Pages

Saturday, May 2, 2009

വാഴകൂമ്പ്‌( വാഴ ചുണ്ട്) - ചെറുപയര്‍ തോരന്‍



ആവശ്യമുള്ള സാ‍ധനങ്ങള്‍

വാഴചുണ്ട് തൊലി കളഞ്ഞ് എടുത്ത്‌- 2 എണ്ണം
തേങ്ങ ചുരണ്ടിയത്- ഒന്നര കപ്പ്‌
ചെറുപയര്‍ വേവിച്ചത് - അര കപ്പ്‌
പച്ച മുളക്‌- 4 എണ്ണം
വെളുത്തുള്ളി- ചെറിയ രണ്ട് എണ്ണം
ജീരകം- ഒരു നുള്ള്
അരി- ഒരു സ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാല്‍ സ്പൂണ്‍
ഉപ്പ്‌, എണ്ണ, കടുക്‌ -ആവശ്യത്തിനു

പാചക രീതി

വാഴ കൂമ്പിന്റെ അരികു വശം കൊത്തി എടുക്കുക. (ഇത് കൊത്തി എടുക്കുമ്പോള്‍ ശ്രദ്ധികേണ്ട കാര്യം അതിന്റെ നടുവിലെ കൂമ്പ്‌ കൊത്തി എടുത്താല്‍ കയ്പ്‌ ഉണ്ടാകും. അത് വരാതെ വേണം അരികു വശം അരിയാന്‍. ഇതിന്റെ കറ കളയാന്‍ കൊത്തി അരിഞ്ഞെടുത്തത്തില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ചു തട്ടിപ്പൊതിഞ്ഞു അതിന്റെ നൂല്‍ എടുത്തു കളയണം.

തേങ്ങ, പച്ചമുളക്, വെളുത്തുള്ളി, ജീരകം മഞ്ഞള്‍പൊടി എന്നിവ ഒന്ന് ചതച്ച് എടുക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ കടുക്‌ , അരി ഇട്ടു പൊട്ടിക്കുക.
ഇതിനു ശേഷം, അരിഞ്ഞുവെച്ചിരിക്കുന്ന കൂമ്പ്‌, പയര്‍ ഇവ ഇട്ടു ഇളക്കുക. ആവശ്യത്തിനു ഉപ്പും അരപ്പും ചേര്‍ത്ത് (കാല്‍ ഗ്ലാസ്‌ വെള്ളവും) ചേര്‍ത്ത് ഇളക്കി മൂടി വെക്കുക.
അഞ്ചു മിനിറ്റു കഴിഞ്ഞു മൂടി മാറ്റി, ഇളക്കി തോര്‍ത്തി എടുക്കുക.

2 comments:

  1. തികച്ചും തനിനാടന്‍..!! വരുന്ന തലമുറകള്‍ക്ക് ഉപകാരമാംവിധം കുറിയ്ക്കപ്പെട്ടിരിക്കുന്നു. എന്റെ പ്രീയ വിഭവങ്ങളില്‍ ഒന്ന്.

    ReplyDelete
  2. നല്ലതോരൻ 'പിന്നെ ഒരു സംശയം ഏതൊക്കെ വാഴയുടെ കൂമ്പ് ഉചയോഗിക്കാം?

    ReplyDelete