Saturday, February 21, 2009
Roasted Mushroom (കൂണ്‍ ഉലര്‍ത്തിയത് )
കൂണിന്റെ തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി എടുത്ത്.
വെളുത്തുള്ളി- 3 അല്ലി
ചുമന്നുള്ളി- 3 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷ്ണം
മുളക് പൊടി - അര സ്പൂണ്‍
മഞ്ഞള്‍ പൊടി - അര സ്പൂണ്‍
ഗരം മസാല- അര സ്പൂണ്‍
തക്കാളി- 1 എണ്ണം
കുരുമുളക് പൊടി -1 സ്പൂണ്‍
പച്ചമുളക്-
ഉപ്പ്
എണ്ണ
കടുക്
പാചക രീതി
വെളുത്തുള്ളി, ചുമന്നുള്ളി, ഇഞ്ചി ഇവ നന്നായി അരച്ചെടുക്കുക.
ഒരു പാത്രത്തില്‍ മഞ്ഞള്‍പൊടി, മുളകുപൊടി , കുരുമുളകുപൊടി , ഇഞ്ചി,വെളുത്തുള്ളി,ചുമന്നുള്ളിഅരച്ചതും കൂനുമായി നന്നായി ഇളക്കി 10 മിനിട്ട് നേരം വെക്കുക.
ഒരു ചീനച്ചടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ കടുക് ഇട്ടു പൊട്ടിക്കുക.
അരപ്പ് ചേര്ത്തു വെച്ചിരിക്കുന്ന കൂണ്‍ ഇതിലേക്ക് ഇട്ട്ടു ഇളക്കുക. എണ്ണയില്‍ നല്ലപോലെ അട്കംപുറം മറിച്ചും തിരിച്ചും ഇടുക. ഒരു പത്രം കൊണ്ടു മൂടി വെച്ചു 5 മിന്ട്ട് വെക്കുക.
അടപ്പ് തുറന്നു വീണ്ടും ഇളക്കുക. തക്കാളി മുറിച്ചതും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വീണ്ടുംഅടച്ചുവെക്കുക.
അല്‍പ സമയത്തിന് ശേഷം വീണ്ടും അടപ്പ് തുറന്നു തുടര്‍ച്ചയായി ഇളക്കുക. വെള്ളം പൂര്‍ണ്ണമായിവലിഞ്ഞു കഴിയുമ്പോള്‍ ഗരംമസലയും, കറിവേപ്പിലയും ചേര്ക്കുക.
ഉപ്പും, എരിവും പാകമാണ് എങ്കില്‍ പച്ചമുളക് ചെര്കേണ്ട കാര്യം ഇല്ല.
നല്ലപോലെ വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി വെക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment