Friday, April 24, 2009
ചപ്പാത്തി കറി
ആവശ്യ മുള്ള സാധങ്ങള്‍
ഉരുള കിഴന്ഗ്- 1
കാരറ്റ് - 1
ബീന്‍സ്- ഒരുപിടി
മഞ്ഞള്‍പൊടി- അര സ്പൂണ്‍
എണ്ണ
കടുക്
ചെറിയ ഉള്ളി -൧
ഗരം മസാല- മുക്കാല്‍ സ്പൂണ്‍
പാല്‍ -അര ഗ്ലാസ്
പാചക രീതി
കിഴങ്ങും കാരറ്റും ബീന്‍സും മഞ്ഞള്‍പൊടിയും അല്പം ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകിട്ട് പൊട്ടുമ്പോള്‍ ചുമന്നുള്ളി അറിഞ്ഞതും വെന്ത കഷ്ണങളുംചീനച്ചട്ടിയില്‍ ഇടുക. ഉപ്പും പാകത്തിന് ചേര്ക്കുക.
വെള്ളം കുറുകി വരുമ്പോള്‍ അര ഗ്ലാസ് പാലും അര സ്പൂണ്‍ ഗരം മസാലയും ചേര്‍ത്ത് തിളപ്പിക്കുക. വാങ്ങി വെച്ചു ആവശ്യമെന്കില്‍ മല്ലിയിലയും അരിഞ്ഞ് ഇട്ടു ചൂടോടെ ചപ്പാത്തിയുടെ കൂടെഉപയോഗിക്കുക.
Wednesday, April 15, 2009
കാളന്‍
ആവശ്യമുള്ള സാധങ്ങള്‍
കാ -1 എണ്ണം
ചേന -
കട്ട തൈര് -രണ്ടു കപ്പ്
തേങ്ങ ചുരണ്ടിയത് - അര മുറി
പച്ച മുളക്-2 എണ്ണം
ജീരകം- കാല്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി- അര സ്പൂണ്‍
മുളക് പൊടി - അര സ്പൂണ്‍
ഉലുവ-അര സ്പൂണ്‍
എണ്ണ, കടുക് ,ഉപ്പ്, വെള്ളം - ആവശ്യത്തിനു.
പാകം ചെയ്യുന്ന വിധം
കാ നെടുകെ പിളര്‍ന്നു ചെറിയ കഷ്ണങളായി അരിയുക. ( കായുടെ കര കളയാന്‍ വെള്ളത്തില്‍ അല്പംഎണ്ണ/ മോര് ഒഴിച്ചു കഴുകുക.) ചേനയും ചെറിയ കഷ്ണങളായി അരിഞ്ഞ് പാകത്തിന് വെള്ളമൊഴിച്ചുഅടുപ്പില്‍ വെക്കുക. ഇതിലേക്ക് മഞ്ഞള്‍പൊടിയും,മുളക് പൊടിയും ചേര്‍ക്കുക. അടച്ചുവെച്ചു വെന്തുകഴിയുമ്പോള്‍ പാകത്തിന് ഉപ്പ് ചേര്‍ക്കുക.
തേങ്ങയും, പച്ചമുളകും, ജീരകവും കൂടെ നല്ലപോലെ അരച്ചെടുക്കുക.
കട്ട തൈര് നല്ലപോലെ ഉടച്ചു എടുക്കുക.
കഷ്ണങള്‍ നല്ലപോലെ വെന്തു കഴിയുമ്പോള്‍, തീ കുറച്ചു വെച്ചു , ഉടച്ചുവേച്ച തൈര് ചേര്ത്തു കൈഎടുക്കാതെ ഇളക്കുക. നല്ലപോലെ കുറുകി വരുമ്പോള്‍ അരപ്പ് ചേര്‍ക്കുക. അഞ്ചു മിനിട്ടിനു ശേഷംഅടുപ്പില്‍ നിന്നും ഇറക്കി വെക്കുക.
ഒരു ചീനച്ചട്ടിയില്‍, എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ കടുക്,ഉലുവ, മുളക് കറിവേപ്പില ഇവ ഇട്ടു പൊട്ടിച്ചുചൂടാറുമ്പോള്‍ പാകമായി ഇരിക്കുന്ന കാളനില്‍ ഒഴിക്കുക.
Monday, April 13, 2009
പാലട
| ||||||||||||||||||||||||||||
Method of Preparation : Wash rice and drain the water. Dry grind the rice well. Add enough water to make a semi thick batter. Add 1tbs coconut oil and 1/2tbs sugar in it. Clean and wipe the plaintain leaf pieces and pour the batter in a thin layer evenly and roll the leaf pieces tightly. Boil water in a big vessel and steam the flour batter. Take the steam batter from the leaf and cut into small pieces. Wash the pieces and strain. Boil milk well and add sugar. Continue boiling till its colour changes to pale pink. Add the ada pieces to it. Boil again and remove from fire. |
Monday, April 6, 2009
ചേമ്പ് മുളകുകഷ്യം
ആവശ്യമുള്ള സാധങ്ങള്‍
ചേമ്പ് -4 എണ്ണം
മഞ്ഞള്‍പൊടി-
ഉപ്പ് വെളിച്ചെണ്ണ
കുരുമുളക് പൊടി
പാചകം ചെയ്യുന്ന വിധം
ചേമ്പ് തൊലി ചുരണ്ടി ഉപ്പും മഞ്ഞളും വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക.
ഇതു നല്ല പോലെ വെന്തുടഞ്ഞു കഴിയുമ്പോള്‍ കുരുമുളക് പൊടിയും വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്ക്കുക.
ചേമ്പ് -4 എണ്ണം
മഞ്ഞള്‍പൊടി-
ഉപ്പ് വെളിച്ചെണ്ണ
കുരുമുളക് പൊടി
പാചകം ചെയ്യുന്ന വിധം
ചേമ്പ് തൊലി ചുരണ്ടി ഉപ്പും മഞ്ഞളും വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക.
ഇതു നല്ല പോലെ വെന്തുടഞ്ഞു കഴിയുമ്പോള്‍ കുരുമുളക് പൊടിയും വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്ക്കുക.
Saturday, April 4, 2009
വഴുതനങ്ങ മസാല
ആവശ്യമുള്ള സാധനങ്ങള്‍
1. വഴുതനങ്ങ /കത്രിക്ക - 12
2. പൊടിയായി അരിഞ്ഞ സവാള- 1 എണ്ണം
3. വെളുത്തുള്ളി അല്ലി ചതച്ചത് -4
4. പച്ച മുളക് അറ്റം പിളര്‍ന്നത് - 2
5. മുളക് പൊടി - 1 സ്പൂണ്‍
6. മല്ലി പൊടി- 2 സ്പൂണ്‍
7. മഞ്ഞള്‍ പൊടി-1/4 സ്പൂണ്‍
8. ഉലുവ പൊടി- 1/4 സ്പൂണ്‍
9. തേങ്ങ ചുരണ്ടി അരച്ചത്- 3 spoon
10. ശര്കര/ പന്ച്ചസര -4 spoon
11. വാളന്‍ പുളി പിഴിന്ജത്- അര കപ്പ്
12. ഉപ്പ്, എണ്ണ, വെള്ളം - ആവശ്യത്തിനു
ജെടുപ്പ് വിട്ടുപോകാതെ വഴുതങ്ങ /കത്രിക്ക മുഴുവനോടെ വരഞ്ഞു നാലായി പിളര്‍ക്കുക. ഇത് കഴുകി എടുത്തു വെള്ളം തോര്‍ന്ന ശേഷം ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ വഴട്ടി എടുക്കുക. ശേഷം ഇതേ പാനില്‍ എണ്ണ ഒഴിച്ചു സവാള, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് എന്നവ ചേര്‍ത്തിളക്കുക. ഇതിലേക്ക് തേങ്ങ അരച്ചത് ചേര്‍ത്ത് തീ കുറച്ചു വെക്കുക. പുളിവെള്ളവും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് തിളപിക്കുക. തിളച്ചു തുടങ്ങുമ്പോള്‍ ശര്‍ക്കര /പന്ച്ചസാര ,ഉപ്പ് എന്നിവ ചേര്‍ക്കുക. നല്ലപോലെ തിളച്ചു ചാര്‍ കുറുകി വരുമ്പോള്‍ വഴാട്ടിയ വഴുതങ്ങ./കത്രിക്ക ചേര്‍ത്ത് വേവിക്കുക. മസാല വറ്റി വഴുതങ്ങ/കത്രിക്കയില്‍ പൊതിഞ്ഞിരിക്കുംപോള്‍ അടുപ്പില്‍ നിന്നും മാറ്റിവെക്കുക. മധുരം ,എരിവ് ,പുളി ഉപ്പ് എല്ലാം കൂടെ ചേരുന്ന ഈ മസാല കറി ചപ്പതിയുടെകൂടെയും ചോറിന്റെ കൂടയും ഉപയോഗിക്കാം.
Subscribe to:
Posts (Atom)