Pages

Monday, January 26, 2009

മുരിങ്ങഇല തോരന്‍ Drum stick leaf thoran





മുരിങ്ങ ഇല
തേങ്ങ - അര മുറി
പച്ച മുളക് -മൂന്നുഎണ്ണം
കുഞ്ഞുള്ളി -രണ്ട്
വെളുത്തുള്ളി-ഒരല്ലി
മഞ്ഞള്‍പൊടി-
ഉപ്പ് (ഈ തോരന് വളരെ കുറച്ച് ഉപ്പ് ചേര്‍ത്താല്‍ മതി)
എണ്ണ
അരി- ഒരു സ്പൂണ്‍
ജീരകം -ഒരു നുള്ള്

പാചക രീതി

മുരിങ്ങ ഇല കഴുകി അഴുക്കു കളഞ്ഞു എടുക്കുക. പിന്നെ അതിന്റെ തണ്ടില്‍ നിന്നും അടര്‍ത്തി എടുക്കുക. ശേഷം. തേങ്ങയും മുളകും ഉള്ളിയും വെളുത്തുള്ളിയും ജീരകവും കൂടെ ഒന്നു ചതച്ച് എടുക്കുക. ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ അരി ഇട്ടു പൊട്ടുമ്പോള്‍ കടുകും ഇട്ടു പൊട്ടിക്കുക. പൊട്ടി കഴിയുമ്പോള്‍ അരപ്പ് ഇട്ടു ഇളക്കുക ഒന്നു ചൂടയികഴി യുംപോള്‍ അടര്‍ത്തി വെച്ചിരിക്കുന്ന മുരിങ്ങില ഇട്ട്ഇളക്കുക. ഉപ്പും ചേര്‍ത്ത് അടച്ച് വെച്ച് ചെറുതീയില്‍ വേവിക്കുക. രണ്ടു മൂന്നു മിനിട്ട് കഴിയുമ്പോള്‍ അടപ്പ് മാറ്റി ഇളക്കി എടുക്കുക.

(മുരിങ്ങ ഇല അടര്‍ത്തി എടുക്കുമ്പോള്‍ കത്തി ഉപയോഗിക്കരുത്
മുരിങ്ങ ഇലക്കു സാധാരണ ഒരു കയ്പ് ഉണ്ടാകാറുണ്ട് അത് കൂടുതല്‍ തോന്നാതെ ഇരികനാണ് തേങ്ങ കൂടുതല്‍ ഉപയോഗിക്കുനത്. വെള്ളം ആവശ്യം ഇല്ല കാരണം അടച്ചു വെക്കുമ്പോള്‍ ഉണ്ടാകുന്ന ആവി കൊണ്ട് തന്നെ ഇല വാടും .അതിന്റെ ആവശ്യമേ ഉള്ളു. )

3 comments:

  1. മുരിങ്ങയിലത്തോരന്‍ ഒരിത്തിരി കൂടുതല്‍ ഉലന്നതു പോലെ ചിത്രത്തില്‍..
    അല്പം പച്ചപ്പ് നിലനിര്‍ത്തിയെടുക്കരുതോ?
    അടിപൊളീ....

    ReplyDelete
  2. Dear Frnd..
    പാചകക്കുറിപ്പുകള്‍ ഓണ്‍ലൈന്‍ മാഗസിനില്‍ ഇടക്ക് എഴുതാന്‍ പറ്റുമോ?

    സുനേഷ്
    suneshkrishnan@in.com

    ReplyDelete
  3. haai enikku orupaadu ishtamulla koottaan aanu muringayila thoran. enthu cheyyan ivide athu kittilla..photo kandittu kothiyaakunnu..iniyum itupole nalla recipes post cheyyane..

    ReplyDelete