Tuesday, June 23, 2009
ചെറുപയര്‍ കറി
ആവശ്യമുള്ള സാധനങള്‍
ചെറു പയര്‍ പരിപ്പ് - ഒരു കൈ
സവാള- ഒരെണ്ണം(ചതുരങ്ങളായി മുറിച്ചത് )
പച്ചമുളക്- 10 എണ്ണം
തക്കാളി- ഓരെണ്ണം
മുരിങ്ങക്ക- കഷ്നങ്ങള്‍ ആക്കിയത്
കാരറ്റ്-1
ബീന്‍സ് - കുറച്ച
(ഏതു പച്ചകറികളും ഇതില്‍ ഇടാം )
കിഴങ്ങ്- 1 എണ്ണം
തേങ്ങ- ഒരു പിടി
കടുക്, എണ്ണ, മഞ്ഞള്‍ പ്പൊടി ,
വെളുത്തുള്ളി- ഓരെണ്ണം
ജീരകം- ഒരുനുള്ളു
പാചകം ചെയ്യുന്ന രീതി
ചെറുപയര്‍ പരിപ്പ് പച്ച മുളക്, തക്കാളി എന്നിവ പ്രഷര്‍ കുക്ക് ചെയ്യുക. രണ്ടു വിസില്‍ വന്നുകഴിയുംപോള്‍കുക്കര്‍ അടുപ്പില്‍ നിന്നും മാറ്റുക.
ഒരു ചീനച്ചട്ടിയില്‍ ( ഫ്രയിംഗ് പാനില്‍ ) എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ കടുക് ഇട്ടു പൊട്ടിക്കുക.
ശേഷം സവാള കഷ്ണങള്‍ ഇട്ടു വറക്കുക. ഒന്ന് നിറം മാറി വരുമ്പോള്‍ ബാക്കി പച്ചക്കറി കഷങ്ങള്‍ കൂടി ഇട്ടുനല്ലപോലെ വഴട്ടുക. നല്ല പോലെ വഴന്നു വരുമ്പോള്‍ കുക്കറില്‍ ഇരിക്കുന്ന പരിപ്പ് ഇതിലേക്ക് ഇട്ടു നല്ല പോലെമിക്സ് ചെയ്യുക.
ഉപ്പും വെള്ളവും ചേര്‍ത്ത് നല്ല പോലെ തിളക്കണം.
തേങ്ങയും, ജീരകവും വെളുത്തുള്ളിയും കൂടെ നല്ലപോലെ അരച്ച് എടുക്കുക.
പരിപ്പും പച്ചകറികളും നല്ലപോലെ തിളച്ചു വരുമ്പോള്‍ തീ കുറച്ച അരപ്പ് ചേര്‍ക്കുക. അരപ്പ് ചേര്‍ത്ത് കഴിഞ്ഞുകറി തിളക്കാന്‍ പാടില്ല. അരപ്പ് ചേര്‍ത്ത് ഒന്ന് ചൂടായി പതഞ്ഞു വരുമ്പോള്‍ കറി അടുപ്പില്‍ നിന്നും മാറ്റി വെച്ച്മല്ലിയില ചേര്‍ക്കുക.(ആവശ്യക്കാര്‍ മാത്രം.)
നോട്ട്
പച്ചമുളക് ആണ് ഇതിന്റെ പ്രധാന ഘടകം. പച്ചമുളക് കീറി എത്രയും ഇതില്‍ ചേര്‍ക്കാം.
വെള്ളം കൂടുതല്‍ ഒഴിക്കണം. പയര്‍ പരിപ്പ് ആയതു കാരണം ഇത് കുരുക്ക് പോകാന്‍ സാധ്യത ഉണ്ട്. കൂടുതല്‍വെള്ളം ഒഴിക്കുന്നത് കറി കൊഴുത്തു പോകാതിരിക്കാന്‍ സഹായിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment