Pages

Friday, February 6, 2009

രസം

ആവശ്യമുള്ള സാധനങ്ങള്‍

വെളുത്തുള്ളി- ആറ് അല്ലി
കായം പൊടി - രണ്ട് സ്പൂണ്‍
മഞ്ഞള്‍ പ്പൊടി- കാല്‍ സ്പൂണ്‍
രസംപൊടി - നാലു സ്പൂണ്‍
(
പാക്കറ്റില്‍ കിട്ടുന്ന രസം പൊടി അല്ലേല്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന രസ പ്പൊടി.
ചുമന്ന മുളകുപൊടി- മൂന്നു സ്പ്പോന്‍
മല്ല്ലിപ്പൊടി-ആറ് സ്പൂണ്‍
കുരുമുളകുപൊടി-ഒരു സ്പൂണ്‍
ഉലുവാ പ്പൊടി- ഒരു സ്പൂണ്‍ )
തക്കാളി-പഴുത്തത് ഒരെണ്ണം
തുവര പരിപ്പ് (സാമ്പാര്‍ പരിപ്പ്)-ഒരു പിടി
ഉപ്പ്- ആവശ്യത്തിനു
കടുക് -
എണ്ണ-
ചുമന്ന മുളക്-
കറിവേപ്പില
പുളി പിഴിഞ്ഞത്-
പഞ്ചസാര- ഒരു നുള്ള്
മല്ലിയില- ഒന്നു രണ്ടു തണ്ട്

പാചകരീതി

വെളുത്തുള്ളി നടുവേ കീറി ആവിയില്‍ വേവിച്ചെടുക്കുക.( ഒരു പത്രതി വെള്ളം വെച്ചു വെട്ടി തിളക്കുമ്പോള്‍ ഒരു തട്ടില്‍ വെളുത്തുള്ളി നിരത്തി പാത്രം മൂടി ആവിയില്‍ വേവിക്കുക).
തുവര പരിപ്പ് നല്ല പോലെ വെന്തു ഉടയണം. ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ചു വെട്ടി തിളക്കുമ്പോള്‍ തക്കാളി ,കായപ്പൊടി ഇവ ഇട്ടു വെട്ടി തിളക്കണം. ശേഷം വെന്തു ഉടച്ചു വെച്ചിരിക്കുന്ന പരിപ്പും ,(അതിന്റെ വെള്ളവും ) ഉപ്പും കൂടെ ചേര്ക്കുക. ഒരു ചീനച്ചടിയില്‍(ഫ്രയിംഗ് പാനില്‍) എണ്ണ ഒഴിച്ചു കടുക് പൊടിച്ചു ഇതിലേക്ക് ഒഴിക്കുക. അവസാനം പുളി പിഴിഞ്ഞതും മല്ലിയിലയും ഒരു നുള്ള് പന്ച്ചസാരയും, തയ്യാര്‍ ആക്കി വെച്ചിരിക്കുന്ന വെളുത്തുള്ളിയും കൂടെ ചേര്‍ത്ത് ഒന്നുകൂടെ തിളക്കണം.
ചൂടോടെ ഉപയോഗിക്കുക.

No comments:

Post a Comment