Friday, February 20, 2009
കൂണ്‍ തോരന്‍
നമ്മുടെ നാട്ടില്‍ ഒരു പുതുമഴ പെയ്തു കഴിയുമ്പോള്‍ പറമ്പില്‍ കൂടെ നടന്നാല്‍ കൂണുകള്‍ കിളിര്‍ത്തുപൊങ്ങി വന്നിരിക്കുന്നത് കാണാം. അതുനല്ല കൂണ്‍ ആണ് എന്നുകരുതി പലപ്പോളും ഞാന്‍ പറിച്ചുകൊണ്ടു അമ്മയുടെ കിയില്‍ കൊടുക്കും . അപ്പോള്‍ അമ്മൂമ്മ പറയും അത് നല്ല കൂണ്‍ അല്ല എന്ന്. എങ്ങിനെ ആണ് കഴിക്കാന്‍ പറ്റിയ കൂണും അല്ലാത്തതും തമ്മില്‍ മനസിലാക്കുന്നത് എന്നറിയില്ല.
വിദേശ വാസം ആയപ്പോള്‍ കടകളില്‍ കിട്ടുന്ന കൂണ്‍ ആണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. അത് ഭക്ഷ്യയോഗ്യം ആയതു കൊണ്ടു ആണല്ലോ അവര്‍ അത് അവിടെ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്. എന്നാലുംഞാന്‍ അതിന്റെ ഭംഗി നോക്കി മാത്രമെ അത് വാങ്ങാരു.
ഒരു പത്രത്തില്‍ രണ്ടു സ്പൂണ്‍ മഞ്ഞള്‍ പൊടി ഇട്ടു ചെറു ചൂടുവെള്ളം എടുത്തു വെക്കും. ആദ്യം അതിന്റെതൊലി കളഞ്ഞു ചെറുതായി നീളത്തില്‍ അരിഞ്ഞ് ഈ വെള്ളത്തില്‍ കുറച്ചു നേരം ഇട്ടു വെക്കും.
ഇനി തോരന്‍ ഉണ്ടാക്കാം.
ആവശ്യം ഉള്ള സാധങ്ങള്‍ .
കൂണ്‍- അഞ്ചു പത്തെണ്ണം തൊലി കളഞ്ഞു നീളത്തില്‍ അരിഞ്ഞത്.
ചെറിയ ഉള്ളി- 15
പച്ച മുളക്-2 -3 എണ്ണം.(എരിവു അനുസരിച്ച്)
തേങ്ങ- 5 സ്പൂണ്‍
മസാലപൊടി -1 spoon
മല്ലിപൊടി- 1 സ്പൂണ്‍
പാചക രീതി
മുകളില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ വെള്ളത്തില്‍ ഇട്ടിരിക്കുന്ന കൂണ്‍ ഒന്നു രണ്ടു പ്രാവശ്യം കൂടെ കഴുകികികൊണ്ട് ഒന്നു പിഴിഞ്ഞു എടുക്കുക.
കുഞ്ഞുള്ളി തൊലി കളഞ്ഞു നീളത്തില്‍ അരിഞ്ഞ് എടുക്കുക.
തേങ്ങയും പൊടികളും പച്ചമുളകും കൂടെ ചതച്ച് എടുക്കുക.
ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ചു കടുകും കറിവേപ്പിലയും ഇട്ടു പൊട്ടിയ ശേഷം കൂണും അരിഞ്ഞ്വെച്ചിരിക്കുന്ന ഉള്ളിയും കൂടി ഇട്ടു ഇളക്കുക. ഒരു പത്രം വെച്ചു അടച്ചു വേവിക്കുക.
വെള്ളം വറ്റി കഴിയുമ്പോള്‍ തീ കുറച്ച് ഉപ്പും അരപ്പും ചേര്ത്തു വീണ്ടു ഇളക്കി അടക്കുക. അല്‍പസമയത്തിന്
അടപ്പുമാറ്റി ഇളക്കി തോര്‍ത്തി എടുക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment