ഇടും ചക്ക തോരന്‍
ഇടുംച്ചക്ക ( ഇടി ചക്ക )എന്നാല്‍ പിഞ്ചു ചക്ക എന്നാ അര്‍ഥം ആണ് ഞങ്ങളുടെ നാട്ടില്‍ . കുരു ഉറക്കാത്ത ചക്ക.ആവശ്യമുള്ള സാധങ്ങള്‍
ഇടുച്ചക്ക -
പച്ചമുളക്- 5 എണ്ണം
തേങ്ങ- അരമുറി
ജീരകം -കാല്‍ സ്പൂണ്‍
മഞ്ഞള്‍പൊടി- കാല്‍ സ്പൂണ്‍
വെളുത്തുള്ളി- നാല് അല്ലി
ഉഴുന്ന് പരിപ്പ്- ഒരു പിടി
ഉപ്പു, എണ്ണ ,വെള്ളം -ആവശ്യത്തിന്
തോരന്‍ തയാറാക്കുന്ന വിധം
ഇടും ചക്ക യുടെ തൊലി കളഞ്ഞു ( തൊലി ചെത്തി )ചെറിയ കഷങ്ങള്‍ ആയി മുറിച്ച് മഞ്ഞള്‍പ്പൊടിയും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് വേവിക്കുക.
ഇതു ചെറുതായി ചതച്ചു എടുക്കുക.
തേങ്ങ, പച്ചമുളക് , വെളുത്തുള്ളി, ജീരകം , മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ചതെചെടുക്കുക( തോരന്റെ പാകത്തില്‍ ഉള്ള ചതച്ചില്‍).
ഇനി ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക . എണ്ണ ചൂടാകുമ്പോള്‍ ഒരു പിടി ഉഴുന്ന് ഇടുക. ഇത് മൂക്കുമ്പോൾ കടുക് കറിവേപ്പില എന്നിവ ഇടുക. തുടര്‍ന്ന് ചതച്ചു വെച്ച ചക്ക ഇട്ടു ഇളക്കുക. ഉപ്പു ചേര്‍ക്കുക.
ഇതിലേക്ക് അരപ്പ് ചേര്‍ത്ത് ഇളക്കുക. ആവശ്യമെങ്കില്‍ അല്‍പ്പം വെള്ളം തളിച്ച് കൊടുക്കുക. ചെറു തീയില്‍ ആവി കൊള്ളിച്ചു ഇളക്കി തോര്‍ത്തി എടുക്കുക. ഇടുംച്ചക്ക തോരന്‍ തയ്യാര്‍.
ഇപ്പോൾ ഇവടെ ദേശി സ്റ്റോറിൽ ഫ്രോ സന് ചക്ക പായ്ക്കറ്റിൽ കിട്ടുന്നുണ്ട് .അപ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. തനുതിരിരിക്കുന്ന ചക്ക അണ്‍ ഫ്രോസ് ചെയ്തു എടുക്കുക.
ശേഷം അതിനെ മിക്സെരിൽ ഇട്ടു ഒന്ന് ചെറുതായി കറക്കി എടുക്കുക. ശേഷം മുകളിൽ പറഞ്ഞപോലെ തോരന ഉണ്ടാക്കുക.
Remove the skin of the jackfruit.And cut the fleshy part into chunks.
Place
it in a vessel and add tumeric ,salt , 1 cup water and allow it to
cook.Please make sure that it doesnot get over cooked or mashed.When
water gets evaporated remove it from flame and allow it to cool.