


പാചക രീതി 

കുമ്പളങ്ങ ചതുരത്തിൽ അരിഞ്ഞു അല്പം മുളക് പൊടി, മഞ്ഞപ്പൊടി യും കൂടെ അല്പം വെള്ളവും കറിവേപ്പിലയും ഇഞ്ചിയും ചേർത്ത് അടുപ്പിൽ വെച്ച് വേവിക്കുക.

തേങ്ങാ ഒന്നു ചെറുതായി വറുത്തെടുക്കുക( തേങ്ങയുടെ പച്ചപ്പ്‌ മാറുന്ന വരെ മാത്രം . തീയലിനു വര്ക്ക്തുന്നപോലെ അത്രയും വറവ വേണ്ട). പച്ചപ്പു മാറുമ്പോൾ മുളകുപൊടി, മല്ലിപ്പൊടി, വെളുത്തുള്ളി, കുഞ്ഞുള്ളി എന്നിവ കൂടെ ചേർക്കുക. പൊടികൾ ഒന്നും ചൂടാകുമ്പോൾ അടുപ്പിൽ നിന്നും മാറ്റിവെച്ചു തണുത്തു കഴിയുമ്പോൾ അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

വെന്ത കഷ്ണങ്ങളിൽ അറപ്പും ആവശ്യത്തിന് വെള്ളവും പുല്ത്തൈയും ഉപ്പും ചേർത്ത് ഒന്ന് തിളപ്പിക്കുക. തല വരേണ്ട ഒന്ന് പതഞ്ഞു വരുമ്പോൾ തീ കെടുതിമാറ്റി വെക്കുക.

ഒരു പാനിൽ എന്ന ഒഴിച്ച് ചൂടാകുമ്പോൾ ഉലുവയും, കുഞ്ഞുള്ളി അരിഞ്ഞതും കടുക്  വറുത്തു കറിയിൽ ചേർക്കുക. 



No comments:

Post a Comment