Pages

Saturday, October 17, 2009

മുട്ട ബിരിയാണി

ആവശ്യമുള്ള സാധനങ്ങള്‍

ബസ്മതി അരി- 2 കപ്പ്‌
മുട്ട - 3 എണ്ണം
സവാള- 1
തക്കാളി - 2 എണ്ണം
പച്ചമുളക് - 2 എണ്ണം
തൈര്- 1 സ്പൂണ്‍
ഇഞ്ചി അരച്ചത്‌-1 സ്പൂണ്‍
വെളുത്തുള്ളി അരച്ചത്‌- 1 സ്പൂണ്‍
ഗരം മസാല - മസാലകള്‍ എല്ലാം
(ഗ്രാമ്പു-1
ഏലക്കായ -3 എണ്ണം
പെരുംജീരകം -
കറുവ പട്ട- ഒരു ചെറിയ കഷ്ണം)
ബിരിയാണി മസാല- ഒരു പാക്കറ്റ്
അണ്ടിപ്പരിപ്പ്‌
ഉണക്ക മുന്തിരി
നെയ്‌ -
ഉപ്പ്
വെള്ളം

പാചക രീതി

മുട്ട പുഴുങ്ങി എടുക്കുക. അരി കഴുകി വെള്ളം ഊറ്റി കളയുക. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ ഒരു ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ നെയ്‌ ഒഴിച്ച് ചാടാക്കുക. ചൂടാകുമ്പോള്‍ ഗരം മസാലകള്‍ ഇടുക. അതിലേക്കു സവാളയും ചേര്‍ത്ത വഴറ്റുക. കപ്പലണ്ടിയും ഉണക്ക മുന്തിരിയും കൂടെ ചേ വഴറ്റുക. തുടര്‍ന്ന് ഇഞ്ചി അരച്ചതും, വെളുത്തുള്ളി അരച്ചതും, പച്ചമുളക്, തൈര് , ബിരിയാണി മസാല എന്നിവ ചേര്‍ക്കുക. ഇതിലേക്ക് മൂന്നു കപ്പ്‌ വെള്ളം ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ അരി ഇടുക. ഉപ്പും ചേര്‍ക്കുക. തുടര്‍ന്ന് ഇതു അടച്ചു വെച്ചു വേവിച്ചെടുക്കുക.

മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഇഞ്ചി, വെളുത്തുള്ളി അരച്ചത്‌ എന്നിവ ചേര്‍ത്ത നല്ലപോലെ ഇളക്കുക. ഇതിലേക്ക് പുഴുങ്ങിയ മുട്ട ചേര്‍ത്ത് ഇളക്കുക.
ഒരു ചീനച്ചട്ടിയില്‍ അല്പം നെയ്‌ ഒഴിച്ചുമാസല പുരട്ടി വെച്ചിരിക്കുന്ന മുട്ട ഒന്നു വറുത്തെടുക്കുക. മുട്ടയുടെ പുറത്ത്‌ മസാല നല്ലപോലെ പിടിക്കുന്നതിനു വേണ്ടിയാണു ഇങ്ങനെ ചെയുന്നത്. വെള്ളം വറ്റി നല്ലപോലെ ആയിരിക്കുന്ന ചോറിലേക്ക്‌ മസാല ചേര്‍ത്ത് വറുത്തു വെച്ചിരിക്കുന്ന മുട്ട ചേര്‍ക്കുക. വളരെ സാവധാനം ചോറ് ഇളക്കി മുട്ടയുമായി മിക്സ്‌ ചെയ്തു എടുക്കുക. ഇതിന്റെ മുകളില്‍ മല്ലിയില അരിഞ്ഞ് വിതറുക. മുട്ട ബിരിയാണി തയ്യാര്‍.

Friday, October 2, 2009

ഏത്തപ്പഴം പച്ചടി

ആവശ്യമുള്ള സാധങ്ങള്‍-
ഏത്തപ്പഴം -പഴുത്ത്‌ ഒരെണ്ണം
പച്ചമുളക്-അഞ്ചെണ്ണം
തേങ്ങ ചുരണ്ടിയത്- നാലു സ്പൂണ്‍
കടുക്‌-
ജീരകം-ഒരു നുള്ള്
തൈര് -
മഞ്ഞള്‍ പൊടി
ഉപ്പ്
പാകം ചെയുന്ന വിധം
ഏത്തപ്പഴവും പച്ചമുളക് വട്ടത്തില്‍ അരിഞ്ഞതും അല്പം വെള്ളവും മഞ്ഞള്‍പ്പൊടിയും ചേര്ത്തു വേവിക്കുക. തേങ്ങ ,ഒരുനുല്ലുജീരകവും ചേര്‍ത്ത അരക്കുക. അരഞ്ഞു വരുമ്പോള്‍ ഒരുനുള്ളു കടുക് ( ചതയുകയെ ആകാവു‌) കൂടി ചേര്ത്തു അരക്കുക.
പഴം വെന്തു വരുമ്പോള്‍ ഉപ്പും അരപ്പ്പും ചേര്ത്തു ഇളക്കി ചേര്ത്തു അടുപ്പില്‍ നിന്നും വാങ്ങി വെക്കുക.
തണുത്തതിനു ശേഷം തൈര് ചേര്‍ത്തിളക്കുക.
ഒരു ചീനച്ചട്ടിയില്‍ അല്പം എണ്ണ ഒഴിച്ചു കടുക് പൊട്ടുമ്പോള്‍ വറ്റല്‍ മുളക്‌ രണ്ടായി മുരിചിട്ടതും കറിവേപ്പിലയും ചേര്ക്കുക.
ഇത് തൈര് ചേര്ത്തു വെച്ചിരിക്കുന്ന കറിയില്‍ ചേര്ക്കുക.

കടച്ചക്ക (ശീമ ചക്ക ) തോരന്‍ Bread Fruit Thoran




ആവശ്യമുള്ള സാധനങ്ങള്‍
കടച്ചക്ക ചെറിയ കഷണങ്ങള്‍ ആക്കിയത്‌
സവാള - ഒരെണ്ണം
തേങ്ങ കൊത്ത്-
തേങ്ങ ചിരവിയത്‌- ഒരെണ്ണം
മുളകുപൊടി- ഒരു സ്പൂണ്‍
മല്ലിപ്പൊടി-രണ്ടു സ്പൂണ്‍
ഗരം മസാല- ഒരു സ്പൂണ്‍
പെരുംജീരകം- കാല്‍ സ്പൂണ്‍
ചെറിയ ഉള്ളി- അഞ്ച് എണ്ണം
മഞ്ഞള്‍ പ്പൊടി -കാല്‍ സ്പൂണ്‍
എണ്ണ, ഉപ്പ്‌, വെള്ളം, കറിവേപ്പില ആവശ്യത്തിന്..

തയ്യാറാക്കുന്ന വിധം
ഒരു ചീന ചട്ടിയില്‍ ഒരു സ്പൂണ്‍ എണ്ണ ഒഴിച്ച് തേങ്ങ ചിരവിയതും കുഞ്ഞുള്ളിയും കൂടെ വറക്കുക. പകുതി മൂത്ത് കഴിയുമ്പോള്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി ഇട്ടു വറുത്തെടുക്കുക. ഈ മിശ്രിതം തണുത്തു കഴിയുമ്പോള്‍ പെരുംജീരകവും ഗരംമസലയും കൂടെ ചേര്‍ത്ത് വറുത്ത തേങ്ങ ചതച്ച് എടുക്കുക. കടച്ചക്ക കഷ്ണങളും സവാളയും തേങ്ങ കൊത്തും ആവശ്യത്തിനു വെള്ളം ചേര്‍ത്ത്‌ അടുപ്പത്ത് അടച്ചു വെച്ച് വേവിച്ചെടുക്കുക. പാതി വേവാകുമ്പോള്‍ ഉപ്പും ചേര്‍ക്കുക. വെള്ളം വറ്റി വരുമ്പോള്‍ അരപ്പ് ചേര്‍ത്ത്‌ കുഴഞ്ഞു പോകാതെ ഇളക്കി എടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കാടുകുപോട്ടുമ്പോള്‍ കടച്ചക്ക വേവിച്ചത് ഇതിലെക്കിട്ടു ഇളക്കി തോര്‍ത്തി എടുക്കുക.