Pages

Friday, February 6, 2009

മീന്‍ പീര


മീന്‍ പീര
ചെറിയ മീന്‍ ( നത്തോലി, മതി പോലുള്ളവ)-അര കിലോ
കുടംപുളി- രണ്ട് എണ്ണം (വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത് ,ചതച്ച് എടുത്ത്)
മഞ്ഞള്‍പ്പൊടി- കാല്‍ സ്പൂണ്‍
പച്ചമുളക്- നാലെണ്ണം
ഇഞ്ചി -ഒരു ചെറിയ കഷ്ണം
കുഞ്ഞുള്ളി-മൂന്നെണ്ണം
തേങ്ങ ചിരവിയത്- അര മുറി
കറിവേപ്പില
എണ്ണ
പാചകരീതി
തേങ്ങ, പച്ചമുളക്, കുഞ്ഞുള്ളി, ഇഞ്ചി, മഞ്ഞള്‍പ്പൊടി ഇവ നല്ല പോലെ ചതെചെടുക്കുക.
ഒരു ചട്ടിയില്‍ വൃത്തിയാക്കിയ മീന്‍, കുടമ്പുളി ചതച്ചത്, തേങ്ങ ചതച്ചതും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ഇളക്കി അടച്ചു വെച്ച് വേവിക്കുക. മീന്‍ ഉടഞ്ഞു പോകാതെ വേണം ഇളക്കാന്‍. ആവശ്യത്തിനു ഉപ്പും ചേര്‍ക്കണം. വെള്ളം വറ്റി കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി വെച്ച് എണ്ണയും കറിവേപ്പിലയും ഇട്ടു അടച്ചു വെക്കുക. അല്പസമയത്തിനു ശേഷം ഉപയോഗിക്കുക.
ചിത്രം ഗൂഗിളില്‍ നിന്നും

2 comments: