Pages

Tuesday, June 23, 2009

ചെറുപയര്‍ കറി



ആവശ്യമുള്ള സാധനങള്‍
ചെറു പയര്‍ പരിപ്പ്‌ - ഒരു കൈ
സവാള- ഒരെണ്ണം(ചതുരങ്ങളായി മുറിച്ചത്‌ )
പച്ചമുളക്- 10 എണ്ണം
തക്കാളി- ഓരെണ്ണം
മുരിങ്ങക്ക- കഷ്നങ്ങള്‍ ആക്കിയത്
കാരറ്റ്‌-1
ബീന്‍സ്‌ - കുറച്ച
(ഏതു പച്ചകറികളും ഇതില്‍ ഇടാം )
കിഴങ്ങ്- 1 എണ്ണം
തേങ്ങ- ഒരു പിടി
കടുക്‌, എണ്ണ, മഞ്ഞള്‍ പ്പൊടി ,
വെളുത്തുള്ളി- ഓരെണ്ണം
ജീരകം- ഒരുനുള്ളു

പാചകം ചെയ്യുന്ന രീതി

ചെറുപയര്‍ പരിപ്പ്‌ പച്ച മുളക്‌, തക്കാളി എന്നിവ പ്രഷര്‍ കുക്ക് ചെയ്യുക. രണ്ടു വിസില്‍ വന്നുകഴിയുംപോള്‍കുക്കര്‍ അടുപ്പില്‍ നിന്നും മാറ്റുക.
ഒരു ചീനച്ചട്ടിയില്‍ ( ഫ്രയിംഗ് പാനില്‍ ) എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ കടുക്‌ ഇട്ടു പൊട്ടിക്കുക.
ശേഷം സവാള കഷ്ണങള്‍ ഇട്ടു വറക്കുക. ഒന്ന് നിറം മാറി വരുമ്പോള്‍ ബാക്കി പച്ചക്കറി കഷങ്ങള്‍ കൂടി ഇട്ടുനല്ലപോലെ വഴട്ടുക. നല്ല പോലെ വഴന്നു വരുമ്പോള്‍ കുക്കറില്‍ ഇരിക്കുന്ന പരിപ്പ് ഇതിലേക്ക് ഇട്ടു നല്ല പോലെമിക്സ്‌ ചെയ്യുക.
ഉപ്പും വെള്ളവും ചേര്‍ത്ത് നല്ല പോലെ തിളക്കണം.
തേങ്ങയും, ജീരകവും വെളുത്തുള്ളിയും കൂടെ നല്ലപോലെ അരച്ച് എടുക്കുക.
പരിപ്പും പച്ചകറികളും നല്ലപോലെ തിളച്ചു വരുമ്പോള്‍ തീ കുറച്ച അരപ്പ്‌ ചേര്‍ക്കുക. അരപ്പ് ചേര്‍ത്ത് കഴിഞ്ഞുകറി തിളക്കാന്‍ പാടില്ല. അരപ്പ് ചേര്‍ത്ത് ഒന്ന് ചൂടായി പതഞ്ഞു വരുമ്പോള്‍ കറി അടുപ്പില്‍ നിന്നും മാറ്റി വെച്ച്മല്ലിയില ചേര്‍ക്കുക.(ആവശ്യക്കാര്‍ മാത്രം.)

നോട്ട്

പച്ചമുളക് ആണ് ഇതിന്റെ പ്രധാന ഘടകം. പച്ചമുളക് കീറി എത്രയും ഇതില്‍ ചേര്‍ക്കാം.
വെള്ളം കൂടുതല്‍ ഒഴിക്കണം. പയര്‍ പരിപ്പ്‌ ആയതു കാരണം ഇത് കുരുക്ക് പോകാന്‍ സാധ്യത ഉണ്ട്. കൂടുതല്‍വെള്ളം ഒഴിക്കുന്നത് കറി കൊഴുത്തു പോകാതിരിക്കാന്‍ സഹായിക്കും.


Thursday, June 18, 2009

എളുപ്പ കറി

ഒരു ദിവസം ഉച്ചക്ക് ചോറിനു കറി ഉണ്ടാക്കാന്‍ നോകിയപ്പോള്‍ തോരനുള്ള സാധങ്ങള്‍ ഒന്നുംകണ്ടില്ല. ആകെ കാരറ്റും കിഴങ്ങും കിട്ടി. അപ്പോള്‍ തോന്നിയ ഒരു കറി ആണിത്‌.
ബീന്‍സ്‌ ഇല്ലാതെയും ഇതു ഉണ്ടാക്കാം.


ആവശ്യമുള്ള സാധനങ്ങള്‍

ഉരുളന്‍ കിഴങ്ങ് -ഒരെണ്ണം( ചെറുതായി കഷ്ണങള്‍ ആക്കിയത്‌ )
കാരറ്റ് -ഒരെണ്ണം( ചെറിയ കഷ്ണങള്‍ )
ബീന്‍സ്‌-അഞ്ച്(ഒരു ബീന്‍സ്‌ മൂന്നായി മുറിച്ച കഷ്ണങള്‍)
സവാള- ഒരു മുറി (നീളത്തില്‍ അരിഞ്ഞത് )
മഞ്ഞള്‍ പൊടി-
പച്ചമുളക്- മൂന്നെണ്ണം(അറ്റം പിളര്‍ന്നത് )
കടുക്‌
എണ്ണ
നാരങ്ങ നീര് -
പാകം ചെയ്യുന്ന രീതി

കിഴങ്ങ് കഷങ്ങളായി മുറിച്ചു വേവിക്കുക്ക. പകുതി വേവാകുമ്പോള്‍ മാറ്റി വെക്കുക.
ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ഒഴിച്ചു കടുക് പൊട്ടുമ്പോള്‍ സവാള അരിഞ്ഞതും പച്ചമുളകും കൂടി ഇട്ടുവഴറ്റുക. വഴന്നു വരുമ്പോള്‍ മഞ്ഞള്‍ പ്പൊടി ഇടുക. ശേഷം കാരറ്റും ബീന്‍സും കൂടി ഇട്ടു നല്ലപോലെവഴാട്ടുക. ഏകദേശം അഞ്ചാറ് മിനിട്ട് . ശേഷം പകുതി വെന്തിരിക്കുന്ന കിഴങ്ങും അത് വെന്ത വെള്ളവുംകൂടെ പാനിലേക്ക് ഒഴിക്കുക. ഉപ്പും ചേര്ക്കുക. വെള്ളം വറ്റി കഷ്ണം എല്ലാം ഇതില്‍പറ്റിപിടിച്തിരിക്കുംപോള്‍ തീ കുറച്ച നാരങ്ങ നീര് ചേര്‍ത്തിളക്കുക. ആവശ്യത്തിനു ഉപ്പും പുളിയും നോക്കിഅടുപ്പില്‍ നിന്നും ഇറക്കി വെക്കുക.

Saturday, June 13, 2009

കുറുക്കു കാളന്‍


വേണ്ടസാധനങ്ങള്‍
നേന്ത്രക്കായ -ഒരു വലുത്
ചേന--100 ഗ്രാം
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
കുരുമുളകുപൊടി - 1 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
തൈര്‍ - 1 ലിറ്റര്‍
തേങ്ങ ചിരകിയത്- ഒരു തേങ്ങ
പച്ചമുളക് - 8
കടുക് -1 ടീസ്പൂണ്‍
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
വറ്റല്‍മുളക്- 4
കറിവേപ്പില - 2 തണ്ട്
ഉലുവ- ഒരു ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ചേനയും കായും വലിയ കഷ്ണങ്ങളാക്കി മഞ്ഞള്‍പ്പൊടിയും കുരുമുളകു പൊടിയും ചേര്‍ത്ത് വേവിക്കുക. വറ്റിവരുമ്പോള്‍ ഉപ്പും തൈരും ചേര്‍ക്കുക. തൈര്‍ നല്ല പോലെ വറ്റുമ്പോള്‍ തേങ്ങയും പച്ചമുളകും കൂടി നല്ലതു പോലെ അരച്ച് കറിയില്‍ ചേറ്ക്കുക.വെളിച്ചെണ്ണയില്‍ കടുക്, വറ്റല്‍മുളക് കറിവേപ്പില എന്നിവ വറുത്ത് ചേര്‍ക്കുക.. ഉലുവ വറുത്തു പൊടിച്ച് കറിയില്‍ ചേറ്ക്കുക.