Wednesday, April 15, 2009
കാളന്‍
ആവശ്യമുള്ള സാധങ്ങള്‍
കാ -1 എണ്ണം
ചേന -
കട്ട തൈര് -രണ്ടു കപ്പ്
തേങ്ങ ചുരണ്ടിയത് - അര മുറി
പച്ച മുളക്-2 എണ്ണം
ജീരകം- കാല്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി- അര സ്പൂണ്‍
മുളക് പൊടി - അര സ്പൂണ്‍
ഉലുവ-അര സ്പൂണ്‍
എണ്ണ, കടുക് ,ഉപ്പ്, വെള്ളം - ആവശ്യത്തിനു.
പാകം ചെയ്യുന്ന വിധം
കാ നെടുകെ പിളര്‍ന്നു ചെറിയ കഷ്ണങളായി അരിയുക. ( കായുടെ കര കളയാന്‍ വെള്ളത്തില്‍ അല്പംഎണ്ണ/ മോര് ഒഴിച്ചു കഴുകുക.) ചേനയും ചെറിയ കഷ്ണങളായി അരിഞ്ഞ് പാകത്തിന് വെള്ളമൊഴിച്ചുഅടുപ്പില്‍ വെക്കുക. ഇതിലേക്ക് മഞ്ഞള്‍പൊടിയും,മുളക് പൊടിയും ചേര്‍ക്കുക. അടച്ചുവെച്ചു വെന്തുകഴിയുമ്പോള്‍ പാകത്തിന് ഉപ്പ് ചേര്‍ക്കുക.
തേങ്ങയും, പച്ചമുളകും, ജീരകവും കൂടെ നല്ലപോലെ അരച്ചെടുക്കുക.
കട്ട തൈര് നല്ലപോലെ ഉടച്ചു എടുക്കുക.
കഷ്ണങള്‍ നല്ലപോലെ വെന്തു കഴിയുമ്പോള്‍, തീ കുറച്ചു വെച്ചു , ഉടച്ചുവേച്ച തൈര് ചേര്ത്തു കൈഎടുക്കാതെ ഇളക്കുക. നല്ലപോലെ കുറുകി വരുമ്പോള്‍ അരപ്പ് ചേര്‍ക്കുക. അഞ്ചു മിനിട്ടിനു ശേഷംഅടുപ്പില്‍ നിന്നും ഇറക്കി വെക്കുക.
ഒരു ചീനച്ചട്ടിയില്‍, എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ കടുക്,ഉലുവ, മുളക് കറിവേപ്പില ഇവ ഇട്ടു പൊട്ടിച്ചുചൂടാറുമ്പോള്‍ പാകമായി ഇരിക്കുന്ന കാളനില്‍ ഒഴിക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment