1 കിഴങ്ങ് ചെറിയ കഷ്ണങ്ങള്‍ ആകിയത്-
2. മുളക് പൊടി- അര സ്പൂണ്‍
3. മല്ലിപ്പൊടി- ഒരു സ്പൂണ്‍
4. കുരുമുളക് പൊടി- അര സ്പൂണ്‍
5. ഗരം മസാല- ഒരു സ്പൂണ്‍
ഇതില്ല എങ്കില്‍-
പെരുംജീരകം -ഒരു നുള്ള്
ഗ്രാമ്പു-
കറുവാപട്ട ഇവ പോടിചെടുതത്- ഒരു സ്പൂണ്‍
6. വെളിച്ചെണ്ണ -ഒരു സ്പൂണ്‍
7. കടുക് -
8. മഞ്ഞള്‍പ്പൊടി -കാല്‍ സ്പൂണ്‍
9. സവാള കൊത്തി അരിഞ്ഞത്- ഒരു സവാള
10. ഇഞ്ചി- ഒരു ചെറിയ കഷ്ണം നീളത്തില്‍ അരിഞ്ഞത്
11. പച്ച മുളക്- മൂനെണ്ണം അറ്റം പിളര്‍ന്നത്
12. പഴുത്ത തക്കാളി- നാലെണ്ണം നാലായി മുറിച്ചത്
13. വെളുത്തുള്ളി - നാലു അല്ലി നീളത്തില്‍ അരിഞ്ഞത്
14. തേങ്ങാപ്പാല്‍-
ഒന്നാം പാല്‍ -അര കപ്പ്
രണ്ടാം പാല്‍- അര കപ്പ്
15. ഉപ്പ്, കറിവേപ്പില. വെള്ളം -ആവശ്യത്തിനു
പാകം ചെയുന്ന വിധം
മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ചെറുതായി ചൂടാക്കുക.
ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചതിനു ശേഷം സവാള, ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവ വഴറ്റുക. ഇത് വഴന്നു വരുമ്പോള്‍ മൂപിച്ചു വെച്ചിരിക്കുന്ന പൊടികള്‍ ചെര്‍ത്ത് ഇളക്കുക. തുടര്‍ന്ന് കിഴങ്ങും . കിഴങ്ങില്‍ മസാലകള്‍ എല്ലാം പിടിച്ചു വരുമ്പോള്‍ തക്കാളി, വെളുത്തുള്ളി ഇവ കൂടി ചേര്‍ക്കുക. ഇതും നല്ലപോലെ മിക്സ് ആയിവരുമ്പോള്‍ രണ്ടാം പാല്‍ ഒഴിച്ച് ഇളക്കി പത്രം മൂടി വെക്കുക. കിഴങ്ങ് വെന്തു വരുമ്പോള്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് ചാര്‍ കുറുക്കി എടുക്കുക. ആവശ്യത്തിനു കുറുകി കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കി അടുഉപ്പില്‍ നിന്നും മാറ്റി വെക്കുക.
മധുര കിഴങ്ങിന്റെ മധുരവും മസ്ലയുടെ എരിവും തക്കാളിയുടെ പുളിയും എല്ലാം കൂടി ചേര്‍ന്ന് നല്ല ഒരു സ്വാദുള്ള ഒരു കറി ആണിത്.
എരിവു കൂടുതല്‍ വേണ്ടവര്‍ പച്ചമുളകും മുളക് പൊടിയും കൂടുതലായി ചേര്‍ക്കുക.