നമ്മുടെ നാട്ടില്‍ അവിയല്‍ പല തരത്തില്‍ ഉണ്ടാക്കും. ചക്കയുടെ സമയം ആണെങ്കില്‍ ചക്ക അവയില്‍ ആണ് പ്രധാനം. അതില്‍ ചക്കക്കുരു, ചക്ക മടല്‍ എന്നിവ ഒരു പ്രധാന കഷ്ണങള്‍ ആകും.
പിന്നെ ചേന അവിയല്‍. അതില്‍ ചേനയും, കുമ്പളങ്ങയും ആണ് പ്രധാനം. ഇതില്‍ പുളിക്കുവേണ്ടി വാളന്‍പുളി(പിഴുപുളി) ആണ് ഉപയോഗിക്കുന്നത്. അവിയലിന്റെ കഷ്ണങള്‍ എല്ലാം ഒരേ വലുപ്പത്തില്‍ വേണം എന്നും പഴമക്കാര്‍ പറയാറുണ്ട്. പിന്നെ ഉള്ളത് മാങ്ങാ അവിയല്‍ ആണ്. പുളി പിഴിഞ്ഞു ഒഴിക്കുന്നതിനു പകരം പുളി ഉള്ള നല്ല മൂത്ത മാങ്ങാ ചേര്‍ക്കുന്നത്.
തൃശ്ശൂര് , കോഴിക്കോട് ഭാഗങ്ങളില്‍ പുളി ഉള്ള തൈയര്‍ ആണ് ഉപയോഗിക്കരുള്ളത്. നാടുകള്‍ മാറുംതോറും അവിയലിന്റെ രുചിയും മാറുന്നു.
കഷ്ണങള്‍ ഒന്നും കിട്ടിയിലെന്കില്‍ ഉള്ള പച്ചകറികള്‍ എല്ലാം അവിയലിന് കഷ്ണങള്‍ ആകും. ചിലര്‍ക്ക് എരിവ് കൂടുതല്‍ വേണ്ട ആള്‍ക്കാര്‍ ഉണ്ടാകും എരിവു കുറവ് വേണ്ട ആള്‍ക്കാര്‍ ഉണ്ടാകും. അതുകൊണ്ട് പച്ച മുളക് ഇടുമ്പോള്‍ അതിനനുസരിച്ച് വേണം ചേര്‍ക്കാന്‍. പച്ച മുളകിന്റെ മാനത്തില്‍ നിന്നും അതിന്റെ എരിവ് എത്ര ഉണ്ട് എന്ന് മനസിലാക്കാന്‍ പറ്റും.
ആവശ്യമുള്ള സാധങ്ങള്‍
വെള്ളരിക്ക-ഒരു മുറി
പടവലങ്ങ - വലുതെങ്കില്‍ അര മുറി( ഒരെണ്ണം)
മുരിങ്ങക്ക- രണ്ട് എണ്ണം
മാങ്ങ-പുളി കൂടുതല്‍ ഉള്ളതാണേല്‍ അര
കാരറ്റ്- ഒരെണ്ണം
കായ് -ഒരെണ്ണം
വഴുതങ്ങ( കത്രിക്ക)- ഒരെണ്ണം
പച്ച പയര്‍-രണ്ട് എണ്ണം.
പച്ചമുളക്-അഞ്ച്-ആറ് എണ്ണം.
ചുരണ്ടിയ തേങ്ങ-ഒരു മുറി
ചെറിയ ഉള്ളി- അഞ്ച് എണ്ണം
ജീരകം-ഒരു നുള്ള്
കറിവേപ്പില-
മഞ്ഞള്‍പ്പൊടി -കാല്‍ സ്പൂണ്‍
വെളിച്ചെണ്ണ
ഉപ്പ്
പാചക രീതി.
പച്ചക്കറികള്‍ എല്ലാം കഴുകി തൊലി കളഞ്ഞു നീളത്തില്‍ അരിയുക. മുരിങകായ് മുറിച്ച് അറ്റം പിളര്‍ന്നു വേണം ഇടാന്‍. പച്ച മുളകിന്റെയും അറ്റം ചെറുതായി ഒന്നു പിളരുക.ഒരു കല്ച്ചട്ടിയില്‍(നാട്ടിന്‍ പുറങ്ങളില്‍ ഇപ്പോളും ഇങ്ങനെ ആണ് ) അല്ലെങ്കില്‍ ഒരു പത്രത്തില്‍ കഷ്ണങള്‍ അല്പം വെള്ളവും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് അടച്ചു വെച്ചു വേകിക്കുക. കഷ്ണങള്‍ പകുതി വേകുമ്പോള്‍ മാങ്ങാ ഇട്ട് വീണ്ടും വേകിക്കുക.
തേങ്ങയും, ചെറിയ ഉള്ളി, ജീരകം എന്നിവ അരച്ചെടുക്കുക. വെണ്ണ പോലെ അരയേണ്ട കാര്യം ഇല്ല. തോരന് അരക്കുന്നതിലും അല്പം കൂടെ അരയണം.
വെന്ത കഷ്ണങളില്‍ ഉപ്പ് ചേര്‍ത്ത് ചെറുതീയില്‍ അരപ്പും ചേര്‍ത്ത് യോജിപ്പിക്കുക. കഷ്ണങളില്‍ അരപ്പുപിടിച്ചു ഒന്നു ചെറുതായി തിളച്ചു വരുമ്പോള്‍ ഉപ്പും പുളിയും നോക്കാം. അടുപ്പില്‍ നിന്നും മാറ്റി കറിവേപ്പിലയും എണ്ണയും ഒഴിച്ചു മൂടി വെക്കുക. ആവശ്യം പോലെ എടുത്തു ഉപയോഗിക്കുക.
No comments:
Post a Comment