ചെമ്മീന്‍ - അര കിലോ ( തലയും വാലും തൊലിയും കളഞ്ഞു വൃത്തിയാക്കിയത് )
തേങ്ങ ചുരണ്ടിയത്, - അര മുറി ( രണ്ടു പിടി )
മുളക് പൊടി- രണ്ടു സ്പൂണ്‍
മഞ്ഞള്‍ പ്പൊടി - കാല്‍ സ്പൂണ്‍
കുടം പുളി - ചെറിയ രണ്ടു കഷ്ണം ( വെളത്തില്‍ കുതിര്‍ത്തു എടുത്ത്)
തേങ്ങ കൊത്തി അരിഞ്ഞത് - കുറച്ച്
ചുമന്നുള്ളി- പത്ത് എണ്ണം നീളത്തില്‍ അരിഞ്ഞത്
വെളുത്തുള്ളി - മൂനെണ്ണം
ഇഞ്ചി -ഒരു ചെറിയ കഷ്ണം
( ഇഞ്ചിയും വെളുത്തുള്ളിയും വെറുതെ ഒന്ന് ചതച് എടുക്കുക.)
കടുക്- എണ്ണ- കറിവേപ്പില - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
തേങ്ങ ചുരണ്ടിയത് അലപം എണ്ണ ഒഴിച്ച് നല്ലപോലെ വറുത്തെടുക്കുക.
തേങ്ങ യുടെ നിറം മാറി വരുമ്പോള്‍ മുളക് പൊടി ചേര്‍ക്കുക.
ഈ മിശ്രിതം തണുത്തതിനു ശേഷം നല്ലപോലെ അരച്ചെടുക്കുക. വെള്ളം ചേര്‍ക്കാതെ.
ഒരു ചീനച്ചട്ടിയില്‍ / ഫ്രയിംഗ് പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും കറിവേപ്പിലയും ഇടുക.
കടുക് പൊട്ടുമ്പോള്‍ നീളത്തില്‍ അറിഞ്ഞു വെച്ചിരിക്കുന്ന ചെറിയ ഉള്ളി ഇട്ടു വഴറ്റുക.
ഉള്ളി വഴന്നു വരുമ്പോള്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. തുടര്‍ന്ന് കുടമ്പുളിയും വെള്ളം ചേര്‍ക്കുക.
ഇത് തിളക്കുമ്പോള്‍ വൃത്തിയാക്കി വെച്ചിരിക്കുന്ന ചെമ്മീന്‍ , തേങ്ങ കൊത്ത് എന്നിവ ചേര്‍ക്കുക.
ആവശ്യത്തിന് വെള്ളം ഒഴിക്കുക.
ഇത് ഒരു അടപ്പ് കൊണ്ട് അടച്ചു വെച്ച് വേവിക്കുക.
ചെമ്മീന്‍ പാതി വേവാകുമ്പോള്‍ ഉപ്പു ചേര്‍ക്കണം.
തുടര്‍ന്ന് അരപ്പും ചേര്‍ക്കാം.
അരപ്പും കഷ്ണങ്ങളും നല്ലപോലെ മിക്സ് ആയി കഴിയുമ്പോള്‍ വാങ്ങി വെക്കുക.