Saturday, February 21, 2009
Roasted Mushroom (കൂണ്‍ ഉലര്‍ത്തിയത് )
കൂണിന്റെ തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി എടുത്ത്.
വെളുത്തുള്ളി- 3 അല്ലി
ചുമന്നുള്ളി- 3 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷ്ണം
മുളക് പൊടി - അര സ്പൂണ്‍
മഞ്ഞള്‍ പൊടി - അര സ്പൂണ്‍
ഗരം മസാല- അര സ്പൂണ്‍
തക്കാളി- 1 എണ്ണം
കുരുമുളക് പൊടി -1 സ്പൂണ്‍
പച്ചമുളക്-
ഉപ്പ്
എണ്ണ
കടുക്
പാചക രീതി
വെളുത്തുള്ളി, ചുമന്നുള്ളി, ഇഞ്ചി ഇവ നന്നായി അരച്ചെടുക്കുക.
ഒരു പാത്രത്തില്‍ മഞ്ഞള്‍പൊടി, മുളകുപൊടി , കുരുമുളകുപൊടി , ഇഞ്ചി,വെളുത്തുള്ളി,ചുമന്നുള്ളിഅരച്ചതും കൂനുമായി നന്നായി ഇളക്കി 10 മിനിട്ട് നേരം വെക്കുക.
ഒരു ചീനച്ചടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ കടുക് ഇട്ടു പൊട്ടിക്കുക.
അരപ്പ് ചേര്ത്തു വെച്ചിരിക്കുന്ന കൂണ്‍ ഇതിലേക്ക് ഇട്ട്ടു ഇളക്കുക. എണ്ണയില്‍ നല്ലപോലെ അട്കംപുറം മറിച്ചും തിരിച്ചും ഇടുക. ഒരു പത്രം കൊണ്ടു മൂടി വെച്ചു 5 മിന്ട്ട് വെക്കുക.
അടപ്പ് തുറന്നു വീണ്ടും ഇളക്കുക. തക്കാളി മുറിച്ചതും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വീണ്ടുംഅടച്ചുവെക്കുക.
അല്‍പ സമയത്തിന് ശേഷം വീണ്ടും അടപ്പ് തുറന്നു തുടര്‍ച്ചയായി ഇളക്കുക. വെള്ളം പൂര്‍ണ്ണമായിവലിഞ്ഞു കഴിയുമ്പോള്‍ ഗരംമസലയും, കറിവേപ്പിലയും ചേര്ക്കുക.
ഉപ്പും, എരിവും പാകമാണ് എങ്കില്‍ പച്ചമുളക് ചെര്കേണ്ട കാര്യം ഇല്ല.
നല്ലപോലെ വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി വെക്കുക.
Labels:
koon ularth,
mushroom fry,
കൂണ്‍
Friday, February 20, 2009
കേക്ക് (upside down fruit cake )
ആവശ്യംഉള്ള സാധങ്ങള്‍.
മൈദ-100 ഗ്രാം
മുട്ട - 2 എണ്ണം
baking powder-1 സ്പൂണ്‍
brown sugar-4 സ്പൂണ്‍
ബട്ടര്‍ - ഒരു സ്പൂണ്‍
തേന്‍ - ആവശ്യത്തിനു
പാല്‍- 4 സ്പൂണ്‍
പഴങ്ങള്‍
പീര്‍സ്-
ബെറി
ഉണ്ടാകുന്ന രീതി
ഒരു അരിപ്പയില്‍ മിടയും ബെകിംഗ്സോഡയും അരിച്ചെടുക്കുക. ഇതിലേക്ക് brown sugar, പാല്‍, മുട്ട എന്നിവ യോജിപ്പിക്കുക. നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
മൈക്രോവേവ് ചെയ്യാന്‍ പറ്റിയ ഒരു പാത്രത്തിന്റെ അടിയില്‍ തേന്‍ പുരട്ടുക (grease) . പീര്‍സ് നീളത്തില്‍ മുറിക്കിക്കുക. അത് പത്രത്തിന്റെ സൈഡ് ഇല്‍ നിരത്തുക. ഇതിന്റെ മുകളിലേക്ക് മേല്പ്പറഞ്ഞ മാവ് ഒഴിക്കുക.
മൈക്രോവാവില്‍ 15 min വെച്ചു പരുവപെടുത്തി എടുക്കുക.
കുറച്ചുനേരം കഴിഞ്ഞു പാത്രില്‍ നിന്നും കമിഴ്ത്തി വേറൊരു പത്രത്തിലേക്ക് മാറ്റുക.
ബെറി അതിന്റെ നടുക്കും വെക്കുക. നാരങ്ങയുടെ പുറം ഒന്നു grate ചയ്തു ഇതിന്റെ പുറത്ത് ഇടുക.
ഓലന്‍
ഞാന്‍ താമസിക്കുന്നിടത്ത് വളരെ വിരളമായി കിട്ടുന്ന ഒരു സാധനം ആണ് കുമ്പളങ്ങ. അത് കിട്ടുമ്പോള്‍ എല്ലാം ഞാന്‍ ഉണ്ടാക്കുന്ന ഒരു കറി ആണ് ഓലന്‍.
അതിന് വേണ്ട സാധനങ്ങള്‍
കുമ്പളങ്ങ- ഒരു ചെറിയ കഷ്ണം.
പച്ച മുളക്-2 എണ്ണം.
വന്‍പയര്‍- ഒരു പിടി
എണ്ണ-ഒരു സ്പൂണ്‍
കറിവേപ്പില.
തേങ്ങ പാല്‍-
( തേങ്ങ പിഴിഞ്ഞു പാല്‍ എടുക്കുക ആണെകില്‍ അര മുറി തേങ്ങ യുടെ പാല്‍. ആദ്യത്തെ പാല്‍ എടുത്തു മാറ്റി വെക്കുക. രണ്ടാംപാലും, മൂന്നാം പാലും എടുക്കുക.
കാനില്‍ കിട്ടുന്ന തേങ്ങ പാല്‍ ആണേല്‍ അരഗ്ലാസ് തേങ്ങാപാലും, കാല്‍ ഗ്ലാസ് വെള്ളവും മിക്സ് ചെയ്യുക.
ഇനി അതുമല്ല തേങ്ങ പൊടി ആണ് എങ്കില്‍ 3 spoon പൊടി ഒന്നര ഗ്ലാസ് വെള്ളത്തില്‍ മിക്സ് ചെയുക.)
പാചക രീതി
വന്‍പയര്‍ പകുതി വേവാകുമ്പോള്‍ കുമ്പളങ്ങയും പച്ചമുളക് കീറിയതും ഇട്ടു വേവിക്കുക. നല്ലപോലെ വെന്തു ഉടയ്മ്പോള്‍ ഉപ്പ് ചേര്ക്കുക. ചെറു തീയില്‍ തെങപാല്‍ ചേര്ത്തു ഇളക്കുക. ഒന്നു ചൂടാകുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി എണ്ണയും കറിവേപ്പിലയും ചേര്ക്കുക.
കൂണ്‍ തോരന്
നമ്മുടെ നാട്ടില്‍ ഒരു പുതുമഴ പെയ്തു കഴിയുമ്പോള്‍ പറമ്പില്‍ കൂടെ നടന്നാല്‍ കൂണുകള്‍ കിളിര്‍ത്തുപൊങ്ങി വന്നിരിക്കുന്നത് കാണാം. അതുനല്ല കൂണ്‍ ആണ് എന്നുകരുതി പലപ്പോളും ഞാന്‍ പറിച്ചുകൊണ്ടു അമ്മയുടെ കിയില്‍ കൊടുക്കും . അപ്പോള്‍ അമ്മൂമ്മ പറയും അത് നല്ല കൂണ്‍ അല്ല എന്ന്. എങ്ങിനെ ആണ് കഴിക്കാന്‍ പറ്റിയ കൂണും അല്ലാത്തതും തമ്മില്‍ മനസിലാക്കുന്നത് എന്നറിയില്ല.
വിദേശ വാസം ആയപ്പോള്‍ കടകളില്‍ കിട്ടുന്ന കൂണ്‍ ആണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. അത് ഭക്ഷ്യയോഗ്യം ആയതു കൊണ്ടു ആണല്ലോ അവര്‍ അത് അവിടെ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്. എന്നാലുംഞാന്‍ അതിന്റെ ഭംഗി നോക്കി മാത്രമെ അത് വാങ്ങാരു.
ഒരു പത്രത്തില്‍ രണ്ടു സ്പൂണ്‍ മഞ്ഞള്‍ പൊടി ഇട്ടു ചെറു ചൂടുവെള്ളം എടുത്തു വെക്കും. ആദ്യം അതിന്റെതൊലി കളഞ്ഞു ചെറുതായി നീളത്തില്‍ അരിഞ്ഞ് ഈ വെള്ളത്തില്‍ കുറച്ചു നേരം ഇട്ടു വെക്കും.
ഇനി തോരന്‍ ഉണ്ടാക്കാം.
ആവശ്യം ഉള്ള സാധങ്ങള്‍ .
കൂണ്‍- അഞ്ചു പത്തെണ്ണം തൊലി കളഞ്ഞു നീളത്തില്‍ അരിഞ്ഞത്.
ചെറിയ ഉള്ളി- 15
പച്ച മുളക്-2 -3 എണ്ണം.(എരിവു അനുസരിച്ച്)
തേങ്ങ- 5 സ്പൂണ്‍
മസാലപൊടി -1 spoon
മല്ലിപൊടി- 1 സ്പൂണ്‍
പാചക രീതി
മുകളില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ വെള്ളത്തില്‍ ഇട്ടിരിക്കുന്ന കൂണ്‍ ഒന്നു രണ്ടു പ്രാവശ്യം കൂടെ കഴുകികികൊണ്ട് ഒന്നു പിഴിഞ്ഞു എടുക്കുക.
കുഞ്ഞുള്ളി തൊലി കളഞ്ഞു നീളത്തില്‍ അരിഞ്ഞ് എടുക്കുക.
തേങ്ങയും പൊടികളും പച്ചമുളകും കൂടെ ചതച്ച് എടുക്കുക.
ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ചു കടുകും കറിവേപ്പിലയും ഇട്ടു പൊട്ടിയ ശേഷം കൂണും അരിഞ്ഞ്വെച്ചിരിക്കുന്ന ഉള്ളിയും കൂടി ഇട്ടു ഇളക്കുക. ഒരു പത്രം വെച്ചു അടച്ചു വേവിക്കുക.
വെള്ളം വറ്റി കഴിയുമ്പോള്‍ തീ കുറച്ച് ഉപ്പും അരപ്പും ചേര്ത്തു വീണ്ടു ഇളക്കി അടക്കുക. അല്‍പസമയത്തിന്
അടപ്പുമാറ്റി ഇളക്കി തോര്‍ത്തി എടുക്കുക.
Friday, February 6, 2009
മീന്‍ പീര
മീന്‍ പീര
ചെറിയ മീന്‍ ( നത്തോലി, മതി പോലുള്ളവ)-അര കിലോ
കുടംപുളി- രണ്ട് എണ്ണം (വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത് ,ചതച്ച് എടുത്ത്)
മഞ്ഞള്‍പ്പൊടി- കാല്‍ സ്പൂണ്‍
പച്ചമുളക്- നാലെണ്ണം
ഇഞ്ചി -ഒരു ചെറിയ കഷ്ണം
കുഞ്ഞുള്ളി-മൂന്നെണ്ണം
തേങ്ങ ചിരവിയത്- അര മുറി
കറിവേപ്പില
എണ്ണ
പാചകരീതി
തേങ്ങ, പച്ചമുളക്, കുഞ്ഞുള്ളി, ഇഞ്ചി, മഞ്ഞള്‍പ്പൊടി ഇവ നല്ല പോലെ ചതെചെടുക്കുക.
ഒരു ചട്ടിയില്‍ വൃത്തിയാക്കിയ മീന്‍, കുടമ്പുളി ചതച്ചത്, തേങ്ങ ചതച്ചതും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ഇളക്കി അടച്ചു വെച്ച് വേവിക്കുക. മീന്‍ ഉടഞ്ഞു പോകാതെ വേണം ഇളക്കാന്‍. ആവശ്യത്തിനു ഉപ്പും ചേര്‍ക്കണം. വെള്ളം വറ്റി കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി വെച്ച് എണ്ണയും കറിവേപ്പിലയും ഇട്ടു അടച്ചു വെക്കുക. അല്പസമയത്തിനു ശേഷം ഉപയോഗിക്കുക.
ചിത്രം ഗൂഗിളില്‍ നിന്നും
രസം
ആവശ്യമുള്ള സാധനങ്ങള്‍
വെളുത്തുള്ളി- ആറ് അല്ലി
കായം പൊടി - രണ്ട് സ്പൂണ്‍
മഞ്ഞള്‍ പ്പൊടി- കാല്‍ സ്പൂണ്‍
രസംപൊടി - നാലു സ്പൂണ്‍
( പാക്കറ്റില്‍ കിട്ടുന്ന രസം പൊടി അല്ലേല്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന രസ പ്പൊടി.
ചുമന്ന മുളകുപൊടി- മൂന്നു സ്പ്പോന്‍
മല്ല്ലിപ്പൊടി-ആറ് സ്പൂണ്‍
കുരുമുളകുപൊടി-ഒരു സ്പൂണ്‍
ഉലുവാ പ്പൊടി- ഒരു സ്പൂണ്‍ )
തക്കാളി-പഴുത്തത് ഒരെണ്ണം
തുവര പരിപ്പ് (സാമ്പാര്‍ പരിപ്പ്)-ഒരു പിടി
ഉപ്പ്- ആവശ്യത്തിനു
കടുക് -
എണ്ണ-
ചുമന്ന മുളക്-
കറിവേപ്പില
പുളി പിഴിഞ്ഞത്-
പഞ്ചസാര- ഒരു നുള്ള്
മല്ലിയില- ഒന്നു രണ്ടു തണ്ട്
പാചകരീതി
വെളുത്തുള്ളി നടുവേ കീറി ആവിയില്‍ വേവിച്ചെടുക്കുക.( ഒരു പത്രതി വെള്ളം വെച്ചു വെട്ടി തിളക്കുമ്പോള്‍ ഒരു തട്ടില്‍ വെളുത്തുള്ളി നിരത്തി പാത്രം മൂടി ആവിയില്‍ വേവിക്കുക).
തുവര പരിപ്പ് നല്ല പോലെ വെന്തു ഉടയണം. ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ചു വെട്ടി തിളക്കുമ്പോള്‍ തക്കാളി ,കായപ്പൊടി ഇവ ഇട്ടു വെട്ടി തിളക്കണം. ശേഷം വെന്തു ഉടച്ചു വെച്ചിരിക്കുന്ന പരിപ്പും ,(അതിന്റെ വെള്ളവും ) ഉപ്പും കൂടെ ചേര്ക്കുക. ഒരു ചീനച്ചടിയില്‍(ഫ്രയിംഗ് പാനില്‍) എണ്ണ ഒഴിച്ചു കടുക് പൊടിച്ചു ഇതിലേക്ക് ഒഴിക്കുക. അവസാനം പുളി പിഴിഞ്ഞതും മല്ലിയിലയും ഒരു നുള്ള് പന്ച്ചസാരയും, തയ്യാര്‍ ആക്കി വെച്ചിരിക്കുന്ന വെളുത്തുള്ളിയും കൂടെ ചേര്‍ത്ത് ഒന്നുകൂടെ തിളക്കണം.
ചൂടോടെ ഉപയോഗിക്കുക.

Thursday, February 5, 2009
അവിയല്‍
നമ്മുടെ നാട്ടില്‍ അവിയല്‍ പല തരത്തില്‍ ഉണ്ടാക്കും. ചക്കയുടെ സമയം ആണെങ്കില്‍ ചക്ക അവയില്‍ ആണ് പ്രധാനം. അതില്‍ ചക്കക്കുരു, ചക്ക മടല്‍ എന്നിവ ഒരു പ്രധാന കഷ്ണങള്‍ ആകും.
പിന്നെ ചേന അവിയല്‍. അതില്‍ ചേനയും, കുമ്പളങ്ങയും ആണ് പ്രധാനം. ഇതില്‍ പുളിക്കുവേണ്ടി വാളന്‍പുളി(പിഴുപുളി) ആണ് ഉപയോഗിക്കുന്നത്. അവിയലിന്റെ കഷ്ണങള്‍ എല്ലാം ഒരേ വലുപ്പത്തില്‍ വേണം എന്നും പഴമക്കാര്‍ പറയാറുണ്ട്. പിന്നെ ഉള്ളത് മാങ്ങാ അവിയല്‍ ആണ്. പുളി പിഴിഞ്ഞു ഒഴിക്കുന്നതിനു പകരം പുളി ഉള്ള നല്ല മൂത്ത മാങ്ങാ ചേര്‍ക്കുന്നത്.
തൃശ്ശൂര് , കോഴിക്കോട് ഭാഗങ്ങളില്‍ പുളി ഉള്ള തൈയര്‍ ആണ് ഉപയോഗിക്കരുള്ളത്. നാടുകള്‍ മാറുംതോറും അവിയലിന്റെ രുചിയും മാറുന്നു.
കഷ്ണങള്‍ ഒന്നും കിട്ടിയിലെന്കില്‍ ഉള്ള പച്ചകറികള്‍ എല്ലാം അവിയലിന് കഷ്ണങള്‍ ആകും. ചിലര്‍ക്ക് എരിവ് കൂടുതല്‍ വേണ്ട ആള്‍ക്കാര്‍ ഉണ്ടാകും എരിവു കുറവ് വേണ്ട ആള്‍ക്കാര്‍ ഉണ്ടാകും. അതുകൊണ്ട് പച്ച മുളക് ഇടുമ്പോള്‍ അതിനനുസരിച്ച് വേണം ചേര്‍ക്കാന്‍. പച്ച മുളകിന്റെ മാനത്തില്‍ നിന്നും അതിന്റെ എരിവ് എത്ര ഉണ്ട് എന്ന് മനസിലാക്കാന്‍ പറ്റും.
ആവശ്യമുള്ള സാധങ്ങള്‍
വെള്ളരിക്ക-ഒരു മുറി
പടവലങ്ങ - വലുതെങ്കില്‍ അര മുറി( ഒരെണ്ണം)
മുരിങ്ങക്ക- രണ്ട് എണ്ണം
മാങ്ങ-പുളി കൂടുതല്‍ ഉള്ളതാണേല്‍ അര
കാരറ്റ്- ഒരെണ്ണം
കായ് -ഒരെണ്ണം
വഴുതങ്ങ( കത്രിക്ക)- ഒരെണ്ണം
പച്ച പയര്‍-രണ്ട് എണ്ണം.
പച്ചമുളക്-അഞ്ച്-ആറ് എണ്ണം.
ചുരണ്ടിയ തേങ്ങ-ഒരു മുറി
ചെറിയ ഉള്ളി- അഞ്ച് എണ്ണം
ജീരകം-ഒരു നുള്ള്
കറിവേപ്പില-
മഞ്ഞള്‍പ്പൊടി -കാല്‍ സ്പൂണ്‍
വെളിച്ചെണ്ണ
ഉപ്പ്
പാചക രീതി.
പച്ചക്കറികള്‍ എല്ലാം കഴുകി തൊലി കളഞ്ഞു നീളത്തില്‍ അരിയുക. മുരിങകായ് മുറിച്ച് അറ്റം പിളര്‍ന്നു വേണം ഇടാന്‍. പച്ച മുളകിന്റെയും അറ്റം ചെറുതായി ഒന്നു പിളരുക.ഒരു കല്ച്ചട്ടിയില്‍(നാട്ടിന്‍ പുറങ്ങളില്‍ ഇപ്പോളും ഇങ്ങനെ ആണ് ) അല്ലെങ്കില്‍ ഒരു പത്രത്തില്‍ കഷ്ണങള്‍ അല്പം വെള്ളവും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് അടച്ചു വെച്ചു വേകിക്കുക. കഷ്ണങള്‍ പകുതി വേകുമ്പോള്‍ മാങ്ങാ ഇട്ട് വീണ്ടും വേകിക്കുക.
തേങ്ങയും, ചെറിയ ഉള്ളി, ജീരകം എന്നിവ അരച്ചെടുക്കുക. വെണ്ണ പോലെ അരയേണ്ട കാര്യം ഇല്ല. തോരന് അരക്കുന്നതിലും അല്പം കൂടെ അരയണം.
വെന്ത കഷ്ണങളില്‍ ഉപ്പ് ചേര്‍ത്ത് ചെറുതീയില്‍ അരപ്പും ചേര്‍ത്ത് യോജിപ്പിക്കുക. കഷ്ണങളില്‍ അരപ്പുപിടിച്ചു ഒന്നു ചെറുതായി തിളച്ചു വരുമ്പോള്‍ ഉപ്പും പുളിയും നോക്കാം. അടുപ്പില്‍ നിന്നും മാറ്റി കറിവേപ്പിലയും എണ്ണയും ഒഴിച്ചു മൂടി വെക്കുക. ആവശ്യം പോലെ എടുത്തു ഉപയോഗിക്കുക.

Subscribe to:
Posts (Atom)