ബീറ്റ്റൂട്ട് / കാരറ്റ് പച്ചടി
ബീറ്റ് റൂട്ട് - 2 എണ്ണം
പച്ചമുളക്- 4 എണ്ണം
ഉഴുന്ന് പരിപ്പ് - 3 സ്പൂണ്‍
ഉപ്പ്- ആവശ്യത്തിനു
എണ്ണ, കടുക്, കറിവേപ്പില - ആവശ്യാനുസരണം
തൈര് ഉടച്ചത് - ആവശ്യത്തിന്
പാകം ചെയുന്ന വിധം
ബീറ്റ്റൂട്ട് ( കാരറ്റ് )തൊലി കളഞ്ഞു മുറിച്ചു ചെറുതായി കൊത്തി അരിയുക. അതിലേക്കു പച്ചമുളക് വട്ടത്തില്‍ അരിഞ്ഞു ഇടുക.
കൊത്തി അരിഞ്ഞ ബീറ്റ് റൂട്ട് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇളക്കി വെക്കുക.
ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.
കടുക് പൊട്ടികഴിയുംപോള്‍ അതിലേക്കു രണ്ടുസ്പൂൺ ഉഴുന്ന് പരിപ്പ് ചേര്‍ത്ത് വറക്കുക.
തുടര്‍ന്ന് ഉപപ് ചേര്‍ത്ത് ഇളക്കി വെച്ചിരിക്കുന്ന ബീറ്റ് റൂട്ട് / കാരറ്റ് അതിലേക്കു ഇട്ടു വഴറ്റുക. ഇതിന്റെ പച്ച മണം മാറിയാല്‍ അടുപ്പില്‍ നിന്നും മാറ്റി തണുക്കാന്‍ വെക്കുക.
തൈര് കട്ട മാറ്റി അല്പം വെള്ളം ചേര്‍ത്ത് ലൂസ് ആക്കുക.
വഴറ്റി വെച്ചിരിക്കുന്ന ബീറ്റ് റൂട്ട് തണുത്തു കഴിയുമ്പോള്‍ അതിലേക്കു തൈര് ഉടച്ചത് ഒഴിച്ച് ഇളക്കി എടുക്കുക.
നോട്ട് :കാരറ്റ് പച്ചടിയും ഇതേപോലെ ഉണ്ടാക്കാൻ സാധിക്കും.
No comments:
Post a Comment