Pages

Saturday, April 4, 2009

വഴുതനങ്ങ മസാല


ആവശ്യമുള്ള സാധനങ്ങള്‍

1. വഴുതങ്ങ /കത്രിക്ക - 12
2. പൊടിയായി അരിഞ്ഞ സവാള- 1 എണ്ണം
3. വെളുത്തുള്ളി അല്ലി ചതച്ചത് -4
4. പച്ച മുളക് അറ്റം പിളര്‍ന്നത് - 2
5. മുളക് പൊടി - 1 സ്പൂണ്‍
6. മല്ലി പൊടി- 2 സ്പൂണ്‍
7. മഞ്ഞള്‍ പൊടി-1/4 സ്പൂണ്‍
8. ഉലുവ പൊടി- 1/4 സ്പൂണ്‍
9. തേങ്ങ ചുരണ്ടി അരച്ചത്- 3 spoon
10. ശര്കര/ പന്ച്ചസര -4 spoon
11. വാളന്‍ പുളി പിഴിന്ജത്- അര കപ്പ്‌
12. ഉപ്പ്, എണ്ണ, വെള്ളം - ആവശ്യത്തിനു

തയാറാക്കുന്ന വിധം:

ജെടുപ്പ് വിട്ടുപോകാതെ വഴുതങ്ങ /കത്രിക്ക മുഴുവനോടെ വരഞ്ഞു നാലായി പിളര്‍ക്കുക. ഇത് കഴുകി എടുത്തു വെള്ളം തോര്‍ന്ന ശേഷം ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ വഴട്ടി എടുക്കുക. ശേഷം ഇതേ പാനില്‍ എണ്ണ ഒഴിച്ചു സവാള, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് എന്നവ ചേര്‍ത്തിളക്കുക. ഇതിലേക്ക് തേങ്ങ അരച്ചത് ചേര്‍ത്ത് തീ കുറച്ചു വെക്കുക. പുളിവെള്ളവും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് തിളപിക്കുക. തിളച്ചു തുടങ്ങുമ്പോള്‍ ശര്‍ക്കര /പന്ച്ചസാര ,ഉപ്പ് എന്നിവ ചേര്‍ക്കുക. നല്ലപോലെ തിളച്ചു ചാര്‍ കുറുകി വരുമ്പോള്‍ വഴാട്ടിയ വഴുതങ്ങ./കത്രിക്ക ചേര്‍ത്ത് വേവിക്കുക. മസാല വറ്റി വഴുതങ്ങ/കത്രിക്കയില്‍ പൊതിഞ്ഞിരിക്കുംപോള്‍ അടുപ്പില്‍ നിന്നും മാറ്റിവെക്കുക. മധുരം ,എരിവ് ,പുളി ഉപ്പ് എല്ലാം കൂടെ ചേരുന്ന ഈ മസാല കറി ചപ്പതിയുടെകൂടെയും ചോറിന്റെ കൂടയും ഉപയോഗിക്കാം.


No comments:

Post a Comment