Pages

Thursday, November 13, 2014

ഓണസദ്യ Ona sadya

വിഭവ സമൃദ്ധമായ ഊണ് ആണ് ഓണസദ്യയുടെപ്രത്യേകത.  എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്നതാണ്  സദ്യ .  രുചികളിലെ നാനാ തരങ്ങള്‍ അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് ഓണസദ്യ.
 ബന്ധു മിത്രാദികളോടൊപ്പമുള്ള മഹാഭോജനം എന്ന് അര്‍ഥമുള്ള ‘സഗ്ധി’ എന്ന സംസ്കൃതശബ്ദത്തില്‍  നിന്നാണ് ‘സദ്യ’ എന്ന മലയാള വാക്കിന്റെ ഉദ്ഭവം. രുചികളെല്ലാം അടങ്ങിയിരിക്കണം ഒരു സദ്യയില്‍. സസ്യാഹാരം ആയിരിക്കും പ്രധാനമായും ഉള്‍പ്പെടുത്തുക. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്നതാണ് സദ്യ.
ചമ്രം പിടിഞ്ഞിരുന്ന് വാഴയിലയിലാണ് പാരമ്പര്യമായി ഓണസദ്യയുണ്ണുന്ന രീതി. വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ക്രമവും ചിട്ടകളും ഉണ്ട്.

തൂശനിലയിലാണ് സദ്യ വിളമ്പേണ്ടത്. ഇലയുടെ മേല്‍ഭാഗം കറികള്‍ക്കും താഴെഭാഗം ചോറുണ്ണാനും. ഇലയുടെ നടുവിലെ തണ്ടാണ് ചോറും കറിയും വേര്‍തിരിക്കേണ്ടത്.

ഉള്ളിയും വെളുത്തുള്ളിയും മാംസാഹര ഗണത്തില്‍ പെടുന്നതിനാൽ പരമ്പരാഗതമായി ഇവ സദ്യയില്‍ ഉപയോഗിക്കാല്ല.  എന്നാല്‍ പണ്ട് പതിവില്ലായിരുന്ന കാരറ്റ്, പയര്‍ ഇവകൊണ്ടുള്ള വിഭവങ്ങള്‍ ഇന്ന് വിളമ്പുന്നുണ്ട്.

സദ്യക്ക് ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. നാ‍ക്കില(വാഴയില)യുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം. സദ്യയില്‍ ഓരോ കറിക്കും ഇലയില്‍ അതിന്റേതായ സ്ഥാനമുണ്ട്. കറികളെ തൊട്ടുകൂട്ടുന്നകറികളായിട്ടും കൂട്ടുകറികളായിട്ടും ചാറുകറികളായിട്ടും തിരിച്ചിട്ടുണ്ട്.

 മറ്റു കറികള്‍ ഇലയുടെ മുകള്‍ഭാഗത്ത് വലതുവശത്തുനിന്ന് തുടങ്ങാം. വലത്തേയറ്റത്ത് കിച്ചടി, പച്ചടി, എരിശേരി, അവിയല്‍, ഓലന്‍, മെഴുക്കുപുരട്ടി അല്ലെങ്കില്‍ തോരന്‍ എന്നിവ വിളമ്പണം. തോരന്‍ വിളമ്പുമ്പോഴേക്ക് ഇടത്തേ അറ്റത്ത് അച്ചാറുകളുടെ അടുത്ത് എത്തണം. കിച്ചടിക്കു മുകളിലാണ് കാളന്‍്റെ സ്ഥാനം. ഇലയുടെ താഴെ പകുതിയില്‍ ചോറും തൊട്ടു വലത്തുഭാഗത്ത് പരിപ്പും നെയ്യും വിളമ്പണം. ഓണക്കാലത്ത് ധാരാളം ചേനയും പയറും ലഭ്യമായതിനാലാണ് കൂട്ടുകറിക്കു പകരം എരിശേരി. കറികള്‍ വിളമ്പുമ്പോള്‍ ഇടയില്‍ സ്ഥലം വേണം. തമ്മില്‍ കുടിക്കലര്‍ന്നാല്‍ രുചി മാറും

ഇടത്തെ മൂലയിൽ വെള്ളം വയ്ക്കും .
 കായനുറുക്ക്, ശര്‍ക്കരവരട്ടി, ചേന നുറുക്ക്,  എന്നിവയാണ് ആദ്യം വിളമ്പുക. ഇവ നാക്കിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക. പിന്നെ തൊട്ടുകൂട്ടല്‍ കറികളായ അച്ചാര്‍, ഇഞ്ചിപുളി എപ്പോഴും ഇലയുടെ ഇടത്തേ മൂലയില്‍ വിളമ്പുന്നു. ഇവ തൊട്ട്കൂട്ടല്‍ ഇനമായതിനാലാണ് അവിടെ വിളമ്പുന്നത്. ചാറുകറികള്‍ ചോറില്‍ (നെയ് ചേര്‍ത്ത ചെറുപയർ പരിപ്പ് ,  കാളൻ , സാമ്പാർ ) ഒഴിക്കുന്നു . പഴം ഇടത്തുവശത്ത് ഇലയടെ താഴെയായി വെക്കുന്നു. സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്, വലിയ പപ്പടവുംചെറിയ പപ്പടവും ഉണ്ടായാലെ സദ്യ കേമമാവൂ.  കുട്ടു കറികള്‍ എല്ലാം വിളമ്പിയാതിനു ശേഷമാണു ഇരിക്കുന്നതു.   ഇരുന്നു കഴിഞ്ഞാല്‍ ചോറു വിളമ്പുകയായി. വിളമ്പുന്ന ചൊറ് ഇലയില്‍ നേര്‍ പകുതിയാക്കണം.  വലത്തെ പകുതിയില്‍ പപ്പിടവും പരിപ്പും ചേര്‍ത്ത് ഇളക്കിയ ചോറിലേക്ക് ഒരു തുള്ളി പശുവിന്‍ നെയ് കൂടി ചേര്‍ക്കുമ്പോഴേക്കും രുചി അതിന്റെ പാരമ്യതയില്‍ എത്തുന്നു. അടുത്ത പകുതിയില്‍ സാമ്പാറ് വിളമ്പുകയായി. സാമ്പാറിനു ശേഷം പതുവു സദ്യകളുടേ ചിട്ടകള്‍ തെറ്റിച്ചു പായസം ആണു വിളാമ്പുന്നതു.  പഴം ചേര്‍ത്ത് ആണ്  ചിലര് പായസം കഴിക്കുക. ഒന്നിലേറെ പയസങ്ങള്‍ സദ്യയില്‍ വിളമ്പാറുണ്ട്.  അടപ്രഥമന്‍ പഴവും (ചിലര്‍ പപ്പടവും)ചേര്‍ത്ത് ആണ് കഴിക്കുക. മധുരത്തിന്റെ മത്തു കുറക്കാന്‍  അല്പം ചോറ് കുടി വിളമ്പി തൈര് , രസം എന്നിവ കൂട്ടി കഴിക്കുന്നു. (പായസം കഴിയുമ്പൊള്‍ വീണ്ടും ചൊറു വിളമ്പും. ചൊറില്‍ ആദ്യം മൊരും , പിന്നീടു കാളനും ഒഴിച്ചു ചൊറൂണു കഴിയുമ്പൊള്‍ പഴം കഴിക്കാം ) . ഇതാണു സദ്യ വിളമ്പുന്ന രീതി.

സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് കഴിഞ്ഞാല്‍ ഇല മുകളില്‍ നിന്ന് താഴോട്ടാണു മടക്കുക. (ഇലയുടെ തുറന്ന ഭാഗം കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും ).

ആറന്മുള ക്ഷേത്രത്തിൽ
വച്ചുനടത്തപ്പെടുന്ന വഴിപാടാണ് "ആറന്മുള വള്ള സദ്യ"ഒരിലയിൽ 63 തരം വിഭവങ്ങൾ വിളമ്പുന്ന കേരളത്തിന്റെ തനതു സദ്യ.
വറുത്തുപ്പേരികൾ 5. ഏത്തയ്ക്കാ,ചേന,ചേമ്പ്, ചക്ക,ശർക്കരപുരട്ടി.

പപ്പടം-വലുതും ചെറുതും
എള്ളുണ്ട,പരിപ്പു വട,ഉണ്ണിയപ്പം,പഴം,മലർ, ഉണ്ടശ്ശർക്കര,കൽക്കണ്ടം,
തോരൻ- അഞ്ചു തരം

അച്ചാർ,അവിയൽ,കിച്ചടികൾ,മധുരപ്പച്ചടി,വറുത്തെരുശ്ശേരി,
ചോർ,കറികൾ,പായസ്സങ്ങൾ എന്നിവയാണു വിഭങ്ങൾ.
48 വിഭവങ്ങൾ തുടക്കത്തിൽ വിളമ്പും.ബാക്കി പദ്യരൂപത്തിൽ
പാടിക്കൊണ്ടു ചോദിക്കും,

No comments:

Post a Comment