Pages

Thursday, January 29, 2009

വാഴയ്ക്ക തോരന്‍



ആവശ്യമുള്ള സാധങ്ങള്‍.

പച്ച കായ്‌ -രണ്ട് എണ്ണം.
തേങ്ങ-മൂന്ന് സ്പൂണ്‍
വെളുത്തുള്ളി-ഒരല്ലി
ചുമന്നുള്ളി-രണ്ട് എണ്ണം.
പച്ച മുളക്-മൂന്ന്
മഞ്ഞള്‍ പൊടി-കാല്‍ സ്പൂണ്‍
ജീരകം- ഒരു നുള്ള്.
കടുക്,എണ്ണ, കറിവേപ്പില,അരി.
പാചകം ചെയ്യുന്ന രീതി.

കായ്‌ തൊലി കളഞ്ഞു ചെരിയകഷ്ണങളായി അരിഞ്ഞ് വെള്ളത്തിലിടുക. കറ പോകാനായി വെള്ളത്തില്‍ അലപം മോര് ഒഴിച്ചു വേണം വെയ്ക്കാന്‍ .
തേങ്ങ,ഉള്ളി,വെളുത്തുള്ളി, പച്ചമുളക്, മഞ്ഞള്‍ പൊടി, ജീരകം,എന്നിവ ഒന്നു ചതച്ച് എടുക്കുക.
ഒരു ചീനചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ അരി ഇട്ടു പൊട്ടണം.അതിന്റെ കൂടെ കടുകുംകരിവേപ്പിലയും ഇടുക.
തുടര്‍ന്നു ചതച്ച് വെച്ചിരിക്കുന്ന തേങ്ങ ഇതില്‍ ഇട്ടു ഇളക്കുക.കൂടെ അരിഞ്ഞ് കഴുകി വെച്ചിരിക്കുന്ന കായും കൂടെ ഇട്ടു ഇളക്കുക. ശേഷം വെള്ളം ഒസീച്ചുവെച്ചു മൂടി വെച്ചു പകുതി വേകുമ്പോള്‍ ഉപ്പ് ഇടുക.
വെള്ളം വറ്റി ഇളക്കി തോര്‍ത്തി എടുക്കുക.
ഇതു തന്നെ വേറെ രീതിയിലും ഉണ്ടാക്കാം. കഴുകി വെച്ചിരിക്കുന്ന കായ്‌ അല്പംവെല്ലാം ഒഴിച്ചു വേകിക്കുക. പകുതി വേകുമ്പോള്‍ ഉപ്പുമാരപ്പും ചേര്ക്കുക. വ്വെല്ലാം വറ്റുമ്പോള്‍ അരപ്പ് ചേര്‍ത്ത് ഇളക്കുക.ഒരു ചീനച്ചടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ അറിയുംകടുകുമിട്ട് കടുക് വറക്കുക. കൂടെ വെന്ത കായും ചേര്‍ത്ത് ഇളക്കുക.

No comments:

Post a Comment