Saturday, August 1, 2009
ചീര അവിയല്‍
എനിക്ക് ഇഷ്ട്ട പെട്ട ഇലക്കറികളില്‍ ഒന്നാണ് ചുമന്ന ചീര ഇല തോരനും ചീര അവിയലും.
കഴിഞ്ഞ ദിവസം grocery ഷോപ്പിങ്ങില്‍ വളരെ നാളുകള്‍ക്ക് ശേഷം എനിക്ക് ചുമന്ന ചീര കിട്ടി. ഭാഗ്യത്തിന് അവിടെ പച്ച മാങ്ങയും ഉണ്ടായിരുന്നു. ചീര യും മാങ്ങയും ആണ് ചീര അവിയലിന്പ്രധാനം.
ആവശ്യമുള്ള സാധനങള്‍.
വൃത്തിയാക്കിയ ചീര-
പുളി ഉള്ള പച്ച മാങ്ങാ - ഒരെണ്ണം
തേങ്ങ - അര മുറി
മുളക് പൊടി- ഒരു സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍
ചുമന്നുള്ളി- നാലെണ്ണം
ജീരകം- ഒരു നുള്ള്
ഉപ്പ് ,എണ്ണ ,കറിവേപ്പില - ആവശ്യത്തിനു
പാകം ചെയുന്ന വിധം
ചീര ഇലയും തണ്ടും കൂടെ ചെറിയ കഷ്ണങള്‍ ആക്കി മുറിക്കുക.
മാങ്ങാ തൊലി കളഞ്ഞു ചെറിയ ചതുരകഷ്ണങ്ങള്‍ ആക്കി മുറിച്ചു ഇടുക.
ഒരു പാത്രത്തില്‍ ചീരയും മാങ്ങയും കൂടെ അര ഗ്ലാസ് വെള്ളം ഒഴിച്ച് അടുപ്പത്ത് വെക്കുക. മഞ്ഞള്‍പ്പൊടിയും, മുളക് പൊടിയും ചേര്‍ത്തിളക്കുക.
ഒരു അടപ്പ് പത്രം വെച്ചു മൂടിവെച്ചു ചീരയും മാങ്ങയും വേവിക്കുക.
അരമുറി തേങ്ങയും ജീരകവും ചുമന്നുള്ളിയും കൂടെ അരച്ചെടുക്കുക.
മാങ്ങാ കഷ്ണങള്‍ വെന്തു കഴിയുമ്പോള്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത ഇളക്കി അരപ്പും ചേര്ക്കുക.
വാങ്ങിവെച്ച് കറിവേപ്പിലയും എണ്ണയും ഒഴിക്കുക.
ചീര അവിയല്‍ ആയി.
Subscribe to:
Post Comments (Atom)
നന്നായിട്ടുണ്ട്... നിങ്ങളുടെ ബ്ലോഗുകള്‍ മരുപ്പച്ചയിലും പോസ്റ്റ് ചെയ്യുക..
ReplyDeletehttp://www.maruppacha.com/
രസിച്ചു കഴിക്കാം അല്ലെ
ReplyDeleteThx for yur comments...
ReplyDeletewow! my fav curry
ReplyDelete