ഒരു ദിവസം ഉച്ചക്ക് ചോറിനു കറി ഉണ്ടാക്കാന്‍ നോകിയപ്പോള്‍ തോരനുള്ള സാധങ്ങള്‍ ഒന്നുംകണ്ടില്ല. ആകെ കാരറ്റും കിഴങ്ങും കിട്ടി. അപ്പോള്‍ തോന്നിയ ഒരു കറി ആണിത്.
ബീന്‍സ് ഇല്ലാതെയും ഇതു ഉണ്ടാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ഉരുളന്‍ കിഴങ്ങ് -ഒരെണ്ണം( ചെറുതായി കഷ്ണങള്‍ ആക്കിയത് )
കാരറ്റ് -ഒരെണ്ണം( ചെറിയ കഷ്ണങള്‍ )
ബീന്‍സ്-അഞ്ച്(ഒരു ബീന്‍സ് മൂന്നായി മുറിച്ച കഷ്ണങള്‍)
സവാള- ഒരു മുറി (നീളത്തില്‍ അരിഞ്ഞത് )
മഞ്ഞള്‍ പൊടി-
പച്ചമുളക്- മൂന്നെണ്ണം(അറ്റം പിളര്‍ന്നത് )
കടുക്
എണ്ണ
നാരങ്ങ നീര് -
പാകം ചെയ്യുന്ന രീതി
കിഴങ്ങ് കഷങ്ങളായി മുറിച്ചു വേവിക്കുക്ക. പകുതി വേവാകുമ്പോള്‍ മാറ്റി വെക്കുക.
ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ഒഴിച്ചു കടുക് പൊട്ടുമ്പോള്‍ സവാള അരിഞ്ഞതും പച്ചമുളകും കൂടി ഇട്ടുവഴറ്റുക. വഴന്നു വരുമ്പോള്‍ മഞ്ഞള്‍ പ്പൊടി ഇടുക. ശേഷം കാരറ്റും ബീന്‍സും കൂടി ഇട്ടു നല്ലപോലെവഴാട്ടുക. ഏകദേശം അഞ്ചാറ് മിനിട്ട് . ശേഷം പകുതി വെന്തിരിക്കുന്ന കിഴങ്ങും അത് വെന്ത വെള്ളവുംകൂടെ പാനിലേക്ക് ഒഴിക്കുക. ഉപ്പും ചേര്ക്കുക. വെള്ളം വറ്റി കഷ്ണം എല്ലാം ഇതില്‍പറ്റിപിടിച്തിരിക്കുംപോള്‍ തീ കുറച്ച നാരങ്ങ നീര് ചേര്‍ത്തിളക്കുക. ആവശ്യത്തിനു ഉപ്പും പുളിയും നോക്കിഅടുപ്പില്‍ നിന്നും ഇറക്കി വെക്കുക.
കറി ഉണ്ടാക്കാൻ അറിയാമെങ്കിലെ ഇത് കൊണ്ട് പ്രയോജനം
ReplyDeleteഉണ്ടാകു എന്തായാലും ഞാൻ പരീക്ഷിച്ചു നോക്കട്ടേ
മനോജിന്ന് നേരിടെണ്ടിവന്നുവോ ഈ പരീക്ഷണം.
ReplyDelete