Pages

Thursday, May 28, 2009

പപ്പായ (കപ്പളങ്ങ) പുളിങ്കറി

ആവശ്യമുള്ള സാധങ്ങള്‍.

കപ്പളങ്ങ - ഒരു ചെറുത്‌
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
പച്ചമുളക് - 3 എണ്ണം
ഉപ്പു - പാകത്തിന്
തേങ്ങ - ഒരു ചെറിയ മുറി
ജീരകം - അര ടീസ്പൂണ്‍
ചുവന്നുള്ളി - 3 എണ്ണം
പുളി - ഒരു ചെറിയ നെല്ലിക്ക വലിപ്പം
കടുക്‌ വരക്കുന്നതിന്
വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍
വറ്റല്‍ മുളക് - 2 എണ്ണം
കടുക്‌ -കാല്‍ ടീസ്പൂണ്‍
ഉലുവ - അര ടീസ്പൂണ്‍
വീണ്ടും ചുവന്നുള്ളി - 3 എണ്ണം
കറിവേപ്പില - 2 തണ്ട്
പാകം ചെയ്യുന്ന വിധം

കപ്പളങ്ങ മുറിച്ചു ചതുരകഷ്ണങ്ങളായി അരിഞ്ഞു വെള്ളത്തിലിട്ടു നന്നായി കഴുകി കറ നീക്കുക. മുളക് പൊടി,മഞ്ഞള്‍പ്പൊടി, പച്ചമുളക് എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്തു വരുമ്പോള്‍ ഉപ്പു ചേര്‍ക്കാം. ശേഷം പുളി അര കപ്പ്‌ വെള്ളത്തില്‍ പിഴിഞ്ഞ് ചേര്‍ക്കുക. തേങ്ങ ജീരകവും ഉള്ളിയും ചേര്‍ത്ത് അരച്ച് (മഷിപോലെ അരയരുത്) കപ്പളങ്ങയോടൊപ്പം ചേര്‍ക്കുക. ഒരു ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണയില്‍ വറ്റല്‍ മുളക് , കടുക്‌,ഉലുവ,ചെരുതായരിഞ്ഞ ഉള്ളി,കറിവേപ്പില എന്നിവ വറത്തു കപ്പളങ്ങ കൂട്ടിലേക്ക് ചേര്‍ക്കുക

Friday, May 8, 2009

വെജിറ്റബിള്‍ കുറുമ


ആവശ്യമുള്ള സാധനങ്ങള്‍

കാരറ്റ്- 1 എണ്ണം
ബീന്‍സ്‌- ഒരു പിടി
ഉരുളന്‍ കിഴങ്ങ് -1 ennam
ഗ്രീന്‍ പീസ്‌ - 1/4 കപ്പ്‌
കോളിഫ്ലവര്‍ - 10 ഇതളുകള്‍
സവാള-1 എണ്ണം
കപ്പലണ്ടി- 10 എണ്ണം
ചിരവിയ തേങ്ങ- ഒരു cup
പച്ചമുളക്-4 എണ്ണം

ഇഞ്ചി-ഒരു ചെറിയ കഷ്ണം
പെരുംജീരകം,
ഗ്രാമ്പു- 7
കറുക പട്ട- 1
മല്ലി
ഏലക്ക-3
കടുക്‌, എണ്ണ, ഉപ്പു, കറിവേപ്പില,മഞ്ഞള്‍പ്പൊടി-
കാരറ്റ് നടുവിലെ മുറിച്ചു ചെറിയ കഷ്ണങള്‍ ആക്കുക.
കൊളിഫ്ലോവേര്‍ ഇതളുകള്‍ ആക്കി എടുക്കുക.
ബീന്‍സ്‌ മുറിച്ചെടുക്കുക.
സവാള നീളത്തില്‍ അരിഞ്ഞ് എടുക്കുക.
പാചക രീതി

പച്ചക്കറികള്‍ എല്ലാം കൂടെ ആവശ്യത്തിനു വെള്ളം ഒഴിച്ച് അല്പം ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക.
പച്ചമുളക്, ഇഞ്ചി, മസാല എന്നിവ ചേര്‍ത്ത് തേങ്ങ നല്ലപോലെ അരച്ചെടുക്കുക.
ഒരു ചീന ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകിട്ട് പൊട്ടുമ്പോള്‍ സവാള വഴറ്റുക. വഴാന്നു വരുമ്പോള്‍ പച്ചകറികള്‍ ഇട്ടു വീണ്ടും വഴറ്റുക. അത് ഒന്ന് വഴന്നു വരുമ്പോള്‍ മഞ്ഞള്‍പൊടി ഇട്ടു ഇളക്കുക.
ശേഷം അരപ്പ് ചേര്‍ത്ത് ഇളക്കി ,ഉപ്പ്‌ ചേര്‍ത്ത് അടച്ചു വെക്കുക. അരപ്പ്‌ കഷ്ണങളില്‍ പറ്റിപിടിച്ചു കഴിഞ്ഞു ആവശ്യത്തിനു കുറുകി പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നും എടുത്തു മാറ്റിവെക്കുക.

Saturday, May 2, 2009

വാഴകൂമ്പ്‌( വാഴ ചുണ്ട്) - ചെറുപയര്‍ തോരന്‍



ആവശ്യമുള്ള സാ‍ധനങ്ങള്‍

വാഴചുണ്ട് തൊലി കളഞ്ഞ് എടുത്ത്‌- 2 എണ്ണം
തേങ്ങ ചുരണ്ടിയത്- ഒന്നര കപ്പ്‌
ചെറുപയര്‍ വേവിച്ചത് - അര കപ്പ്‌
പച്ച മുളക്‌- 4 എണ്ണം
വെളുത്തുള്ളി- ചെറിയ രണ്ട് എണ്ണം
ജീരകം- ഒരു നുള്ള്
അരി- ഒരു സ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാല്‍ സ്പൂണ്‍
ഉപ്പ്‌, എണ്ണ, കടുക്‌ -ആവശ്യത്തിനു

പാചക രീതി

വാഴ കൂമ്പിന്റെ അരികു വശം കൊത്തി എടുക്കുക. (ഇത് കൊത്തി എടുക്കുമ്പോള്‍ ശ്രദ്ധികേണ്ട കാര്യം അതിന്റെ നടുവിലെ കൂമ്പ്‌ കൊത്തി എടുത്താല്‍ കയ്പ്‌ ഉണ്ടാകും. അത് വരാതെ വേണം അരികു വശം അരിയാന്‍. ഇതിന്റെ കറ കളയാന്‍ കൊത്തി അരിഞ്ഞെടുത്തത്തില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ചു തട്ടിപ്പൊതിഞ്ഞു അതിന്റെ നൂല്‍ എടുത്തു കളയണം.

തേങ്ങ, പച്ചമുളക്, വെളുത്തുള്ളി, ജീരകം മഞ്ഞള്‍പൊടി എന്നിവ ഒന്ന് ചതച്ച് എടുക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ കടുക്‌ , അരി ഇട്ടു പൊട്ടിക്കുക.
ഇതിനു ശേഷം, അരിഞ്ഞുവെച്ചിരിക്കുന്ന കൂമ്പ്‌, പയര്‍ ഇവ ഇട്ടു ഇളക്കുക. ആവശ്യത്തിനു ഉപ്പും അരപ്പും ചേര്‍ത്ത് (കാല്‍ ഗ്ലാസ്‌ വെള്ളവും) ചേര്‍ത്ത് ഇളക്കി മൂടി വെക്കുക.
അഞ്ചു മിനിറ്റു കഴിഞ്ഞു മൂടി മാറ്റി, ഇളക്കി തോര്‍ത്തി എടുക്കുക.