Pages

Saturday, January 22, 2011

കക്ക ( ക്ലാംസ് ) ഇറച്ചി ഉലര്‍ത്തിയത്





കക്ക ഇറച്ചിയില്‍ കാത്സ്യം വളരെ യധികം അടങ്ങിയിരിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് കൂടുക്കാന്‍ വളരെ നല്ലതാണ്. കോഴിക്കോട് സൈഡിലോട്ടു കല്ലുംമേ കാ എന്നൊരു പേരും ഇതിനുണ്ട്. പക്ഷെ കല്ലുംമേ കാ കക്ക യെ ക്കളും ഇത്തിരി കൂടി വലുപ്പം കൂടുതലുണ്ട്. 
കക്ക ഇറച്ചി വൃത്തിയാക്കി എടുക്കുമ്പോള്‍ അതിന്റെ തലയില്‍ ഒരു കറുത്ത സാധനം ഉള്ളത് ഞെക്കി കളയണം. അല്ല എങ്കില്‍ അത് കയ്ക്കും.
( പടം )
കക്ക ഇറച്ചി വൃത്തിയാക്കി എടുത്തു കഴിയുമ്പോള്‍ അല്ല്പം നാരങ്ങ നീര് ഒഴിച്ച് ഒന്നുദൂകെ കഴുകി പിഴിഞ്ഞ് എടുക്കണം. എന്തിനെന്നാല്‍ ,കക്ക യില്‍ വെള്ളം പിടിക്കുന്നതിനാല്‍ അനിങ്ങനെ ചെയ്യുന്നത്.
ഇനി ഇത് ഉലര്‍ത്താന്‍ ആവശ്യം ആയ സാധങ്ങള്‍
കക്ക ഇറച്ചി- അര കിലോ 
സവാള- 3 എണ്ണം ( നീളത്തില്‍ അരിഞ്ഞത് )
വെളുത്തുള്ളി- 5 അല്ലി 
ഇഞ്ചി- ഒരു വിരലിന്റെ നീളത്തില്‍ ഉള്ളത് 
പച്ച മുളക് -നാലെണ്ണം (നടുവേ പിളര്‍ന്നത് )
മുളക് പൊടി- ഒന്നര സ്പൂണ്‍
മഞ്ഞള്‍പ്പൊടി- മുക്കാല്‍ സ്പൂണ്‍ 
കുരുമുളകുപൊടി- ഒരു സ്പൂണ്‍ 
ഗരം മസാല -കാല്‍ സ്പൂണ്‍ 
തേങ്ങ കൊത്ത്- കാല്‍ കപ്പ്‌ 
കറിവേപ്പില -ആവശ്യത്തിനു 
ഉപ്പ്-ആവശ്യത്തിനു 
എണ്ണ-ആവശ്യത്തിനു 
കടുക്

ഇനി ഉണ്ടാക്കുന്ന രീതി 
ആദ്യം കഴുകി പിഴിഞ്ഞ് വെച്ചിരിക്കുന്ന കക്ക ഇറച്ചി ഒരു കല്‍ ചട്ടിയില്‍ ആക്കി മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വേവിച്ചെടുക്കുക. വേവ് വളരെ കൂടുതല്‍ ഉള്ള ഒരു സാധനം ആണിത്. വെള്ളം വറ്റി വരുമ്പോള്‍ ഉപ്പ് ചേര്‍ക്കുക. 
ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടുമ്പോള്‍ നീളത്തില്‍ അരിഞ്ഞു വെച്ച സവാളയും പച്ചമുളക് കീരിയ്ടഹും കൂടെ വഴറ്റുക. സവാളയുടെ നിറം മാറി വരുമ്പോള്‍ തേങ്ങ കൊത്ത് ഇടുക. വെളുത്തുള്ളിയും    ഇഞ്ചിയും ചതച്ചു എടുക്കുക.
സവാള വഴന്നു വരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും  ചതച്ചത് ഇടുക ഇളക്കി യോജിപ്പിച്ച് കഴിഞ്ഞു അതിന്റെ മണം മാറി വരുമ്പോള്‍ മുളക് പൊടി , കുരുമുളക് പൊടി ,ഗരം മസാല എന്നിവ ചേര്‍ക്കുക. 
മുളക് പൊടി ചേര്‍ത്തിളക്കി, അതിന്റെ പച്ച മണം മാറുമ്പോള്‍  വേവിച്ചു വെച്ചിരിക്കുന്ന കക്ക ഇറച്ചി ചേര്‍ക്കുക. 
ഇത് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.അഞ്ചു മിനിട്ട് അടച്ചു വെച്ച് ,  വെള്ളം വറ്റുമ്പോള്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച് കൊടുത്തുകൊള്ളുക.
അടുപ്പിന്റെ തീ കുറച്ചു വെച്ച് ഇളക്കി ഇളക്കി തോര്‍ത്തി എടുക്കുക. 
കക്ക ഇറച്ചി ഉണ്ടാക്കുമ്പോള്‍ കക്ക കഷണങ്ങള്‍  എത്ര മോരിയുന്നുവോ അതാണ് അതിന്റെ രുചി 
ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍ ഇമെജ സി ന്