Pages

Sunday, December 13, 2009

ക്രിസ്തുമസ് ഫ്രുട്ട് കേക്ക്


ആവശ്യമുള്ള സാധങ്ങള്‍


1. ഉണക്ക മുന്തിരി ( കുരു കളഞ്ഞത് ) -200 ഗ്രാം
ഓറഞ്ച് തൊലി  - 100 ഗ്രാം

കിസ്മിസ് - 200 ഗ്രാം
ഈന്ത പ്പഴം - 50 ഗ്രാം ( കുരു ഇല്ലാത്തത് )
ചെറി - 50 ഗ്രാം
ഉണക്ക പഴങ്ങള്‍ ഉപയോഗിക്കാം.
2. . ഒറ ഞ്ച്  ജ്യൂസ്‌  - മുക്കാല്‍ കപ്പ്‌
3 പഞ്ചസാര - രണ്ട്  കപ്പ്‌
.തിളച്ച വെള്ളം - അര കപ്പ്‌
4. വെണ്ണ - 125 ഗ്രാം
നെയ്യ് - 125 ഗ്രാം
5. നേര്‍മയായി പൊടിച്ചു തെള്ളിയെടുത്ത പഞ്ചസാര - 250 ഗ്രാം
6. മുട്ടയുടെ ഉണ്ണി ( മഞ്ഞ ) - 4 എണ്ണം
7. മൈദാ- 250 ഗ്രാം
ബേക്കിംഗ് പൌഡര്‍ - 1 ടി സ്പൂണ്‍
ബേക്കിംഗ്  സോഡാ-ഒരു ടി സ്പൂണ്‍ 
കറുവ പട്ട -2 എണ്ണം
ഗ്രാമ്പു - 6 എണ്ണം
ജാതിക്കകുരു  - ഒരു ചെറിയ കഷ്ണം
8. കൈത ചക്ക ജാം -മുക്കാല്‍ കപ്പ്‌
ചെറുനാരങ്ങ നീര് - ഒരു ഡിസേര്‍ട്ട് സ്പൂണ്‍
9. പരിന്കിയണ്ടി പൊടിയായി അരിഞ്ഞത്- 150 ഗ്രാം
വാനില എസ്സന്‍സ് - ഒരു തുള്ളി .
10. മുട്ടയുടെ വെള്ള- 4 മുട്ടയുടെ
പഞ്ചസാര - 4 ഡിസേര്‍ട്ട് സ്പൂണ്‍

പാകം ചെയുന്ന വിധം


ഉണക്കമുതിരിയുടെയും കിസ്മിസിന്റെയും പകുതി വീതം നല്ലപോലെ മിന്‍സ് ച്യ്തെടുക്കുക്ക. ബാക്കി പകുതിതീരെ പൊടിയായി അരിഞ്ഞെടുക്കുക.
അതേപോലെ തന്നെ ഓറഞ്ചു തൊലി വിളയിച്ചതും ഇഞ്ചിവിളയിച്ചത് ഈന്ത പഴം ,ചെറി എന്നിവയുംചെറുതായി അരിഞ്ഞു എടുക്കുക,
നല്ല പിരി യുള്ള അടപ്പ് ഉള്ള ഒരു പാത്രത്തില്‍ ഈ പഴങ്ങള്‍ അരിഞ്ഞതും ഓറ ഞ്ച് ജൂസില്‍ ഇട്ടു വെക്കുക്ക.  ഒരുദിവസം വെക്കുക.

ഒരു ചുവടു കട്ടിയുള്ള പത്രത്തില്‍ അര കപ്പ്‌ പഞ്ചസാര ചൂടാക്കി നിറം മാറി വരുമ്പോള്‍ തിളച്ച വെള്ളം ഒഴിച്ച്പാനി ആക്കുക. പഞ്ചസാര കൂടുതല്‍ കരിഞ്ഞു പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പഞ്ചസാര കുറുകി വരുമ്പോള്‍ അതിലേക്കു കാല്‍ കപ്പ്‌ വെള്ളം ഒഴിച്ച് തിളപ്പിക്ക. 

നെയ്യും വെണ്ണയും ചെറുതാക്കി ഉരുക്കി അതില്‍ പൊടിച്ച പഞ്ചസാര ചേര്‍ത്ത് വീണ്ടും നല്ലവണ്ണം ഇളക്കിയോജിപ്പിക്കുക.
മുട്ടയുടെ മഞ്ഞയും ചേര്‍ത്ത് നല്ലപോലെ യോജിപ്പിക്കുക.
മൈദയും ബേക്കിംഗ് പൌടെരും, കറുവാപട്ട, ഗ്രാമ്പു, ജാതിക്ക ഇവ പൊടിച്ചതും ചേര്‍ത്ത് തെള്ളി എടുക്കുക. ഇത് മുകളില്‍  പറഞ്ഞ മുട്ടയും നെയ്യും വെണ്ണയും ചേര്‍ന്ന തിനോട് യോജിപ്പിക്കുക. തുടര്‍ന്ന് ഇതിലേക്ക് പൈനാപ്പിള്‍ജാം ചെറുനാരങ്ങ നീര് വാനില  എസ്സന്‍സ്, പരിന്കിയണ്ടി അരിഞ്ഞതും ചേര്‍ക്കുക.

മുട്ടയുടെവെള്ള നന്നായി അടിച്ചു പതപ്പിക്കുക. അതിലേക്കു നാല് ഡിസേര്‍ട്ട് സ്പൂണ്‍ പഞ്ചസാര തൂകി വീണ്ടുംപതക്കുക.
ഇതുംമുകളില്‍ പ്പറഞ്ഞ കേക്ക് മിശ്രിതത്തില്‍ യോജിപ്പിക്കുക. ഒരു മണിക്കൂര്‍ ഇത് അടച്ചു വെക്കുക.
ഒരു ഓവന്‍ പ്രൂഫ്‌ പത്രത്തില്‍ എണ്ണഒഴിച്ചു മയപ്പെടുത്തിയ ശേഷം കേക്ക് മിശ്രിതം ഇതില്‍ ഒഴിക്കുക.
400 ഡിഗ്രി യില്‍ ഓവന്‍ ( അവന്‍ ) ചൂടാക്കി ഇതിലേക്ക് ക്കെ മിശ്രിതം വെക്കുക. പത്തു മിനിട്ടിനു ശേഷം അവന്‍ചൂട് 300 ഡിഗ്രി ആക്കി ഒന്നര മണിക്കൂര്‍ ബേക്ക് ചെയ്ത് എടുക്കുക.

Tuesday, December 1, 2009

പാവയ്ക്ക കറി




മുഖത്തും വായിലും ഒരുപോലെ കയ്പ്പ് വരുന്ന ഒരു പച്ചക്കറി ആണ് പാവയ്ക്കാ. എന്നാല്‍ ഇതു വളരെഇസ്ടമുല്ലാവരും ഉണ്ട് നമ്മുടെ നാട്ടില്‍. പ്രമേഹം ഉള്ളവര്‍ക്ക് പാവയ്ക്കാ നീര് കുടിക്കുന്നത് നല്ലതാണു എന്ന്ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അതില്‍ എത്രത്തോളം സത്യം ഉണ്ട് എന്നത് എനിക്കറിയില്ല. എന്തായാലും. നമ്മുടെനാട്ടില്‍ ഭൂരിഭാഗം ആള്‍ക്കാരും കഴിവതും ഒഴിവാക്കുന്ന ഒരു കാരിയാണ് പാവയ്ക്കാ കൊണ്ടുള്ള വിഭവങ്ങള്‍.

പാവയ്ക്കാ തോരനും, മെഴുക്കുപുരട്ടി( ഉപ്പേരിയും ) തീയലും ആണ് സാധാരണ ഉണ്ടാക്കാറുള്ള വിഭവങ്ങള്‍. അതില്‍നിന്നും വത്യസ്തമായി ഞാന്‍ ഉണ്ടാക്കുന്നത് പാവയ്ക്കാ കൊണ്ടുള്ള ഒരു കറി ആണ്.

ആവശ്യമുള്ള സാധങ്ങള്‍

പാവയ്ക്കാ- രണ്ട് എണ്ണം
സവാള- ഒരെണ്ണം
ഇഞ്ചി-ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി- ആറെണ്ണം
തേങ്ങ -അര കപ്പ്‌
മുളക് പൊടി- രണ്ടു സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിനു
വെള്ളം
കറിവേപ്പില -
എണ്ണ -വറുക്കാന്‍ ആവശ്യത്തിന്
പാചക രീതി

പാവയ്ക്കാ വട്ടത്തില്‍ അരിഞ്ഞു ഉപ്പും മഞ്ഞള്‍പ്പൊടിയും വെള്ളവും ചേര്ത്തു വേവിക്കുക.
നല്ല പോലെ വെന്തുകഴിഞ്ഞാല്‍ അടുപ്പില്‍ നിന്നും മാറ്റിവെച്ചു ബാക്കിയുള്ള വെള്ളം ഊറ്റി കളയുക.
വെന്ത കഴ്നഗളിലെ വെള്ളം പിഴിഞ്ഞു കളഞ്ഞു നല്ലപോലെ തോര്‍ത്തി എടുക്കക.
ഒരു പാനില്‍ എണ്ണ ഒഴിച്ചു അതിലേക്കു വെള്ളം തോര്‍ത്തി വെച്ചിരിക്കുന്ന പാവയ്ക്കാ ഇട്ടു നല്ലപോലെവറുക്കുക.
വേറെ ഒരു പാനില്‍ അല്പം എണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക.
അതിലേക്കു സവാള അറിഞ്ഞതും കറിവേപ്പിലയും ഇട്ടു വഴറ്റുക.
വഴന്നു വരുമ്പോള്‍ ഇഞ്ചി യും വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത ഇളക്കുക.
രണ്ടു മൊന്നു മിനിട്ടിനു ശേഷം തേങ്ങ അരച്ചതും, മുളകുപൊടിയും അല്പം വെള്ളവും ചേര്‍ത്ത ഇളക്കുക .
ഇതു തിളച്ചു വരുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന പാവയ്ക്കാ യും ചേര്‍ത്ത ഒന്നുടെ ചെറുതീയില്‍ ചൂടാക്കുക.








Sunday, November 1, 2009

വെണ്ടയ്ക്ക മസാല (Okra/Vendakka/Ladies finger Masala)




വെണ്ടയ്ക്ക കൊണ്ടു ഞാന്‍ ആകെ ഉണ്ടാക്കിയിരുന്നത് വെണ്ടയ്ക്ക മെഴുക്കുപുരട്ടി ആണ്. സവാളയുംപച്ചമുളകും അറിഞ്ഞിട്ടു എണ്ണയില്‍ മൂപ്പിച്ച് എടുക്കുന്നത്.
കഴിഞ്ഞ ദിവസം പത്രങ്ങളില്‍ കണ്ടു രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയപ്പോള്‍ വെണ്ടയ്ക്ക ഫ്രൈ കഴിച്ചുഎന്നും അതിന്റെ രേസിപെയും സഹിതം.

കഴിഞ്ഞ ദിവസം വെണ്ടയ്ക്ക കടയില്‍ കണ്ടപ്പോള്‍ ആദ്യം വിചാരിച്ചു അതുണ്ടാക്കി നോക്കാം എന്ന്. പിന്നെവെണ്ടയ്ക്ക കഴുകി എടുത്തു അരിഞ്ഞ് വെച്ചപ്പോള്‍ ഓര്ത്തു കഴിഞ്ഞ ദിവസം ഇവിടെ അടുത്ത ഒരുറെസ്റ്റ്രോന്റില്‍ കഴിച്ച വെണ്ടയ്ക്ക മസാല ആണ് മനസ്സില്‍ ആദ്യം വന്നത്. അപ്പോള്‍ പിന്നെ അത് ഒന്നു ഉണ്ടാക്കിനോക്കാം എന്ന് കരുതി. അങ്ങിനെ ഉണ്ടാക്കിയത് ആണ് വെണ്ടയ്ക്ക മസാല .

ആവശ്യമുള്ള സാധനങള്‍

വെണ്ടയ്ക്ക- 15 എണ്ണം
സവാള- 1 എണ്ണം
തക്കാളി- 2 എണ്ണം
മുളകുപൊടി- സ്പൂണ്‍
മല്ലിപ്പൊടി- 1 1/2 സ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 1/2 സ്പൂണ്‍
ഗരം മസാല- 1 സ്പൂണ്‍
എണ്ണ
ഉപ്പ്
വെള്ളം
തേങ്ങാപ്പാല്‍- കാല്‍ കപ്പ്‌

പാചക രീതി
മുളകുപൊടി, മല്ലിപ്പൊടി,മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ അല്പം വെള്ളം ചലിച്ചു ഒരു മസാല കൂട്ട് ഉണ്ടാക്കുക.

വെണ്ടയ്ക്ക കഴുകി തലയും വാലും കളഞ്ഞു നടുവിലെ കീറി മുകളില്‍ പറഞ്ഞ മസാല ചേര്ത്തു നല്ലപോലെഇളക്കി അഞ്ചു മിനിട്ട് വെക്കുക
ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മസാല പുരട്ടി വെച്ചിരിക്കുന്ന വെണ്ടയ്ക്ക ഇട്ടു വറുക്കക.

വെണ്ടയ്ക്ക വറുത്തു എടുത്തു മാറ്റിവെച്ച ശേഷം , അതെ പാനില്‍ (വെണ്ടയ്ക്ക വറുത്ത എണ്ണ ഉണ്ടേല്‍അതുമതി ,ഇല്ലേല്‍ ) അല്പം എണ്ണ ഒഴിച്ച് കടുകുപൊട്ടിക്കുക. അതിലേക്കു നീളത്തില്‍ അരിഞ്ഞ സവാള ഇട്ടു വഴറ്റുക. വഴന്നു കഴിയുമ്പോള്‍ തക്കാളിയും ചേര്ത്തു നല്ലപോലെ ഇളക്കുക.
തക്കളി വെന്തു ഉടഞ്ഞു കഴിയുമ്പോള്‍ അലപം ഉപ്പ് ചേര്ക്കുക.
മുകളില്‍ പറഞ്ഞ മസാല ബാക്കി ഉണ്ടേല്‍ അത് ഇതില്‍ ചേര്ക്കുക. ഇല്ലേല്‍ മുളകുപൊടി- മല്ലിപ്പൊടി,മഞ്ഞള്‍കൂടാതെ ഗരം മസാലയും ചേര്‍ത്ത അഞ്ചു മിനിട്ട് ഇളക്കുക. ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന വെണ്ടയ്ക്കചേര്‍ത്തിളക്കുക. അല്പം വെള്ളം ചേര്‍ത്ത ഇളക്കി അടച്ചു വേവിക്കുക. വെള്ളം വറ്റി വരുമ്പോള്‍ തീകുറച്ച്തേങ്ങാപ്പാല്‍ ചേര്‍ത്ത ഇളക്കി അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കുക.
ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഉപയോഗിക്കാന്‍ പറ്റുന്ന ഒരു വിഭവം ആണിത്‌.

Saturday, October 17, 2009

മുട്ട ബിരിയാണി

ആവശ്യമുള്ള സാധനങ്ങള്‍

ബസ്മതി അരി- 2 കപ്പ്‌
മുട്ട - 3 എണ്ണം
സവാള- 1
തക്കാളി - 2 എണ്ണം
പച്ചമുളക് - 2 എണ്ണം
തൈര്- 1 സ്പൂണ്‍
ഇഞ്ചി അരച്ചത്‌-1 സ്പൂണ്‍
വെളുത്തുള്ളി അരച്ചത്‌- 1 സ്പൂണ്‍
ഗരം മസാല - മസാലകള്‍ എല്ലാം
(ഗ്രാമ്പു-1
ഏലക്കായ -3 എണ്ണം
പെരുംജീരകം -
കറുവ പട്ട- ഒരു ചെറിയ കഷ്ണം)
ബിരിയാണി മസാല- ഒരു പാക്കറ്റ്
അണ്ടിപ്പരിപ്പ്‌
ഉണക്ക മുന്തിരി
നെയ്‌ -
ഉപ്പ്
വെള്ളം

പാചക രീതി

മുട്ട പുഴുങ്ങി എടുക്കുക. അരി കഴുകി വെള്ളം ഊറ്റി കളയുക. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ ഒരു ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ നെയ്‌ ഒഴിച്ച് ചാടാക്കുക. ചൂടാകുമ്പോള്‍ ഗരം മസാലകള്‍ ഇടുക. അതിലേക്കു സവാളയും ചേര്‍ത്ത വഴറ്റുക. കപ്പലണ്ടിയും ഉണക്ക മുന്തിരിയും കൂടെ ചേ വഴറ്റുക. തുടര്‍ന്ന് ഇഞ്ചി അരച്ചതും, വെളുത്തുള്ളി അരച്ചതും, പച്ചമുളക്, തൈര് , ബിരിയാണി മസാല എന്നിവ ചേര്‍ക്കുക. ഇതിലേക്ക് മൂന്നു കപ്പ്‌ വെള്ളം ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ അരി ഇടുക. ഉപ്പും ചേര്‍ക്കുക. തുടര്‍ന്ന് ഇതു അടച്ചു വെച്ചു വേവിച്ചെടുക്കുക.

മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഇഞ്ചി, വെളുത്തുള്ളി അരച്ചത്‌ എന്നിവ ചേര്‍ത്ത നല്ലപോലെ ഇളക്കുക. ഇതിലേക്ക് പുഴുങ്ങിയ മുട്ട ചേര്‍ത്ത് ഇളക്കുക.
ഒരു ചീനച്ചട്ടിയില്‍ അല്പം നെയ്‌ ഒഴിച്ചുമാസല പുരട്ടി വെച്ചിരിക്കുന്ന മുട്ട ഒന്നു വറുത്തെടുക്കുക. മുട്ടയുടെ പുറത്ത്‌ മസാല നല്ലപോലെ പിടിക്കുന്നതിനു വേണ്ടിയാണു ഇങ്ങനെ ചെയുന്നത്. വെള്ളം വറ്റി നല്ലപോലെ ആയിരിക്കുന്ന ചോറിലേക്ക്‌ മസാല ചേര്‍ത്ത് വറുത്തു വെച്ചിരിക്കുന്ന മുട്ട ചേര്‍ക്കുക. വളരെ സാവധാനം ചോറ് ഇളക്കി മുട്ടയുമായി മിക്സ്‌ ചെയ്തു എടുക്കുക. ഇതിന്റെ മുകളില്‍ മല്ലിയില അരിഞ്ഞ് വിതറുക. മുട്ട ബിരിയാണി തയ്യാര്‍.

Friday, October 2, 2009

ഏത്തപ്പഴം പച്ചടി

ആവശ്യമുള്ള സാധങ്ങള്‍-
ഏത്തപ്പഴം -പഴുത്ത്‌ ഒരെണ്ണം
പച്ചമുളക്-അഞ്ചെണ്ണം
തേങ്ങ ചുരണ്ടിയത്- നാലു സ്പൂണ്‍
കടുക്‌-
ജീരകം-ഒരു നുള്ള്
തൈര് -
മഞ്ഞള്‍ പൊടി
ഉപ്പ്
പാകം ചെയുന്ന വിധം
ഏത്തപ്പഴവും പച്ചമുളക് വട്ടത്തില്‍ അരിഞ്ഞതും അല്പം വെള്ളവും മഞ്ഞള്‍പ്പൊടിയും ചേര്ത്തു വേവിക്കുക. തേങ്ങ ,ഒരുനുല്ലുജീരകവും ചേര്‍ത്ത അരക്കുക. അരഞ്ഞു വരുമ്പോള്‍ ഒരുനുള്ളു കടുക് ( ചതയുകയെ ആകാവു‌) കൂടി ചേര്ത്തു അരക്കുക.
പഴം വെന്തു വരുമ്പോള്‍ ഉപ്പും അരപ്പ്പും ചേര്ത്തു ഇളക്കി ചേര്ത്തു അടുപ്പില്‍ നിന്നും വാങ്ങി വെക്കുക.
തണുത്തതിനു ശേഷം തൈര് ചേര്‍ത്തിളക്കുക.
ഒരു ചീനച്ചട്ടിയില്‍ അല്പം എണ്ണ ഒഴിച്ചു കടുക് പൊട്ടുമ്പോള്‍ വറ്റല്‍ മുളക്‌ രണ്ടായി മുരിചിട്ടതും കറിവേപ്പിലയും ചേര്ക്കുക.
ഇത് തൈര് ചേര്ത്തു വെച്ചിരിക്കുന്ന കറിയില്‍ ചേര്ക്കുക.

കടച്ചക്ക (ശീമ ചക്ക ) തോരന്‍ Bread Fruit Thoran




ആവശ്യമുള്ള സാധനങ്ങള്‍
കടച്ചക്ക ചെറിയ കഷണങ്ങള്‍ ആക്കിയത്‌
സവാള - ഒരെണ്ണം
തേങ്ങ കൊത്ത്-
തേങ്ങ ചിരവിയത്‌- ഒരെണ്ണം
മുളകുപൊടി- ഒരു സ്പൂണ്‍
മല്ലിപ്പൊടി-രണ്ടു സ്പൂണ്‍
ഗരം മസാല- ഒരു സ്പൂണ്‍
പെരുംജീരകം- കാല്‍ സ്പൂണ്‍
ചെറിയ ഉള്ളി- അഞ്ച് എണ്ണം
മഞ്ഞള്‍ പ്പൊടി -കാല്‍ സ്പൂണ്‍
എണ്ണ, ഉപ്പ്‌, വെള്ളം, കറിവേപ്പില ആവശ്യത്തിന്..

തയ്യാറാക്കുന്ന വിധം
ഒരു ചീന ചട്ടിയില്‍ ഒരു സ്പൂണ്‍ എണ്ണ ഒഴിച്ച് തേങ്ങ ചിരവിയതും കുഞ്ഞുള്ളിയും കൂടെ വറക്കുക. പകുതി മൂത്ത് കഴിയുമ്പോള്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി ഇട്ടു വറുത്തെടുക്കുക. ഈ മിശ്രിതം തണുത്തു കഴിയുമ്പോള്‍ പെരുംജീരകവും ഗരംമസലയും കൂടെ ചേര്‍ത്ത് വറുത്ത തേങ്ങ ചതച്ച് എടുക്കുക. കടച്ചക്ക കഷ്ണങളും സവാളയും തേങ്ങ കൊത്തും ആവശ്യത്തിനു വെള്ളം ചേര്‍ത്ത്‌ അടുപ്പത്ത് അടച്ചു വെച്ച് വേവിച്ചെടുക്കുക. പാതി വേവാകുമ്പോള്‍ ഉപ്പും ചേര്‍ക്കുക. വെള്ളം വറ്റി വരുമ്പോള്‍ അരപ്പ് ചേര്‍ത്ത്‌ കുഴഞ്ഞു പോകാതെ ഇളക്കി എടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കാടുകുപോട്ടുമ്പോള്‍ കടച്ചക്ക വേവിച്ചത് ഇതിലെക്കിട്ടു ഇളക്കി തോര്‍ത്തി എടുക്കുക.

Saturday, September 26, 2009

നെയ്ച്ചോറ് Ghee Rice



ആവശ്യമുള്ള സാധനങ്ങള്‍
ബസ്മതി അരി- 2 കപ്പ്‌
നെയ്‌ - 6 സ്പൂണ്‍
അണ്ടിപ്പരിപ്പ്‌ - 12 എണ്ണം
ഉണക്ക മുന്തിരി- ഒരു പിടി
നീളത്തില്‍ അറിഞ്ഞ സവാള- 3 കപ്പ്‌
ഗ്രാമ്പു-2 എണ്ണം
കറുവ പട്ട- ഒരു ചെറിയ കഷ്ണം
ഏലയ്ക്ക- 2 എണ്ണം
ഉപ്പ്‌- ആവശ്യത്തിനു
വെള്ളം - 4 കപ്പ്‌

പാചകം ചെയുന്ന വിധം
അരി കഴുകി വെള്ളം വാര്‍ന്നു പോകാന്‍ വെക്കുക. ഒരു പത്രത്തില്‍ നെയ്‌ ഒഴിച്ച് ചൂടാകുമ്പോള്‍ കറുവാപട്ട, ഗ്രാമ്പു. ഏലയ്ക്ക ഇവ ഇട്ടു മൂപ്പിക്കുക. ഇതിലേക്ക് നീളത്തില്‍ അരിഞ്ഞ സവാള ഇട്ടു വഴറ്റുക. വഴന്നു വരുമ്പോള്‍ വെള്ളം വാലാന്‍ വെച്ചിരിക്കുന്ന അരിയും കൂടെ ഇട്ടു തുടരെ ഇളക്കുക. അരി നല്ലപോലെ മൂത്ത് കഴിയുമ്പോള്‍ വെള്ളവും ഉപ്പും ചേര്‍ത്ത അടച്ചു വെച്ച് ചെറു തീയില്‍ വേവിക്കുക. വെള്ളം വറ്റി തോര്‍ന്നു വരുമ്പോള്‍ ചോറ് ഇളക്കി കുടഞ്ഞു എടുക്കുക. നല്ല നെയ്ച്ചോര്‍ തയ്യാര്‍.

  • Long grained rice - 2 cups, washed and drained
  • Onion - 1, large, finely sliced
  • Green chilies - 2, slit length wise
  • Cloves - 6
  • Cardamom - 2
  • Cinnamon stick - 1" stick (2 pieces)
  • Bay leaf - 2
  • Cashew nuts - 10-12, break into small pieces
  • Raisins - fistful (optional)
  • Salt to taste
  • Coriander leaves - 2 tbsps, finely chopped
  • Ghee - 4 tbsps
 Heat a heavy bottomed vessel, add 3 tbsps ghee and allow it to melt. Once hot, reduce flame, add the cashew nuts and saute till golden brown and remove. 
Add the raisins and saute for a few seconds and remove. Keep aside the cashew nuts and raisins. In the same vessel, add the sliced onion and saute till the onions are caramelized. This could take about 9-12 mts. 
Remove the onions and keep aside.In the same cooking vessel, add a tbsp of ghee and once hot, add the cardamom, cinnamon, cloves and bay leaf. Allow to splutter. Add the green chilies and saute for a few seconds
. Add the drained rice and saute on low flame for 4 mts. Do not over mix or the rice might break. Add 3 3/4 cups hot water, and salt to taste. Bring to a boil.Reduce flame to low, place lid and cook till the rice is soft. Remove lid and mix well. Remove onto a serving plate.


Tuesday, September 1, 2009

ഓണ സദ്യ



ണത്തെക്കുറിച്ച് പല ഐതീഹ്യങ്ങളും പറയ്പെടുന്നുടെന്കിലും പൊതുവില്‍ ഓണം ഒരു വിളവെടുപ്പ്‌ ഉത്സവം ആയിട്ടാണ്‌ കരുതപ്പെടുന്നത്. കാലവര്‍ഷം കഴിഞ്ഞു മാനം തെളിഞ്ഞു കഴിയുമ്പോള്‍ ആയിരുന്നു പണ്ടു കാലത്ത്‌ കേരളത്തിലേക്ക് വിദേശ കപ്പലുകള്‍ സുഗന്ധ ദ്രവ്യങ്ങളുടെ വ്യാപാരത്തിനായി വന്നുകൊണ്ടിരുന്നത് അങ്ങിനെ സ്വര്‍ണം കൊണ്ടുവരുന്ന മാസത്തെ പൊന്നിന്‍ ചിങ്ങ മാസം എന്നും ഓണത്തെ പൊന്നോണം എന്നും വിളിക്കാന്‍ തുടങ്ങിയത്‌ എന്ന് ഗ്രന്ഥങ്ങളില്‍ പറയുന്നു.

ചിങ്ങ മാസത്തിലെ അത്തം മുതല്‍ പത്താം നാള്‍ ആണ് തിരുവോണം. തിരുവോണം ആണ് ഓണത്തിന്റെ പ്രാധാന്യം കൂടുതല്‍.
ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണ സദ്യ ആണ്. കാണം വിറ്റും ഓണ ഉണ്ണണം എണ്ണ പഴ മൊഴിയെ അര്‍ത്ഥവത്ത് ആക്കി ക്കൊണ്ടാണ് മലയാളികള്‍ ഓണ സദ്യ ഉണ്ടാക്കുന്നത്. വിശാലവും വിഭവ സമൃദ്ധവും ആയ സദ്യ കേരളത്തില്‍ ഓരോ പ്രദേശത്തും ( വടക്കേ മലബാര്‍, മലബാര്‍, കൊച്ചി, മദ്ധ്യ തിരുവിതാം‌കൂര്‍, തിരുവിതാം‌കൂര്‍) വത്യസ്ഥ രീതികളില്‍ ആണ് ഉണ്ടാക്കുന്നത്.

എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്ന സദ്യയില്‍ അവിയലും സാമ്പാര്‍, പരിപ്പ്, എരിശ്ശേരിതുടങ്ങിയവയും നാലുകൂട്ടം ഉപ്പിലിട്ടതും, പപ്പടം, പായസം തുടങ്ങി വയാണ് സദ്യയുടെ പ്രധാനപ്പെട്ട വിഭവങ്ങള്‍.

സദ്യ വിളമ്പുന്നതിനും സദ്യ ഉണ്നുന്നതിനും അതിന്റെതായ രീതികള്‍ ഉണ്ട്. തറയില്‍ പായ വിരിച്ച് അതില്‍ ഇല ഇട്ടു വേണം സദ്യ വിളമ്പാന്‍. നാക്കില തന്നെ വേണം സദ്യക്ക്. ഇലയുടെ നാക്ക്‌ ഇടതു വശത്തുവേണം വരാന്‍.
പപ്പടം ഇലയുടെ ഏറ്റവും ഇടതു വശത്തും, പപ്പടത്തിന്റെ മുകളില്‍ പഴം വെയ്ക്കും. പപ്പടത്തിന്റെ വലതു വശത്തു ഉപ്പും വെക്കും. ഇലയുടെ ഇടതു വശത്ത് മുകളില്‍ ഏത്തക്ക ഉപ്പേരി, താഴെ ശര്‍ക്കര പുരട്ടി.ഇതാണ് ഉപ്പേരി കണക്ക്.
ഇലയുടെ ഇടതുവശത്ത് മുകളില്‍ ഉപ്പിലിട്ടത്‌ (നാരങ്ങ, മാങ്ങാ,ഇഞ്ചിക്കറി ), ഓലന്‍,എരിശ്ശേരി, അവിയല്‍, കിച്ചടി, പച്ചടി, തോരന്‍, ഇത്രയും കറികള്‍ വിളമ്പി കഴിഞ്ഞാല്‍ ചോറ് ഇടുകയായി.
ചോറ് ഇട്ടതിനു ശേഷമാണു ഒഴിച്ചു കറികള്‍. പരിപ്പ്,സാമ്പാര്‍, കാളന്‍, പായസം,
ആദ്യം ചോറിനോടൊപ്പം പരിപ്പും നെയ്യും പപ്പടവും ചേര്ത്തു കഴിച്ചു കഴിഞ്ഞാല്‍ സാമ്പാര്‍ ഒഴിക്കാം. തുടര്‍ന്ന് പായസം (അട പ്രഥമന്‍, കടല പ്രഥമന്‍, പരിപ്പ് പായസംതുടങ്ങി ഏത് പായസവും ആകാം.) പായസം കഴിഞ്ഞു രസം ഒഴിച്ചു അല്പം ചോറും കൂടെ കഴിക്കാം.(രസം എല്ലാ നാടുകളിലും സദ്യയില്‍ ഉള്‍പ്പെടുത്താറില്ല.) അവസാനം അല്പം മോരും കൂടെ ആയാല്‍ സദ്യ ഉണ്ട് കഴിയും.

ഓണ സദ്യയിലെ വിഭവങ്ങള്‍ ഓരോന്നും എങ്ങിനെ ഉണ്ടാക്കുന്നു വെന്നും അത് എങ്ങിനെ വിളമ്പണം എന്നതും ഒരു ചെറിയ വിവരിക്കാം.
1.
സാമ്പാര്‍
2.
അവിയല്‍
3.
തോരന്‍
4.
കാളന്‍
5.
ഓലന്‍
6.
പച്ചടി
7.
കിച്ചടി
8.
ഇഞ്ചിക്കറി
9.
മാങ്ങാക്കറി
10.
നാരങ്ങ അച്ചാര്‍
11.
പരിപ്പ്
12.
എരിശ്ശേരി
13.
രസം
സാമ്പാര്‍ :_
പരിപ്പും പച്ചക്കറികളും (കുമ്പളങ്ങ/വെള്ളരിക്ക,പടവലങ്ങ, മുരിങ്ങക്ക, സവാള, കിഴങ്ങ്, തക്കാളി, വെണ്ടയ്ക്ക തുടങ്ങിയ) വേവിച്ചെടുക്കുക. സാമ്പാര്‍ മസാല (മുളകുപൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചെറുതായി മൂപ്പിച്ച് എടുക്കുന്നത്. ചിയയിടങ്ങളില്‍ വറുത്ത തേങ്ങ അരച്ചതും ചേര്‍ക്കും. )യും പുളി വെള്ളവും ചേര്ത്തു ഒന്നു നന്നായി വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകും വറ്റല്‍ മുളകും കറിവേപ്പിലയും കൂടെ ഇട്ടു കടുക് പൊട്ടിച്ചു എടുത്തു കറിയില്‍ ചേര്ക്കുക.
അവിയല്‍
സാധാരണ അവിയലില്‍ ഒട്ടുമിക്ക എല്ലാ പച്ചക്കറികളും ഇടാറുണ്ട്. നേന്ത്ര കായ ,ചേന, പയര്‍, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്കായ, കാരറ്റ്, പച്ചമുളക് ഇവയാണ്‌ സാധാരണ യായി അവിയലിന് ഉപയോഗിക്കുന്ന പച്ചക്കറികള്‍. പുളിക്കുവേണ്ടി മാങ്ങയോ പുളി വെള്ളമോ ആണ് ഉപയോഗിക്കുന്നത്.
തേങ്ങ,ജീരകം,ചുമന്നുള്ളി എന്നിവ അരച്ചെടുക്കുക.
എല്ലാ പച്ചക്കറികളും മഞ്ഞള്‍പ്പൊടിയും അല്പം ഉപ്പും ചേര്ത്തു വേവിക്കുക. മുക്കാല്‍ ഭാഗം വെന്ത കഷ്ണങളില്‍ പുളി പിഴിഞ്ഞ (തൈര്‍) ഒഴിക്കുക. ഉപ്പും പാകത്തിന് ആയോന്ന് നോക്കി അരപ്പ് ചേര്ക്കുക.
അവിയല്‍ വാങ്ങി വെച്ചു അലപം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്ക്കുക.
മലബാര്‍ പ്രദേശങ്ങളില്‍ പുളിക്കുവേണ്ടി തൈരാണ്‌ ഉപയോഗിക്കുന്നത്.
തോരന്‍
തോരന് പയര്‍, കാബേജ്, ബീന്‍സ്‌, ബീട്രൂറ്റ്‌, കാരറ്റ് തുടങ്ങി എന്തും ആകാം.
പയര്‍ തോരന്‍
പച്ച പയര്‍ ചെറുതായി അരിയുക. ഒരു ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ അരി ഇട്ടുമൂക്കുമ്പോള്‍ കടുകും കറിവേപ്പിലയും ഇട്ടു പൊട്ടിക്കുക്ക. തുടര്‍ന്ന് പയര്‍ ഇത്‌ ഇളക്കി അടച്ചു വേവിക്കുക. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ തേങ്ങയും,പച്ചമുളകും,ഒരുനുള്ളു ജീരകവും ഒരു വെളുത്തുള്ളി അല്ലിയും ചേര്ത്തു ചതച്ചെടുത്ത മിശ്രിതം ചേര്‍ത്തിളക്കി തോര്‍ത്തി എടുക്കുക.

കാളന്‍
കാളന്‍നേന്ത്ര കായും ചേനയും ചേര്ത്തു ഉണ്ടാക്കാം , നേന്ത്ര പഴം കൊണ്ടും കാളന്‍ ഉണ്ടാക്കാം.
കഷ്ണങ്ങള്‍ ഒന്നും ഇല്ലാതെയും കാളന്‍ ഉണ്ടാക്കാം.

പച്ചമുളക്‌ കഴുകി നെടുകെ പിളര്‍ത്ത് കല്‍ച്ചട്ടിയിലിട്ട്‌ മഞ്ഞള്‍പ്പൊടിയും ഒരു കപ്പ്‌ വെള്ളവും ചേര്‍ത്ത്‌ വേവിക്കുക. വെള്ളം വറ്റാറാകുമ്പോള്‍ കലക്കിയ തൈര്‌ ഇതിലേക്കൊഴിച്ച്‌ ചൂടാക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. അപ്പോള്‍ സാവധാനം തൈരിന്‌ മുകളിലേക്ക്‌ കുറേശെ പതപോലെ പൊങ്ങിവരും. നന്നായി ഇളക്കി ഇത്‌ വറ്റിച്ച് കുറുക്കുക.

കാളന്‍ വേണ്ടത്ര കുറുകിക്കഴിഞ്ഞാല്‍ തേങ്ങയും ജീരകവുംകൂടി മിനുസമായി അരച്ചതു ചേര്‍ക്കുക. നന്നായി ഇളക്കി വക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്‌, മുളക്‌ മുറിച്ചത്‌, ഉലുവ ഇവയിട്ട്‌ മൂപ്പിച്ച്‌ കടുക്‌ പൊട്ടിയാലുടന്‍ കറിയിലേക്കൊഴിക്കുക. കറിവേപ്പിലയുമിട്ട്‌ ഉലുവപ്പൊടി തൂകി ഇളക്കിവക്കുക. അല്‍പംകൂടി കഴിഞ്ഞ്‌ ഉപ്പിട്ട്‌ നന്നായി ഇളക്കുക .

ഓലന്‍

കുമ്പളങ്ങ ആണ് ഓലനിലെ പ്രധാന കഷ്ണം. കുമ്പളങ്ങ ചെറിയ കഷ്ണങ്ങള്‍ ആക്കി എടുക്കുക.

ഒരു പിടി വന്‍പയര്‍ (ചുമന്ന പയര്‍ ) തലേദിവസം വെള്ളത്തിലിട്ടു കുതിര്‍ത്തതും കുമ്പളങ്ങ കഷ്ണങളും പച്ചമുളകും കൂടെ വേവിച്ചെടുക്കുക. ഇതിലേക്ക് എണ്ണയും കറിവേപ്പിലയും ഇട്ടാല്‍ ഓലന്‍ ആയി.

ചിലയിടങ്ങളില്‍ ഓലനില്‍ തേങ്ങാപ്പാല്‍ ചേര്‍ത്തും ഉണ്ടാക്കാറുണ്ട്

പച്ചടി

വെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തില്‍ അറിഞ്ഞ് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു കോരുക.വറ്റല്‍മുളക്,കടുക്,കറിവേപ്പില ഇവ ബാക്കി വെളിച്ചെണ്ണയില്‍ കടുക് വറക്കുക.,തേങ്ങയും ജീരകവും നന്നായരച്ചതിനോടൊപ്പം കടുക് ചതച്ച് ചേര്‍ത്ത അരപ്പും ചേര്ത്തു ചെറുതായി തിളവരുമ്പോള്‍ വറുത്തു വച്ച വെണ്ടയ്ക്കയും ഉപ്പും ചേര്‍ക്കുക.തൈര് ചേര്‍ത്തിളക്കി നന്നായി ചൂടാക്കി വാങ്ങുക.. [തൈര് ചേര്‍ത്ത ശേഷം തിളക്കരുത്] .ഇതുപോലെ തന്നെ പാവയ്ക്കാ കൊണ്ടും കിച്ചടി ഉണ്ടാക്കാവുന്നതാണ്.ബീട്രൂറ്റ് ഉപയോഗിച്ചാണ് കിച്ചടി വക്കുന്നതെന്കില്‍ ബീട്രൂടും പച്ചമുളകും വെള്ളം ചേര്ത്തു വേവിച്ച ശേഷം മുകളില്‍ പറഞ്ഞ അതേ അരപ്പ് ചേര്‍ത്ത് തൈരും ചേര്‍ത്ത് കടുക് വറക്കുക.

കിച്ചടി
മധുരം ഉള്ള കറിയാണിത്‌.
മാമ്പഴം, മുന്തിരിങ്ങ ഇവയില്‍ ഏതെങ്കിലും ഇതിനായി ഉപയോഗിക്കുന്നു. മാമ്പഴം പച്ചമുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ ഇതിലേക്ക് അലപം ശര്‍ക്കര ചേര്‍ക്കുക. തേങ്ങയും ജീരകവും നല്ലപോലെ അരച്ച് ചേര്‍ക്കുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്ത് കടുക് പൊട്ടിച്ചു കരിയില്‍ ചേര്‍ക്കുക.

ഇഞ്ചി ക്കറി

ഇഞ്ചി കനം കുറച്ചു വട്ടത്തിലരിഞ്ഞു വെളിച്ചെണ്ണയില്‍ വരുത്തുപോടിച്ചു വയ്ക്കുക.ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്,കടുക്,കറിവേപ്പില എന്നിവ പൊട്ടിച്ച് പച്ചമുളക്, മുളകുപൊടി ചേര്‍ത്ത് വഴറ്റുക.വെള്ളത്തില്‍ പുളി പിഴിഞ്ഞ് ചേര്‍ക്കുക. ഉപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക.പൊടിച്ചു വച്ച ഇഞ്ചി ചേര്‍ക്കുക.ഒരു സ്പൂണ്‍ പഞ്ചസാര അല്ലെങ്കില്‍ 50 ഗ്രാം ശര്‍ക്കര ചേര്‍ത്ത് വാങ്ങുക.(ശര്ക്കരയാണ് ചേര്‍ക്കുന്നതെങ്കില്‍ ഉരുക്കി അരിച്ചു ചേര്‍ക്കേണ്ടതാണ്.)

നാരങ്ങക്കറി

നല്ലെണ്ണയില്‍ നാരങ്ങ വാട്ടി എടുക്കുക. വറ്റല്‍മുളക്,കടുക്,കറിവേപ്പില പൊട്ടിച്ചു അതില്‍ മുളകുപൊടി കായം,ഉലുവാപ്പൊടി ചേര്‍ത്തിളക്കി ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങി വച്ച ശേഷം വാട്ടി വച്ച നാരങ്ങ ചേര്‍ക്കുക.നാരങ്ങ കറി ആയി.

മാങ്ങാക്കറി

ആദ്യം മാങ്ങ അരിഞ്ഞ് ഉപ്പ് പുരട്ടി വയ്ക്കുക.നല്ലെണ്ണയില്‍ മുളകും കടുകും കറിവേപ്പിലയും ഇട്ടു പൊട്ടുമ്പോള്‍ മുളകുപൊടിയും കായവും അതിലേക്കിട്ടു വാട്ടി ഉലുവാപ്പൊടിയും ചേര്‍ക്കുക.പിന്നീട് മാങ്ങാ ചേര്‍ത്തിളക്കി ആവശ്യമെങ്കില്‍ അല്പം ഉപ്പും ചേര്‍ക്കാവുന്നതാണ്.

എരിശ്ശേരി

മത്തങ്ങ -500 ഗ്രാം
വന്‍പയര്‍ -100 ഗ്രാം
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിനു
തേങ്ങ ചിരകിയത്- ഒരു തേങ്ങയുടെത്
ജീരകം -അര ടീസ്പൂണ്‍
വെളുത്തുള്ളി -4 ചുള
വെളിച്ചെണ്ണ,വറ്റല്‍മുളക്,കടുക്,2 ചുവന്നുള്ളി,കറിവേപ്പില.
ആദ്യം വന്‍പയര്‍ വേവാന്‍ വയ്ക്കുക.കുക്കറില്‍ വേവിക്കുന്നതാണ് എളുപ്പം.മുക്കാല്‍ വേവാകുമ്പോള്‍ മത്തങ്ങയും മുളക്പൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ് ,ഇവയും ചേര്ക്കുക.മത്തങ്ങ വെന്തുകഴിഞ്ഞാല്‍ അളവില്‍ പറഞ്ഞിരിക്കുന്ന തേങ്ങയില്‍നിന്നും കാല്‍ ഭാഗം എടുത്തു അതോടൊപ്പം ജീരകവും വെളുത്തുള്ളിയും നന്നായരച്ച് ചേര്‍ക്കുക. നന്നായൊന്നു തിളച്ചാല്‍ വാങ്ങി വയ്ക്കുക.ഇനി വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്,കടുക്,ഉള്ളി,കറിവേപ്പില ഇവ കടുക് വറുത്ത ശേഷം ബാക്കിവച്ചിരിക്കുന്ന തേങ്ങയും ഇതോടൊപ്പം ചേര്‍ത്ത് വറുക്കുക.ഇളം ചുവപ്പ് നിറമായാല്‍ വാങ്ങി വന്‍പയര്‍ മത്തങ്ങാ കൂട്ടില്‍ ചേര്‍ത്ത് ഇളക്കുക. എരിശ്ശേരി തയ്യാര്‍.

പരിപ്പ്

ആദ്യം ചെറുപയര്‍ പരിപ്പ്,ഒരു ചീനച്ചട്ടിയിലിട്ടു നന്നായിളക്കി ചൂടാക്കുക.പിന്നീട് വേവാനുള്ള വെള്ളം ഒഴിച്ച് മഞ്ഞള്‍പ്പൊടിയും ഉപ്പും ഒരുസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്തു നന്നായി വേവിക്കുക.വെന്ത പരിപ്പ് ഒരു തവി കൊണ്ടു നന്നായി ഉടക്കുക.തേങ്ങ ജീരകവും വെളുത്തുള്ളിയും ചേര്‍ത്തു നന്നായി അരച്ചതിനോടൊപ്പം പച്ചമുളക് ചതച്ച് ചേര്‍ത്ത അരപ്പ് പരിപ്പിലേക്ക് യോജിപ്പിക്കുക.ചെറുതായി തിള വരുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തു ഇളക്കി വാങ്ങുക.

പരിപ്പ് പ്രഥമന്‍
ചെറുപയര്‍ പരിപ്പ് --250 ഗ്രാം.
ശര്‍ക്കര --500 ഗ്രാം
നെയ്യ് --100 ഗ്രാം
തേങ്ങ -- 2
ഉണങ്ങിയ തേങ്ങ -ഒരു മുറി
ഏലക്കാപ്പൊടി -5 ഗ്രാം
ചുക്കുപൊടി -5 ഗ്രാം
അണ്ടിപ്പരിപ്പ്‌ -50 ഗ്രാം
കിസ്മിസ് -25 ഗ്രാം
പരിപ്പ് കഴുകി വറുത്ത ശേഷം നന്നായി വേവിക്കുക.[കുക്കറില്‍ വേവിക്കാവുന്നതാണ്]
ഇതിലേക്ക് ശര്‍ക്കര ഉരുക്കിയരിച്ചത് ചേര്‍ത്തു വെള്ളം നന്നായി വറ്റുമ്പോള്‍ പകുതി നെയ്യൊഴിച്ച് വരട്ടുക.തേങ്ങാ ചിരകി ഒന്നാംപാല്‍ മാറ്റി വയ്ക്കുക.6 കപ്പ്‌ വെള്ളത്തില്‍ രണ്ടാം പാല്‍ പിഴിഞ്ഞ് വരട്ടിയെടുത്ത പരിപ്പിലേക്ക് ചേര്‍ത്തു നന്നായിളക്കി യോജിപ്പിക്കുക.വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തു ഏലക്കാപ്പൊടി ചുക്കുപൊടി എന്നിവ ചേര്‍ത്തു നന്നായി ചൂടാക്കി വാങ്ങുക.ചെരുതായരിഞ്ഞ കൊട്ടത്തേങ്ങ,അണ്ടിപ്പരിപ്പ്‌,കിസ്മിസ് ഇവ ബാക്കിയുള്ള നെയ്യില്‍ വറുത്തു ചേര്‍ക്കുക.