Pages

Monday, August 17, 2009

കൈതച്ചക്ക (Pineapple Pudding) പുഡ്ഡിംഗ്



കൈതചക്ക പുഡ്ഡിംഗ്

ആവശ്യമുള്ള സാധങ്ങള്‍

കൈത ചക്ക-അര മുറി
പഞ്ചസാര - രണ്ടു കപ്പ്‌
മില്‍ക്ക് മെയിഡ്- ചെറിയ ഒരു ടിന്‍
പാല്‍-രണ്ട് ഗ്ലാസ്‌
വെള്ളം -മില്‍ക്ക് മെയിഡ് ടിനില്‍ ഒന്നര പത്രം
ചൈന ഗ്രസ്- 2 സ്പൂണ്‍

ഉണ്ടാക്കുന്ന രീതി

കൈതച്ചക്ക തൊലി കളഞ്ഞു ചെറിയ കഷ്ണങള്‍ ആയി ഗ്രേറ്റ് ച്യ്തോ ചെറുതായി കൊത്തി അരിഞ്ഞോ എടുക്കുക.
ഒരു പത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിന് മുകളില്‍ ഒരു പതടത്തില്‍ ചൈന ഗ്രാസ് വെച്ചു ഉരുക്കി എടുക്കുക.
കൈത ചക്ക ഗ്രേറ്റ്‌ ചെയ്തതും പഞ്ചസാരയും കൂടെ അടുപ്പത്ത് വെച്ചു നല്ല പോലെ വരട്ടി എടുക്കുക.
മില്‍ക്ക് മെയിഡ് ഉം വെള്ളവും പാലും ചേര്ത്തു നല്ലപോലെ തിളപ്പിച്ച് എടുക്കുക.നല്ലപോലെ തിളച്ചു വരുമ്പോള്‍ ചൈന ഗ്രാസ് ചേര്‍ത്തിളക്കി എടുക്കുക.
ഈ മിശ്രിതം രണ്ടാക്കി പകുത്ത് ഒരു ഭാഗം ഒരു പത്രത്തില്‍ എടുത്തു ഒഴിച്ചു തണുക്കാന്‍ വെക്കുക.
തനുതത്തിനു ശേഷം ഇതിന്റെ മുകളില്‍ കൈതച്ചക്ക വരട്ടിയത് നിരത്തുക. ബാക്കി വന്ന മിശ്രിതം കൈതച്ചക്കവരട്ടിയതിന്റെ മുകില്‍ ഒഴിക്കുക.
ഇതു ഫ്രിട്ജില്‍ വെച്ചു തണുപ്പിക്കുക.
കൈതച്ചക്ക പുഡ്ഡിംഗ് തയാര്‍.
നല്ല പോലെ തണുത്തതിനു ശേഷം ഉപയോഗിക്കുക.

2 comments:

  1. അമ്പിളീ ഇത് നന്നായിട്ടുണ്ടല്ലോ...തീര്‍ച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട് ഞാന്‍ .

    ReplyDelete