Pages

Saturday, January 17, 2009

മുട്ട അവിയല്‍


  • പുഴുങ്ങിയ മുട്ട - രണ്ട് എണ്ണം.
  • ചെറിയ ഉള്ളി-നാലെണ്ണം.
  • ചിരവിയ തേങ്ങ-കാല്‍ കപ്പ്‌.
  • ജീരകം -ഒരു നുള്ള്.
  • മുളക് പൊടി- അര സ്പൂണ്‍
  • മഞ്ഞള്‍ പൊടി- കല്‍ സ്പൂണ്‍
  • പച്ച മുളക്- രണ്ട് എണ്ണം
  • സവാള- അര മുറി
  • എണ്ണ,കറിവേപ്പില,വെള്ളം, ഉപ്പ്- ആവശ്യത്തിന്

പാചകം ചെയ്യുന്ന രീതി.

തേങ്ങ, ചെറിയ ഉള്ളി, ജീരകം,മഞ്ഞള്‍പൊടി, മുളകുപൊടി എന്നിവ അരച്ചെടുക്കുക( വെള്ളം പോലെ അരയേണ്ട) . ഒരു പത്രത്തില്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് സവാള യും,പച്ചമുളക് കീറിയതും അരപ്പും ചേര്ത്തു വേകിചെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേര്ക്കുക. സവാള വെന്ത് വെള്ളം പാകമാകുമ്പോള്‍ മുട്ട പുഴുങ്ങിയത് നാലായി മുറിച്ചു ഇടുക. അടുപ്പില്‍ നിന്നും ഇറക്കിവെച്ച് എണ്ണയും കറിവേപ്പിലയും ഇടുക.
(ചിത്രം ഗൂഗിളില്‍ നിന്നും)

No comments:

Post a Comment