പച്ചരി- ഒരു കപ്പ്
ശര്‍ക്കര - ചീകിയത് അര കപ്പ്
പഴം -രണ്ട് എണ്ണം.
എണ്ണ.
എള്ള്
തേങ്ങ കൊത്ത്.
ഏലയ്ക്ക പൊടി
പാചക രീതി
പച്ചരി അരക്കുക . അരി അരഞ്ഞ് പകുതി ആകുന്പോൾ ശര്ക്കരയുംപഴവും കൂടെ ചേർത്ത് നല്ലപോലെഅരച്ചെടുക്കുക(വെള്ളം കൂടിപോകരുത് ). മാവിനുള്ളിൽ എള്ളും തേങ്ങാക്കൊത്തും ഏലയ്ക്ക പൊടിയും ചേർത്ത് ഇളക്കണം. ഒന്ന് മുതൽ രണ്ടു മണിക്കൂർ വരെ മാവ് അടച്ചു വെക്കുക. അടുപ്പില്‍ ഉണ്ണിയപ്പ കിണ്ണംവെച്ചു എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുന്പോൾ മാവ് എണ്ണയിൽ ഒഴിക്കുക. അപ്പത്തിന്റെ അടിവശം നിറം മാറി വരുന്പോൾ തിരിച്ചു ഇടുക. നല്ലബ്രൌൺ നിറമാകുന്നതുവരെ (കരിയരുത്) എണ്ണയിൽ തിരിച്ചും മരിച്ചു ഇടുക.
തുടച്ചു ഉണക്കിയ ഒരു പാത്രത്തിൽ രണ്ടു സ്പൂൺ പഞ്ചസാര ഇട്ടു വെക്കുക. എണ്ണയിൽ നിന്നും എടുത്ത ഉണ്ണിയപ്പം ഈ പത്രത്തിലേക്ക് ഇടുക .
:)
ReplyDeleteകൊട്ടാരക്കര ഉണ്ണീയപ്പത്തിന്‍റെ രുചി നാവില്‍ വരുന്നു.........:)
ReplyDeleteഈ എള്ളും തേങ്ങാക്കൊത്തും എന്തിനാണു്? ഉണ്ണിയപ്പം തൊട്ടു കൂട്ടാനുള്ള ചമ്മന്തി അരയ്ക്കാനാണോ? :)
ReplyDeleteഉമേഷേ.. ഉണ്ണിയപ്പത്തിനകത്ത് ചെറുതായരിഞ്ഞ തേങ്ങാക്കൊത്ത് ചേര്‍ക്കാറുണ്ട്. നല്ല രസമാ കഴിക്കാന്‍..എള്ളിന്റെ കാര്യം തീര്‍ച്ചയില്ല.
ReplyDeleteമൈ ഫേവറേറ്റ് :)
ReplyDelete(ഫേവറേറ്റില്‍ ഒന്ന് )