Pages

Thursday, November 13, 2014

ഓണസദ്യ Ona sadya

വിഭവ സമൃദ്ധമായ ഊണ് ആണ് ഓണസദ്യയുടെപ്രത്യേകത.  എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്നതാണ്  സദ്യ .  രുചികളിലെ നാനാ തരങ്ങള്‍ അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് ഓണസദ്യ.
 ബന്ധു മിത്രാദികളോടൊപ്പമുള്ള മഹാഭോജനം എന്ന് അര്‍ഥമുള്ള ‘സഗ്ധി’ എന്ന സംസ്കൃതശബ്ദത്തില്‍  നിന്നാണ് ‘സദ്യ’ എന്ന മലയാള വാക്കിന്റെ ഉദ്ഭവം. രുചികളെല്ലാം അടങ്ങിയിരിക്കണം ഒരു സദ്യയില്‍. സസ്യാഹാരം ആയിരിക്കും പ്രധാനമായും ഉള്‍പ്പെടുത്തുക. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്നതാണ് സദ്യ.
ചമ്രം പിടിഞ്ഞിരുന്ന് വാഴയിലയിലാണ് പാരമ്പര്യമായി ഓണസദ്യയുണ്ണുന്ന രീതി. വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ക്രമവും ചിട്ടകളും ഉണ്ട്.

തൂശനിലയിലാണ് സദ്യ വിളമ്പേണ്ടത്. ഇലയുടെ മേല്‍ഭാഗം കറികള്‍ക്കും താഴെഭാഗം ചോറുണ്ണാനും. ഇലയുടെ നടുവിലെ തണ്ടാണ് ചോറും കറിയും വേര്‍തിരിക്കേണ്ടത്.

ഉള്ളിയും വെളുത്തുള്ളിയും മാംസാഹര ഗണത്തില്‍ പെടുന്നതിനാൽ പരമ്പരാഗതമായി ഇവ സദ്യയില്‍ ഉപയോഗിക്കാല്ല.  എന്നാല്‍ പണ്ട് പതിവില്ലായിരുന്ന കാരറ്റ്, പയര്‍ ഇവകൊണ്ടുള്ള വിഭവങ്ങള്‍ ഇന്ന് വിളമ്പുന്നുണ്ട്.

സദ്യക്ക് ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. നാ‍ക്കില(വാഴയില)യുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം. സദ്യയില്‍ ഓരോ കറിക്കും ഇലയില്‍ അതിന്റേതായ സ്ഥാനമുണ്ട്. കറികളെ തൊട്ടുകൂട്ടുന്നകറികളായിട്ടും കൂട്ടുകറികളായിട്ടും ചാറുകറികളായിട്ടും തിരിച്ചിട്ടുണ്ട്.

 മറ്റു കറികള്‍ ഇലയുടെ മുകള്‍ഭാഗത്ത് വലതുവശത്തുനിന്ന് തുടങ്ങാം. വലത്തേയറ്റത്ത് കിച്ചടി, പച്ചടി, എരിശേരി, അവിയല്‍, ഓലന്‍, മെഴുക്കുപുരട്ടി അല്ലെങ്കില്‍ തോരന്‍ എന്നിവ വിളമ്പണം. തോരന്‍ വിളമ്പുമ്പോഴേക്ക് ഇടത്തേ അറ്റത്ത് അച്ചാറുകളുടെ അടുത്ത് എത്തണം. കിച്ചടിക്കു മുകളിലാണ് കാളന്‍്റെ സ്ഥാനം. ഇലയുടെ താഴെ പകുതിയില്‍ ചോറും തൊട്ടു വലത്തുഭാഗത്ത് പരിപ്പും നെയ്യും വിളമ്പണം. ഓണക്കാലത്ത് ധാരാളം ചേനയും പയറും ലഭ്യമായതിനാലാണ് കൂട്ടുകറിക്കു പകരം എരിശേരി. കറികള്‍ വിളമ്പുമ്പോള്‍ ഇടയില്‍ സ്ഥലം വേണം. തമ്മില്‍ കുടിക്കലര്‍ന്നാല്‍ രുചി മാറും

ഇടത്തെ മൂലയിൽ വെള്ളം വയ്ക്കും .
 കായനുറുക്ക്, ശര്‍ക്കരവരട്ടി, ചേന നുറുക്ക്,  എന്നിവയാണ് ആദ്യം വിളമ്പുക. ഇവ നാക്കിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക. പിന്നെ തൊട്ടുകൂട്ടല്‍ കറികളായ അച്ചാര്‍, ഇഞ്ചിപുളി എപ്പോഴും ഇലയുടെ ഇടത്തേ മൂലയില്‍ വിളമ്പുന്നു. ഇവ തൊട്ട്കൂട്ടല്‍ ഇനമായതിനാലാണ് അവിടെ വിളമ്പുന്നത്. ചാറുകറികള്‍ ചോറില്‍ (നെയ് ചേര്‍ത്ത ചെറുപയർ പരിപ്പ് ,  കാളൻ , സാമ്പാർ ) ഒഴിക്കുന്നു . പഴം ഇടത്തുവശത്ത് ഇലയടെ താഴെയായി വെക്കുന്നു. സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്, വലിയ പപ്പടവുംചെറിയ പപ്പടവും ഉണ്ടായാലെ സദ്യ കേമമാവൂ.  കുട്ടു കറികള്‍ എല്ലാം വിളമ്പിയാതിനു ശേഷമാണു ഇരിക്കുന്നതു.   ഇരുന്നു കഴിഞ്ഞാല്‍ ചോറു വിളമ്പുകയായി. വിളമ്പുന്ന ചൊറ് ഇലയില്‍ നേര്‍ പകുതിയാക്കണം.  വലത്തെ പകുതിയില്‍ പപ്പിടവും പരിപ്പും ചേര്‍ത്ത് ഇളക്കിയ ചോറിലേക്ക് ഒരു തുള്ളി പശുവിന്‍ നെയ് കൂടി ചേര്‍ക്കുമ്പോഴേക്കും രുചി അതിന്റെ പാരമ്യതയില്‍ എത്തുന്നു. അടുത്ത പകുതിയില്‍ സാമ്പാറ് വിളമ്പുകയായി. സാമ്പാറിനു ശേഷം പതുവു സദ്യകളുടേ ചിട്ടകള്‍ തെറ്റിച്ചു പായസം ആണു വിളാമ്പുന്നതു.  പഴം ചേര്‍ത്ത് ആണ്  ചിലര് പായസം കഴിക്കുക. ഒന്നിലേറെ പയസങ്ങള്‍ സദ്യയില്‍ വിളമ്പാറുണ്ട്.  അടപ്രഥമന്‍ പഴവും (ചിലര്‍ പപ്പടവും)ചേര്‍ത്ത് ആണ് കഴിക്കുക. മധുരത്തിന്റെ മത്തു കുറക്കാന്‍  അല്പം ചോറ് കുടി വിളമ്പി തൈര് , രസം എന്നിവ കൂട്ടി കഴിക്കുന്നു. (പായസം കഴിയുമ്പൊള്‍ വീണ്ടും ചൊറു വിളമ്പും. ചൊറില്‍ ആദ്യം മൊരും , പിന്നീടു കാളനും ഒഴിച്ചു ചൊറൂണു കഴിയുമ്പൊള്‍ പഴം കഴിക്കാം ) . ഇതാണു സദ്യ വിളമ്പുന്ന രീതി.

സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് കഴിഞ്ഞാല്‍ ഇല മുകളില്‍ നിന്ന് താഴോട്ടാണു മടക്കുക. (ഇലയുടെ തുറന്ന ഭാഗം കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും ).

ആറന്മുള ക്ഷേത്രത്തിൽ
വച്ചുനടത്തപ്പെടുന്ന വഴിപാടാണ് "ആറന്മുള വള്ള സദ്യ"ഒരിലയിൽ 63 തരം വിഭവങ്ങൾ വിളമ്പുന്ന കേരളത്തിന്റെ തനതു സദ്യ.
വറുത്തുപ്പേരികൾ 5. ഏത്തയ്ക്കാ,ചേന,ചേമ്പ്, ചക്ക,ശർക്കരപുരട്ടി.

പപ്പടം-വലുതും ചെറുതും
എള്ളുണ്ട,പരിപ്പു വട,ഉണ്ണിയപ്പം,പഴം,മലർ, ഉണ്ടശ്ശർക്കര,കൽക്കണ്ടം,
തോരൻ- അഞ്ചു തരം

അച്ചാർ,അവിയൽ,കിച്ചടികൾ,മധുരപ്പച്ചടി,വറുത്തെരുശ്ശേരി,
ചോർ,കറികൾ,പായസ്സങ്ങൾ എന്നിവയാണു വിഭങ്ങൾ.
48 വിഭവങ്ങൾ തുടക്കത്തിൽ വിളമ്പും.ബാക്കി പദ്യരൂപത്തിൽ
പാടിക്കൊണ്ടു ചോദിക്കും,

Tuesday, August 5, 2014

ചീര തോരൻ , Red Spinach


 ചീര തോരൻ 


ചേരുവകൾ

ചീര - ഒരു കെട്ട്
തേങ്ങ ചുരണ്ടിയത്- അര മുറി തേങ്ങ
പച്ചമുളക്- അഞ്ച് ആറെണ്ണം
 മഞ്ഞൾ പൊടി - കാൽ സ്പൂണ്‍
കുഞ്ഞുള്ളി  / വെളുത്തുള്ളി- ചെറിയ ഒരു അല്ലി
 ജീരകം- ഒരു നുള്ള്



കുത്തരി - രണ്ടു സ്പൂണ്‍
ഉണക്ക മുളക്- ഒരെണ്ണം
കടുക്- ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്

ഉപ്പ്‌  - ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിനു

പാചക രീതി 


ചീര നല്ലതുപോലെ കഴുകി വെള്ളം തോര്തി എടുക്കുക.
തണ്ട് മാറ്റി വെച്ച് ഇല മാത്രം തോരന് ഉപയോഗിക്കുക .
ഇല ചെറുതായി അരിഞ്ഞെടുക്കുക.

തേങ്ങ, പച്ചമുളക്, മഞ്ഞള്പൊടി , ജീരകം ( ഉള്ളി ഉപയോഗിക്കുന്നവർ) എല്ലാം കൂടി ചചതച്ചു എടുക്കുക.
ഒരു ചീനച്ചട്ടിയിൽ എന്നാ ഒഴിച്ച് മൂത്ത് കഴിയുപോൾ അരി ഇട്ടു വറുക്കുക. ശേഷം മുളക് കടുക് എന്നിവയും ഇട്ടു പൊട്ടുമ്പോൾ ചീരയും തേങ്ങ ചതച്ചതും ഉപ്പും  കൂടി ഇട്ടു അടച്ചു വെച്ച് ചെറുതീയിൽ വേവിച്ചെടുക്കുക.
ചീര തോരന തയ്യാർ .



Ingredients:

1.Cheera (spinach)-3  small bunch
2.Grated coconut-1 cup
3.Turmeric powder-1/4 tsp.
4.Green chilly-3
5.Oil-2 tsp.
6.Mustard seeds-1 tsp
7.Raw rice-1 tsp.
8.Broken red chilly-3 to 4
9.Salt
10.Curry leaves

Preparation:

Wash the spinach well and dry the leaves.Chop the spinach finely.Heat the oil in a pan.Splutter mustard seeds,raw rice  and add curry leaves and red chilly .Add chopped spinach leaves,turmeric powder and required salt(make sure you don’t add water,as water will come out from spinach) and stir well.Grind the coconut and green chilly coarsely and keep aside.When  cheera is cooked well,add grated coconut and mix well and dry completely in a low flame.Serve  with rice as a side dish.

Monday, July 21, 2014

ഇല അട , Ila ada

 ഇല അട

 ഇല അട
കുറച്ചു നാളായി അട ഉണ്ടാക്കണം എന്ന തോന്നൽ ഉണ്ടായിട്ട്. ഇല freezer ൽഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. എന്തായാലും ഇന്ന് ഉണ്ടാക്കിയിട്ട് തന്നെ എന്ന് കരുതിഉണ്ടാക്കി... അടുപ്പിൽ ഇരുന്നു ആവി വരുന്നു. 

വേണ്ടുന്ന സാധാനങ്ങൾ 


അരിപ്പൊടി - ഒന്നരകപ്പ്‌

തിളച്ച വെള്ളം - ഒന്നര കപ്പ്‌

ഉപ്പ്‌ - ആവശ്യത്തിന് 

തേങ്ങ ചുരണ്ടിയത്- ഒരു കപ്പ്‌ 
ശർക്കര - അര കപ്പ്‌ 

ഇല 
ഏലയ്ക്ക പൊടി

വെള്ളം -കാൽ കപ്പ്‌ 


പാകം ചെയ്യുന്ന വിധം.


അരിപ്പൊടി ഉപ്പു ചേർത്ത് ഇളക്കുക .വെള്ളം തിളപ്പിച്ചതിനു ശേഷം അരിപ്പൊടിയിലേക്ക് ഒഴിച്ച് ഇളക്കുക.
കാൽ കപ്പ്‌ വെള്ളം അടുപ്പത്ത് വെച്ചു ചൂടാകുമ്പോൾ ശർക്കര ഇട്ടു ഇളക്കി ലായിനി ആക്കി ഇളക്കി അരിച്ചെടുക്കുക. വീണ്ടും ഒരു പാൻ ( ചീനച്ചട്ടി) അടുപ്പിൽ വെച്ച് ശര്ക്കര ലായിനി ഒഴിച്ച് തേങ്ങയും ഏലയ്ക്ക പൊടിയും ഇട്ടു ഇളക്കി വെള്ളം വറ്റിച്ചെടുക്കുക . 
 ഇല ചെറിയ കഷ്ണ ങ്ങളായി മുറിച്ചു തുടച്ചു എടുക്കുക.
അതിലേക്കു ഒരു ചെറുയ ഉരുള കുഴച്ചു വെച്ച മാവ് വെച്ച് കൈവിരലുകൾ കൊണ്ട് പതുക്കെ പരത്തി എടുക്കുക. അലപം വെള്ളത്തിൽ കൈ നനച്ചുമാവു പതിയെ പരത്തുക 
പരാതിയ മാവിന്റെ ഒരു ഭാഗത്തേക്ക്‌ തേങ്ങയും ശര്ക്കരയും ചേർത്ത  മിശ്രിതം വെച്ച് ഇലമടക്കി എടുകുക.

ഇനി ഒരു പാത്രത്തില വെള്ളം വെച്ച് ഒരു തട്ട് വെച്ച് അട ഇതിലേക്ക് വെക്കുക. ആവി വന്നു കഴിയുമ്പോൾ എടുത്തു മാറ്റുക.
ഇല അട തയാർ 





  • Add salt to the rice flour and add hot water and make a dough


  • 2Melt the jaggery in a thick pan and seive it to remove any impurities. Add the grated coconut and cardamom powder and mix well. Turn off the heat.


  • 3Roll the rice in step 1 into a ball and flatten it onto the centre of a square piece of banana leaf.


  • 4Place two tablespoons of the coconut-jaggery mix onto the flattened rice and fold the leaf and seal the edges.


  • 5Steam this in an idli cooker for 10-15 minutes.














Sunday, December 23, 2012

ഇടും ചക്ക തോരന്‍ Young Jackfruit thoran









ഇടും ചക്ക തോരന്‍ 

 ഇടുംച്ചക്ക ( ഇടി ചക്ക )എന്നാല്‍ പിഞ്ചു ചക്ക എന്നാ അര്‍ഥം ആണ് ഞങ്ങളുടെ നാട്ടില്‍ . കുരു ഉറക്കാത്ത ചക്ക.

ആവശ്യമുള്ള സാധങ്ങള്‍ 


ഇടുച്ചക്ക -
പച്ചമുളക്- 5 എണ്ണം 
തേങ്ങ- അരമുറി 
ജീരകം -കാല്‍ സ്പൂണ്‍ 
മഞ്ഞള്‍പൊടി- കാല്‍ സ്പൂണ്‍ 
വെളുത്തുള്ളി- നാല് അല്ലി 
ഉഴുന്ന് പരിപ്പ്- ഒരു പിടി
ഉപ്പു,  എണ്ണ ,വെള്ളം -ആവശ്യത്തിന് 

തോരന്‍ തയാറാക്കുന്ന വിധം 

ഇടും ചക്ക  യുടെ തൊലി കളഞ്ഞു ( തൊലി  ചെത്തി )
ചെറിയ കഷങ്ങള്‍ ആയി മുറിച്ച്  മഞ്ഞള്‍പ്പൊടിയും ആവശ്യത്തിനു വെള്ളവും  ചേര്‍ത്ത് വേവിക്കുക.
ഇതു ചെറുതായി ചതച്ചു എടുക്കുക.
തേങ്ങ, പച്ചമുളക് , വെളുത്തുള്ളി, ജീരകം , മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ചതെചെടുക്കുക( തോരന്റെ പാകത്തില്‍ ഉള്ള ചതച്ചില്‍). 
ഇനി ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക . എണ്ണ ചൂടാകുമ്പോള്‍ ഒരു പിടി ഉഴുന്ന്  ഇടുക. ഇത് മൂക്കുമ്പോൾ   കടുക് കറിവേപ്പില എന്നിവ ഇടുക. തുടര്‍ന്ന് ചതച്ചു വെച്ച ചക്ക ഇട്ടു ഇളക്കുക. ഉപ്പു ചേര്‍ക്കുക. 
ഇതിലേക്ക് അരപ്പ് ചേര്‍ത്ത് ഇളക്കുക. ആവശ്യമെങ്കില്‍ അല്‍പ്പം വെള്ളം തളിച്ച് കൊടുക്കുക. ചെറു തീയില്‍ ആവി കൊള്ളിച്ചു ഇളക്കി തോര്‍ത്തി എടുക്കുക. ഇടുംച്ചക്ക തോരന്‍ തയ്യാര്‍. 

ഇപ്പോൾ ഇവടെ ദേശി സ്റ്റോറിൽ ഫ്രോ സന്  ചക്ക പായ്ക്കറ്റിൽ കിട്ടുന്നുണ്ട്‌ .അപ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. തനുതിരിരിക്കുന്ന ചക്ക അണ്‍ ഫ്രോസ് ചെയ്തു എടുക്കുക.
ശേഷം അതിനെ മിക്സെരിൽ ഇട്ടു ഒന്ന് ചെറുതായി കറക്കി എടുക്കുക. ശേഷം മുകളിൽ പറഞ്ഞപോലെ തോരന ഉണ്ടാക്കുക.  

 Remove the skin of the jackfruit.And cut the fleshy part into chunks.
Place it in a vessel and add tumeric ,salt , 1 cup water and allow it to cook.Please make sure that it doesnot get over cooked or mashed.When water gets evaporated remove it from flame and allow it to cool.

Grind the grated coconut,garlic,green chillies and cummin into a coarse form.

When jackfruit has cooled mince it with a mixer grinder in turns.

Keep minced jackfruit into a plate .To this add the coconut mixture and mix well with hands.

Heat oil in a pan.Sputter  urdu daal and mustard seeds followed by dried red chillies and curry leaves.

To this add jackfruit-coconut mix and mix well.Add salt if require

കാരറ്റ്‌ സൂപ്പ് Carrot soup

കാരറ്റ്‌  സൂപ്പ്

ആവശ്യമുളള  സാധാനങ്ങള്‍


സവാള - 1 എണ്ണം , നീളത്തില്‍ അരിഞ്ഞത്
വെളുത്തുള്ളി - 2 അല്ലി
നെയ്‌ - ആവശ്യത്തിന്
കാരറ്റ് - 2 എണ്ണം
പാല്‍ - 1 കപ്പ്‌
ഉപ്പ് , കുരുമുളക് ആവശ്യത്തിന് .

പാചകം ചെയുന്ന വിധം




ഒരു പ്രഷര്‍ കുക്കറില്‍ നെയ്‌ ഒഴിച്ച് സവാള  ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക.
ഇതിലേക്ക് കാരറ്റും അര കപ്പ്‌ പാലും ഒഴിച്ച് ഇളക്കി അടക്കുക. രണ്ടു വിസില്‍ വന്നതിനു ശേഷം അടുപ്പില്‍നിന്നും ഇറക്കിവെക്കുക.
തണുത്തതിനു  ശേഷം മിക്സിയില്‌ ഇട്ടു ഒന്ന് അടിച്ചെടുക്കുക. ശേഷം ബാക്കി ഉള്ള പാലും ഈ മിക്സ്‌ ഉം ചേര്‍ത്ത് സൂപ്പിന്റെ പരുവം ആകുന്നതുവരെ ഇളക്കുക.
ശേഷം അടുപ്പില്‍നിന്നും ഇറക്കി ഒരു പാത്രത്തില്‍ ആക്കി ആവശ്യത്തിനു ഉപ്പും കുരുമുളകും ചേര്‍ത്ത് കഴിക്കുക.
തണുപ്പ് കാലങ്ങളില്‍ ഇങ്ങനെ ഉള്ള പച്ചക്കറി സൂപ്പുകള്‍ കുടിക്കുന്നത് ആരോഗ്യത്തിനു നല്ലത് തന്നെ.


Friday, April 27, 2012

ഫ്രൂട്ട് സലാഡ് (fruit salad)

കഴിക്കുവാന്‍ ഈടവും ഇഷ്ട്ടമുള്ള ഒരു ഡസെര്ട്ട് ആണ് ഫ്രൂട്ട് സലാഡ്. ഇവിടെ കിട്ടുന്ന ഫ്രൂട്ട് സലാടും കേരളത്തില്‍ കിട്ടുന്നതും തമ്മില്‍ വളരെ വത്യാസം ഉണ്ട് ( ആനയും ചേനയും പോലെ). അത് കൊണ്ട് വളരെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു ശ്രമം നടത്തി. 
അതിനു വേണ്ടി ആവശ്യ മായ സാധനങ്ങള്‍ .

വാനില കസ്റ്റാര്‍ട് പൌഡര്‍ 
പാല്‍ -അര ലിറ്റര്‍ 
പഞ്ചസാര ആവശ്യത്തിന്
കണ്ടെന്‍സ്ഡ് മില്‍ക്ക് - ഒരു ചെറിയ ടപ്പ( മുന്നൂറു ഗ്രാം)
തേന്‍- നാലു സ്പൂണ്‍ 

 ഇനി ഫ്രൂട്ട് സലാടിനുള്ള കസ്റ്റാര്‍ട് ഉണ്ടാക്കുന്ന വിധം ആണ് 

 കസ്റ്റാര്‍ട് പൌഡര്‍  രണ്ടു സ്പൂണ്‍ എടുത്തു രണ്ടു സ്പൂണ്‍ പാലിനകത്തു കലക്കി വെയ്ക്കുക. 
ഇനി ബാക്കി ഉള്ള പാല്‍ തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ പഞ്ചസാരയും കണ്ടെന്‍സ്ഡ് മില്‍ക്ക് കൂടി ചേര്‍ത്ത് ഇളക്കുക.  തീ കുറച്ച ശേഷം , ഇതിലേക്ക് കലക്കി വെച്ചിരിക്കുന്ന വാനില കസ്റ്റാര്‍ട്  മിശ്രിതം ചേര്‍ത്ത് ഇളക്കുക. അപ്പോള്‍ ഈ മിശ്രിതം പതിയെ കുറുകി വരുന്നത് കാണാം . അപ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി വെക്കുക. 
ചൂട് ആറാന്‍ വെക്കുക. ചൂടാറിയ ശേഷം കസ് റ്റാ ര്‍ഡ്,   തണുക്കാന്‍  ഫ്രിഡ്ജ്‌ ല്‍ വെക്കുക. ഫ്രീസറില്‍ അല്ല. ഇനി ഇതിനാവശ്യമായ പഴങ്ങള്‍ എതന്നല്ലേ, എല്ലാ പഴങ്ങളും ഉപയോഗിക്കാം. 
ഏത്തപ്പഴം 
മുന്തിരി
ആപ്പിള്‍ 
മാമ്പഴം 
മാതളം
ഓറഞ്ച് 
കൈതച്ചക്ക 
തുടങ്ങിയ എല്ലാ പഴങ്ങളും ഉപയോഗിക്കാം. നജ്ന്‍ ഉപയോഗിച്ചത്, ഏത്തപ്പഴം ഒരെണ്ണം ചെറുതായി അറിഞ്ഞു , മാമ്പഴം ഒരെണ്ണം  തൊലി കളഞ്ഞു  ചെറുതായി അരിഞ്ഞു  , മുന്തിരി ഒരു കുല നന്നായി കഴുകി രണ്ടായി പിളര്‍ന്നു, ആപ്പിള്‍ ചെറുതായി അരിഞ്ഞത് , കൈതച്ചക്ക ചെറുതായി അരിഞ്ഞത്   തേനും   പഞ്ചസാര ലയിനിയും ചേര്‍ത്ത് ഇളക്കി തണുക്കാന്‍ വെച്ചു.
ഇനി  കസ്റ്റാര്‍ട് കട്ടിയായിട്ട് വേണമെന്നുടെല്‍ ഫ്രിഡ്ജ്‌ ഇല്‍  നിന്നും എടുത്ത് ഉപയോഗിക്കാം .
ആദ്യം ഒരു ഗ്ലാസില്‍ ഒരു സ്പൂണ്‍ പഴങ്ങള്‍ ഇളക്കിയത് ഇടുക. അതിനു ശേഷം കുറച്ചു കസ്റ്റാര്‍ട് ഇടുക. ഇങ്ങനെ ലയെര്‍ ലയെര്‍ ആയി ഗ്ലാസ്‌ നിറക്കുക. ഒരു സ്പൂണ്‍ വെച്ചു കോരി കഴിക്കുക.
കസ്റ്റാര്‍ട് കട്ടിഅയ് വേണ്ട എന്നുള്ളവര്‍ക്ക് , ഫ്രിഡ്ജ്‌ ഇല്‍ നിന്നും കസ്റ്റാര്‍ട് എടുത്തു നല്ലപോലെ ഒന്ന് ഇളക്കി അയച്ചു വെക്കുക. എനിട്ട്‌ മേല്പറഞ്ഞ രീതിയില്‍ ഗ്ലാസ്സിനുള്ളില്‍ പഴങ്ങളും കസ്റ്റാര്‍ട് നിരക്കുക. ഫ്രൂട്ട് സലാഡ് റെഡി.

നീണ്ട ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ബ്ലോഗിങ് തുടരാന്‍ ഒരു ശ്രമം നടത്തുന്നു. എത്രത്തോളം സഫലമാകുമെന്ന് അറിഞ്ഞു കൂടാ. ഒരു കൊച്ചു കുട്ടി കൂടി ഉണ്ടായ സന്തോഷത്തില്‍ ഞാന്‍ വീണ്ടും എന്റെ പരീക്ഷണങ്ങള്‍ വീണ്ടും തുടരുന്നു.